കാമുകന് പട്ടും പരവ ദാനിയും നൽകി ഉറക്കാൻ കോടതി വിധിച്ചിരിക്കുന്നു 😅😅😅😅😅😅😅😅
@EqualJustice-4-all6 ай бұрын
കോടതികളുടെ ഇത്തരത്തിലുള്ള വികലമായ വിധികളാണ് .....സമൂഹത്തിൽ പുതുതായി കുറ്റവാളികൾ ജനിക്കുവാൻ ഉള്ള പ്രചോദനം ഉണ്ടാകുന്നത് . അതുപോലെ നിലവിലുള്ള കുറ്റവാളികൾക്ക് കൂടുതൽ കുറ്റം ചെയ്യുവാനുള്ള പ്രേരണയും കിട്ടുന്നത്. പോലീസ് നല്ലതുപോലെ അന്വേഷിച്ച് കണ്ടെത്തിയ ഒരു കേസാണ് . പോലീസ് സേനയുടെ മനോ വീര്യം പോലും നശിപ്പിച്ചിരിക്കുകയാണ് ഈ പറഞ്ഞ വിധിയിലൂടെ ജഡ്ജി ചെയ്തിരിക്കുന്നത്. അതിനർത്ഥം നമ്മുടെ രാജ്യത്ത് കുറ്റവാളികൾ സൃഷ്ടിക്കപെടുന്നതിന്‍റെ പ്രധാന ഉത്തരവാദി ...നമ്മുടെ കോടതികൾ തന്നെയാണ് . കാരണം ആർക്കും ആരെയും കൊല്ലാം എന്നുള്ള സാഹചര്യം ആണ് നമ്മുടെ രാജ്യത്തുള്ളത് . കാരണം കേസുകൾ കോടതിയിൽ എത്തുമ്പോൾ അവസാനം കുറ്റവാളികൾ രക്ഷപ്പെടുകയാണ് ചെയ്യുന്നത് . വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് അത് ജീവപര്യന്തമാക്കി കൊടുക്കുവാൻ കോടതി ആഗ്രഹിച്ചു . ഞാൻ ചോദിക്കട്ടെ ഇവൻ കൊന്ന ആ വ്യക്തിക്ക് എന്ത് നീതി കിട്ടി. ഇവൻ കൊന്ന വ്യക്തിക്ക് നീതി കിട്ടിയില്ല എന്ന് മാത്രമേ എനിക്ക് പറയുവാൻ കഴിയുകയുള്ളൂ . കാത്തിരുന്നു കാണുക കുറച്ചുനാൾ കഴിയുമ്പോൾ തീർച്ചയായും ഈ കുറ്റവാളി പുറത്തിറങ്ങി വരും ശിക്ഷയിൽ നിന്ന് തന്നെ കോടതി ഇവനെ മോചിപ്പിക്കും.