കലയും സാംസ്കാരിക ചരിത്രവും : ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര - 4Th Day

  Рет қаралды 534

Shaji Mullookkaaran

Shaji Mullookkaaran

Күн бұрын

കലയും സാംസ്കാരിക ചരിത്രവും
ഡോ. സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര
നാലാം ദിനം
രാജാ രവിവർമ്മ : ഇന്ത്യൻ ആധുനികതയുടെ ഇരട്ടമുഖം
ദൈവങ്ങളുടെ ചിത്രങ്ങൾ വരച്ചതുകൊണ്ട്‌ മാത്രമല്ല രവിവർമ്മ ആധുനികതയുടെ വക്താവായത്‌: ഡോ. സുനിൽ പി. ഇളയിടം
പാലക്കാട്‌: ദേവീദേവന്മാരുടെ ചിത്രങ്ങൾ വരച്ചതുകൊണ്ട്‌ മാത്രമല്ല രാജാ രവിവർമ്മ ഇന്ത്യൻ ചിത്രകലയിൽ ആധുനികതയുടെ വക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്‌ എന്ന് ഡോ: സുനിൽ പി. ഇളയിടം. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ആത്മീയമായ ഒരു കുടുക്കിൽ പെട്ട കാലത്തിന്റെ വരകളാണു രവിവർമ്മ ചിത്രങ്ങളെന്നും, ജീവിതകാലത്ത്‌ വലിയ രീതിയിൽ അംഗീകരിക്കപ്പെടുകയും, മരണശേഷം അവമതിക്കപ്പെടുകയും ചെയ്ത ചിത്രകാരനാണു രവിവർമ്മയെന്നും, സുനിൽ പി ഇളയിടം വിശദീകരിച്ചു. ആത്മീയതയും റിയലിസവും കെട്ടുപിണഞ്ഞ്‌ കിടന്ന ഒരു കാലത്തിന്റെ ഉൽപ്പന്നങ്ങളാണു രവിവർമ്മയുടെ ചിത്രങ്ങളെന്നതിനാൽ, അവ ഒരേ സമയം രണ്ട്‌ മുഖങ്ങളിൽ ചർച്ചപ്പെടേണ്ട അനിവാര്യത അദ്ദേഹം സദസ്യരുമായി ചർച്ചകളിലൂടെ സംവദിച്ചു.
പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറി, പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ പഞ്ചായത്ത്‌, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'കലയും സാംസ്കാരിക ചരിത്രവും' വിഷയത്തിലെ പ്രഭാഷണ പരമ്പരയിൽ നാലാം ദിനത്തിൽ 'രാജാ രവിവർമ്മ: ഇന്ത്യൻ ആധുനികതയുടെ ഇരട്ട മുഖം' എന്ന ഉപവിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുഃ മന്ത്രി ശ്രീ. എം.ബി.രാജേഷ്‌ മുഖ്യാതിഥി ആയി. സംവിധായകൻ ശ്രീ. സോഹൻ റോയ്‌ അതിഥിഭാഷണം നടത്തി. ശ്രീ. വി.കെ. ജയപ്രകാശ്‌ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. സി.പി.പ്രമോദ്‌ സ്വാഗതവും, ശ്രീ. മോഹൻദാസ്‌ ശ്രീകൃഷ്ണപുരം നന്ദിയും പറഞ്ഞു. ശ്രീ. മുരളി എസ്‌. കുമാർ പ്രാരംഭമായി കവിത ആലപിച്ചു.

Пікірлер: 5
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 69 М.
Speech by Dr. TT Sreekumar @ Chittur Palakkad
2:43:59
Shaji Mullookkaaran
Рет қаралды 1 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН