Рет қаралды 3,055
KANJIRAPUZHA DAM | KANJIRAPUZHA DAM PALAKKAD | TOURIST PLACE | MANNARKKAD | KANJIRAPUZHA PARK
കേരളത്തിലെ പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴ അണക്കെട്ട് പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട് വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട് ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട് സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടൻ മല സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്ക് എന്നിവിടങ്ങളിലൂടെ 9713 ഹെക്ടർ സ്ഥലത്തു ജലസേചനം നടത്തുന്ന പദ്ധതിയാണ് ഇത് . സംസ്ഥാന ഫിഷറീസ് വകുപ്പ് റിസർവോയറിൽ മീൻ വളർത്തി വിൽക്കുന്നുണ്ട് .
സ്ഥലം മണ്ണാർക്കാട് ,പാലക്കാട് ജില്ല, കേരളം,ഇന്ത്യ
നിർമ്മാണം ആരംഭിച്ചത് 1961
നിർമ്മാണം പൂർത്തിയായത് 1995
പ്രവർത്തിപ്പിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദികാഞ്ഞിരപ്പുഴ
ഉയരം 30.78 മീ (101.0 അടി)
നീളം 2,127 മീ (6,978 അടി)
ആകെ സംഭരണശേഷി 70.83 MCM
പ്രതലം വിസ്തീർണ്ണം 465 ഹെക്ടർ (1,150 ഏക്കർ)
#kanjirapuzhadam#kanjirapuzhadapalakkad#kanjirapuzha#kanjirapuzhapark#mannarkkad#kanjirapuzhadampark#kanjirapuzhadamopening#kanjirapuzhadamhistory