KANJIRAVELI FOREST VILLAGE | KANJIRAVELI INCHAPPATHAL HANGING BRIDGE | FOREST RIDE IN NERIAMANGALAM

  Рет қаралды 1,808

Nature Traveller

Nature Traveller

Күн бұрын

Kanjiraveli hanginge bridge is located near to neriamangalam. This hanging bridge is connecting kanjiraveli and inchappathal.
നേര്യമംഗലത്തിന് അടുത്ത് നേര്യമംഗലം വനത്തിനും പെരിയാറിനും ഇടയിൽ സ്ഥിതി ചെയുന്ന അധികം സഞ്ചാരികൾ കടന്ന് ചെല്ലാത്ത മനോഹരമായ ഒരു ചെറിയ മലയോര കർഷകഗ്രാമം ആണ് കാഞ്ഞിരവേലി… ഈ വഴിയിലൂടെ സഞ്ചരിച്ചാൽ നല്ല നിബിഡ വനത്തിലൂടെ ഉള്ള ഒരു ഡ്രൈവും കാഞ്ഞിരവേലി തൂക്ക്പാലവും ഗ്രാമീണ തനിമ ഒട്ടും ചോരാത്ത നാടൻ കാഴ്ചകളും നമുക്ക് ആസ്വദിക്കാവുന്നതാണ്… വലുതായാലും ചെറുതായാലും ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഓരോ സ്ഥലത്തിനും അതിന്റെതായ പ്രത്യേകതകളും സൗന്ദര്യവും ഉണ്ട് അതുകൊണ്ട് ഓരോ സ്ഥലവും അവിടത്തെ കാഴ്ചകളും ആസ്വദിക്കുക എന്നതിനാണ് പ്രാധാന്യം…നേര്യമംഗലം അടിമാലി റൂട്ടിൽ നേര്യമംഗലം പാലം കഴിഞ്ഞുള്ള ഫോറസ്റ്റ് ഓഫിസിന് മുന്നിലെ ആദ്യത്തെ വലത്തേക്കുള്ള വഴിയേ പോയാൽ ആണ് കാഞ്ഞിരവേലി എത്തുക…കഷ്ടി 9KM ദൂരം മാത്രമേ ഇങ്ങോട്ട് ഉള്ളു…
കാഞ്ഞിരവേലിക്ക് ഉള്ള വഴിയിലേക്ക് പ്രവേശിക്കുന്നത് തന്നെ നല്ല കാടിലൂടെയാണ്.…കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാടുകളിൽ ഒന്നാണ് നേര്യമംഗലം…നല്ല ഉയരത്തിൽ പടർന്നു പന്തലിച്ച് നിൽക്കുന്ന മരങ്ങൾ നിറഞ്ഞ കാട്ടിലൂടെ നല്ല കിളികളുടെ നാദങ്ങളും ചീവീടിന്റെ കനത്ത ശബ്ദവും ഒക്കെയായി ഡ്രൈവ് ചെയ്യുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് നമുക്ക് ലഭിക്കുക…പോകുന്ന വഴിയുടെ ഇടത് ഭാഗത്ത് നേര്യമംഗലം വനവും വലത് ഭാഗത്ത് പെരിയാറും ആണ്…വനത്തിന്റെ ഭാഗത്ത് ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങൾ ഇറങ്ങാതെ ഇരിക്കാൻ ആയിട്ട് മുഴുനീളെ ഇലക്ട്രിക് ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ട്, അത്കൊണ്ട് യാതൊരു വിധത്തിലുള്ള ഭയവും കൂടാതെ തന്നെ ഈ വഴി നമുക്ക് സഞ്ചരിക്കാം…പെരിയാറിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ വീടുകൾ ഉണ്ട്, ഭൂരിഭാഗം ആളുകൾക്കും കൃഷി തന്നെയാണ് പ്രധാനപ്പെട്ട വരുമാന മാർഗം, അത് കൊണ്ട് വന്യമൃഗ ശല്യം തടയാൻ ഫോറസ്റ്റ് വിഭാഗം നല്ല രീതിയിൽ തന്നെ ഇലക്ട്രിക്ക് ഫെൻസിങ് ഇവിടെ പരിപാലിക്കുന്നുണ്ട്…ഇലക്ട്രിക് ഫെൻസിങ്ങിന്റെ മുകൾ ഭാഗത്ത് കാട്ടാന ശല്യം ഉള്ള വനമേഖലയാണ്... പോകുന്ന വഴിയിൽ ഒരു ചെറിയ ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റ് ഉണ്ടെങ്കിലും അങ്ങോട്ടേക്ക് നമുക്ക് പ്രവേശനം ഇല്ല, ദേവിയാർ ചെറുകിട ജലവൈദ്യുത പദ്ധതി എന്നാണ് അതിന്റെ പേര്…
കാഞ്ഞിരവേലി എത്തുന്നതിന് മുന്നേ ഒരു ചപ്പാത്ത് ഉണ്ട്, വെള്ളം കുറവുള്ള സമയങ്ങളിൽ സഞ്ചാരികൾക്ക് ഈ ഭാഗത്ത് ഇറങ്ങി വേണേൽ ഒരു കുളിയും പാസാക്കാം…വളരെ ജനവാസം കുറഞ്ഞ സ്ഥലം ആണ് കാഞ്ഞിരവേലി, അത്കൊണ്ട് തന്നെ ഒന്നോ രണ്ടോ കടകൾ മാത്രമേ പോകുന്ന വഴിയിൽ കണ്ടുള്ളു…കാഞ്ഞിരവേലിയിലേക്ക് ഉള്ള വഴിയിൽ നിന്നും വാളറ വെള്ളച്ചാട്ടത്തിന്റെ ഭാഗത്തേക്ക് ഒരു ഓഫ് റോഡ് വഴിയുണ്ട്, ആ വഴി പോയാൽ വാളറ വെള്ളച്ചാട്ടം കഴിഞ്ഞു ഉടനെ ഉള്ള ജംക്ഷനിൽ എത്താൻ കഴിയും…നേര്യമംഗലത്ത് നിന്നും അടിമാലി റോഡിലൂടെ വാളറ വെള്ളച്ചാട്ടം എത്താൻ എടുക്കുന്ന ദൂരത്തേക്കാൾ 3 കിലോമീറ്റർ കുറവാണ് കാഞ്ഞിരവേലി വഴി വാളറ വെള്ളച്ചാട്ടത്തിലേക്ക് ഉള്ളത്, പക്ഷെ ഫോർവീൽ ഡ്രൈവ് ഉള്ള വാഹനം ഉണ്ടെങ്കിൽ മാത്രമേ ആ വഴി നമുക്ക് മേലേക്ക് പോകാൻ കഴിയൂ, സാധാരണ വാഹങ്ങൾ ആ വഴി പോകില്ല…നല്ല കുത്തനെ കയറ്റം ഉള്ളതും തെന്നൽ ഉള്ളതുമായ റോഡ് ആയതിനാൽ പോകുന്നവർ ആ രീതിയിൽ വേണ്ട സുരക്ഷ മുൻകരുതൽ എടുത്തിട്ട് മാത്രം പോകുക, കൂടാതെ കാട്ടാന ശല്യം ഉള്ള വനമേഖലയിലൂടെയാണ് റോഡ് കടന്ന് പോകുന്നത്…
ഇടക്ക് ജനവാസ മേഖലയിൽ എത്തുമ്പോൾ മാത്രം അവിടത്തെ നാട്ടുകാരെ കാണാം എന്നല്ലാതെ, കാഞ്ഞിരവേലിയിലേക്കുള്ള യാത്രയിൽ ഒരിക്കൽ പോലും സഞ്ചാരി ആയ ഒരാളെയും കാണാൻ കഴിഞ്ഞില്ല…ഇങ്ങനെ ഒരു മനോഹരമായ സ്ഥലവും തൂക്കുപാലവും ഉള്ളത് പലർക്കും അറിയില്ല എന്നതായിരിക്കണം അതിന്റെ കാരണം…ചപ്പാത്ത് കഴിഞ്ഞു കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി കഴിയുമ്പോൾ റോഡ് അവസാനിക്കും, ആ ഭാഗത്ത് വണ്ടി ഒതുക്കി വലത്തേക്ക് കുറച്ച് ദൂരം നടന്നാൽ നമുക്ക് കാഞ്ഞിരവേലി തൂക്ക് പാലത്തിൽ എത്താം…ഇവിടെ കൃഷി ചെയുന്നത് കൂടുതലും കൊക്കോയും ഇഞ്ചിയും കുരുമുളകും റബറും ഒക്കെയാണ്, പച്ചക്കറി കൃഷിയും പെരിയാറിനോട് ചേർന്ന് ചെയുന്നുണ്ട്…കുറച്ച് ദൂരം നടന്നാൽ തന്നെ കോൺക്രീറ്റ് ബേസിൽ വലിയ നട്ടും ബോൾട്ടും ഇട്ട് തൂക്ക്പാലത്തിന്റെ ഇരുമ്പ് വടം വലിച്ച് കെട്ടിയിരിക്കുന്നത് കാണാം…ഈ ഇരുമ്പ് വടത്തിൽ ആണ് കാഞ്ഞിരവേലിയേയും നീണ്ടപാറയേയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ ഈ തൂക്ക് പാലം നിലകൊള്ളുന്നത്…താഴേക്ക് ഒഴുകുന്ന പെരിയാറും തൂക്ക് പാലവും പശ്ചാത്തലത്തിൽ പച്ചയണിഞ്ഞ നേര്യമംഗലം മലനിരകളും ചേരുമ്പോൾ നല്ലൊരു കാഴ്ചയാണ് നമുക്ക് ലഭിക്കുക… ഞാൻ മാത്രം ആയിരുന്നപ്പോൾ വലിയ ആട്ടം പാലത്തിൽ തോന്നിയില്ല, പക്ഷെ ആളുകൾ കൂടുമ്പോൾ പാലത്തിന് ചെറിയ ആട്ടം ഉണ്ട് തോന്നുന്നുണ്ട്… വെള്ളം കുറവുള്ള സമയങ്ങളിൽ ഈ തൂക്ക്പാലത്തിന് താഴെ വലിയ മണൽത്തിട്ടകൾ കാണാം…തൂക്കുപാലത്തിന് രണ്ട് ഭാഗത്തും താഴെ ഇറങ്ങിയും നമുക്ക് കാഴ്ച്ചകൾ കാണാം… പനംകുറ്റി, ലോവർ പെരിയാർ പവർ ഹൌസ് വഴി വരുന്ന വെള്ളം ആണ് ഇതിലൂടെ ഒഴുകുന്നത്…പെരിയാർ ഒഴുകി താഴെ ഭൂതത്താൻകെട്ട് ഭാഗത്ത് പൂയംകുട്ടി ആറുമായി ചേർന്നാണ് തുടർന്നങ്ങോട്ട് ഒഴുകുന്നത്…ഇങ്ങോട്ടേക്ക് നേര്യമംഗലം പാലം കഴിഞ്ഞുള്ള ആദ്യത്തെ വലത് വശത്തെ വഴി വഴിയും അല്ലെങ്കിൽ നേര്യമംഗലത്ത് നിന്നും നീണ്ടപാറ വഴി ലോവർ പെരിയാർ പോകുന്ന വഴിയിലൂടെയും വരാം, പക്ഷെ നേര്യമംഗലം പാലം കഴിഞ്ഞുള്ള വഴിയിലൂടെ വരുന്നതാണ് കാഴ്ചകൾക്ക് നല്ലത്…മൂന്നാറിലേക്കോ അടിമാലിക്കോ പോകുമ്പോൾ വളരെ കുറച്ച് സമയം മാറ്റി വച്ചാൽ ഇവിടത്തെ കാഴ്ചകളും നമുക്ക് ആസ്വദിക്കാൻ കഴിയും...
Kanjiraveli
Kanjiraveli Hanging Bridge
Kanjiraveli Inchappathal Hanging Bridge
Neryamangalam
Kanjiraveli Forest Village
Deviar Hydro Electric Project
Forest Drive
Forest Ride
Un exploring Idukki

Пікірлер: 32
@faisalebrahim5339
@faisalebrahim5339 2 жыл бұрын
ഞാൻ ന്നിങടെ പുതിയ ഒരു സസ്ക്രറൈബർ ആണ് ഒരോ വിഡിയോകളും കണ്ടു വരുന്നു എല്ലാം ഒന്നിന് ഒന്ന് മെച്ചം 👍
@kaadansancharivlogz
@kaadansancharivlogz 2 жыл бұрын
ആഹാ ...സൂപ്പർബ് സ്ഥലം ...ആസ്വദിച്ച് റൈഡ് ചെയ്യാൻ പറ്റിയ വൈബ് ....തൂക്കുപാലം❤️
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thx kaadan bro 😊👍
@DotGreen
@DotGreen 2 жыл бұрын
സുന്ദരമായ ഒരു ഗ്രാമവും കിടിലൻ തൂക്ക് പാലവും... കലക്കി ❤👌🏻👌🏻👍🏻
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thx bibin bro 😊👍
@salimk942
@salimk942 2 жыл бұрын
Adipoli അജു 👌👌👌👌👌
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
☺️☺️☺️
@allmediaforeveryoneam4e961
@allmediaforeveryoneam4e961 2 жыл бұрын
👌👌👌 nice location
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thank you 👍
@veenav2811
@veenav2811 2 жыл бұрын
അടിപൊളി 👌👌
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
👍👍👍
@ambilyambily5433
@ambilyambily5433 2 жыл бұрын
ഞാൻ ഇന്നലെ പോയിട്ടോ നല്ല ഭംഗി ഉള്ള സ്ഥലം ആണ്. ഇനിയും ഇതുപോലെ പോകാൻ പറ്റുന്ന സ്ഥലങ്ങൾ പ്രേതീക്ഷിക്കുന്നു 😊
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
തീർച്ചയായും...നിങ്ങളുടെയൊക്കെ സപ്പോർട്ട് ആണ് എനിക്ക് വേണ്ടത് 👍👍👍
@dileepkarthika6320
@dileepkarthika6320 2 жыл бұрын
😍super video. 🥰🥰
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thank you 👍
@LifeTravelbyKris
@LifeTravelbyKris 2 жыл бұрын
👍
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thx bro
@AbdulRahman-fz1yj
@AbdulRahman-fz1yj 2 жыл бұрын
Good. Green areas
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thank you pappa
@mininazar9994
@mininazar9994 2 жыл бұрын
Super👌👌
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
😊😊😊
@hasilgafoor2868
@hasilgafoor2868 2 жыл бұрын
😍😍😍
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
👍
@WildlifewithAJ
@WildlifewithAJ 2 жыл бұрын
Beautiful bridge and locality
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thank you 👍👍👍
@mujeebmvpa
@mujeebmvpa 2 жыл бұрын
very nice presentation .. beautiful place
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Thanks ekka ☺️
@skgroupsmoklessovens9788
@skgroupsmoklessovens9788 2 жыл бұрын
ആഹ്ലാധിപ്പിൻ
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
😊😊😊
@dileepkarthika6320
@dileepkarthika6320 2 жыл бұрын
Arun bro.. logo ഒന്നും കൂടി highlght ചെയ്യാമായിരുന്നു
@NatureTravellerbyArunAju
@NatureTravellerbyArunAju 2 жыл бұрын
Ok cheyyam 😊👍
@gowristimepass3062
@gowristimepass3062 2 жыл бұрын
Ente veedu kanjiraveliyila Kanjiraveli yil poya var like machane
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН
Worst flight ever
00:55
Adam W
Рет қаралды 46 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 10 МЛН
CHULLIKANDAM  |  CHULLIKANDAM FOREST VACATION HOME   | CHULLIKANDAM FOREST
21:39
Sabari The Traveller
Рет қаралды 39 М.
Idukki Dam | Thattekad | Mamalakandam Forest Trip | Ernakulam
14:03
Pikolins Vibe
Рет қаралды 235 М.
Road Trip to Valparai through Athirappilly Forest.
18:42
Pikolins Vibe
Рет қаралды 653 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 76 МЛН