Рет қаралды 5,827
വാഹനയാത്രികർക്ക് പ്രതീക്ഷയേകി അങ്കമാലികുണ്ടന്നൂർ ബൈപ്പാസിന്റെ ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്. ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ഫണ്ട് നൽകണമെങ്കിൽ ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെ തുടർനടപടികൾ വേഗത്തിലാകും. പദ്ധതി വൈകുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഹൈബി ഈഡൻ എം.പി അറിയിച്ചിരുന്നു.
#road #kerala #gst