Рет қаралды 15,773
റബര്‍ മരങ്ങള്‍ കിട്ടാതായതോടെ കോളടിച്ചത് ആഞ്ഞിലിക്കാണ്. പുതിയ വുഡ് ബോര്‍ഡുകള്‍ വിപണി കീഴടക്കിയതോടെ ഇടക്കാലത്ത് ആഞ്ഞിലിത്തടിക്ക് മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു. ഒരുകാലത്ത് വീട് നിര്‍മാണത്തിനും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും മലയാളികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ആഞ്ഞിലി ഇപ്പോഴിതാ റീ എന്‍ട്രി നടത്തിയിരിക്കുകയാണ്. കേരളത്തിലെ പ്ലൈവുഡ് ഫാക്ടറികള്‍ ആഞ്ഞിലിത്തടി എത്ര അളവില്‍ വേണമെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണെന്നതാണ് നിലവിലെ അവസ്ഥ. റബര്‍, പ്ലാവ്, വട്ട, യൂക്കാലി എന്നിവയാണ് പ്ലൈവുഡ് ഫാക്ടറികള്‍ കൂടുതലായും സ്വീകരിച്ചിരുന്നത്. ഇതില്‍ റബര്‍ തടിക്കായിരുന്നു ഡിമാന്‍ഡ് കൂടുതല്‍ എന്നാല്‍ റബര്‍ തടികള്‍ പഴയത്‌പോലെ ലഭിക്കാതെ വ്ന്നതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ആഞ്ഞിലി മരങ്ങളും തടിയും വിപണിയിലേക്ക് മടങ്ങിയെത്തുന്നത്. റബര്‍ മരങ്ങള്‍ ഒരിടയ്ക്ക് വ്യാപകമായി മുറിച്ച് മാറ്റിയിരുന്നു. ഇപ്പോള്‍ റബറിന് വില സര്‍വകാല റെക്കോഡിലേക്ക് എത്തിയതോടെ പല തോട്ടങ്ങളും വീണ്ടും സജീവമാണ്. ടാപ്പിംഗ് പലയിടത്തും പൂര്‍ണതോതില്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
#wildwood #tree #furniture