Lyrics💓 ഖദീജ ഉമ്മ vol 2 🌸🌸🌸🌸 ആദരപ്പൂ നബി മഹ്മൂദരെ പിരിശ പൂമുല്ലാ ആകലോകത്തുള്ള മുസൽമാൻമാരുടെ പൊന്നുമ്മാ (ആതിരപ്രഭ തോൽക്കും പുഞ്ചിരിയുള്ള ഖദീജുമ്മാ) 2 ആരുമില്ലീ ഭൂമിയിലങ്ങയെ പോലൊരു പെണ്ണുമ്മാ... ഹബീബിന്റെ ഹൃദയത്തിൻ പാതിയല്ല പൊന്നുമ്മാ ഹബീബിന്റെ ഹൃദയം തന്നെ പൂനിലാ ഖദീജുമ്മാ ഹബീബിന്റെ ജീവിതത്തിൻ നിഴലല്ല പൊന്നുമ്മാ ഹബീബിന്റെ ജീവിതത്തിൻ ജീവനാ ഖദീജുമ്മാ... ആദരപ്പൂ നബി... കവിളിൽ പുഞ്ചിരി ചെണ്ടു നിറച്ച് കനകപ്പുതുമണവാട്ടി ചിരിച്ച് ഖമറുൻ നബിയുല്ലാന്റെ കരങ്ങൾ കോർത്തു പിടിച്ച്... മണിമക്കത്തിലെ നിത്യ വിളക്ക് മഹിളകളിലെ റാണി ബീവിക്ക് മഹിയിലെ രാജകുമാരൻ ചമഞ്ഞതിനെന്താ മിനുക്ക്... പവിഴം തോറ്റ മലർ മേനിക്ക് പഞ്ചാര കവിളിന്റുടമക്ക് മൊഞ്ചു വിടർത്തി ഹുബാബ ചമഞ്ഞതിനെന്തൊരു ചൊറുക്ക്... മധുര മനോഹര മുത്ത് നബിക്ക് മനസു പറിച്ചു കൊടുത്തു ശരിക്ക് മഹിയിൽ പ്രണയം പറയുന്നവരീ പാഠം പഠിക്ക്... മലർ മുത്ത് റസൂലിന്റെ കണ്ണീരുമ്മ തുടച്ച് മനസ്സെരിഞ്ഞുറങ്ങാത്ത രാവതെല്ലാം കരിച്ച് മണിമുത്തിന്റുമ്മയും ഉപ്പയും മറഞ്ഞതും മറച്ച് മഹാറാണി മെഹബൂബിൻ മനം കീറിയൊളിച്ച്... കനകകൊട്ടാരങ്ങളൊഴിച്ച് കനലുകളെ നെഞ്ചോടൊട്ടിച്ച് കനിവിൻ കടലായുമ്മ ഹബീബിൻ ദീന് പൊലിപ്പിച്ച്... കദനങ്ങൾ പറയാതെ രുചിച്ച് ഖൽബകമിലുമാ കണ്ണോടിച്ച് ഖബറകമണയും നാളു വരെ കരളൊട്ടിപ്പിടിച്ച്... ആദരപ്പൂ നബി... പുന്നാര പൊൻനൂറിന്റെ കിന്നാരം നുണഞ്ഞാരെ ദുനിയാവിൽ തന്നെ സ്വർഗം പൂകീലെ ഉമ്മാ... പഞ്ചാരത്തിരുമേനി പുഞ്ചിരിച്ചണഞ്ഞാരെ ദിനമെല്ലാം ജന്നാത്തിലേറീലെ ഉമ്മാ.... പരിശുദ്ധ റസൂലിന്റെ പകലന്തി പകലോനാവാൻ പരൻ വിധിച്ചൊരു റാണി അങ്ങല്ലേ ഉമ്മാ... പനിനീർ പൂ വിരിഞ്ഞാരെ പറിച്ചീടാനണഞ്ഞോരെ പടവാളു നീട്ടിയകത്തിയ പൊന്നല്ലങ്ങുമ്മാ... പതറാത്തൊരു പരിരക്ഷകയാം പെണ്ണ് ഖദീജുമ്മാ... മലർ തന്റെ ജീവിതത്തിൽ വേദനിത്ത സമയത്ത് മധുരത്തേൻ കുടിപ്പിച്ച (ഖദീജ ബീവി)(2)... മലക്കു വന്നന്ന് ഗുഹാമുഖത്തു നിന്നണഞ്ഞപ്പോൾ സമ്മിലൂനീ...സമ്മിലൂനീ.. (ഖദീജ പൂവി)(2)... തനിക്കുള്ളതെല്ലാം തങ്ങൾക്കേകി പകരം പിരിശം പൂകി വിശന്നൊട്ടിയന്തിയുറങ്ങിയ (ഖദീജ ബീവി)(2)... തിളക്കുന്ന സമ്പന്നതകളെയെല്ലാം വിറ്റു സഹിച്ചു ക്ഷമിച്ച് തിളങ്ങുന്ന തങ്ങളെ വാങ്ങി (ഖദീജ പൂവി)(2)... ആദരപ്പൂ നബി... അന്നാരും കാണാതൊത്തിരി വേദന തിന്ന് ഖദീജാബി എന്നാലും നൂറിനു നോവരുതെന്നു നിനച്ചു ഖദീജാബി പൊൻ നൂറിൻ കണ്ണു നിറഞ്ഞതു കാണാൻ കഴിയാതെൻ ബീവി കണ്ണീരിൽ മുങ്ങിയരാവുകളെങ്ങനെപറയും ഞാൻ പൂവി... എല്ലാവരോടും തങ്ങൾ പുകളു പറഞ്ഞ ഖദീജാബി അല്ലാഹുവിന്റെ സലാമതു പോലുമണിഞ്ഞ ഖദീജാബി ഇല്ലാരും എന്റെ ഖദീജയെ പോലിനി വേറൊരു സ്നേഹനിധി അല്ലാഹുവിന്റെ റസൂലു പറഞ്ഞതിനപ്പുറമെന്തു വിധി... ആദരപ്പൂ നബി... ഒരുദിനം അഹദിന്റെ സ്നേഹവിളികേട്ട് ഖദീജുമ്മ വിട ചൊല്ലി പോകുന്നൂ..... ഒരുവന്റെ വിധി കണ്ട് ലോകം വിറച്ചന്ന് ഹബീബിന്റെ കണ്ണും ഖൽബും വിങ്ങുന്നൂ ഒടുവിലെ യാത്ര കണ്ട് ത്വാഹ റസൂലുല്ലാഹ് സഹിച്ചതോർക്കുമ്പോൾ ഞാനും തേങ്ങുന്നൂ ഒരു മുത്ത് മാണിക്യത്തെ മണ്ണിലിറക്കുമ്പോൾ ഹബീബിനെയോർത്ത് പേടിയാകുന്നൂ... ഒരു പാവം ഫഖീറിന്റെ സ്‌നേഹ കവിതയ്ക്ക് മലരിൻ സമ്മാനം വാങ്ങി നൽകുമോ ഒരു വട്ടമെങ്കിലുമാ ശോഭക്കരം മുത്തി മണക്കുവാനവസരമേകുമോ ഒരുനാളിൽ മലക്കുൽ മൗത്തെൻ റൂഹ് പിടിക്കുമ്പോൾ ഹബീബിനോടണയുവാൻ ചൊല്ലുമോ ഒരു നല്ല മൗത്തിന്നായി സ്നേഹഗാനം ഉമ്മ സന്തോഷത്തോടെ ഖബൂലാക്കുമോ... ദുആ വസിയ്യത്തോടെ...💓
@Passengerintheworld...0786 Жыл бұрын
ما شاء اللّٰه....✨
@junaisjunuvgd-qe8be Жыл бұрын
ഇനിയും വരികൾ എഴുതാൻ നാഥൻ തുണയേകട്ടെ
@aboobakkar2143 Жыл бұрын
🤲🏻
@dreamofjannah1704 Жыл бұрын
അള്ളാഹ്...🥺 അവസാനത്തെ വരി എന്നിൽ നെടു ശ്വാസം വന്നു കണ്ണുനീർ പൊയിച്ചു പോയ് 🥺
@قطبالعالم Жыл бұрын
ഓരോ വരികളുമെത്ര മനോഹരം.......❤ മനോഹാരിതയെ മനോഹര ഹരമാക്കിടും വരികൾ....പ്രായംകടന്ന് പ്രാണൻ കൊടുത്ത പൊന്നുമ്മാ ഖദീജുമ്മാൻ്റെ പരിശുദ്ധ പ്രണയത്തിൻ്റെ പുകളുകളെത്ര സുന്ദരം...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@mubashirperinthattiri1170 Жыл бұрын
🥹ഉമ്മ ഇത് സന്തോഷത്തോടെ ഖബൂലാക്കും തീർച്ച...
@hooorulheaven49908 ай бұрын
ഒലക്ക
@muhammedkhan528620 күн бұрын
കെട്ടിപിടിച്ചിരുന്നോ അല്ലങ്കിൽ കെട്ടേണ്ടി വരും സൂക്ഷിച്ചു വെച്ചോ 🌹@@hooorulheaven4990
@ijasperumbattaofficial1052 Жыл бұрын
മുത്തിന്റെ ﷺ നോട്ടം ലഭിച്ചവർക്ക് മാത്രമേ ഇത്തരത്തിൽ വരികൾ എഴുതി കുറിക്കാൻ കഴിയും عاشق رسول ﷺ صادق مسليار ❤️
@noushadperuvai Жыл бұрын
👍
@mehaboobamehabin8401 Жыл бұрын
ഉസ്താദിന്റെ വരികൾ 👍 ഖദീജ ബീവിയുടെ മുമ്പത്തെ സോങ് അതും ഏറെ ഇഷ്ടമാ
@uvaisnperinthattiri2624 Жыл бұрын
ഒറ്റപ്പെടലിന്റെ ഭീതികൾ ഹബീബായ മുത്ത് നബിയിൽ കരിനിഴൽ വീഴ്ത്തിയപ്പോൾ ദീനിന്റെ നിലനിൽപ്പിന് വേണ്ടി മുഴുവൻ സമ്പത്തും നാഥന്റെ വഴിയിൽ ചെലവഴിച്ച് ചരിത്രത്തിലെ ത്യാഗസമ്പൂർണതയുടെ നിത്യഹരിതസാനിധ്യമായ് ലോകം കണ്ട അതുല്യ ജീവിതത്തിലൂടെ പ്രവാചക പ്രണയത്തിന്റെ യഥാർത്ഥ മാതൃക മലോകരിൽ വിതറിയ വിശ്വ രൂപം خديجة بنت خويلد...💓 ബീവിയെ കുറിച്ച് മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി രചിച്ച മദ്ഹ് കാവ്യം ഖദീജ ഉമ്മ vol 2 നിങ്ങളുടെ ഓരോരുത്തരുടെയും പൂർണ പിന്തുണ പ്രതീക്ഷിച്ചു കൊള്ളുന്നു...💙 നാഥൻ ഖബൂലാക്കട്ടെ...ആമീൻ❤
@shafeenashafeena1851 Жыл бұрын
أمین
@fathimrahoof3078 ай бұрын
آمين آمين آمين يارب العالمين الحمد لله
@muhammedhusain9475 Жыл бұрын
സ്വാദിഖ് ഉസ്താദിന്റെ മദ്ഹിന് വേണ്ടി കാത്തിരിക്കാൻ വല്ലാത്തൊരു സുഖാ..❤❤
@shibinachinna6112 Жыл бұрын
ഇതെന്ത് വരികളാണ് ഉസ്താദ് ❣️ ഹൃദയത്തിൽ കൊളുത്തിയല്ലോ 💔 ദഫ് ന്റെ പോലും താളമില്ലാതെ എന്ത് ഭംഗിയായിട്ടാണ് നിങ്ങൾ ഓരോന്നും പാടി ശ്രോതാവിന്റെ ഉള്ളിൽ കൊത്തിവെക്കുന്നത്❣️ വല്ലപ്പോഴുമേ പാട്ടുമായി വരുള്ളൂ. വന്നാലോ മികച്ചതിലും മികവുറ്റതായിയേ വരുള്ളൂ.. നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻 ഹബീബ് ﷺ സ്വീകരിക്കട്ടെ آمــين يا رب العالمين ببركة سيدنا وشفيعنا محمد مصطفىﷺ
@riyasshabana Жыл бұрын
💯✅️
@muhammadazaruddin Жыл бұрын
അവർ റസൂലുല്ലാഹി ﷺയെ സ്നേഹിച്ചു ലോകം അവരെ സ്നേഹിച്ചു 🥺💔
@kolathoorsafwan Жыл бұрын
സ്വാദിഖ് ഉസ്താതിന്റെ പാട്ട് ഖദീജ ഉമ്മാന്റെ ചാരത്തു വെച്ച് കേൾക്കാൻ ഭാഗ്യം കിട്ടി الحمد لله😍
@zainulabidheen.o.n8606 Жыл бұрын
ما شاء الله 🌹🤲🏻
@tmitismail408 Жыл бұрын
🤲🤲
@ishaknachu6525 Жыл бұрын
maasha allaah
@hussainkk544111 ай бұрын
Wow ma sha allah
@zaheemzai7418 Жыл бұрын
ഉസ്താദേ നിങ്ങളെ പാട്ട് എന്റെ മോൾക് വല്ലാതെ ഇഷ്ട്ടമാണ് ഫോൺ എടുത്താൽ ഉസ്താദിന്റെ പാട്ട് മാത്രമ് കാണുള്ളൂ ഇപ്പൊ 5വയസ്സായി ചെറുപ്പത്തിൽ ഉസ്താദിന്റെ അടുത്തേക് പോകണം എന്ന് പറഞ്ഞു കരയും അല്ലങ്കിൽ ഫോൺ വിളിച്ചു താ എന്ന് പറഞ്ഞു കരയും ഉസ്താദിന്റെ നമ്പർ പലരോടും ചോദിച്ചു കിട്ടിയില്ല ഇപ്പൊ അവളുടെ ഇക്കാക്ക ഉസ്താദിന്റെ അടുത്തക് കൊണ്ട് പോകാം എന്ന് പറഞ്ഞ സമാദാനത്തിലാണ്
@nooremoulamedia3244 Жыл бұрын
ഹബീബിന്റെ ﷺ ഹൃദയത്തിൻ പാതിയല്ല പൊന്നുമ്മ ഹബീബിന്റെ ഹൃദയം തന്നെ പൂ നിലാ ഖദീജുമ്മാ 💞
@rahmathkarukulangararahmat50510 ай бұрын
Ummante madad namukkellam undavatte
@shahinamuhammed2021 Жыл бұрын
ഉസ്താദേ...ഇങ്ങൾ എഴുതി പാടിയ മദ്ഹിനോളം ഈ ഉള്ളവളുടെ ഹൃദയം കവർന്ന മറ്റൊന്നില്ല...വല്ലാതൊരു ഫീലിങാണല്ലോ ങ്ങളെ ഓരോ വരികളും...ഹറാം കലരില്ലെന്ന ഉറപ്പോടെ കേൾക്കാം ങ്ങളെ വരികൾ...❣️😘💚💔😭
സ്വദിക് ഉസ്താദിന്റെ വരികളും ആലാപനവും വേറെ ലെവലാ ഒരു മ്യൂസിക് പോലും ഇല്ലാതെ എന്ത് രസായിട്ടാണ് അവതരിപ്പിച്ചത് പുതിയ തലമുറയിലെ മറ്റു പാട്ടുകാർ കണ്ട് പഠിക്കണം ദഫിന്റെ പേരിൽ കമ്പ്യൂട്ടർ മ്യൂസിക് ചേർത്തു പാടുന്നവർക്ക് ഇതൊരു നല്ല അനുഭവം ആകും
@hafizmidlaj43499 ай бұрын
തനിക്കുള്ളതെല്ലാം തങ്ങൾക്കേകി പകരം പിരിശം തൂകി വിശന്നൊട്ടിയന്തിയുറങ്ങിയ ഖദീജാ ബീവി.... ഖദീജാ ബീവി..... തിളക്കുന്ന സമ്പന്നതകളെയെല്ലാം വിറ്റു സഹിച്ച് ക്ഷമിച്ച് തിളങ്ങുന്ന തങ്ങളെ വാങ്ങി ഖദീജാ പൂവീ.....ഖദീജാ പൂവീ ..... വരികൾ 🔥🔥🔥
@sharafudheenvarnam3632 Жыл бұрын
ഉസ്താദ് എന്റെ നാട്ടുകാരനാണ് .... അദ്ദേഹത്തിന്റ വരികളും പാട്ടുകളും എത്ര കേട്ടാലും മതി വരില്ല... അർത്ഥമുള്ള വരികൾ❤❤❤
@UmairKuruvambalam Жыл бұрын
ഹൃദയമേ.. അങ്ങെവിടെയാണോ അവിടെയാണെന്റെ സ്വർഗം💔🕊️
@junaisjunuvgd-qe8be Жыл бұрын
നിങ്ങളെ വരികൾക്കും ഈണത്തിനും വേറൊരു ഫീലാ...... നാഥൻ മഹതിയുടെ മദദ് നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ,
@Shukoorillikkal Жыл бұрын
ഹബീബിബിന്റെ ഹൃദയം തന്നെ പൂനിലാ ഖദീജുമ്മാ...(റ)
@Zainabzainab-ju7hh11 ай бұрын
മാഷാ അള്ളാഹ് നല്ല വരികൾ ഈ മദ്ഹ് കേട്ടാൽ ഏറ്റവും സന്ദോഷിക്കുന്നത് എന്റെ ഹബീബ് ആയിരിക്കും സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം♥️♥️♥️♥️♥️♥️♥️♥️♥️♥️എല്ലാം 👌👌👌❤️❤️❤️
@ubaidullasaqafi8226 Жыл бұрын
ഉമ്മുനാ....❤️ സ്വർഗ്ഗത്തിൽ പൊന്നു ഖദീജുമ്മയുടെ കൂടെ ചേർത്തിടല്ലാഹ്...🤲💔
@munjz__ Жыл бұрын
ما شاء الله ما شاء الله🌹 വരികളിൽ വീണ്ടും വീണ്ടും വിസ്മയം തീർക്കുന്നു.... കണ്ണും ഖൽബും നിറഞ്ഞു!! മഹാറാണിയുടെ മദ്ഹോത്ത് മദദ് ലഭിക്കാൻ സഭബാകട്ടെ...🤲🏻🍃 'ഹബീബിന്റെﷺ ഹൃദയം തന്നെ പൂന്നിലാ കദീജുമ്മാ🥺'
@SayyidRaeesShihabofficial313 Жыл бұрын
ഖദീജ ഉമ്മ. ❤️. സ്വദിഖ് ഉസ്താദ് മൊഞ്ചിൽ ഖദീജ ഉമ്മയെ വർണിച്ചു 💖
@انظرحالنایاحبیبیصلىاللهعليهوسل Жыл бұрын
ലോകമേപ്രണയമെന്നാൽ ഖദീജ ആവുകയെന്നാണ് 💔❤🩹🫶
@ia-qn6rp Жыл бұрын
ആരംഭ പൂ ബീവി *ഖദീജ* പൊന്നുമ്മ... *رضي الله عنها* മൊഞ്ചിൽ തിളങ്ങുന്നു ബീവി *ത്വാഹിറ* ... *رضي الله عنها* *ഹബീബിൻ ﷺ* പ്രിയ രാജ്ഞി *ഖദീജ* ബീവിയാ... *رضي الله عنها*