എത്ര കാലം ഞാനിങ്ങനെ പാടിടും നബിയേ. ... എത്ര കാലം ഞാനിങ്ങനെ തേടിടും നിധിയെ..... (2) എത്ര വട്ടം പാടിയാലും തീരുകില്ല പൊലിവ് എന്ത് രസമാ എൻ ഹബീബരുടെ അങ്ങയുടെ തിരു മദ്ഹ് (2) يا رسول الله انظر حالنا يا حبيب الله إسمع قالنا(2) (എത്ര കാലം) പലരും ആ മദീനയിൽ പോവുന്നത് കാണുമ്പോൾ പതിവായി ഞാൻ സ്വാലതത്തുകൾ ചൊല്ലാറുണ്ട് പരിഹാരം തരാനായി പതികനിൽ ഞാൻ കേഴുന്നു (പുന്നാര പൂവേന്നെ തഴുകീടില്ലേ 2) يا رسول الله…… يا رسول الله سلام عليه يا حبيب الله سلام عليه (എത്ര കാലം) ത്വാഹാ റസൂൽ ചാരെ ഞാനെത്തും നേരത്തു തിരുനോട്ടതാലെന്നെ തഴുകീടുണെ ..... കരൾ പൊട്ടി പാടീട്ടും കരം നീട്ടി തേടീട്ടും (കനിഞ്ഞില്ലേൽ യാ റസൂലെ ഹത ഭാഗ്യൻ ഞാൻ 2) يا رسول الله…… يا رسول الله سلام عليه يا حبيب الله سلام عليه (എത്ര കാലം) മുത്ത് നബിതൻ പൂമുഖം കാണാനിനി കഴിഞ്ഞില്ലേൽ ഈ ജന്മ സാഫല്യം തീരുകില്ലാ അത്രയധികം ദോശിയാണോ മാപ്പതില്ല കുറ്റമാണോ (പൂതി കൊണ്ടാ എന്റെ നൂറേ മാദിഹായ് ഞാൻ തീർന്നത് 2) يا رسول الله…… يا رسول الله سلام عليه يا حبيب الله سلام عليه (എത്ര കാലം)