No video

BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB

  Рет қаралды 2,110,186

M3DB Malayalam Movie and Music Database

M3DB Malayalam Movie and Music Database

Күн бұрын

BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB
About M3DB - Malayalam Movie & Music Database
മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഗാനങ്ങളുടെയും, അതിൽ പങ്ക് ചേർന്നിരിക്കുന്ന അണിയറ പ്രവർത്തകരുടെയും വിവരങ്ങളടക്കം ഓരോ സിനിമയിലെയും മുൻ-പിൻ ടൈറ്റിലുകളിലെ എല്ലാ ഫീൽഡുകളിലായി വരുന്ന സമ്പൂർണ്ണ വിവരങ്ങളടങ്ങുന്ന ഒരു ഡാറ്റാബേസ് മാതൃകയാണ് www.m3db.com. വിക്കി മോഡലിൽ ഒരു സ്വതന്ത്രഡാറ്റാബേസായാണിതിന്റെ പ്രവർത്തനം | M3DB is the most comprehensive database effort to document every single Malayalam cinema, its songs and its people associated to it as an open database like Wiki.
Read the Story behind BGM Fiesta : m3db.com/Johns...
************************************************************************************
BGM Fiesta Crew
Directed by - KUMAR NEELAKANDAN
Produced by - M3DB - Malayalam Movie & Music Database (m3db.com)
Music edited & Arranged by - RIZON M R
DOP - SHAAN P RAHMAN
2nd Unit Cameramen - SURYADEVA & ROJIN
Project lead - UMA KP
Edit -JUNAID EP
Associate Director - HARI VISMAYAM
Vfx - PRINCE
Colour correction - RINU GEORGE, TAD STUDIOS
Drone - SURAJ & MANOJ
Flutes & Melodica - RIZON MR
Keyboard - RAJITH GEORGE / LENU
Bass Guitar - JOSY PETER
Lead Guitar - VINCENT K V
Violin - FRANCIS | HERALD | JOSE KUTTY | JAIN | DANNY | SADANANDAN
Drums - SHOMY DAVIS
Rhythm Pad - NAJEEB
Tabla & Mridangam - DINESHAN
Tabla & Dolak - JAYAKUMAR
Veena - BIJU
Vocal - DEEPA MENON
Sound engineer (live) - JAYESH
Sound mixing - SAJI R NAIR
Studio - CHETANA STUDIO / SANGEETH STUDIO
M3BD FB Page : / m3dbpage
M3DB FB Group : / m3dbgroup
M3DB Website Archives : m3db.com/
#BGMfiesta, #JohnsonBGM, #JohnsonMaster

Пікірлер: 3 300
@m3dbteam
@m3dbteam 3 жыл бұрын
പലരും ബിജിയെം -ഫിയസ്റ്റയുടെ കൃത്യമായ ഓർഡർ ചോദിച്ച് കമന്റിട്ടിരുന്നു. ദാ ഇതാണതിന്റെ കൃത്യമായ ഓർഡർ, അത് കണ്ട് പിടിച്ച് സമ്മാനാർഹരായവരുടെ പേരും m3dbയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാ ചർച്ചകൾക്കും രസകരമായ വിവരങ്ങൾക്കും നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സന്ദർശിക്കുക ‌ facebook.com/groups/m3dbgroup/permalink/3776751572415758/ 1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 2. ഞാൻ ഗന്ധർവൻ 3. മണിച്ചിത്രത്താഴ് 4. കൂടെവിടെ 5. ദശരഥം 6. ചെങ്കോൽ ( മധുരം ജീവാമൃത) 7. കിരീടം 8. ചെങ്കോൽ (മധുരം ജീവാമൃത ബിന്ദുവിലെ ഫ്ലൂട് പീസുകൾ ആവർത്തിക്കുന്നു) 9. വന്ദനം 10. ചിത്രം 11. സല്ലാപം 12. മഴവിൽ കാവടി
@sunilpullad
@sunilpullad 3 жыл бұрын
8. വന്ദനം, 9. ചെങ്കോൽ , ഇങ്ങനല്ലേ ശരിയായ ഓർഡർ..🤔
@vinodvilakkappilly6763
@vinodvilakkappilly6763 3 жыл бұрын
തൂവ്വാനത്തുമ്പികൾ ക്ലൈമാക്സ്‌ BGM ഇല്ല😔😔
@m3dbteam
@m3dbteam 3 жыл бұрын
@@sunilpullad അല്ലല്ലോ വന്ദനം കഴിഞ്ഞ് ചിത്രത്തിലേക്ക് കേറുവല്ലേ ? ഒന്നൂടെ കേട്ട് നോക്കിയേ
@nirmalsreekumar4370
@nirmalsreekumar4370 3 жыл бұрын
@@m3dbteam വന്ദനം തീം മ്യൂസിക് കഴിഞ്ഞുള്ള വീണ നാദം ചിത്രത്തിലെയാണോ?
@vinuabhilashputhantharayil4
@vinuabhilashputhantharayil4 3 жыл бұрын
ഒന്നും പറയാനില്ല.... Great 🙏🙏🙏🙏
@sks4hpd
@sks4hpd 3 жыл бұрын
ലോകത്ത്‌ ആദ്യമായി വീണയുടെ ശബ്ദം കൊണ്ട്‌ ഭയപ്പെടുത്തിയ സംഗീതജ്ഞൻ. ജോൺസൺ മാഷ്‌.
@praseenthkumar1436
@praseenthkumar1436 3 жыл бұрын
ബിജു ചേട്ടൻ.. വീണ 😍
@sujipanicker
@sujipanicker 3 жыл бұрын
and mridhangam
@roclenbharath5651
@roclenbharath5651 3 жыл бұрын
അസാധ്യം
@gulnath1513
@gulnath1513 3 жыл бұрын
Ys superb❤️❤️
@mallutimes5992
@mallutimes5992 3 жыл бұрын
💯💯💯
@midhun5282
@midhun5282 3 жыл бұрын
ആരോണോ ഈ പരിപടിക്ക് മുൻകൈ എടുത്തത്.അവർക്ക് ഒരുപാട് നന്ദി.ജോൺസൻമാഷിനെ ഓർത്തതിന്
@sajuthomas1695
@sajuthomas1695 2 жыл бұрын
Ethra vattam ketto ariyilla.. Kannu nirayunnu.. Pranam
@sajithkumar3117
@sajithkumar3117 2 жыл бұрын
സത്യം ❤
@sajithkumar3117
@sajithkumar3117 2 жыл бұрын
ഇനിയും എത്രേ...
@cmprasanth
@cmprasanth 2 жыл бұрын
മലയാളം മൂവി &മ്യൂസിക് ഡാറ്റാബേസ്
@sacvi2
@sacvi2 2 жыл бұрын
Rizon chettan
@MrAlanfrancis
@MrAlanfrancis 2 жыл бұрын
എല്ലാ ആഴ്ചയും ഇത് വന്നു കേൾക്കും !!! കണ്ണ് നിറയും !!! comments വായിക്കും !!! സന്തോഷിക്കും !!!പോകും !!! Repeat !!!!
@mmohan09
@mmohan09 Жыл бұрын
Me too
@kulshadvamanapuram644
@kulshadvamanapuram644 Жыл бұрын
ഞാൻ എന്നും രാവിലെ കേൾക്കും....
@jgm9188
@jgm9188 Жыл бұрын
@Sudheerrayammarakkar
@Sudheerrayammarakkar Жыл бұрын
😢😢😢
@sijugeorge769
@sijugeorge769 Жыл бұрын
Sathyam bro. 😭
@sajeerputhuppaden
@sajeerputhuppaden Жыл бұрын
ഇത്‌ കേട്ടിട്ട് രോമാഞ്ചം വന്നവരുണ്ടോ
@abdhulashar7171
@abdhulashar7171 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ജനിച്ചതിന്ന് ഒരു അർത്ഥമുണ്ടാവുന്നത്‌♥️😥
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM.
@craftwithgayu5426
@craftwithgayu5426 3 жыл бұрын
Yes
@sanilchicku6238
@sanilchicku6238 3 жыл бұрын
സത്യം
@moto_dreams3339
@moto_dreams3339 3 жыл бұрын
Same ❤️
@omanaclassicalvv4033
@omanaclassicalvv4033 3 жыл бұрын
Yes
@bt9604
@bt9604 3 жыл бұрын
ഈ സംഗീത ഉപകരണങ്ങൾ വായിക്കുന്നവർ മായാജാലക്കാർ ആണ്..❤️
@Vishnudevan
@Vishnudevan 3 жыл бұрын
Correct they are heavily talented
@ratheesh.rkannankannan7093
@ratheesh.rkannankannan7093 3 жыл бұрын
ITS true
@amalkumar3430
@amalkumar3430 3 жыл бұрын
🙌🙌💯💯
@sunojeugin7359
@sunojeugin7359 2 жыл бұрын
kzbin.info/www/bejne/n5SxanudpciMp9U
@sunojeugin7359
@sunojeugin7359 2 жыл бұрын
Inspired after hearing this beautiful orchestra session.. Just a try out
@renithomas7121
@renithomas7121 5 ай бұрын
ജോൺസൺ മാഷും രവീന്ദ്രൻ മാഷും...ഈ രണ്ടു സംഗീതസംവിധായകരുടെ അകാല മരണമാണ് വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിയിട്ടുള്ളത്...
@rajeshunni9493
@rajeshunni9493 2 жыл бұрын
ഇതിന് ഒരു Second Part വരണം എന്ന അതിയായ ആഗ്രഹം ഉണ്ട്. കാരണം BGM കളുടെ രാജാവാണ് ജോൺസൺ മാഷ് . ഇനിയും ഒരുപാട് ഉണ്ട് തൂവാനത്തുമ്പികൾ, ചമയം, സുകൃതം അങ്ങനെ അങ്ങനെ 💛💛💛💛💛
@Faazthetruthseeker
@Faazthetruthseeker Жыл бұрын
ചെങ്കോൽ..അതിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വളരെ ഹൃദയസ്പർശിയാണ്
@binugopi2764
@binugopi2764 Жыл бұрын
👌👌👏💓
@run-yj4ox
@run-yj4ox 3 жыл бұрын
1 ,നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ 2, 2:45 ഞാൻ ഗന്ധർവൻ 3, 3:12 മണിച്ചിത്രത്താഴ് 4, 4:55 കൂടെവിടെ 5, 5:55 ദശരഥം 6, 6:41 ചെങ്കോൽ 7, 6:54 കിരീടം 8, 6:59 ചെങ്കോൽ (ഫ്ലൂട്) 9, 7:13 വന്ദനം 10, 8:02 ചിത്രം 11, 9:53 സല്ലാപം 12, 10:14 മഴവിൽ കാവടി
@s_Kumar770
@s_Kumar770 Жыл бұрын
Thanks 👍
@anilgopinath81
@anilgopinath81 Жыл бұрын
Ponmeghamo from koodevide ano
@run-yj4ox
@run-yj4ox Жыл бұрын
@@anilgopinath81 ath koodevide film il oru party time il ulla bgm aanu
@rgirishr
@rgirishr Жыл бұрын
That's a good comment 👏👏
@9999178
@9999178 Жыл бұрын
Out of 12 you missed the best BGM of his life in the list !!!! Thoovanathumbikal !!!!
@flutesashi810
@flutesashi810 3 жыл бұрын
All most all this music flute was played by me...Johnson sir..me and paccha sir ...when I see this vedio..I recollect the recording sessions I played for Johnson sir.....my Pranamams to Johnson sir....
@justinmathewj
@justinmathewj 3 жыл бұрын
Thank you sir
@sivakumarviswanath6258
@sivakumarviswanath6258 3 жыл бұрын
Great flutist, SP Sasikumar sir, thank you for ur invaluable contributions also🙏
@Achinthya1
@Achinthya1 3 жыл бұрын
Honoured to see your comment here, Sashi Sir.
@ajeshkumark1914
@ajeshkumark1914 3 жыл бұрын
🙏🙏🙏
@pintoantony81
@pintoantony81 2 жыл бұрын
❤❤❤
@mohananramachandran6560
@mohananramachandran6560 2 жыл бұрын
ബിജിഎം കേട്ട് മാത്രം കണ്ണു നനയുന്നുണ്ടെങ്കിൽ അതാണ് ജോൺസൺ മാഷുടെ സംഗീതം
@dileepBro07
@dileepBro07 2 жыл бұрын
Legend of malayalam cinema.........
@voxassisi
@voxassisi 2 жыл бұрын
kzbin.info/www/bejne/bnu9gmN3a7Gcnq8
@Nandhu_zx
@Nandhu_zx Жыл бұрын
❤❤❤❤❤👍👍👍👍
@satheeshchandran4026
@satheeshchandran4026 Жыл бұрын
കഴിവുള്ള കലാകാരൻ അസാധ്യം ഫീലിംഗ് the music
@Faazthetruthseeker
@Faazthetruthseeker Жыл бұрын
The great Johnson mash.. He was a legend in back ground music too
@prajeeshp9203
@prajeeshp9203 2 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു ഇതു കേൾക്കുമ്പോൾ ഇതിനു പിന്നിൽ പ്രവൃത്തിച്ചവർ, ഓർകാസ്ട്ര ടീം എല്ലാവരും great efforts The legend Jonson Master ❤❤❤🙏
@rajuthengamam8354
@rajuthengamam8354 2 жыл бұрын
സത്യം
@renjuxaviour
@renjuxaviour 2 жыл бұрын
സത്യം 😔😔😔😔
@voxassisi
@voxassisi 2 жыл бұрын
kzbin.info/www/bejne/bnu9gmN3a7Gcnq8
@abfisher5716
@abfisher5716 Жыл бұрын
Sathym
@sajeevanmenon4235
@sajeevanmenon4235 9 ай бұрын
👍👍👍👍❤️🙏🏻🌹♥️❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunilpullad
@sunilpullad 3 жыл бұрын
കൊറോണ പോസിറ്റീവായി റൂമിലിരുന്നു ഇത് കണ്ടു...കണ്ട് കഴിഞ്ഞപ്പോൾ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറി.. എന്തൊരു മാജിക്കാ ജോൺസൺ മാഷേ..❤❤❤
@rasjijeshk1275
@rasjijeshk1275 3 жыл бұрын
Dha ippo same situation 😍
@seemamaneesh2707
@seemamaneesh2707 3 жыл бұрын
മാഷുടെ സംഗീതം ഇല്ലായിരുന്നെങ്കിൽ മലയാള സംഗീതം അപൂർണ്ണമായിപ്പോയേനെ എന്ന് ഓർമ്മിപ്പിക്കുന്ന bgms. എത്രത്തോളം ആഴത്തിലാണ് ഓരോ bgm ഉം നമ്മെ കൂട്ടി കൊണ്ടു പോയത്, ഓരോ സംഗീതവും ഇത്തിരി നേരത്തിനുള്ളിൽ ഓരോ കഥ പറയുകയായിരുന്നു, ഓരോ സിനിമയും മുഴുവനായി ഓരോ കുഞ്ഞു സംഗീതത്തിലും ഉൾക്കൊണ്ടത് പോലെ. പ്രണയത്തിനും, വാത്സല്യത്തിനുമൊപ്പം, മനുഷ്യ മനസിനെ കുറിച്ച് ചിന്തിപ്പിക്കുന്ന മണിച്ചിത്രത്താഴിലെ ചിലമ്പൊച്ചയ്ക്കും, വിരഹത്തിനും വിഷാദങ്ങൾക്കും സാന്ത്വനങ്ങൾക്കുമൊടുവിൽ പള്ളിത്തേരേറ്റി നമ്മെ സന്തോഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മാസ്റ്റർ. പകരം വെക്കാനില്ലാത്ത മാസ്മരിക സംഗീതത്തിന്റെ ചക്രവർത്തിയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നിൽ പ്രണാമം 🙏❤️🌹
@antonyrodrix1574
@antonyrodrix1574 3 жыл бұрын
സാഹിത്യം സൂപ്പർ.
@shibushibu5439
@shibushibu5439 3 жыл бұрын
100%
@rakesh124rj
@rakesh124rj 3 жыл бұрын
Vandhanam our rekshayum illaayirunnu super
@ullaskk8489
@ullaskk8489 3 жыл бұрын
Parayan vakkukal illa
@rajsmusiq
@rajsmusiq 3 жыл бұрын
Great words 👍
@pyarilaljincy6952
@pyarilaljincy6952 2 жыл бұрын
ഞാനിത് 100 പ്രാവശ്യത്തിൽ കൂടുതൽ കണ്ടു... Super ❤❤❤❤എല്ലാ കലാകാരന്മാർക്കും ആ കലാകാരിക്കും thanks... God ബ്ലെസ് u.... I love ജോൺസൺ മാഷ് ❤❤💐💐💐💐
@m3dbteam
@m3dbteam 2 жыл бұрын
Many thanks!!
@beenalenin5432
@beenalenin5432 5 ай бұрын
Yes
@arun.krishnanVFX
@arun.krishnanVFX 3 жыл бұрын
വെറുതെ കരയിപ്പിക്കാനായിട്ട് 😣😣 എന്തിനാണ് ജോൺസൺ മാഷൊക്കെ നമ്മെ വിട്ട് പോയത് 😭😭 മാഷെ, നിങ്ങൾ എന്റെ ജീവനാണ് 🙏🙏❤️❤️
@joseoommen5875
@joseoommen5875 3 жыл бұрын
🙏🙏
@ajithiruvathira6577
@ajithiruvathira6577 3 жыл бұрын
മാഷ് ഉയിർ, ♥️♥️♥️
@Riyas8433
@Riyas8433 3 жыл бұрын
😥
@anoojvijayan1370
@anoojvijayan1370 2 жыл бұрын
Yezzz..
@geo9664
@geo9664 2 жыл бұрын
😭
@mujib5757
@mujib5757 3 жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ.... ഞാൻ ഗന്ധർവ്വൻ.... മണിച്ചിത്രത്താഴ്.... കൂടെവിടെ.... ദശരദം.... ചെങ്കോൽ.... കിരീടം.... വന്ദനം.... ചിത്രം.... സല്ലാപം.... മഴവിൽ കാവടി....
@samkumar9198
@samkumar9198 3 жыл бұрын
@user-vt2fr3se9l
@user-vt2fr3se9l 3 жыл бұрын
😭😭😭😭 ജോൺസൺ മാഷ് പ്രണാമം
@user-vt2fr3se9l
@user-vt2fr3se9l 3 жыл бұрын
പെർഫോം ചെയ്തവർക്ക് സല്യൂട്ട്
@user-vt2fr3se9l
@user-vt2fr3se9l 3 жыл бұрын
❤️❤️
@adarshdarshan2681
@adarshdarshan2681 3 жыл бұрын
💕
@Kunjad-up6hx
@Kunjad-up6hx 2 жыл бұрын
ഈ ഭാഷക്ക്, ഈ സംസ്കാരത്തിന് ഇത്ര മനോഹാരിത ഉണ്ടെന്നു കാണിച്ചു തന്ന പ്രിയപ്പെട്ട composor.. വരാനിരിക്കുന്ന തലമുറകൾ എല്ലാം കൃതജ്ഞതയോടെ ഓർമിക്കണം ഈ അതുല്യ പ്രതിഭയെ..❤പ്രിയപ്പെട്ട ജോൺസൻ മാഷ്.
@rsuresh5441
@rsuresh5441 2 жыл бұрын
ഇത് കാണുബോൾ ആണ് ജോൺസൺ സർ ഒരു കാലഘട്ടത്തിൽ ജന ഹൃദയങ്ങളെ പിടിച്ചു കുലുക്കി എന്നറിയുന്നത്..... എത്രകാലം കഴിഞ്ഞാലും.... ഈ മ്യൂസിക്... കേട്ടാൽ നാം അറിയാതെ ആ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കും.... Great legend
@maheshg254
@maheshg254 3 жыл бұрын
അന്നത്തെ കാലത്തു youtube ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ജോൺസൺ മാഷ് വേറെ ലെവൽ ആയേനെ... മണിച്ചിത്ര താഴ് BGM ഒരു രക്ഷയും ഇല്ല.... ❤❤❤❤
@anilkumarkutty5799
@anilkumarkutty5799 2 жыл бұрын
മെലഡിയുടെ ചക്രവർത്തി തമ്പുരാന് ഒരു youtube ന്റെയും ആവശ്യമില്ല
@johnsoncj7199
@johnsoncj7199 3 жыл бұрын
ഇതിൽ പങ്കെടുത്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു തൃശ്ശൂരിൽ ജോലി ചെയ്ത 17 വർഷംകൊണ്ട് അടുത്ത് അറിയാവുന്ന കുറച്ചു കലാകാരന്മാർ ഇതിലുണ്ട്. ജോസി. രജിത്. ഷോമി.ഡാനി എല്ലാവർക്കും എന്റെ big salute
@vijayanparayil6769
@vijayanparayil6769 2 жыл бұрын
കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി 😪ഇത് കാണുമ്പോൾ ഒന്ന് മനസ്സിലായി, അവിടെ ഇരിക്കുന്ന ഓരോ വ്യക്തിയിലും ജോൺസൺ മാഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 🌹🙏
@muhammedrafi3362
@muhammedrafi3362 Жыл бұрын
വൈകി പോയി ഞാൻ ഇപ്പോഴാണ് കേട്ടത്.. കരഞ്ഞു 🙏🙏🙏🙏നിങ്ങളൊക്കെയാണ് മാഷ് 🙏🙏🙏
@shibinsurendran1163
@shibinsurendran1163 Жыл бұрын
Palli therumdooo😍
@shajahanps6792
@shajahanps6792 3 жыл бұрын
എത്രയോ ആളുകളുടെ വേദനകൾക്ക് കൂട്ടായിരുന്നു ജോൺസൺ മാഷിൻ്റെ ഗാനങ്ങൾ. എത്ര വേഗന്നാണ് മാഷേ നിങ്ങൾ പോയത്
@sethunath71
@sethunath71 3 жыл бұрын
നൊസ്റ്റാൾജിയ വന്നു തലക്ക് പിടിച്ചു.. കണ്ണ് നിറഞ്ഞു. രോമാഞ്ചം! ഓർക്കസ്ട്രക്കും M3DB ക്കും 🙏
@shanama6165
@shanama6165 Жыл бұрын
മോഹൻലാൽ എന്ന നക്ഷത്രത്തിന് അതുല്യ ശോഭ ലഭിച്ചത്‌ മാഷിന്റെ മാന്ത്രിക സംഗീതം കൊണ്ടാണ്.❤
@aranmula_kannadi
@aranmula_kannadi 2 жыл бұрын
മലയാള സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടം. മരണമില്ല ജോൺസൺ മാഷിനും, അദ്ദേഹം നൽകിയ മാസ്മരിക സംഗീതത്തിനും...പ്രണാമങ്ങൾ.
@sunilvasudevan01
@sunilvasudevan01 3 жыл бұрын
ഇതൊക്കെ ആസ്വദിക്കാൻ മലയാളിയായി പിറന്നതിൽ അഭിമാനിക്കുന്നു.. ജോൺസൻ മാഷേ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല..
@SNMedia.
@SNMedia. 3 жыл бұрын
ഇപ്പോഴുള്ള ജനറേഷൻ പോലും ഒത്തിരി സ്നേഹത്തോടെ നെഞ്ചിലേറ്റി നടക്കുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച ജോൺസൺ മാഷിനെ ഓർക്കുവാൻ ഈ ട്രിബ്യൂട്ട് വളരെയധികം സഹായിച്ചു.....
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@anandg5843
@anandg5843 2 жыл бұрын
😇
@BobanThomas
@BobanThomas 8 ай бұрын
എന്നും വന്നു കേൾക്കണം.... കരയണം.. പോണം....😢😢😢😢😢😢
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
എല്ലാം മനോഹരം ,,, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ,നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.
@Kichuz97
@Kichuz97 3 жыл бұрын
ഇനിയൊരു ജോൺസൺ മാഷിനെ മലയാള സിനിമയ്ക്ക് കിട്ടില്ല തീർച്ച..🔥🔥❤️❤️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@xaviervinod6065
@xaviervinod6065 3 жыл бұрын
ഒരിക്കലും ഇല്ല...😞
@nsubeeshtkl
@nsubeeshtkl 3 жыл бұрын
മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർഹിറ്റും ജോൺസൻ മാഷിന്റേത് തന്നെ ആണല്ലേ...... ❤❤❤❤ഒരു രക്ഷേം ഇല്ല്യാത്ത മനുഷ്യൻ ആയിരുന്നു.......... Legend..... എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ❤❤
@rajeshvazhavalappil5842
@rajeshvazhavalappil5842 2 жыл бұрын
90 കാലഘട്ടത്തിലെ സിനിമാ സംഗീതത്തിന്റെ,, പാട്ടിന്റെ ഒരു മാസ്മരികത.....🙏🙏 ഓർമകളിലേക്ക് അങ്ങനെ അലിഞ്ഞുപോയ് ❤❤
@sumeshkuttungal
@sumeshkuttungal 2 жыл бұрын
എത്ര പ്രാവശ്യം കേട്ടതെന്നു enikkormmayilla🥰🥰🥰
@MrSajeeshrajan
@MrSajeeshrajan 3 жыл бұрын
തീരല്ലേ എന്ന് പ്രാർഥിച്ചത് ഞാൻ മാത്രമാണോ 😔🥰🤩
@rainytil3972
@rainytil3972 3 жыл бұрын
Njanum
@harikumarvasudevan8284
@harikumarvasudevan8284 3 жыл бұрын
ഞാനും
@fazalrahman4591
@fazalrahman4591 3 жыл бұрын
ഞാനും...
@premachandranpottekkat5335
@premachandranpottekkat5335 3 жыл бұрын
അല്ല ഞാനും
@pradeepbalachandran9765
@pradeepbalachandran9765 3 жыл бұрын
Athe ningal matram anu 😁
@preethibalakrishnan625
@preethibalakrishnan625 3 жыл бұрын
കണ്ണുകള്‍ നിറയാതെ ഇത് കേട്ടത് ഞാന്‍ മാത്രമാണോ ? നിങ്ങള്‍ എന്തിനാ മാഷേ ഇത്ര നേരത്തെ അങ്ങ് പോയത് ?
@ckkannan8194
@ckkannan8194 3 жыл бұрын
ലഹരി ആയിരുന്നൂ പ്രശനം ജീവിതം സീരീസ് ആയി കണ്ടില്ല
@brilliantbcrrth4198
@brilliantbcrrth4198 3 жыл бұрын
ഒരു change വേണ്ടേ
@aneeshelambilan4169
@aneeshelambilan4169 3 жыл бұрын
😢
@anoopettakkal7480
@anoopettakkal7480 3 жыл бұрын
Daivathinu kannilla chechi
@georgekutty4832
@georgekutty4832 3 жыл бұрын
😢. അദ്ദേഹത്തിന്റെ മകനും മകളും അകാലത്തിൽ മരിച്ചു.
@josemathew1455
@josemathew1455 2 ай бұрын
ഇനി ഉണ്ടാകുമോ..മാഷിന്..ഒരു ജന്മം..കൂടി....❤....എവിടെയെങ്കിലും...ഈ ലോകത്ത്
@marshalgeorge3025
@marshalgeorge3025 2 жыл бұрын
ഏറെകുറെ എല്ലാം ലാലേട്ടന് പടങ്ങൾ നമുക്ക്‌ പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ മണിച്ചിത്രത്താഴ് ദശരഥം വന്ദനം ചിത്രം കിരീടം Beautiful bgm Johnson Master. 💕💕💕💕💕💕💕💕💕💕💕
@spotlife2932
@spotlife2932 3 жыл бұрын
ജോൺസൺ മാഷോട് നീതിപുലർത്തിയ ശ്രദ്ധാഞ്ജലി ...അഭിനന്ദനങ്ങൾ .
@vivekkj7145
@vivekkj7145 3 жыл бұрын
കണ്ണടച്ചു ഇരുന്നു കേട്ടുപോയി.... ഏതോ ലോകത്ത് പോയി മടങ്ങി വന്നത് പോലെ..... മാഷ്..... തീരാത്ത നഷ്ടം.......
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM.
@rabint5379
@rabint5379 3 жыл бұрын
👌👌👌
@ankurian20
@ankurian20 5 ай бұрын
90s... എന്തൊരു നല്ല കാലഘട്ടം ആയിരുന്നു... നല്ല പാട്ടുകൾ, നല്ല സിനിമകൾ, നല്ല ആൾക്കാർ...
@abhilashvishwalvr3569
@abhilashvishwalvr3569 2 жыл бұрын
അടിപൊളി, ഇഷ്ടം ആയി, എന്റെ ഇഷ്ടപെട്ട മ്യൂസിക് ഡയറക്ടർ ജോൺസൻ മാഷ്
@vinithpathmaja2622
@vinithpathmaja2622 3 жыл бұрын
മലയാള സംഗീജ്ഞരിൽ മികച്ച മോഷ്ട്ടാവ്. നമ്മൾ അറിയാതെ ഹൃദയം മോഷ്ട്ടിക്കുന്ന സംഗീത മാന്ത്രികൻ. വളരെ സോഫ്റ്റായി പല ഗാനങ്ങളും കുത്തിയിറക്കി കളയും ജോൺസൺ മാസ്റ്റർ❤️❤️❤️❤️🤗🤗🤗😘😘😘
@roclenbharath5651
@roclenbharath5651 3 жыл бұрын
സത്യം
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@anandg5843
@anandg5843 2 жыл бұрын
👍, "കരിയിലക്കാറ്റുപോലെ"യിലെ, new year gift മകളുടെ കയ്യിൽനിന്നു വാങ്ങുമ്പോൾ വീണ ഉപയോഗിച്ചുള്ള bgm✨
@arunm.s3010
@arunm.s3010 Жыл бұрын
Vayil വന്നതു തെറി anu muzuvan vayichappol aanu
@kiranradhakrishnan4633
@kiranradhakrishnan4633 3 жыл бұрын
ഈ മനുഷ്യനെ മാന്ദ്രികനെ അവസാനം അകറ്റി നിർത്തിയ മലയാള സിനിമയ്ക്കു നല്ല നമസ്കാരം..... പ്രണാമം മാഷേ..... ❤❤❤❤
@user-re8jx3kh7w
@user-re8jx3kh7w 7 ай бұрын
What a musician❤Johnson Master 🌹
@pullelyanilkumar5947
@pullelyanilkumar5947 2 жыл бұрын
മാഷിൻ്റെ സംഗീതം എല്ലാ തലമുറയും ഹൃദയത്തില് സൂക്ഷിക്കും. ഈ സമ്മാനം മലയാളികൾക്ക് നൽകിയ എല്ലാ വലിയ കലാകാരന്മാർക്കും ആയിരം നന്ദി
@dachu3122010
@dachu3122010 3 жыл бұрын
ഇതിൽ ഓരോ ബി.ജെ.എം ഉം ജോൺസൻ മാഷ്‌ എന്ന അതുല്യ പ്രതിഭയുടെ കൈ ഒപ്പ്‌ പതിഞ്ഞതാണു... ഓരോ തവണ കേൾക്കുമ്പോഴും കേൾവിക്കാരന്റെ ഹൃദയത്തിൽ കുളിൽ മഴ പെയ്യിക്കും. അതാത്‌ ചലച്ചിത്രങ്ങളുടേ ഓർമ്മകൾ നമ്മുടേ ഹൃദയങ്ങളിൽ പതിഞ്ഞിരിയ്കുന്നത്‌ ഈ സംഗീതങ്ങളിലൂടെയാണു..... ജോൺസൻ....💔
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM.
@feulinsankar
@feulinsankar 3 жыл бұрын
എന്താ പറയുക...speechless...🥰🥰 ജോൺസൻ മാഷിന് ഇതിലും നല്ലൊരു tribute കൊടുക്കാനാകുമോ?? സംശയമാണ്...ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി... 💐💐
@shiju6444
@shiju6444 7 ай бұрын
കൂടെവിടെ BGM ഒരു മാസ്മരികസംഗീതം ആണ്.
@prabhashvaikomorprabhashgr1738
@prabhashvaikomorprabhashgr1738 2 жыл бұрын
ആ... അവസാനം ഉണ്ടല്ലോ കണ്ണു നിറച്ചു കളഞ്ഞല്ലോ🙏🙏🙏 തൃശൂരിന്റെ അഭിമാന താരങ്ങൾക്ക് മുന്നിൽ പ്രണാമം🙏❤️🙏
@neveentv7724
@neveentv7724 2 жыл бұрын
2022 ൽ കേൾക്കുമ്പോഴും ഒരേ ഫീൽ മനസ്സിനും ശരീരത്തിനും ഉന്മേഷം പ്രദാനം ചെയ്യുന്ന സ്വരമാധുര്യം❤️❤️❤️❤️❤️
@sabuissac2881
@sabuissac2881 8 ай бұрын
2023ലും......❤
@binishkumarchandrasekharan3150
@binishkumarchandrasekharan3150 3 жыл бұрын
ഇത് കേൾക്കുമ്പോൾ ആ‌നന്ദവും, ഉള്ളിൽ ഒരു വിങ്ങലും johnson മാഷിന് തുല്യം മാഷ് മാത്രം. സംഗീതപ്രേമികൾക്ക് ജീവിതം മുഴുവൻ മാഷിനെ ഓർക്കാൻ ഇത് മാത്രം മതി.. മാഷേ... അങ്ങയുടെ പുനർജന്മത്തിനായ് ഞങ്ങൾ കാത്തിരിക്കുന്നു 🙏♥️♥️♥️
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@kidangaraajithkumar
@kidangaraajithkumar 3 жыл бұрын
അതെ അക്ഷരാർത്ഥത്തിൽ വിങ്ങുകയായിരുന്നു ഞാൻ
@aswathysyam2012
@aswathysyam2012 3 жыл бұрын
ആദ്യദിവസം തന്നെ കേൾക്കണം എന്ന് ഉറപ്പിച്ചതാണ്... പക്ഷേ ഇന്നാണ് പറ്റിയത്.... പറയാൻ വാക്കുകൾ കിട്ടുന്നില്ല.... അത്രയ്ക്ക് ഗംഭീരം.... ജോൺസൻ മാഷിനെ പോലെയുള്ള ഒരു legend നെ ഇത്ര വേഗം നമ്മളിൽ നിന്ന് അടർത്തിമാറ്റിയ വിധി എത്ര ക്രൂരമാണ്.... അദ്ദേഹം നമ്മെ വിട്ടു പോയപ്പോൾ പോലും തോന്നാതിരുന്ന ഒരു ശൂന്യത എന്തോ മനസിനെ ഇപ്പോ വല്ലാതെ വേട്ടയാടുന്നു
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@royvarghese1975
@royvarghese1975 Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ..പിന്നെയും കേൾക്കാൻ കൊതിയാകുന്നു ❤
@byjupauljv703
@byjupauljv703 2 жыл бұрын
പല സിനിമകളും ഇന്നും നമ്മുടെ മനസ്സിൽ നിന്നും മറയാത്തതും മായാത്തതും ഈ സംഗീതത്തിന്റെ മാസ്മരികത കൊണ്ടാണ് ♥️♥️
@nimeshkk6402
@nimeshkk6402 3 жыл бұрын
മലയാളസിനിമയിലെ ഇത്രയധികം ബാഗ്രൗണ്ട് മ്യൂസിക്കുകൾ ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലാവുന്നത് അതുപോലെതന്നെ ഇത്രയും മനോഹരമായ ആയിട്ടുള്ള എപ്പോഴും നമ്മുടെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒത്തിരി ഈണങ്ങളുടെ സൃഷ്ടാവാണ് എന്നതിലുപരി നല്ലൊരു പശ്ചാത്തലസംഗീതജ്ഞൻ കൂടിയാണ് എന്നുള്ളത് പലർക്കും അറിയില്ലെങ്കിലും ഈയൊരു സംരംഭത്തിലൂടെ അത് ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നുള്ളത് സത്യം തന്നെയാണ് അദ്ദേഹത്തിന്റെ ആസാന്നിധ്യത്തെ ഇതുപോലുള്ള മനോഹരമായ അദ്ദേഹം ഉണ്ടാക്കിയ സംഗീതങ്ങൾ കൊണ്ട് അദ്ദേഹം ആ വിടവ് നികത്തിഇരിക്കുകയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ
@hellosarith
@hellosarith 3 жыл бұрын
He has won two national awards for Background scoring.
@dondominic6858
@dondominic6858 3 жыл бұрын
He was the first recipient of national award for best background score in india
@m3dbteam
@m3dbteam 3 жыл бұрын
@Nimesh see m3db.com/johnson-master background score section
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@vinumk7786
@vinumk7786 3 жыл бұрын
ജോൺസൺ മാഷ് എന്നത് ഒരു കാലഘട്ടതിൻ്റെ സംഗീതം ആണ്. എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ആ നല്ല കാലം.
@shajin7463
@shajin7463 2 жыл бұрын
പല പ്രശസ്ത സംവിധായകരുടെയും ചിത്രങ്ങൾ പ്രശസ്ത കലാകാരൻമാർ നടിച്ച ചിത്രങ്ങൾ പലതും ഓർമ്മിക്കപ്പെട്ടതിലും ഇന്നും കൊണ്ടാടപ്പെടുന്നതിലും ജോൺസൺ മാസ്റ്റർ വഹിച്ച പങ്കു വലുതാണ്. കാലം അത് തിരിച്ചറിയും
@kadavurestaurantdubai4900
@kadavurestaurantdubai4900 Жыл бұрын
അസാധ്യം ...നമിച്ചു ജോൺസൺ മാഷേ ...നമിച്ചു ..ഓടക്കുഴലും വീണയും ഇത്ര നന്നായി എങ്ങിനെ കണക്ട ചെയ്യുന്നു ...നിങ്ങളുടെ സംഗീതം ഒരു കടലായി മലയാളികൾ എന്നും ആസ്വദിക്കും ..ഇത് ക്രിയേറ്റീവ് ചെയ്ത ഓർക്കസ്ട്ര ടീമേ...ഒരു ബിഗ് സല്യൂട്ട്❤
@rageshkg4284
@rageshkg4284 3 жыл бұрын
ജോൺസൺ മാസ്റ്റർ.... 😞😞😞ഇനിയുണ്ടാകുമോ ഇങ്ങനെയൊരു വസന്തം....orchestra ഗംഭീരം...... ❤💕💞
@sunilp4257
@sunilp4257 3 жыл бұрын
ജോൺസൺ മാഷ്നിന്ന് കണ്ടക്ട് ചെയുന്ന അനുഭവം. മുഴുവൻ സംഗീതകാരൻമാർക്ക് മുമ്പിലും നമസ്ക്കരിക്കുന്നു '
@udayabanucp7833
@udayabanucp7833 2 жыл бұрын
Unparalleled artist... Johnson മാസ്റ്റർ 🙏🏻🙏🏻🙏🏻😢😢
@ranjithmohanan8176
@ranjithmohanan8176 2 жыл бұрын
എന്തൊരു മനുഷ്യനാണ് ഹേ......
@deepaker7495
@deepaker7495 3 жыл бұрын
ഈ ലോകത്ത് കുറച്ച് പേർക്ക് മാത്രം ദൈവം കൊടുത്ത സമ്മാനം ,സംഗീതം ,.....
@dittimolben4145
@dittimolben4145 2 жыл бұрын
കണ്ണുനീർ പ്രണാമം
@ramdascm534
@ramdascm534 3 жыл бұрын
മണിച്ചിത്രതാഴ് അതിന്റെ തട്ട് താണ് തന്നെ ഇരിക്കും...... Johson ജി രക്ഷ ഇല്ല 💞💞💞💞😘
@jobyabraham6320
@jobyabraham6320 2 жыл бұрын
എത്ര കേട്ടാലും മതി വരൂല മനോഹരം
@Dileepkb1986
@Dileepkb1986 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണു ജോൺസൺ മാസ്റ്ററുടെ നഷ്ടം അറിയുന്നത്. അവസാനത്തെ പള്ളിത്തേരുണ്ടോ എന്ന bgm എന്നിലെ കുട്ടികാലത്തെ വലിച്ചു പുറത്തേക്കിടുകയായിരുന്നു.... എന്തൊരു ഭംഗി..... ജോൺസൻ മാസ്റ്ററുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ഇത്രയും ഗംഭീരമായി ഇതു re - create ചെയ്ത ഈ ഓർക്കസ്ട്രാ ചേട്ടന്മാർക്കും ഒരായിരം നന്ദി.. ❤️❤️
@pavithranck467
@pavithranck467 3 жыл бұрын
എന്ത് പറയാൻ? വാക്കുകളില്ല. 11 മിനുട്ടിൽ തീർന്നല്ലോ എന്നതാണ് സങ്കടം. വ്യത്യസ്തമായ അനുഭവം. ഇതുപോലെ തുടർന്നും പ്രതീക്ഷിക്കുന്നു
@psb_m9403
@psb_m9403 3 жыл бұрын
മണിച്ചിത്രത്താഴ് എന്ന മനോഹര സിനിമയുടെ പശ്ചാത്തല സംഗീതത്തിന് മുകളിൽ നിൽക്കാൻ ഇനി ഒരു സംഗീത വിസ്മയം ഉണ്ടാകില്ല!! സംഗീതത്തിൻറെ ആഴങ്ങൾ കണ്ടറിഞ്ഞ് മനോഹരമായ ബാഗ്രൗണ്ട് സ്കോർ !!! അതാണ് ജോൺസൺ മാഷ് ❤️!!! മനസ്സിൽ മായാതെ തങ്ങിനിൽക്കും മാഷിൻറെ സംഗീതം 🎵🎵🎵🎶
@hajirajahan.s3537
@hajirajahan.s3537 2 жыл бұрын
ജോൺസൻ മാഷിനെ സ്നേഹിക്കുന്നവർക്ക് ഇതിലും നല്ലൊരു gift കിട്ടാനില്ല.. അദ്ദേഹത്തിന്റെ bgm കേൾക്കാൻ വേണ്ടി മാത്രം movie ഇരുന്ന് കാണാറുണ്ട്.. കണ്ടതൊക്കെയും ഒറ്റയടിക്ക് കിട്ടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു..ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയം തൊടുന്ന നന്ദി ❤
@bodhisathvan2086
@bodhisathvan2086 Жыл бұрын
നാട്ടിൽ വരുമ്പോൾ രാത്രിയിൽ മുള്ളാൻ വീട്ടിനു വെളിയിൽ ഇറങ്ങുന്ന സ്വഭാവം കുറച്ചു നാൾ നിർത്തിയത് മണിച്ചിത്രതാഴിന്റെ ബിജിഎം ആണ്... അത് ഓർമ വരികയും ഒരില എവിടെയെങ്കിലും അനങ്ങുകയും ചെയ്താൽ മനുഷ്യന്റെ ജീവൻ പകുതി പോകും... ജീനിയസ്... ❤️😇
@iji5kpdy784
@iji5kpdy784 3 жыл бұрын
ജോൺസൺ മാഷെയും കുടുംബത്തെയുമോർത്ത് കണ്ണീർ വന്നുപോയി. അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@voxassisi
@voxassisi 2 жыл бұрын
kzbin.info/www/bejne/bnu9gmN3a7Gcnq8
@babeeshkaladi
@babeeshkaladi 3 жыл бұрын
മാഷിന്റെ പ്രിയതമ റാണി ചേച്ചീ ഇത് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു. 🙏 നിശബ്ദത ആണ് യഥാർത്ഥ പശ്ചാത്തല സംഗീതം എന്ന് പറഞ്ഞ മെലഡികളുടെ തമ്പുരാൻ 🌹 ഗ്രേറ്റ്‌ ജോബ് Team M3db👍
@tinothomas5048
@tinothomas5048 2 жыл бұрын
തബല ചേട്ടന്റെ ചിരി 🥰🥰🥰... Respect the whole team... Thanks johnson mash
@sunnyloranz
@sunnyloranz Жыл бұрын
എത്ര കേട്ടാലും മതി വരില്ല... ജോൺസൺ മാഷ് അപൂർവ്വ പ്രതിഭയാണ്... മലയാളത്തിന്റെ മഹാ ഭാഗ്യങ്ങളിലൊന്ന്.... 🙏🏻❤
@aashwinaa
@aashwinaa 3 жыл бұрын
ജോൺസൻ മാഷ്.. 🔥🔥❤️❤️❤️🙏🙏 ഓർക്കസ്ട്രയിൽ പ്രിയപ്പെട്ടവർ.. 💙തുവാനത്തുമ്പികൾ.. Missing💙
@rafikavungal5817
@rafikavungal5817 3 жыл бұрын
സംഗീതം ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറക്കില്ല ജോൺസൺ മാഷിനെ
@jineeshjoseph2929
@jineeshjoseph2929 7 ай бұрын
@rafavengara4852
@rafavengara4852 2 жыл бұрын
അവസാനം മഴവിൽ കാവടി ബിജിഎം 👌👌👌കാൽമുട്ടിൽ തബലയടിച്ചവർ കൈപൊക്കിക്കെ 🥰🥰🥰
@Santhyanish
@Santhyanish Жыл бұрын
ഇതൊക്കെ കേൾക്കുമ്പോ നമ്മൾക് ഒരുപാട് പ്രായം ആയിന്ന് മനസിലാകുന്നത്...നമ്മുടെ നല്ല കാലത്തു കെട്ട് ആസ്വദിച്ച സിനികൾ അതിലെ ബിജിഎം....😢😢 ....ജോൺസൺ മാഷ് ലെജൻഡ്...👌🏻👌🏻👌🏻
@akkidilbar1
@akkidilbar1 3 жыл бұрын
കേട്ട് കൊണ്ടിരുന്നപ്പോള്‍ ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിച്ചു പോയി... ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്ക് എന്റെ ഒരായിരം നന്ദി...🎼🎼🎼🎼🎼🎼🙏😊 MISS U JOHNSON MASTER 💕
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM
@anilkumarparisakonathu1269
@anilkumarparisakonathu1269 2 жыл бұрын
ഹൊ! എന്തൊരു സുഖം. വാക്കുകൾ അധികപ്പറ്റാവുന്നു.
@lathakg7567
@lathakg7567 2 жыл бұрын
Miss you Johnson master 💕😊🥰🤘🙏
@chithrangathankt5641
@chithrangathankt5641 3 жыл бұрын
മണിച്ചിത്രത്താഴിന്റെ വിജയത്തിൽ പശ്ചാത്തലസംഗീതത്തിന്റെ പങ്ക് വിവരണാതീതമാണ്... ഓരോ ഫ്രേമും പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ മനസ്സിൽ പച്ചപിടിച്ചിരിക്കാൻ ജോൺസൻ മാഷിന്റെ സ്വർഗീയ സംഗീതത്തിനായിട്ടുണ്ട്... മാഷ് ചെയ്ത സംഗീതം പോലെത്തന്നെ പശ്ചാത്തല സംഗീതവും നിത്യഹരിതങ്ങൾ തന്നെ...! Congrats to the orchestra team...
@musthafamus6515
@musthafamus6515 Жыл бұрын
Theerchayaayum veenayil ulla aa saadhanam uffff
@byjukc6252
@byjukc6252 2 жыл бұрын
ഇപ്പോഴും മണിച്ചിത്രത്താഴിന്റെ BGM കേൾക്കുമ്പോൾ നെഞ്ചിനകത്ത് ഒരു പേടിയാ... Johnson's Magic
@swapnapn7794
@swapnapn7794 2 жыл бұрын
ദേവസംഗീതം, അത് താങ്കളായിരുന്നു ജോൺസൺ മാസ്റ്റർ 🙏🙏🙏🙏
@facetofacebyrennygeorge2765
@facetofacebyrennygeorge2765 3 жыл бұрын
എന്തൊരു മനുഷ്യനായിരുന്നു ജോൺസൺ മാഷ്.... എന്റെ അപ്പൻ മരിച്ചതിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞത് മാഷിന്റെ മരണവാർത്ത കേട്ടന്ന് ❤️❤️❤️
@MUSIC-WORLD.-
@MUSIC-WORLD.- 2 жыл бұрын
സിനിമയിലെ ഇമോഷണൽ സീൻസ് കണ്ട് കണ്ണ് നിറയാറുണ്ട്. ചില ഗാനങ്ങളുടെ വരികൾ കേട്ടും കണ്ണ് നനയാറുണ്ട്.. പക്ഷെ വാദ്യോപകരണങ്ങൾ കൊണ്ട് ഹൃദയത്തെ സ്പർശിക്കാനും സംഗീതത്തിന്റെ മാന്ത്രികതയും മനോഹാരിതയും ഹൃദയത്തിൽ നിറയ്ക്കാൻ കഴിഞ്ഞ മ്യൂസിക് മജീഷ്യൻ.. അത് ജോൺസൺ മാഷ് തന്നെയാണ്.. 🙏🙏🙏💖💖💖💖 പ്രണാമം ജോൺസൺ മാഷിന് 🌹🌹🌹🌹🙏🙏🙏🙏തൂവാനത്തുമ്പികൾ, 😘നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ 😘 എന്താ BGM മരിച്ചാലും ഹൃദയം ഒഴിഞ്ഞു പോകാത്ത സംഗീതം 💖😘😘🥰🥰
@rejeeshkumarmv7442
@rejeeshkumarmv7442 Жыл бұрын
ഒരു സംഗീത ആസ്വാധകൻ എന്ന നിലയ്ക്ക് എന്റെ ഒരു അഭിപ്രായം രേഖ0എടുത്തിക്കൊള്ളട്ടെ., മഹാനായ ആ സംഗീത പ്രതിഭയുടെ കലാസൃഷ്ടിയെ ഒരിക്കൽ കൂടി ഞങ്ങൾക്ക് സമ്മാനിച്ചതിന്,, അത് അദ്ദേഹത്തോടുള്ള ആദരമായി കണക്കാക്കി കൊള്ളട്ടെ,.. എല്ലാ കലാകാരന്മാർക്കും എന്റെ ആശംസകൾ 🙏🙏🙏👍
@aneesh703
@aneesh703 Жыл бұрын
പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ഇതിനു വേറെ part ഉണ്ടോ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤
@vishnurkanad3115
@vishnurkanad3115 3 жыл бұрын
പള്ളിത്തേരുണ്ടോ..... പൊളിച്ചു..... ഫീല് ചെയിഞ്ച് വേറെ ലെവൽ...
@SureshBabu-iy4no
@SureshBabu-iy4no 3 жыл бұрын
ഓരോ മനോഹര ഗാനം കേൾക്കുമ്പോഴും നമ്മൾ ആ ഗാനത്തിന്റെ സംഗീത സംവിധായകനെയും അത് മനോഹരമായി ആലപിച്ച ഗായകൻ അല്ലെങ്കിൽ ഗായിക, ഒരു പരിധി വരെ ഗാന രചയിതാവ് എന്നിവരെ മാത്രമാണ് ഓർമ്മിക്കാറുള്ളത്. അത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ ആ ഗാനങ്ങൾക്കൊക്കെ തങ്ങളുടെ ദൈവീകമായ വാദന സിദ്ധിയാൽ ആത്മാവും ജീവനും പകർന്നു നൽകുന്ന വാദ്യ കലാകാരന്മാരെ നമ്മളാരും അറിയുന്നില്ല. യഥാർത്ഥത്തിൽ അവരുടെ ദൈവീകമായ സർഗസിദ്ധിയാണ് ഓരോ പാട്ടിന്റെയും പ്രധാന വിജയഘടകം. ഈശ്വരൻ കൈ തൊട്ട് അനുഗ്രഹിച്ച അവരെയും എപ്പോഴെങ്കിലുമൊക്കെ നമ്മൾ ഓർക്കണം, ആദരിക്കണം. A big salute to all instrumental artists from the bottom of my heart.
@faisalsulaiman857
@faisalsulaiman857 2 жыл бұрын
"👍👍👍👍👍👍👍👍👍..........
@shabinvlogs935
@shabinvlogs935 Жыл бұрын
👍👍👍👍👍👍
@Geoedamana
@Geoedamana 6 ай бұрын
2024 here i am again ❤ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് 🥺
@TheSree1985
@TheSree1985 Жыл бұрын
ജോൺസൺ മാഷ് എന്നുപറഞ്ഞാൽ....... മറ്റൊരു സംഗീതസംവിധായകനും തരാത്ത.... ഒരു ജീവിത സ്പന്ദനത്തിന്റെ ഫീൽ.... താളം..... ഗ്രാമീണത യിൽ ഒരു പാശ്ചാത്യ സ്റ്റൈൽ..... എന്നും.... യുവത്വത്തിൻറെ ഹരം പകരുന്ന ഒരു സംഗീതം...... പ്രായവും ഓർമ്മകളും എത്ര ഉണ്ടായാലും മലയാളിയും മലയാളവും ഉള്ളടത്തോളം കാലം നിറഞ്ഞുനിൽക്കുന്ന ഒരു അത്യുഗ്രൻ സംഗീതം..... ഒരു ജീവന താളം..... ജന്മാന്തരങ്ങളിലെങ്ങോ... നിലനിന്നിരുന്ന ഗാനസംഗീത കലയരങ്ങ് ❤❤❤❤❤ അതാണ് ജോൺസൺ മാഷ്.....❤❤❤❤ ആരൊക്കെ മലയാളത്തിൽ വന്നുപോയാലും.... കുറേക്കാലം കൂടി മലയാള സംഗീതത്തിൽ ഉണ്ടാകേണ്ടിയിരുന്ന അതുല്യപ്രതിഭ.... ദേവരാജൻ മാഷിൻറെ പ്രിയശിഷ്യൻ നമ്മുടെ ജോൺസൺ മാഷ്...... പള്ളിപ്പറമ്പിലെ പഴയ കീബോർഡ് വായനക്കാരൻ....❤❤❤❤❤❤ മറക്കില്ല അങ്ങയെ ഒരിക്കലും...... അത്രമേൽ ❤❤❤❤❤❤❤❤❤❤❤ ഒരു അപേക്ഷയുണ്ട് അദ്ദേഹത്തിൻറെ ഗാനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടായ്മ നമുക്ക് വേണ്ടേ...... അത്തരത്തിൽ എല്ലാവർക്കും ഒന്ന് ചിന്തിച്ചു കൂടെ........
@renjithky5665
@renjithky5665 Жыл бұрын
തീർച്ചയായും വേണം. He is a world class musician, real genius. ഔസേപ്പച്ചൻ സർ അദ്ദേഹത്തെ പറ്റി പറഞ്ഞത് കേട്ടപ്പോ, നമ്മൾ അറിഞ്ഞത് ഒന്നും അല്ല ജോൺസൻ മാസ്റ്റർ എന്ന് തോന്നി...അദ്ദേഹത്തോടൊപ്പം ക്ലോസ് ആയി വർക്ക്‌ ചെയ്തവർ ജോൺസൻ മാഷെപറ്റി പറയുന്നത് കേൾക്കാൻ ആഗ്രഹം ഇണ്ട്. പലരും നമ്മെ വിട്ടു പോയി. ഇനിയും വൈകീട്ടില്ല.. ജോൺസൻ മാസ്റ്ററെ പറ്റി ഒരു ഡോക്യൂമെന്ററി..അല്ലെങ്കിൽ അദ്ദേഹത്തെപ്പറ്റി നമ്മളും നമ്മുടെ അടുത്ത തലമുറയും പല കാര്യങ്ങളും അറിയാതെ പോകും..
@rajeshgp4979
@rajeshgp4979 3 ай бұрын
I am ready.
@littlemusicians7075
@littlemusicians7075 3 ай бұрын
🙏🏼🙏🏼🙏🏼
@pramishkumar8146
@pramishkumar8146 3 жыл бұрын
നമുക്ക് പാർക്കാൻ 🍇മുന്തിരി തൊപ്പുകൾ 💕 കണ്ണുമടച്ച് ഒറ്റ കിടപ്പാ...... ആഹാ.... പ്രണയിക്കാത്തവന്റെ ഉള്ളിലും പ്രമത്തിന്റെ വിത്ത് പാകുന്ന അസുലഭ... ഗന്ധർവ്വം
@midhunaprajeesh7336
@midhunaprajeesh7336 2 жыл бұрын
Enteyum favorite ❤❤❤
@ajithtv1
@ajithtv1 3 жыл бұрын
പഴകുന്തോറും എറി വരുന്ന വീര്യം.. ജോൺസൻ മാസ്റ്ററുടെ ദശാബ്ദങ്ങൾക്ക് മുൻപേയുള്ള മാസമരികതക മാറ്റൊലിക്കുന്ന കയ്യൊപ്പുകൾ ✌️
@sreedevdev9195
@sreedevdev9195 7 ай бұрын
ഫസ്റ്റ് bgm കേട്ടു കരഞ്ഞു പോയി 😭😭😭❤️❤️❤️
@rameshkrishnank7392
@rameshkrishnank7392 2 жыл бұрын
ഒരു നൂറുവട്ടം കേട്ടു... ഒരിക്കൽ പോലും കണ്ണുനിറയാതെ കേൾക്കാൻ പറ്റുന്നില്ലല്ലോ മാഷേ...😢🌹🌹🙏🙏🙏
@AjithKumar_Ajithbhr
@AjithKumar_Ajithbhr 3 жыл бұрын
ജസ്റ്റ് ഒന്ന് നോക്കിയേച്ചും പോകാം എന്ന് കരുതി വന്നതാണ്..., തീർന്നതറിഞ്ഞില്ല. മനോഹരം. ഇതൊക്കെ കേൾക്കുമ്പോഴാണ് സത്യത്തിൽ ജോൺസൻ മാഷിന്റെ നഷ്ടത്തിന്റെ ആഴം മനസ്സിലാകുന്നത്. ഇത്തരത്തിൽ ഒരു ആദരവ് നൽകിയതിന് അഭിനന്ദനങ്ങൾ M3DB
@salimt7179
@salimt7179 3 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് നു പുതിയ മാനം നൽകിയ പ്രതിഭാധനനായ മാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹😍
@Vlogerabuu
@Vlogerabuu 3 жыл бұрын
kzbin.info/www/bejne/fpi9gqGrireSebM.
@kvsurdas
@kvsurdas 2 жыл бұрын
ഇത് കേട്ടിട്ട് കണ്ണീർ പൊഴിക്കാതിരിക്കാൻ ഒരു സംഗീതാസ്വാദകന് ഒരിക്കലും സാധിക്കില്ല.....
@leenakodanchery4662
@leenakodanchery4662 2 жыл бұрын
പറയാൻ വാക്കുകളില്ല.... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ...
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 82 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 110 МЛН
BGM Fiesta - A Tributer to Johnson master
5:09
Sangeeth Kurian
Рет қаралды 2 М.
This is really out of the world.❤❤❤ | Flute Cover by Rajesh Cherthala
1:28:03
Camrin Films Wedding Photography
Рет қаралды 11 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН