Рет қаралды 5,183
@കവിതോദ്യാനം Garden Of Poems
മലരണിക്കാടുകൾ തിങ്ങിവിങ്ങി
(രമണൻ)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള ആലാപനം:റീന ജേജി
രമണൻ
1936-ൽ പുറത്തുവന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള ഭാവകാവ്യ മായ രമണനിലെ ഗ്രാമഭംഗി വർണിക്കുന്ന "മലരണിക്കാടുകൾ തിങ്ങിവിങ്ങി" എന്നു തുടങ്ങുന്ന ഭാഗമാണ് ഞാൻ ഇവിടെ ചൊല്ലാൻ പോകുന്നത്.
1911 ഒക്ടോബർ 10 ന്
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്.
ഉറ്റസുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ദുഃഖപര്യവസായിയായ ഈ കൃതിയായി പരിണമിച്ചത് എന്ന് പറയപ്പെടുന്നു.
വാതരോഗത്തിന്റെയും പിന്നീട് ക്ഷയരോഗത്തിന്റെയും പിടിയിൽ പെട്ട അദ്ദേഹം 1948 ജൂൺ 17-ാം തീയതി തന്റെ 36-ാം വയസ്സിൽ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച് അന്തരിച്ചു. സ്വന്തം നാടായ ഇടപ്പള്ളിയിലെ തറവാട്ടുവക സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു.
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്ത-
വിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നു പോയാൽ
തുരുതുരെപ്പൂമഴയായി പിന്നെ
തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമെങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും
പരിമൃദുകല്ലോലവീണ മീട്ടി-
പ്പതറിപ്പതഞ്ഞു പോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നിൽക്കുന്ന കുന്നുകളും
പരശത സസ്യവിതാനിതമാം
പലപല താഴ്‌വരത്തോപ്പുകളും പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞ പരിചെഴും നെൽപാടവീഥികളും
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും ഇവയെല്ലാമാ വെറും ഗ്രാമരംഗം
ഭുവനൈകസ്സ്വർഗ്ഗമായ്ത്തീർത്തിരുന്നു
അവികലശാന്തിതൻ പൊൻതിരക-
ളവിടെത്തുളുമ്പിത്തുളുമ്പിനിന്നു;
അഴകുമാരോഗ്യവും സ്വസ്ഥതയു-
മവിടത്തിൽ മൊട്ടിട്ടു നിന്നിരുന്നു
അവിടമൊരൈശ്വര്യ ദേവത ത-
ന്നനഘ ദേവാലയമായിരുന്നു
മതി മമ വർണ്ണനം - നിങ്ങളൊന്നാ
മലനാടു കണ്ടാൽ കൊതിച്ചുപോകും
#മലരണിക്കാടുകൾ
#Reena
#ചങ്ങമ്പുഴ
#റീന
#രമണൻ
#കൃഷ്ണപിള്ള
#Changhambuzha
#കവിത
#മലയാളം
#മലയാളകവിത
#poem
#Ramanan
#poetry
#റീനജേജി
#കവിതോദ്യാനം
#Gardenofpoems
#Kavithodyanam
#song
#music
#കവി
#കവയിത്രി
#രചന
#reena
#കവിത
#മലയാളം
#റീന
#കവിതോദ്യാനം
#GardenOfPoems
#Kavithodyanam
#റീനജേജി
#ReenaJegi
#song
#poetry
#blogger
#song
#entertainment
#kerala
#malayalam
#music
#poem
#മലയാളംകവിതകൾ
#കവിതകൾ
#കവിത
#Malaranikkadukal
#Malarani