T.ദാമോദരൻ്റെ തിരക്കഥയിൽ I. V ശശിയുടെ ഡയറക്ഷനിൽ പുറത്ത് വന്ന പ്രണയം പറയാതെ പറയുന്ന ഒരു മിലിട്ടറി ആക്ഷൻ മൂവിയാണ് തുഷാരം💦💦 യൂസഫലി കേച്ചേരി രചിച്ച് ശ്യാമിൻ്റെ സംഗീത സംവിധാനത്തിൽ.. അനശ്വരഗായകൻ SpB യുടേയും ഗാന ഗന്ധർവ്വൻ ദാസേട്ടൻ്റെയും അതി മനോഹരആലാപനത്തിൽ പുറത്ത് വന്ന മഞ്ഞേ വാ മധുവിധു വേള, നെഞ്ചിൽ താ കുളിരല മാല..ഇത്ര മനോഹാരിതയും, വശ്യതയും നിറഞ്ഞ ഒരു പ്രണയാവിഷ്ക്കാരഗാനം (കാശ്മീർ താഴ്വവരകൾ പശ്ചാത്തലമാക്കി മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ.. ഇനിയൊട്ടു ഉണ്ടാകുമോ)... എത്ര ഭംഗിയായാണ് ദാസേട്ടനും, SpB യും ചേർന്ന് ആ ഗാനം അനശ്വരമാക്കിയത്... നായർസാബ്, സൈന്യം, കീർത്തിചക്ര പോലുള്ള മിലിട്ടറി പശ്ചാത്തല സിനിമകൾ വന്നെങ്കിലും.. നിഷ്ക്കളങ്കമായ ഒരു പ്രണയം അവതരിപ്പിക്കുവാൻ വേണ്ടി മാത്രമാണോ ഈ സിനിമ നിർമ്മിച്ചത് എന്ന് തോന്നിപ്പോകും..അതിനൊപ്പം കാശ്മീരിൻ്റെ ദൃശ്യചാരുത കൂടെ മലയാളികളിലേയ്ക്ക് എത്തിയ്ക്കുവാനും..രതീഷ്, ബാലൻ K എന്നിവരോടൊപ്പം എടുത്ത് പറയേണ്ട അഭിനയം തന്നെയാണ് സീമ കാഴ്ചവച്ചിരിക്കുന്നത്.. എത്ര പക്വതാപരമായ അഭിനയമാണ് സീമയുടേത്.. ഒരു കാലഘട്ടത്തിൻ്റെ സൂപ്പർ ഹീറോ രതീഷിൻ്റെ പ്രകടനം തന്നെയാണ് സിനിമയുടെ കാതൽ.. പഴയ കാശ്മീരിൻ്റെ ഭംഗി അങ്ങനെ തന്നെ സിനിമയിൽ നിലനിർത്തിയിരിക്കുന്നു.. എത്രയെത്ര റിസ്ക്ക് ഷോട്ടുകൾ, എത്ര ദിവസത്തെ അദ്ധ്വാനം... ഈ കാലഘട്ടങ്ങളിൽ ഒന്നും ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടാകുന്നില്ലല്ലോ എന്ന് തിരിച്ചറിയുമ്പോഴാണ് ആ കാലഘട്ടങ്ങളിലെ സിനിമാസ്വാദകർ എത്ര മാത്രം ഭാഗ്യം ചെയ്തവർ ആയിരുന്നു എന്ന് നാം ചിന്തിച്ച് പോകുന്നത്.. മഞ്ഞ് മൂടിയ മലയിടുക്കിൽ സീമയെ രതീഷ് തടങ്കലി വച്ചിരിക്കുന്ന പാളയം തേടിയെത്തുന്ന പട്ടാളക്കാരുടെ സീനുകൾ ഹോളിവുഡ് സിനിമകളുടെ ദ്യശ്യഭംഗിയോട് കിടപിടിക്കുന്ന രീതിയിൽ പകർത്തിയ ക്യാമറമാന് 100%💛👌 ഇത്തരത്തിലുള്ള പ്രണയകഥ മലയാളം ഇതിന് ശേഷം കണ്ടിട്ടുണ്ടാകുമില്ല..കാരണം അങ്ങെനെയൊന്ന് ഉണ്ടായിട്ടില്ല....രതീഷിൻ്റെ കൂട്ടുകാരനായി ഒരു ഹിന്ദി നടൻ അഭിനയിക്കുന്നുണ്ട് അദ്ദേഹത്തെ പറ്റി കൂടുതൽ അറിവില്ല.. അറിയാവുന്നവർ കമൻ്റിൽ ഒന്നു രേഖപ്പെടുത്തിയാൽ നന്ന്.. എത്ര മനോഹരമാണ് അഭിനയം അദ്ദേഹത്തിൻ്റേത്... ചിലപ്പോൾ തമിഴ് നടൻ പ്രഭുവിൻ്റെ മാനറിസങ്ങളോട് തോന്നിപ്പിക്കുന്നത്👌കനലൊളിച്ചുണ്ടത്തെന്തേ.. കുളിരല.. കുളിരല.. കനവിൽ വിടർന്നതെന്തേ...രതി കല..രതി കല.. ഉതിരും തുഷാരം.. ഉണർത്തുന്നു സൃംഗാരം.. കരളിൽ അമൃതണിഞ്ഞതും.. കുളിർ ചൊരിഞ്ഞതും.. 💚കാശ്മീരം💚 കവിളിൽ തുടുത്തു മിന്നുന്ന നനവുണർത്തുന്ന കാശ്മീരം... മഞ്ഞേവാ മധുവുധുവേള.... ഈ ഗാനത്തിൻ്റെ ശില്പികളിൽ പലരും നമോടൊപ്പം മില്ല... ഗാനരംഗത്ത് തിളങ്ങി നിന്ന നായിക റാണീ ചന്ദ്രയും നമ്മോടൊപ്പം ഇല്ല... എങ്കിലും മഞ്ഞുമൂടിയ ആ താഴ്വരയിൽ ആ അനശ്വരപ്രണയഗാനത്തിൻ്റെ അലയൊലികൾ. അനിൽ അജന.. കലാകേരളം
@mathluke18062 жыл бұрын
2022 ഇൽ ഈ സിനിമ കാണുന്നവർ ഇവിടെ ലൈക്ക് അടി എന്നു കമന്റ് ഇടുന്ന അലവലാതികൾ ഇതു വരെ കാണാൻ വന്നില്ലേ?
@swiggy.33572 жыл бұрын
1881 oru nalla kaalam 😃
@anjalisworld1113 Жыл бұрын
2023😁😁
@jayakrishnanjayakumar6131 Жыл бұрын
@@swiggy.3357 annu 😂
@ramakrishnankk7239 Жыл бұрын
@@jayakrishnanjayakumar6131 ddddd
@AnishMarlboro8 ай бұрын
2024ൽ വന്നു
@satheeshankr78233 жыл бұрын
രതീഷ് മികച്ച അഭിനയം കാഴ്ചവച്ചു.
@valsalasukumaran74033 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് i v ശശി സാർ നു പ്രണാമം പ്രിയ രതീഷ് സാർ നു പ്രണാമം നല്ല മൂവി
ജയൻസാർ അഭിനയിക്കേണ്ടിയിരുന്ന സിനിമ. രതീഷ് എന്ന നടന്റെ താരോദയം
@mohammedshrief51362 жыл бұрын
സൗന്ദര്യം ശാപമായി തീർന്ന നടി
@remeshthekkumnambidi6159 Жыл бұрын
തൃശൂർ രാമദാസ് തിയറ്ററിൽ അപ്പയും, അമ്മയും ഞങ്ങൾ നാല് മക്കളും ഒരുമിച്ച് കണ്ട സിനിമ.
@paattukaludethozhan20163 жыл бұрын
റാണി പത്മിനി..എന്തൊരു സുന്ദരിയാണ്..😘 കുഞ്ഞുപ്രായത്തിലേ ഇല്ലാതാക്കി കളഞ്ഞു ദുഷ്ടന്‍മാര്‍..! 😢
@moideenshakir853 жыл бұрын
Aar enthin1🤔
@shareefshareef36423 жыл бұрын
ബലാത്സംഗം ചെയ്ത് കൊന്നു അല്ലെ
@hami...hameed66983 жыл бұрын
അത് സംവിധായകന്റെ കുഴപ്പം
@ananthrajendar96012 жыл бұрын
@@hami...hameed6698 സംവിധായകന്റെ കുഴപ്പമല്ലടാ പൊട്ടാ. അവരുടെ വീട്ടിൽ നിന്ന വേലക്കാർ rape ചെയ്തതാ. അവരുടെ അമ്മയുടെ മുന്നിലിട്ട്.
@hami...hameed66982 жыл бұрын
@@ananthrajendar9601 വേലക്കാരോ
@lakshmisoman9431 Жыл бұрын
Ratheeshettan❤❤❤❤❤
@manojraghoothaman17743 жыл бұрын
Just like Hindi film. Ratheesh and seems super.
@chandrannair8844 Жыл бұрын
ജയൻ ചെയ്യേണ്ടുന്ന വേഷം ആയിരുന്നു എന്നൊരു കമന്റ് കണ്ടു, ജയന്റെ സ്ഥാനത്ത് രതീഷ് ചെയ്തത് കൊണ്ട് പദം മോശമായതായി തോന്നുന്നില്ല ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചു
@shajivargheseshajireaghu8003 Жыл бұрын
അത് തിരക്കഥ സൂപ്പർ ആയതു കൊണ്ട് ഇത് ജയൻ അഭിനയിച്ചിരുന്നു എങ്കിൽ 600ദിവസം ഓടിയേനെ ഇത് ജയന് വേണ്ടി എഴുതിയ കഥ ആണ് p
@Jp-3417 ай бұрын
ജയേട്ടന്റെ മാജിക്കൽ ലുക്ക് അതൊന്നു വേറെ തന്നെയല്ലേ? വല്ലാതെ miss ചെയ്തു...
@Simlamani4 ай бұрын
ജയേട്ടൻ❤❤രതീഷ് സൂപ്പർ
@prasadgold29654 ай бұрын
Yes 💯✔️@@shajivargheseshajireaghu8003
@krishnaprasad44576 сағат бұрын
ഞാനിപ്പോൾ കാണുന്നു. കശ്മീരിൻ്റെ ഭംഗി
@aky7567 Жыл бұрын
2023 yil ee movie kanunnavar ivide like adikkooo..🎉🎉🎉🎉
@mukeshmanikattil1670 Жыл бұрын
റാണി പത്മിനി നല്ല നടി ചില ദുഷ്ടർ ആ പാവം നടിയെ ചെറുപ്പത്തിലേ ഇല്ലാതാക്കി
@rnkollam47043 жыл бұрын
ഡയലോഗ് സമയത്ത് മ്യൂസിക്ക് ക്കൊടുത്തുകുളമാക്കുന്ന സിനിമ
പണ്ട് ദൂരദർശനിൽ ഈസിനിമ വരുമായിരുന്നു... മനോഹരമായ ബാല്യകാലം ❤️😢
@ananthrajendar9601 Жыл бұрын
ഇപ്പോഴും കാണിക്കുന്നുണ്ട്. സൂര്യ മൂവിസിൽ. രാവിലെ 7:00 മുതലൊക്കെ
@rennyjosephjoseph43214 жыл бұрын
Super movie ratheesh ohsuper
@nazeernazeer32663 жыл бұрын
X a
@Actonkw3 жыл бұрын
പകുതി കട്ട് ആക്കി
@abijackson10005 ай бұрын
ഇവര്‍ക്ക് മുഴുവനും upload ചെയ്താല്‍ എന്താണാവോ പ്രശ്നം 🤔
@lakshmisoman9431 Жыл бұрын
അനശ്വര നടൻ രതീഷ്
@thimmaiahsharadammathimmai454811 ай бұрын
Lovely movie superb 🎉😊
@aneest734224 күн бұрын
പ്രശസ്ത നിർമ്മാതാവായിരുന്ന എൻ.ജി.ജോണിന്റെ എഴുപതു വർഷത്തെ സിനിമാനുഭവങ്ങൾ അടക്കിയ പുസ്തകത്തിൽ ഐ.വി.ശശിയെ പരാമർശിക്കുന്നുണ്ട്. ശശിയുടെ നല്ല കുറച്ചു പടങ്ങൾ നിർമ്മിച്ചതും ജോൺ ആയിരുന്നു. അതുവായിച്ചപ്പോൾ കിട്ടിയ ഒരു പാരഗ്രാഫിൽ, മൊത്തത്തിൽ നിന്നും ഐ.വി.ശശിയെ സൂക്ഷ്മാംശത്തിൽ കുറിക്കുന്നപോലെ തോന്നി. സിനിമയിൽ സംവിധായകനായി '75-ൽ അരങ്ങേറിയശേഷം ആറാമത്തെ വർഷമായപ്പോഴേക്കും തന്റെ 47-മത് ചിത്രമാണ് ഐ.വി.ശശി സംവിധാനം ചെയ്യാൻ റെഡി ആയിരുന്നത്. ആവറേജ് വർഷത്തിൽ 9 ചിത്രങ്ങൾ, അവയിൽ ഭൂരിഭാഗവും വലിയ ചിത്രങ്ങൾ. പറഞ്ഞു വരുന്നതും ഒരു ചെറു ചിത്രമൊന്നുമല്ല, മലയാളസിനിമയിൽ ആദ്യമായി മുഴുവനും കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്ത ഒരു ബിഗ് സ്‌കേപ്പ് ചിത്രമായ "തുഷാര"ത്തെ ചുറ്റിപ്പറ്റി ലേഖനത്തിൽ നിരവധി അനുഭവസാക്ഷ്യങ്ങളുണ്ടെങ്കിലും ഐ.വി.ശശിയുടെ ഒരു രസികൻ ക്രാഫ്റ്റ് ട്രിക്ക് സ്ട്രൈക്ക് ചെയ്തു. പടത്തിന്റെ ക്ലൈമാക്സിൽ ഇംഗ്ളീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ആവലാഞ്ചെ (ഹിമപ്രവാഹം) ഷൂട്ട് ചെയ്യാൻ ശശി തീരുമാനിച്ചു. അതിനു പ്രചോദനം അദ്ദേഹം മദ്രാസിലെ ഒരു തീയേറ്ററിൽ വെച്ച് കണ്ട ഒരു ഇംഗ്ളീഷ് ചിത്രത്തിലെ ആവലാഞ്ചെ സീക്വെൻസ് ആയിരുന്നു. അത് റിക്രിയേറ്റ് ചെയ്യുക, അത്തരമൊരു പ്രകൃതിക്ഷോഭം ഫേക്ക് ചെയ്യുക എന്നത് മലയാള സിനിമയുടെ സെറ്റപ്പിൽ ചിന്തിക്കാൻ പറ്റാത്തതാണ്. അതിനാൽ അതങ്ങു കോപ്പിയടിക്കാൻ അദ്ദേഹം തീരുമാനിച്ചു. മദ്രാസിലെ ഫിലിം ഓപ്പറേറ്റർക്ക് 150 രൂപ കൈമടക്ക് കൊടുത്തിട്ട്, സെക്കന്റ് ഷോ കഴിഞ്ഞ ശേഷം ആവലാഞ്ചെ ഉള്ള റീല് കൊണ്ടുപോയി രായ്ക്കു രാമാനം രണ്ടുമണിക്കൂറിനുള്ളിൽ ജെമിനി സ്റ്റുഡിയോവിൽ നിന്നും ഡ്യൂപ് നെഗറ്റിവ് എടുത്തു. പിന്നീട് അതിൽ നിന്നും പ്രിന്റ് അടിച്ചു മൂവിയോളയിൽ ഇട്ടു കണ്ടു ഷോട്ടുകൾ മാർക്ക് ചെയ്തു. അതിനു മാച്ചിങ് ആയിട്ടുള്ള ഷോട്ടുകൾ അദ്ദേഹം കാശ്മീരിലെ ഗുൽമാർഗിൽ ഷൂട്ട് ചെയ്തു. ഇംഗ്ളീഷ് സിനിമയിലെ കഥാപാത്രങ്ങളുടെ കോസ്റ്യൂമുകൾ ഇടുവിച്ചു ഇവിടെ നടന്മാരെ ഷൂട്ട് ചെയ്തു. എക്സ്പ്ലോസീവ് വിദഗ്ധന്മാരെ കൊണ്ടുവന്നു പൊട്ടിച്ചിട്ടും മഞ്ഞുമലയിൽ വെടികൊള്ളുന്നപോലെ "ശൂ" എന്നൊരു തെറിക്കൽ മാത്രമേ ഉണ്ടായുള്ളൂ അത്രേ. അവയെ ഗൺ ഷോട്ട് ആയി ഉപയോഗിച്ചു. കഥാപാത്രങ്ങളുടെ മേലേക്ക് മഞ്ഞു വീഴുന്ന മിഡ്‌ഷോട്ടുകൾ, വലിയ റിഫ്ലെക്ടറുകളിൽ മഞ്ഞു ശേഖരിച്ചു അവരുടെ മേലേക്ക് ഇട്ടു കൊണ്ട് ഫേക്ക് ചെയ്തു. ലോങ്ങ് ഷോട്ടുകളിലേക്ക് വിദഗ്ധമായി ഇംഗ്ലീഷ് ചിത്രത്തിലെത് എഡിറ്റു ചെയ്തു ചേർത്തു. അതായത് ആവലാഞ്ചെയുടെ ലോങ്ങ് ഷോട്ടുകൾ ഇംഗ്ളീഷിലെതും, എക്‌സാക്റ്റ് മാച്ചിങ് ആയ മിഡ് - ക്ലോസുകൾ കഥാപാത്രങ്ങളെ വെച്ച് ഒറിജിനലും ( ഫ്രഷ് ആയിഷൂട്ട് ചെയ്തവ ). വിഷു റിലീസായി പടം ഇറങ്ങിയ ശേഷം സിനിമാവിദഗ്ധരടക്കം അന്ധാളിച്ചു പോയ ഇന്ത്യൻ സിനിമയിലെ മഹാത്ഭുതമായി മാറി "തുഷാര"ത്തിലെ ആവലാഞ്ചെ സീൻ. എത്ര ആരാഞ്ഞിട്ടും ഐ.വി.ശശി ഡീറ്റെയിൽസ് പുറത്തു വിട്ടില്ല. ശേഷം ചിത്രം ഹിന്ദിയിൽ 'തുഷാർ' എന്നപേരിൽ Dub ചെയ്‌തെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിൽ ഒരു ഹിന്ദി പ്രൊഡ്യൂസർ "തുഷാരം" ഹിന്ദിയിൽ നിർമ്മിക്കാനുള്ള അവകാശം ചോദിച്ചു വന്നു. ഹിന്ദിയിൽ ഇറക്കി പൊളിഞ്ഞ കാര്യം "തുഷാര"ത്തിന്റെ പ്രൊഡ്യൂസർ ജോൺ അദ്ദേഹത്തെ ബോധിപ്പിച്ചു. അപ്പോൾ അദ്ദേഹം സത്യം തുറഞ്ഞുപറഞ്ഞു , " ഞാൻ നിർമ്മിക്കുന്ന പുതിയ രാജേഷ് ഖന്ന പടത്തിൽ ഒരു ആവലാഞ്ചെ സീൻ പ്ലാൻ ചെയ്തിട്ടുണ്ട്. "തുഷാര"ത്തിൽ നിന്നും ഈ സീൻ മാത്രം ചോദിയ്ക്കാൻ മടിയായതു കൊണ്ട്, സ്റ്റോറി റൈറ്റ് മുഴുവനായി വാങ്ങിയ ശേഷം ഇതിലെ അവലാഞ്ചേ സീനിന്റെ ഡ്യൂപ് നെഗേറ്റെവ് എടുക്കാൻ അനുവാദം ചോദിക്കാം എന്ന് കരുതി " എന്ന്. ഡിജിറ്റൽ ടെക്‌നോളജി എന്ന വാക്ക് ഇന്ത്യൻ സിനിമയിൽ എഴുതിച്ചേർക്കാത്ത 1981കാലത്താണ് ഈ ഫിലിം ട്രിക്ക് അദ്ദേഹം തിരിച്ചറിയാനാവാത്ത വിധം വിദഗ്ധമായി നിർവ്വഹിച്ചത്. ഇന്ത്യൻ സിനിമയിൽ ബാക്കി പലരും വികലമായി ഈ വിദ്യ ശ്രമിച്ചിട്ടുണ്ടെങ്കിലും ഐ.വി.ശശിയുടെ ഈ പ്രെസിഷൻ സാധ്യമായിട്ടില്ല ആർക്കും, അതും അദ്ദേഹം എണ്ണിയാൽ തീരാത്തത്ര മെഗാ പ്രോജക്ടുകളുടെ ഇടയിൽ കിടന്നു കളിക്കുന്ന നേരത്തും. ഐ.വി.ശശിയെ മലയാളത്തിലെ മാസ്റ്റർ ക്രഫ്ട്മാൻ എന്ന് വിളിക്കാൻ ഒരുപാട് കാരണങ്ങളുണ്ടെങ്കിലും, അതിലെ ചെറിയ ഒരു ട്രിക്കിന്റെ പെർഫെക്ഷൻ ലെവെലിന്റെ വില എത്രത്തോളമാണെന്ന് ഈ സംഭവം മനസ്സിലാക്കിത്തരും. കൊച്ചു മലയാളത്തിലെ വലിയ നൂറ്റിയിരുപതോളം ചിത്രങ്ങൾക്കിടയിൽ ഇത്തരം എത്രയോ ടെക്‌നിക് ഏടുകൾ ഉണ്ടാവും ഇദ്ദേഹത്തിന്റെ ചിത്രീകരണങ്ങൾക്കിടയിൽ !!
@pauloseputhenpurackal31352 жыл бұрын
2nd Malayalam movie to be shot in Kashmir
@sajimon67543 жыл бұрын
രതീഷിന്റെ സ്ഥാനത്ത് ജയൻ ചെയ്യേണ്ട വേഷമായിരുന്നു.
@user-ox5rj6gf1i3 жыл бұрын
Up
@devilslasher8078 Жыл бұрын
Still Ratheesh nailed it
@viswanathanv96692 ай бұрын
ജെയെനെക്കാളും നല്ല അഭിനയം രെ തീഷ്
@antonychambakkadan82673 жыл бұрын
1981 - ൽ ഇങ്ങനെയൊരു അക്ഷൻ ചിത്രം ഒരുക്കിയ ഐവി ശശി🙏🙏🙏
@anindiancitizen45262 жыл бұрын
എന്ത് ആക് ഷനാണ് ഇതിലുള്ളത്? Motorcycle race ആണോ?
@antonychambakkadan82672 жыл бұрын
@@anindiancitizen4526 അതും ഒരു അക്ഷൻ വിഭാകത്തിൽ പെടില്ലേ ?
@vijuthoppilparambil9 күн бұрын
ക്ലൈമാക്സ് ❤
@profnesamony Жыл бұрын
Action packed movie Ratheesh has performed well! Seema is the top scorer 🎉
@cgbabybaby43843 жыл бұрын
This a negative story created by some army men not real.
@regicjose3 жыл бұрын
Where is that scene snow landsliding from the mountain top? Jose was in that scene, I remember
@muralidharanmuralidharan79375 ай бұрын
ജയന്റെ, മരണ ശേഷം ഇറങ്ങിയ ചിത്രമാണ്. ജയൻ,1980, അല്ലെ മരിച്ചത്.
ഈ സിനിമയാണോ മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ എന്ന് അവകാശപ്പെടുന്നത്.
@anindiancitizen45262 жыл бұрын
ഇതിൽ എന്ത് ആക് ഷൻ ആളുള്ളത്. Motorcycle race ആണോ ? ഇതിലും വലിയ ആക് ഷൻ മൂവി 70 ന്റെ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്
@smithaalex48912 жыл бұрын
@@anindiancitizen4526 നസീർ ആയിരിക്കും ആക്ഷൻ ചെയ്തത് 😃😂😂😂
@jomianthony22085 жыл бұрын
super
@jancyvidya82432 жыл бұрын
Nice movie...
@strangerkuttanpillai62496 жыл бұрын
Last scenele aa background music super
@ananthrajendar9601 Жыл бұрын
തെയ്യാട്ടം ദമനികളിൽ എന്ന പാട്ടിന്റെ bgm ആണ്. ഐ വി ശശി തന്നെ സംവിധാനം ചെയ്ത തൃഷ്ണ എന്ന സിനിമയിലെ പാട്ടാണിത്.
@rivaphilip5137 Жыл бұрын
@@ananthrajendar9601 തുഷാരം സിനിമയിലെ bgm തൃഷ്ണ സിനിമയിലെ ഗാനത്തിന് ഉപയോഗിച്ചു
@ananthrajendar9601 Жыл бұрын
@@rivaphilip5137 അതെ. അതാ ഞാനും പറഞ്ഞത്. ആ bgm കേട്ടപ്പോൾ ഈ സിനിമയിൽ ആണെന്ന് കരുതി അന്വേഷിച്ചു. അപ്പോൾ ആണ് അറിഞ്ഞത് തൃഷ്ണയിലെ പാട്ടാണെന്ന്
@rivaphilip5137 Жыл бұрын
@@ananthrajendar9601 ആദ്യം ഇറങ്ങിയത് തുഷാരം ആണ്
@ananthrajendar9601 Жыл бұрын
@@rivaphilip5137 ok
@cgbabybaby4384Ай бұрын
One brig do you think that just accept his guilty .he will put up lot of evidences to against the prosecution but in movie just pleading guilty I can’t accept