ചോറ്റാനിക്കരയിലെ_ചിരട്ട_നിവേദ്യം ചോറ്റാനിക്കര അമ്മ... സർവ്വ വരദായനിയും കാരുണ്യമൂർത്തിയാണമ്മ. അമ്മയുടെ മുന്നിൽ ഭക്തിയോടെ തൊഴുത് നിൽക്കൻ കഴിയുന്നത്പോലും ഭാഗ്യമാണ്.. അയനിക്കാട്ടുമന പുഞ്ചപ്പാടത്ത് കൊയ്ത്തിനിറങ്ങിയ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടുവാനായ് അടുത്തുകണ്ട ഒരു ശിലയിൽ അരിവാൾ ഉരച്ചു. ആ അപൂർവ്വ ശിലാഖണ്ഡത്തിൽ നിന്നും രക്തം കിനിയാൻ തുടങ്ങി പരിഭ്രാന്തയായ അവർ നേരെ മനയിലേക്കോടിയെത്തി വിവരം വലിയ കാരണവർ തിരുമേനിയെ ധരിപ്പിച്ചു. അവരോടൊപ്പം തിടുക്കത്തിൽ പാടത്തേക്കു പുറപ്പെട്ട തിരുമേനി അവിടെയെത്തി കണ്ട നിമിത്തങ്ങളുടെയും ലക്ഷണങ്ങളുടെയും നിരീക്ഷണത്തിലൂടെയും രക്തം കിനിഞ്ഞിറങ്ങിയ ആ അപൂർവ ദിവ്യ ശിലാ ഖണ്ഡത്തിൽ ദേവി ചൈതന്യം കുടികൊള്ളുന്നതായി മനസ്സിലാക്കി ഉടൻ പാടത്തിനരികിൽ അടുപ്പുകൂട്ടി നൈവേദ്യം ഒരുക്കാൻ ആരംഭിച്ചു പക്ഷെ നൈവേദ്യം പകർന്നു ദേവിക്ക് സമർപ്പിക്കാൻ പാത്രങ്ങളൊന്നും കരുതിയിരുന്നില്ല ഒരു ചിരട്ടയിൽ നൈവേദ്യം പകർന്ന് അർഘ്യ പൂജാദികൾ ചെയ്തു. ചോറ്റാനിക്കര അമ്മക്ക് പിന്നീട് അതിഗംഭീരമായ ക്ഷേത്ര സമുച്ചയം വാസ്തു വിധിയനുസരിച്ചു നിർമ്മിക്കുകയും മൂകാംബികാ സാന്നിധ്യമുള്ള കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായി തീരുകയും ചെയ്തു. ആദ്യനൈവേദ്യംചിരട്ടയിൽ സമർപ്പിച്ചതിന്റെ സ്മരണക്കായി ഇന്നും മുടങ്ങാതെ ദേവിക്ക് ചിരട്ട നൈവേദ്യം സമർപ്പിക്കുന്നു ഉഷപൂജക്ക് ശേഷമാണു നിത്യവും ചിരട്ട നൈവേദ്യം സമർപ്പിക്കുക. അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
@manuallu31252 жыл бұрын
വളരെ നന്ദി പുതിയ കാര്യങൾ അറിയാൻ കഴിഞ്ഞതിൽ 🙏
@lightoflifebydarshan16992 жыл бұрын
@@manuallu3125 🙏🏻🙏🏻
@radhaa21072 жыл бұрын
Amme narayana devi narayana....
@jincy.k.k.kanakappan12893 ай бұрын
Palavattam kanditundu cherupathile. Pinnid varshangalayi kanditilla. Innu aprethikshithamayi ee video kandu❤😊