കൺവെൻഷനു പങ്കെടുക്കുവാൻ വരുന്ന യേശുവിന്റെ എല്ലാ ആടുകളെയും യേശുവിന്റെ കല്പന അനുസരിച്ചു പാലിക്കുവാൻ അധികൃതർ വേണ്ട വിധം ശ്രദ്ധ കാണിക്കുന്നില്ല. അനേകം ആളുകൾ മണിക്കൂറുകളോളം പിഞ്ചു കുഞ്ഞുങ്ങളെയും അടുത്തിരുത്തി പാടുന്നു, പ്രാർത്ഥിക്കുന്നു. ഈ കുഞ്ഞുങ്ങളുടെ ക്ഷീണവും തളർച്ചയും കണ്ടിട്ട് അവർ ഇരിക്കുന്നിടത്തു വെള്ളമോ ഭക്ഷണമോ എത്തിക്കുവാൻ മനസ്സില്ലാത്ത ഈ പുരോഹിതരുടെ പ്രാർത്ഥന എങ്ങനെ ദൈവം സ്വീകരിക്കും?. ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിക്കും എന്ന് വിശ്വസിച്ചു ക്ഷിണിതാരായാലും അവർ അവിടെ തന്നെ ഇരിക്കും. പുറത്തു പോയി വെള്ളം കുടിക്കണമെങ്കിൽ വളരെ ദൂരം നടക്കണം. അതിനാൽ തുള്ളി ആടി കൈ അടിച്ചു പാട്ടു പാടുന്ന പട്ടക്കാരും , തിരുമേനി മാരും, സ്തോത്രകാഴ്ച വരവിൽ നിന്നു ഭക്ഷണം കഴിച്ചു ഊർജ സ്വലരാകുമ്പോൾ മുന്നിൽ ഇരുന്നു തളരുന്നവരെ എന്തു കൊണ്ടാണ് മറക്കുന്നത്?യേശു ഇതു സഹിക്കുമോ, സ്തോത്രകാഴ്ച്ച കിട്ടുന്നത് അവിടെ കൂടുന്നു യേശുവിന്റെ ആടുകളെ പാലിച്ച തിനു ശേഷം മാത്രം അല്ലേ സഭയുടെ നിധിയിലേക്ക് മാറ്റുവാൻ.? നിങ്ങൾ എന്ത് പറയുന്നു? ഈ പുരോഹിതർ യേശുവിന്റെ ആടുകളെ അവർ അവരെതന്നെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കണ്ടേ? അങ്ങനെ സ്നേഹിക്കാതിരുന്നാൽ ഈ ശുശ്രുഷകൾ സ്വർഗത്തിൽ സ്വീകരിക്കുമോ?