Lyrics മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങള്‍ മന്നിതിന്‍ മീതെ ദീപാലംകൃതമായൊരു മംഗലപ്പന്തല്‍ തന്നില്‍ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങള്‍. കണ്ണുകളൊന്ന് വിഹായസ്സിന്‍ വിരിമാറത്തേക്ക് തിരിക്കേണം ഖല്‍ബ് തുറന്ന് പ്രപഞ്ചത്തിന്റെ കലയില്‍ ചിന്ത പതിക്കേണം. എണ്ണമില്ലാ ചെറുതാരഗണങ്ങള്‍ എത്രയും വലുതെന്നോര്‍ക്കേണം. ഏറെ ഗ്രഹങ്ങള്‍ കണ്ണില്‍പ്പെടാത്തത് വേറെയുമുണ്ട് ധരിക്കേണം. വാനില്‍ പറന്നിടും വിമാനമെടുത്തോളൂ - അത് കണ്ണകലും തോറും ചെറുതാകും, പിന്നെ ക്രമത്തില്‍ കാണാതാകും എന്ന ക്രമത്തില്‍ത്തന്നെ എണ്ണാം വാനില്‍ കാണുന്ന, താരകളവയുടെ ദൂര പെരുപ്പം കാരണം കണ്ണിന് വളരെ ചെറുപ്പം... പടുപടുകൂറ്റന്‍ ഗോളങ്ങള്‍ ആ ശൂന്യാകാശക്കടലില്‍ ഇടതടവില്ലാതങ്ങും ഇങ്ങും നീന്തുന്നു. പണ്ടുമുതല്‍ ഇന്നോളവുമാനീലാഴിയിലൂളം വെച്ച് കൊണ്ടവതമ്മിലൊളിച്ചുകളിക്ക്ണ കാണുന്നൂ... എന്നല്ല, ഇനി നാള് ഖിയാമത്തോളവും അക്കളിനിക്കൂല എല്ലാമേവം കറങ്ങീടാഞ്ഞാല്‍ ഈ ലോകം നിലനില്‍ക്കൂലാ. എന്നാലോ അവ ഒന്നുമൊരിക്കലും തമ്മില്‍ കൂട്ടിയിടിക്കൂലാ. എന്നും മനോഹരമായ വ്യവസ്ഥയില്‍ നിന്നണു അളവും തെറ്റൂലാ. കാര്യം, ശരിക്കുമോര്‍ത്താല്‍, കോരിത്തരിക്കാന്‍ മാത്രം ഗൗരവമുള്ളൊരു ഭരണവ്യവസ്ഥ ആരിതിന്‍ പിന്നിലിരുന്ന് സമസ്ത ഗോള, ലക്ഷങ്ങളെ ഒന്നായ്, താളം തെറ്റാതവ നന്നായ്, ഉന്നത നിലയില്‍ രൂപപ്പെടുത്തി, എന്നുമടക്കി ഭരിക്കണ ശക്തി ശക്തിയാതാരെന്നറിഞ്ഞിട്ടില്ലാത്തൊരു പുല്‍ക്കൊടി പോലും ചിന്തകരാരും ഈ ദുനിയാവില്‍ കണ്ടില്ല. സകല ചരാചരവും സൃഷ്ടിച്ചുണ്ടാക്കി സംരക്ഷിക്കും ജഗപരിപാലകനാണവനാരും പങ്കില്ല. പക്ഷേ, മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കളിക്കുന്നു പാരില്‍ പരാജയപാരമ്പര്യച്ചേരിതിരിഞ്ഞ് പിടിക്കുന്നു പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനിശിക്ഷാ കാരണമാകുന്നു പരമാബദ്ധ പാതയിലൂടെ വെറുതെ കാലം കഴിക്കുന്നു. ഏകനാഥന്‍ അരുളുന്ന, ലോകം സാക്ഷ്യം വഹിക്കുന്ന, കേവല ഉത്തമ സല്‍ഗുണമൊത്ത, പാവനമോഹനമായ പ്രശസ്ത മാര്‍ഗം തേടിപ്പിടിക്കാതെ, ദീര്‍ഘപരിപാടികളോടെ, രാപ്പകല്‍ മനുജനഹങ്കരിക്കുന്നു വീര്‍പ്പടങ്ങുംവരെ വീമ്പിളക്കുന്നു. ജീവിതം നല്‍കിയ നാഥനൊരുത്തന്‍തന്നെ ഈ ദുനിയാവില്‍ ജീവിക്കാനൊരു പദ്ധതിയും നിര്‍ദേശിച്ചു. ജീവിതകാലം വായുവും വെള്ളവുമെല്ലാം പോലെത്തന്നെ ആവണം, തന്‍തിരുപദ്ധതിയെന്നും ശാസിച്ചു. മറ്റെല്ലാം ഉപയോഗപ്പെടുത്തി, മര്‍ത്യമനസ്ഥിതി മരവിച്ചു മണ്ണിലും വിണ്ണിലും വെട്ടിമിഴിക്കണ, കണ്ണിന് തിമിരം ബാധിച്ചു ഒട്ടും ആ ദൈവിക വ്യവസ്ഥിതി പറ്റില്ലെന്നവന്‍ വാദിച്ചു. ഓരോരുത്തരും തോന്നിയപോലെ, പാരില്‍ നിയമം നിര്‍മിച്ചു. ജീവല്‍പ്രശ്നങ്ങളിലെല്ലാം ദൈവത്തേക്കാള്‍ കഴിവുള്ളോര്‍ തങ്ങളെന്നുള്ള കൊടും ധിക്കാരം എങ്ങുമിയുക്തിവിരുദ്ധവിചാരം കണ്ടോ, അത് കൊള്ളുകയില്ല, വേണ്ടാ, ഇത് നല്ലതിനല്ല ശാശ്വത പാപമിതില്‍ കുടുങ്ങണ്ട, ഈശ്വര ധിക്കാരം അത് വേണ്ട... ലക്ഷണമൊത്ത പ്രവാചകവര്യന്മാര്‍ പലഘട്ടങ്ങളിലായ് ലക്ഷക്കണക്കിന് ഏകസ്വരത്തില്‍ ഘോഷിച്ചു. ലക്ഷ്യമടങ്ങും പാവനമുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹു എന്നവര്‍ ചൊല്ലിക്കേള്‍പ്പിച്ചു. സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍ സ്രഷ്ടാവൊരുവന്നാണെന്നും സൃഷ്ടികളുടെ മേലധികാരം സമസൃഷ്ടികളാര്‍ക്കും ഇല്ലെന്നും മറ്റാര്‍ക്കും ദുനിയാവിലെ കാര്യം വിട്ടുകൊടുത്തിട്ടില്ലെന്നും മര്യാദക്കേടായി നടന്നാല്‍, പരലോകം കിടപ്പുണ്ടെന്നും തെര്യപ്പെടുത്തിത്തന്ന, നേരും നെറിയും തുളുമ്പുന്ന പൊന്നുപ്രവാചകരില്‍ അവസാന കണ്ണിയാം മുത്ത്റസൂലുമുഖേന വീണ്ടും ദൈവിക വ്യവസ്ഥ കണ്ടു, ഈ ലോകമടുത്ത കാലമനത്രെ പവിത്രചരിത്രം മേലിലും വേണ്ടിവരുന്നൊരു ചിത്രം. വേണ്ടിവരും എന്നുള്ളതിനാളിന്നോളം ഈ ദുനിയാവില്‍ വേണ്ടതുപോലെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ വേറെ വ്യവസ്ഥകള്‍ നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരുന്നിട്ട് പാരിടമിന്നൊരു പോരിടമായിട്ടുണ്ടല്ലോ... ചിന്തകനെന്ന മനുഷ്യതരംഗം അന്ധതയില്‍ കൊടികുത്തുന്നു ചിത്തഭ്രമത്തിന്നൊത്തൊരവസ്ഥയില്‍ മര്‍ത്യകുലം ചെന്നെത്തുന്നു. ആരുടെ ശാപമിതാവോ പാരില്‍ മാരകശക്തി വളര്‍ത്തുന്നു, ആകെ ഹലാക്കിനൊരുക്കങ്ങള്‍ ബഹുജാഗ്രതയോടെ നടത്തുന്നു. ഭ്രാന്താലയത്തില്‍നിന്നും ശാന്തി പ്രസംഗിക്കുന്നു ശബ്ദമതാ ഇങ്ങും ഉയരുന്നു, എന്തിനഹോ അധികം പറയുന്നു ബട്ടണ്‍ അമര്‍ത്തി ലോകം ചുട്ടുകരിക്കാന്‍ പാകം ആക്കിയ കേവല ഭൗതികരിന്നും ആ കളിതന്നെ തുടര്‍ന്നുവരുന്നു (മിന്നിതിളങ്ങും)
എത്രയോ തവണ കേട്ട അതിലേറെ തവണ പാടിത്തീർത്ത മനോഹര ഗാനം. ❤ മർഹൂം അബൂസഹ്ലയുടെ അനശ്വര രചന. പത്ത് മണിക്കൂർ പ്രഭാഷണത്തിന്റെ ദൈർഘ്യം ഈ പത്ത് മിനിട്ട് ഗാനവരികളിലുണ്ട്. ജാബിർകായുടെയും ടീമിന്റെയും പുതിയ ഈ വേർഷൻ ഹൃദയാവർജകം❤🎉
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@sajeersiraj992 Жыл бұрын
Masha allah barakallah ♥️ Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah ♥️♥️
@shareefsroom4401 Жыл бұрын
ഹൃദയത്തിലേക്ക് തറച്ച് കയറി അല്ലാഹുവിനെ ഹൃദയം കൊണ്ട് സുജൂദ് ചെയ്യാൻ പ്രേരിപ്പിക്കുന്ന മർഹൂം യു.കെ യുടെ മാസ്റ്റർ പീസ് ഗാനം മുഴുവനായും സുന്ദരമായി പാടി അവതരിപ്പിച്ച ജാബിർ സുലൈം സാഹിബിനും സംഘത്തിനും അഭിനന്ദനങ്ങളും പ്രാർഥനയും ...
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@fakhradeenkozhisseri9525 Жыл бұрын
പഴയ ഈണത്തിൽ കേട്ട് ശീലമായത് കൊണ്ടാകും, ഈ ഈണം അത്രക്ക് വരുന്നില്ല എന്ന് തോന്നുന്നു
@thadeepaatukampany Жыл бұрын
Thankyou for your review
@saleemkps308028 күн бұрын
yes യു.കെ. തന്നെ നൽകിയ ആ ട്യൂൺ തന്നെ
@salahudheenayyoobi3674 Жыл бұрын
ജാബിർ സാഹിബ്.... ആത്മാവും ഹൃദയവും മനസ്സും എല്ലാം ജ്വലനതാപത്തിൽ ഉരുകി വെന്തു പൊട്ടിത്തെറിച്ച് പ്രകാശഗോളങ്ങളായി വീണ്ടും ചിതറി, ബഹറുന്നൂറിന്റെ വെളിച്ചത്തരികളായി... നുറുങ്ങി നുറുങ്ങി പ്രപഞ്ചത്തിൽ അലിഞ്ഞു തീരുന്ന അനുഭവം... സംഗീതവും യാത്രയും സംഗമവും ആനന്ദവും ലയവും ഭക്തിയും ദൃഷ്ടാന്തവും UK അബൂ സഹ്.ലയുടെ ഈ തേനിശലിൽ (മാപ്പിളപ്പാട്ട് എന്ന വൃത്തികേടാണ് ഇതെന്ന് ഞാൻ പറയില്ല) വീണ്ടും വീണ്ടും അമർന്നിരിക്കാൻ കൊതിയാകുന്നു....❤❤
@thadeepaatukampany Жыл бұрын
💗
@anasvt6799 Жыл бұрын
എന്റെ ഉപ്പ ന്റെ അടുത്ത് നിന്നും ഏകദേശം 36,37 വർഷം മുമ്പ് ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ എന്റെ മക്കളെ ഞാൻ കേൾപ്പിച്ചു. അവർക്കും ഇഷ്ടമായി ❤
@thadeepaatukampany Жыл бұрын
Thankyou for your memory
@Tippuvazhakkad Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
@zeenathzeenath-ss4st Жыл бұрын
Nalla varikal 👌👌 song
@thadeepaatukampany Жыл бұрын
Thankyou
@giothirurangadi1730 Жыл бұрын
ഹൃദ്യം .. സുന്ദരം .. വരികളും ശബ്ദവും അഭിനയവും എഡിറ്റിംഗും എല്ലാം... congratulations to the whole team 👏👏
@FATHIMAZAYA-f5l Жыл бұрын
uk abusahla ന്റെ വല്ലിപ്പ ആണ് 😭
@abdunisarellakkandy2254 Жыл бұрын
My mother taught me 36 years ago
@sabithapm3189 Жыл бұрын
ഇതാണ് പാട്ട്. ........ഹാവൂ.....
@noorzamanmedia3842 Жыл бұрын
ജിന്നും ഇൻസും, എനിക്ക് മാത്രമാണോ തോന്നിയത് ❤️
@thadeepaatukampany Жыл бұрын
Please explain
@sabithapm3189 Жыл бұрын
ماشاء الله ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤سوووووووبر
@JabirRasnabanu Жыл бұрын
Masha Allah 👌👍🤝🤲❤️💝💐 excellent 👌👍
@thadeepaatukampany Жыл бұрын
Thankyou
@navasbaquvi8077 Жыл бұрын
ബീവി നഫീസത്ത് മഹതിയുടെ മദ്ഹ് ഗാനം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന...
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@ഷരീഫ്സിഎംപുള്ളാട് Жыл бұрын
ما شاء الله
@Abbas-d3c Жыл бұрын
മശാഅല്ലാ എല്ലാരും മനോഹരമായി പാടി എല്ലാവർക്കും അഭിനന്ദനം നേരുന്നു ഇനിയും ഇതു പോലുള്ള അർത്ഥവത്തായാഗാനവുമായി വരണേ ഒരു 50 വർഷം പുറകിലോട്ടു പോയി യുകെ അബൂസഹ്ലയുടെ പാട്ടു അടുത്തത് നൂഹ് നബിയുടെ സഫീനയും വെള്ള പൊക്കവും മകൻ തിരമാലകളിൽ പെടുന്നതും മറ്റു ചരിത്ര സത്യങ്ങൾ അടങ്ങിയ ഗാനമാവട്ടെ പ്രതീക്ഷയോടെ
@shukkurmanat2971 Жыл бұрын
Maashaaallhaa vslaray arthamulla varikal 👍👍👍👍👍👍👍👍
@thadeepaatukampany Жыл бұрын
Thankyou
@sajishbus1057 Жыл бұрын
Super super 🎉🎉
@mohamedalimalappuram305 Жыл бұрын
മാഷാ അല്ലാഹ്
@shameerababu7197 Жыл бұрын
Mashaallah barakallah ❤
@fasaludheen1232 Жыл бұрын
അൽ ഹംദുലില്ലാ.. കുറെ തവണ കേട്ടു
@thadeepaatukampany Жыл бұрын
Thankyou
@sadarudheends7832 Жыл бұрын
പുതിയ പരീക്ഷണം കൊള്ളാം സ്പീഡിൽ ഓടി എത്താൻ കഴിയണം
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@sherinmathew3684 Жыл бұрын
Ajmeeril vaazhum enna song padikkanaayi utub open cheyth shereef ikkadeyum asif ikkayudem vocal kett caril varumbozhaanu ee song kellunnath. Entha parayuka supper.. Othiri ishtamaayi.. Lyrics pakka 100%loving.... Ajsal panoor 😍🥰🥰🥰🥰
@thadeepaatukampany Жыл бұрын
Thankyou
@sabithapm3189 Жыл бұрын
പഴയതിനേക്കാൾ സൂപ്പർ🎉🎉🎉🎉 ഇത് പണ്ട് പാടാത്ത ഒരു കലാലയവും ഉണ്ടാകില്ല
@thadeepaatukampany Жыл бұрын
Thankyou for your response
@saifunnisa1144 Жыл бұрын
❤🎉🎉🎉 നല്ല മാപ്പിളപ്പാട്ടുകൾ തരുന്നതിന്ന് നന്ദി ടീംസ്
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@rashisalim8829 Жыл бұрын
Mashah allah
@thadeepaatukampany Жыл бұрын
Thankyou
@nisakmohamed Жыл бұрын
ഈ ഗാനം സതീഷ് ബാബു പാടിയതൊന്നു കേട്ടു നോക്കു....
@khadeejakunjimma2395 Жыл бұрын
Ishttaganam
@thadeepaatukampany Жыл бұрын
Yes
@anese-p7q Жыл бұрын
Super❤100%❤
@muhammedsiyadvp4418 Жыл бұрын
മാഷാ അല്ലഹ് 😢😘💓💖
@Shellah12390 Жыл бұрын
Mashaallah ❤
@basheerkcvnb Жыл бұрын
മാഷാ അല്ലാഹ് 👍👌💐💐💐
@thadeepaatukampany Жыл бұрын
💞
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@noushadpoonthottam1706 Жыл бұрын
വെറുതെയാവില്ല 🤝 പാട്ടിലെ വിഷയ ഗൗരവം താളവും രാഗവും പോലെ ദിക്‌റും ഫിക്‌റും ആയി വരുന്നത് പഴയ ഈണത്തിൽ തന്നെ. പുതിയ തലമുറ ആ പാട്ടിനെ പരിചയപ്പെടാൻ 👍🏻
@thadeepaatukampany Жыл бұрын
Thankyou for your experience
@koyattykv253 Жыл бұрын
വളരെ നന്ദി നല്ലൊരു പാട്ട് കേൾക്കാൻ കഴിഞ്ഞതിന് അഭിനന്ദനങ്ങൾ
@hashimmtkaloorroad3838 Жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ടു ഇനിയും വരട്ടെ ഇങ്ങനെത്തെ പാട്ടുകൾ
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@rahmathunnisa7811 Жыл бұрын
എനിക്കും 👍
@kvhabib Жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@thadeepaatukampany Жыл бұрын
Thankyou
@navasbaquvi8077 Жыл бұрын
ماشاء الله تبارك الله ،♥️💓🌷🌸🏵️🌻
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@muhammadnaseefsajjad41 Жыл бұрын
Manoharam
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@saleemennapalath7480 Жыл бұрын
Jabir sir super 🥰🥰
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@sajetpa Жыл бұрын
ഇഷ്ടപ്പെട്ടു...
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@sirajudeenbk5348 Жыл бұрын
സൂപ്പർ ❤❤
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@shereefkp917 Жыл бұрын
സൂപ്പർ ഗാനം❤
@thadeepaatukampany Жыл бұрын
Thankyou
@jamaludheenkarakkad8688 Жыл бұрын
മാഷാ.അള്ളാഹ്.സൂപ്പർവരികൾ.❤❤❤❤
@mohammadbasheer7115 Жыл бұрын
Soooper
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@rafeeqabdulrazaq6371 Жыл бұрын
Super
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@naseemajamal3055 Жыл бұрын
ഇതേ പോലെയുള്ള പാട്ടുകൾ ഇനിയും പാടു
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@bannahamaz6879 Жыл бұрын
Shabil ka rocks
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@mubassirkallikkal2179 Жыл бұрын
Masha Allah❤
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@XvHe-y5i Жыл бұрын
90% good ur song 🎵 may God bless youn@@@meen for ever😮😢
ഇത്പോലെ ഇസ്ലാമിക ചരിത്ര ഗുണങ്ങളും പ്രതീക്ഷിക്കുന്നു 🤝
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@sumaiyamuneer3209 Жыл бұрын
Vendayirunnu
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@sumaiyamuneer3209 Жыл бұрын
Old tune anu manassil nilkkunnath
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@rashi_844 Жыл бұрын
Music kond song കേൾക്കുന്നില്ല
@thadeepaatukampany Жыл бұрын
Thankyou Kindly subscribe and support
@thadeepaatukampany Жыл бұрын
Use headphones
@MUSADIQEV Жыл бұрын
പാട്ട് ഗംഭീരം.. അടിപൊളി വരികൾ.. പാടിയവർ എല്ലാം അസ്സലായി പാടി കേട്ടിരിക്കാൻ നല്ല സുഖം പക്ഷെ... പാട്ടിന് പറ്റിയ തീം അല്ലായിരുന്നു കൂടുതൽ സൂര്യ ചന്ദ്ര ഗോളങ്ങളെ കുറിച്ച് ചെറിയ ക്ലിപ്പുകൾ കൊടുക്കാമായിരുന്നു