ആശാന്റെ ഏറ്റവും വലിയ വിജയം, ആശാന്റെ ഗുരുത്വം തന്നെയാണ്, ദീപാലിക കളരിയും, ദീപാലിക കളരിയുടെ, ആശാനും, എത്രതന്നെ ഉയരത്തിൽ എത്തിയാലും, തങ്ങളെ പഠിപ്പിച്ച ആചാര്യന്മാർക്ക് ഒരുപാട് നന്ദിയും കടപ്പാടും മനസ്സാ അർപ്പിച്ചുകൊണ്ടാണ്, ആശാൻ ഓരോ വിദ്യകളും മനുഷ്യസമൂഹത്തിന് പ്രയോജനം നൽകുവാൻ നമുക്കേവർക്കും പകർന്നു നൽകുന്നത്. അതിന് ഏറ്റവും ആവശ്യം ക്ഷമയോടു ഉള്ള പഠനവും, പ്രാമാണികമായ ആധികാരിക വസ്തുക്കളും അടങ്ങുന്ന കളരി ശാസ്ത്ര സിദ്ധാന്തങ്ങളും ആണ്. ഇങ്ങനെ നമുക്ക് ഏവർക്കും മാതൃകയാകുന്നതാണ് ദീപാലിക കളരി, ഈ കളരി ക്ഷേത്രത്തിന്റെ ആശാനായ കോമളൻ ആശാൻ, നമുക്കേവർക്കും മാതൃകയാണ്. പക്ഷേ ഗുരുത്വം ഇല്ലാത്ത, ഭൗതികമായ ഭ്രമങ്ങളിൽ മാത്രം മനസ്സറിപ്പിക്കുന്ന ചില ചെറുപ്പക്കാർക്ക് ഇത്തരം വീഡിയോകൾ ഒരു പാഠമാവുന്നതാണ്. വാമൊഴിയിലൂടെയും, വരമൊഴിയിലൂടെയും, പകർന്നു നൽകുന്ന വിദ്യകളാണ് ഇത്തരം വിദ്യകൾ,ഏതു വിദ്യകളും ആയിക്കോട്ടെ, ഭൗതികമായ അറിവുകളോ, അദ്ധ്യാത്മ്യമായ അറിവുകളോ, ആയോധനകലാപരമായ അറിവുകളോ, എല്ലാം നമ്മൾ പഠിക്കേണ്ടത് ഗുരുമുഖത്ത് നിന്നും, ആചാര്യ മുഖത്തുനിന്നും ഒക്കെയാണ്, അല്ലാതെ യൂട്യൂബ് റഫറൻസുകളോ, ആധികാരികം അല്ലാത്ത പുസ്തകങ്ങളിൽ നിന്നോ ഒന്നുമല്ല. ഗുരുമുഖത്ത് നിന്ന് പഠിക്കാത്ത പ്രായോഗികമല്ലാത്ത വിദ്യകളൊന്നും ഭലിക്കില്ല, എന്നാണ് പ്രമാണം. അതുകൊണ്ടാണ് ഭാരതീയ തത്വചിന്തകർ, നമ്മുടെ പൂർവികരായ ഋഷിഷിമാർ ആചാര്യന്മാരെക്കുറിച്ചും, അ തേപോലെ ആത്മവിദ്യ പഠിപ്പിക്കുന്ന ഗുരുക്കൻമാരെ ക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഗുരു ബിനാ ഗതിർ നാസ്തി, ഗുരുവിന്റെയും, ആചാര്യന്റെയും അനുഗ്രഹമില്ലാതെ ഭലിക്കാ കോടിശാസ്ത്രവും എന്നാണ് അധികാരിക പ്രമാണ വസ്തുക്കൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പൂർണ്ണഗുരുത്വമുള്ള കോമളൻ ആശാനേ, അദ്ദേഹത്തിന്റെ കളരി വിദ്യകളെയും, അദ്ദേഹത്തിന്റെ കളരി ക്ഷേത്രമായ ദീപാലിക കളരി കേന്ദ്രത്തെയും നമുക്ക് അഭിമാനത്തോടെ ധൈര്യമായി എന്തുകൊണ്ടും യോഗ്യനായ, ഉത്തമ ആചാര്യനായ കോമളൻ ആശാന്റെ വിദ്യകൾ നമുക്കേവർക്കും പിന്തുടരാം. പൊതുസമൂഹത്തിന് വലിയ രീതിയിൽ സംഭാവന ചെയ്യുന്ന, ദീപാലിക കളരി വിദ്യാ കേന്ദ്രത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@Eduform Жыл бұрын
Super lock
@sajeevsura3769 Жыл бұрын
Super
@sarathbabu9634 Жыл бұрын
ഒത്തിരി നന്ദി മാഷേ🙏🙏💞
@jibinvjoseph1601 Жыл бұрын
💪👊
@jyothykuttanjyothykuttan5947 Жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
@layanadasan630 Жыл бұрын
നല്ല പ്രയോഗങ്ങൾ 👍
@limitless6648 Жыл бұрын
Nice lock😍
@rejandd Жыл бұрын
❤❤❤👌👌👌👍👍👍
@praveenjayakumar2645 Жыл бұрын
🙅♂️🙏
@balancm8167 Жыл бұрын
കളരിയിലെ പ്രായോഗിക മുറകൾ കാണിക്കുന്ന ആശാന് അഭിനന്ദനങ്ങൾ