Lyrics👇 മുഹിബ്ബിന്റെ പെരുന്നാൾ ____________________________ ونادت الكائنات من جميع الجهات أهلا وسهلا ثم اهلا وسهلا بشهر ربيع قد بدى نوره الاعلى فيا حبّذا بدر بذاك الحمى يجلى ജഗനായകരുടെ ജന്മ ദിനം ജനകോടികളുടെ പൊലിവു ദിനം ജയാരവങ്ങളിലാണു ജനം ജശ്നെ മീലാദിൻ സുദിനം [2] ആമിനയുമ്മ പുന്നാരുമ്മ ആദര നബിയുടെ പൊന്നുമ്മാ... ആറ്റക്കിടാവിന് ജന്മം നൽകിയ ഉമ്മായുലകിലെ പൊന്നുമ്മാ... ആയിരം കോടാനുകോടി പെൺജന്മങ്ങൾ ഭൂവിൽ പിറന്നാലുമാകില്ലാ... അഖിലാണ്ട ലോകരാജ നബിയെ പിറന്നെന്റെ ഉമ്മാനെ വെല്ലാനാളില്ലാ... ഉമ്മാ തും രാജാ കി മാ ഉമ്മാ... ജഗനായകരുടെ ജന്മ ദിനം ജനകോടികളുടെ പൊലിവു ദിനം ജയാരവങ്ങളിലാണു ജനം ജശ്നെ മീലാദിൻ സുദിനം അബ്ദുല്ലയുപ്പാന്റെ പിരിശക്കിടാവിന്റെ പോരിശക്കടൽ കവിഞ്ഞൊഴുകിയല്ലോ... അബുമാരിൽ ആരാർക്കുമില്ലാത്ത പെരുമയിൽ (അബ്ദുല്ലയുപ്പ ലെങ്കി തിളങ്ങിയല്ലോ...)-2 അജബുള്ള പിറവി കൊണ്ടാകലോകം ചിരിക്കുമ്പോൾ...ആ പുണ്യ പിതാ മനം കുളിർക്കുമല്ലോ അരുമപ്പൂ റസൂലങ്ങേ ഉപ്പായെന്ന് വിളിക്കുമ്പോൾ (അഭിമാനത്താലെ ഉള്ളം തുടിക്കുമല്ലോ)-2 ജഗനായകരുടെ ജന്മ ദിനം ജനകോടികളുടെ പൊലിവു ദിനം ജയാരവങ്ങളിലാണു ജനം ജശ്നെ മീലാദിൻ സുദിനം പ്രഭാതം വിടരും മുന്നേ പ്രകാശപ്പൂ നിധി വന്നേ പ്രയാണം പുളകിതമല്ലേ പുരാനേകിയ മണിമുല്ലേ ജമാലും നബിയോർ വന്നേ ജലാലിൻ പ്രണയ പൊന്നേ ജനനം ബഹു ജോറന്നേ ജഗം ചിരി തൂകിയതന്നേ مرحبا يا نور العين مرحبا مرحبا مرحبا مرحبا جدّ الحسنين مرحبا مرحبا مرحبا [നൂർ പിറന്നല്ലോ... നൂറാകെ പരന്നല്ലോ... നാറെ ആരാധിച്ചോർ നൂറിങ്ങു വന്നപ്പോൾ നീറി കരഞ്ഞല്ലോ...]-2 പാരാകെ പ്രഭയല്ലോ... പോരിശപ്പിറയല്ലോ... പേർഷ്യക്കാർ ആരാധിച്ചഗ്നി കുണ്ടാരങ്ങൾ പൂര ഹറാബല്ലോ നൂർ പിറന്നല്ലോ... നൂറാകെ പരന്നല്ലോ... നാറെ ആരാധിച്ചോർ നൂറിങ്ങു വന്നപ്പോൾ നീറി കരഞ്ഞല്ലോ... مرحبا يا نور العين مرحبا مرحبا مرحبا مرحبا جدّ الحسنين مرحبا مرحبا مرحبا أبان مولده عن طيب عنصره يا طيب مبتدإ منه ومختتم يوم تفرّس فيه الفرس أنّهم (الله) قذ أنذرو بخلول البؤس والنّقم റബീഇന്റെ പന്ത്രണ്ടിന്ന് ലോക രാജ റസൂലിന്റെ പിറന്നാളിൻ സുദിനമല്ലോ... റഹ്മാന്റെ പുന്നാരപ്പൂ ഉദി കൊണ്ട ദിനമിന്ന് മുഹിബ്ബിന്റെ പെരുന്നാളല്ലോ... റഹ്മത്തും ബറക്കത്തും ദറജത്തും രിഫ്അത്തും ലഭിക്കുവാൻ സബബാണല്ലോ... റസൂലിന്റെ പുകൾ പാടി മധുരിക്കും മദ്ഹോതി മദീനത്തെ മഹബ്ബത്തിൽ രസിക്കാമല്ലോ... റബീഇന്റെ പന്ത്രണ്ടിന്ന് ലോക രാജ റസൂലിന്റെ പിറന്നാളിൻ സുദിനമല്ലോ... റഹ്മാന്റെ പുന്നാരപ്പൂ ഉദി കൊണ്ട ദിനമിന്ന് മുഹിബ്ബിന്റെ പെരുന്നാളല്ലോ... രാജാ റസൂലിന്റെ (മദദ് അരുളള്ളാഹ് )-2 ഹോജാവിൻ പൂമുഖമേ (കാണണം അള്ളാഹ് )-2 ഹോജാ ശഫാഅത്തിൽ (ചേർത്തിട് ജല്ലാ)-2 ബേജാറെല്ലാം തീർത്ത് (ശിഫ കനിയല്ലാഹ് )-2 يا ربّ بالمصطفى بلّغ مقاصدنا واغفر لنا ما مضي يا واسع الكرم(2) مولاي صل وسلم دائما ابدا علي حبيبك خير الخلق كلّهم
@fathimathasni252 жыл бұрын
*❤️صلى الله عليه وسلم❤️*
@shafana12342 жыл бұрын
ماشاء اللّه..💞💖 *ആദ്യാക്ഷരപ്രാസം* 👌🏻
@binth_._abdulrahman2 жыл бұрын
❤️❤️
@hajarahaneefa52 жыл бұрын
Muth nabiye kaanan dua cheyyane usthade 🤲
@uhnuh1417dipalihemorm2 жыл бұрын
ما شاء الله 🥰🥰🥰 صلى الله على محمد صلى الله عليه وسلم 🥰🥰🥰 ഉസ്താദേ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം
@rashidvelliparamba86542 жыл бұрын
റബീഇലെന്റെ വേദനക്ക് ശക്തിയേറുകയാണ്.... വസന്തം പിറന്നിട്ടും... ന്റെ കിനാവിലൊന്നു അങ്ങ്ﷺ പിറക്കുന്നില്ലാലോ... പലവർണ്ണങ്ങളാൽ പണിത അലങ്കാര മാലകൾ... വലിച്ചു കെട്ടുമ്പോൾ ഹൃദയത്തിൽ അങ്ങയെﷺ കാണാത്ത നോവ് കൊത്തി വലിക്കുന്നു... പ്രതീക്ഷയുണ്ട്... ആശിച്ചവരെ നിരാശപ്പെടുത്തില്ലെന്നുള്ള വിശ്വാസം അത്രമേലുണ്ട്... നബിയെ...ﷺ മദ്ഹുകൾ കേട്ട്... നനവുണങ്ങാത്ത കവിൾ തടവുമായി കാത്തിരിന്നോട്ടെ.... ഇനിയും മിനിയും... ✍🏻Rashid Velliparamba
@murshimurshi64352 жыл бұрын
💔💔🤲🤲
@murshimurshi64352 жыл бұрын
💔💔🤲🤲
@yusufyusu53252 жыл бұрын
@@murshimurshi6435 👍👍👍
@muhammadmon82052 жыл бұрын
💚
@Ummu_Bishr2 жыл бұрын
🤲💚
@umarcherooth41408 ай бұрын
സു .... സൂപ്പർ❤
@mars6652 жыл бұрын
ഞാൻ കൂടുതലും ഉസ്താതിന്റെ മദ് ഹുകൾ ആണ് കേൾക്കാർ.....എത്ര കേട്ടാലും മടുപ്പ് തോന്നാറില്ല.....അറിയാതെ കരഞ്ഞു പോവാറുണ്ട്......ഏതൊരു അനുരാഗിക്കും ആനന്ദം ലഭിക്കും തീർച്ചയായും 😭😭🌹🌹🤲🏻🤲🏻
@ayishaayishuayishu8273 Жыл бұрын
❤️
@uvaisnperinthattiri26242 жыл бұрын
തീക്ഷ്ണപ്രണയങ്ങളുടെ പ്രഭ ചെന്നവസാനിക്കുന്ന ആശിഖീങ്ങളുടെ പ്രേമ ലോകം ,മദീനയിലെ രാജകുമാരൻ, ലോകത്തിന്റെ നേതാവ്, ഹബീബ് മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ജന്മദിനം അവിടുത്തെ മുഹിബ്ബീങ്ങൾക്ക് പെരുന്നാളാണ്, ആ പെരുന്നാളിന് അവിടുത്തെ മുഹിബ്ബീങ്ങൾക്കൊരു സ്നേഹ സമ്മാനമായി ഈ മദ്ഹ് സമർപ്പിക്കുന്നു, നിങ്ങളുടെ ഓരോരുത്തരുടെയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നു അള്ളാഹു മുത്ത് നബിയുടെ ആശിഖീങ്ങളുടെടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ...ആമീൻ
@munjimubarak52862 жыл бұрын
آمين
@asiyaluthfa4472 жыл бұрын
Ameen
@yusufyusu53252 жыл бұрын
ÀMEEN yarabbal haalameen
@shakkiramuneer76012 жыл бұрын
waiting ആണ് ഉസ്താദേ.... എത്ര കേട്ടാലും മതി വരാത്ത വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഹൃദയത്തിൽ പതിക്കുന്ന വരികളാണ് ഉസ്താദിന്റെ.... ഉസ്താദ് പാടുമ്പോ ഹൃദയത്തിൽ ശരിക്കും പുന്നാര നബിയോടുള്ള ഇഷ്‌ഖ് കൂടി വരും...❤️❤️❤️
@muhammedhusain94752 жыл бұрын
വരികൾ മുത്ത് നബി കേൾക്കുമെന്നതിൽ സംശയമില്ല..
@aslam_sadi2 жыл бұрын
വരുന്നതൊക്കെയും ഒരു രക്ഷയും ഇല്ലാത്ത സാധനങ്ങളാണ് 😍🥰
@madademadeena42572 жыл бұрын
😍
@fahimafaah82852 жыл бұрын
Ma sha Allah
@സഞ്ചർ2 жыл бұрын
മദീനയിൽ നിന്ന് കേൾക്കാൻ ഭാഗ്യം ലഭിച്ചു
@noufaln4195 Жыл бұрын
❤❤❤ഈന്തപ്പനയിലകളിൽ ഇഷ്‌ഖിന്റെ ഇളം തെന്നൽ വീശി... മർമരങ്ങളിൽ മർഹബ തിങ്ങി... വാന വാതിലുകളിൽ തോരണങ്ങൾ ചാർത്തി... വിണ്ണിൽ നിന്നും സന്തോഷമലാഇക്ക മണ്ണിലേക്കിറങ്ങി.അബ്ദുല്ലാഹിയുടെ മണവാട്ടി ആമിനാബി പുഞ്ചിരിച്ചു.കണ്ണുകൾ താരകം പോൽ തിളങ്ങി.അധരങ്ങളിൽ അരിമുല്ലപ്പൂ വിരിഞ്ഞു.ഉദരത്തിൽ നിന്നും പ്രകാശം പൊഴിഞ്ഞു. ആ പ്രകാശമിൽ ഈ ലോകം തെളിഞ്ഞു കണ്ടു.💐മർഹബാ യാ റസൂൽ💐 സല്ലല്ലാഹു അലൈഹി വസല്ലം *നബിദിന സന്തോഷങ്ങൾ*
@sswaliha88702 жыл бұрын
ഇങ്ങിനെ വേണം എഴുതാൻ👍💗💗💗 ചിന്തിച്ചു ഒരുപാട് പൊന്നുപ്പാനേം പൊന്നുമ്മാനെയും 🥰🥰🥰🥰🥰
@musthafafazilyalhadi25402 жыл бұрын
സ്വദിഖ് ഉസ്താദ് ബുർദ ഒരു ഫസ്‌ലും റെക്കോഡ് ചെയ്യണം ❤️❤️❤️
@sumayya-shafeek2 жыл бұрын
😍😍😍w8ng ماشاءاللہ മാനസപ്പൂവിൻﷺ മദ്ഹുകൾ മാനവ ലോകത്തിന് ആശ്വാസമാ...💚 മതി നൂറിൻﷺ സ്വലാത്തുകൾ ഇരു ലോകത്തിലും വിജയമാ...❣️ اللھم صل علی النور واھله😍😍😍❤❤💝💚💚💚💚💚ماشاءاللہ😍😍❤❤
@Ali-sn1id2 жыл бұрын
സ്നേഹികളുടെ മാസം അല്ലാഹ് ഞങ്ങൾക്ക് മുത്ത് നബിയെ മനാമിൽ കാണിച്ചു തരണേ.
@fathimasaniyya33062 жыл бұрын
മാഷാഅല്ലാഹ് 👍👍👍, മുത്തു നബി (s) തങ്ങളെ കിനാവിൽ കാണിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
ما شاء الله تبارك الله നൂറ് പിറന്നല്ലോ....... ആ വരിയാണ് എന്നെ കൂടുതൽ ആഗർഷിച്ചത്.എല്ലാം ഒന്നിനൊന്ന് മെച്ചം ഇനിയും ഒരുപാട് മദ്ഹ് പാടാനും നമുക്കത് കേൾക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ 🤲 آمين يا رب العلمين
@gamingwithhashil19882 жыл бұрын
ഈ പാട്ട് തിരഞ്ഞു വന്നതാണ് കിട്ടി.. മാഷാ അല്ലാഹ്... മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ.. ആ ഉമ്മാനെ വെല്ലാൻ ഈ ലോകത്ത് വേറെ ഏത് ഉമ്മയാണ് ഉള്ളത് 😭
@safariyack883 Жыл бұрын
Mashaallah
@suhailmylatty22452 жыл бұрын
വല്ലാത്തൊരു റാഹ ❤️
@gareebnavas5762 жыл бұрын
യാത്ര ചെയ്യുന്ന സമയങ്ങളിലെല്ലാം ഉസ്താദിൻ്റെ മദ്ഹ് ഗാനമാണ് വെക്കാറ്....masha allah...
@husumuhsi74222 жыл бұрын
ماشاءالله لا قوۃ الا بالله😍 nooratal pirannallo polivalerunna meeladannananjallo
@mehaboobamehabin84012 жыл бұрын
ഉസ്താദേ നിങ്ങളുടെ വരികൾ 👍👍മാഷാ അള്ളാഹ് കേട്ടാലും കേട്ടാലും മദിവരാത്ത വരികളും ആലാപനവും 😢😢😢അടുത്ത വരികൾക്കായി കാത്തിരിക്കുന്നു
@najmapk196210 ай бұрын
മാഷാ അല്ലാഹ് 😍😍👍👍.. പറയാൻ വാക്കുകളില്ല... ഖദീജുമ്മയെ 🥰പാടി മനസ്സിൽ ഇട്ടുതന്ന ഉസ്താദ്.. ഇതാ ഇപ്പൊ.. ആമിനുമ്മയെയും 🥰 👍👍👍💐💐💐🤲🤲🤲
@RashidRashid-dn7zl2 жыл бұрын
ഉസ്താദ് നല്ല മുറുക്കം ഉള്ള മദ്ഹ് പാട്ട് വരട്ടെ അടുത്തത് റബീഹ് കഴിയും മുമ്പ്
@muhammedhani73532 жыл бұрын
നൂറ് പിറന്നല്ലോ.... 😍 നൂറാകെ പരന്നല്ലോ... ❤️✨️ Masha Allaah വരികളും ആലാപനവും😍❤️
ഉസ്താദിന്റെ വരികൾ... എത്ര കേട്ടാലും മതിവരില്ല.. 🥰🥰... ഓരോ വരിയിലും അവിടുത്തെ അത്ഭുതങ്ങൾ... ഒരിറ്റ് പോലും കണ്ണുനിറയാതെ ഇവ കെട്ട് തീരാൻ സാധിക്കുന്നില്ല ... 😔
@sadathmedia78192 жыл бұрын
ഓരോ മുഹിബ്ബിന്റെയും മനം കുളിർക്കുന്ന വരികൾ 🥰👍 💞 روحي فداك يا رسول الله..ﷺ 💞 സ്വാദിഖ് അസ്ഹരി ഉസ്താദ് ഇഷ്ട്ടം ❣️