Manaswini [ മനസ്വിനി ] | Changampuzha Kavitha | Malayalam Kavithakal | Ft. V.Madhusoodanan Nair

  Рет қаралды 222,168

musiczonesongs

musiczonesongs

Күн бұрын

For More Songs Please Subscribe goo.gl/HNML8B
Changampuzha Krishna Pillai (11 October 1911 - 17 June 1948) was a celebrated Malayalam poet from Kerala, India, known for his romantic elegy Ramanan which was written in 1936 and sold over 100,000 copies. It is a long pastoral elegy, a play written in the form of verse, allegedly based on the life of Changampuzha's friend Edappally Raghavan Pillai. This has also been converted into a movie in 1967. He is credited with bringing poetry to the masses with his simple romantic style. He died of Tuberculosis at a young age of 37. His style influenced the next few generations of Malayalam poetry, notable among them was Vayalar Ramavarma, famous Malayalam lyricist.
A movie based on the life history of Changampuzha is in the planning stage.
Join us on Facebook : / musiczoneofficial

Пікірлер
@thomasal5091
@thomasal5091 6 жыл бұрын
ഈ കവിതകളൊക്കെ കേള്‍ക്കുന്പോള്‍ സ്കൂളിലും മറ്റും മലയാളം പഠിപ്പിച്ചിരുന്ന അദ്ധ്യാപകരേയും അവര്‍ ഈ കവിതകള്‍ വ്യാഖ്യാനിച്ച്, ഇന്പമോടെ ആലപിച്ചിരുന്നതും ഓര്‍മ്മവരുന്നു. ഫീലിംഗ് നൊസ്റ്റു. ഈ കവിതകള്‍ ഇത്ര മാധുര്യത്തോടെ കേള്‍ക്കാന്‍ അവസരം തന്ന ഗായകനും സംഗീതസംവിധായകനും മറ്റുള്ളവര്‍ക്കും ഒരുപാട് ആശംസകള്‍... കവിയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
@georgec3528
@georgec3528 4 жыл бұрын
S
@nandagopalsuresh4373
@nandagopalsuresh4373 6 жыл бұрын
മനസ്വിനി മഞ്ഞ ത്തെച്ചിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലർകാലേ, നിന്നൂലളിതേ, നീയെന്മുന്നിൽ നിർവൃതി തൻ പൊൻകതിർപോലെ! ദേവ നികേത ഹിരണ്മയമകുടം മീവീ ദൂരെ ദ്യുതിവിതറി പൊന്നിൻ കൊടിമരമുകളിൽ ശബളിത- സന്നോജ്ജ്വലമൊരു കൊടി പാറി! നീലാരണ്യ നിചോള നിവേഷ്ടിത- നിഹാരാർദ്രമഹാദ്രികളിൽ, കാല്യലസജ്ജല കന്യക കനക- ക്കതിരുകൾകൊണ്ടൊരു കണിവെയ്ക്കേ കതിരുതിരുകിലൂമദൃശ്യ ശരീരകൾ. കാമദ കാനന ദേവതകൾ കലയുടെ കമ്പികൾ മീട്ടും മട്ടിൽ കളകളമിളകീ കാടുകളിൽ! മഞ്ഞല മാഞ്ഞിളവെയ്ലൊളിയിൽ,ദല- മർമ്മരമൊഴുകീ മരനിരയിൽ ഈറൻ തുകിലിൽ മറഞ്ഞൊരു പൊന്നല പാറി മിനുങ്ങിയ തവഗാത്രം. മിത്ഥ്യാവലയിത സത്യോപമരുചി തത്തി ലസിച്ചൂ മമ മുന്നിൽ! ദേവദയാമയ മലയജശകലം താവിയ നിൻ കുളിർനിടിലത്തിൽ. കരിവരിവണ്ടിൻ നിരകൾ കണക്കെ- ക്കാണായ്പ്പരിചൊടു കുറുനിരകൾ! സത്വഗുണശ്രീ ചെന്താമര മലർ സസ്മിതമഴകിൽ വിടർത്തിയപോൽ, ചടുലോൽപല ദളയുഗളം ചൂടി- ചന്ദ്രിക പെയ്തൂ നിൻവദനം! ഒറ്റപ്പത്തിയോടായിരമുടലുകൾ ചുറ്റുപിണഞ്ഞൊരു മണിനാഗം ചന്ദനലതയിലധോമുഖശയനം ചന്തമൊടിങ്ങനെ ചെയ്യുമ്പോൾ, വിലസീ, വിമലേ ചെറിയൊരു പനിനീ- രലർ ചൂടിയ നിൻ ചികുരഭരം! ഗാനം പോൽ, ഗുണകാവ്യം പോൽ മമ മാനസമോർത്തു സഖി നിന്നെ.... തുടുതുടെയൊരു ചെറു കവിത വിടർന്നു തുഷ്ടിതുടിക്കും മമ ഹൃത്തിൽ! ചൊകചൊകയൊരു ചെറുകവിത വിടർന്നൂ ചോരതുളുമ്പിയ മമ ഹൃത്തിൽ! മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി, എഴുതാനുഴറീ കൽപന ദിവ്യമൊ- രഴകിനെ, എന്നെ മറന്നൂ ഞാൻ! മധുരസ്വപ്ന ശതാവലി പൂത്തൊരു മായാലോകത്തെത്തീ ഞാൻ! അദ്വൈതാമല ഭാവസ്പന്ദിത- വിദ്യുന്മേഖല പൂകീ ഞാൻ!.... രംഗം മാറി-കാലം പോയീ, ഭംഗംവന്നൂ ഭാഗ്യത്തിൽ കൊടിയവസൂരിയിലുഗ്രവിരൂപത കോമരമാടീ നിന്നുടലിൽ. കോമളരൂപിണി, ശാലിനി, നീയൊരു കോലം കെട്ടിയമട്ടായി. മുകിലൊളിമാഞ്ഞൂ, മുടികൾ കൊഴിഞ്ഞൂ മുഖമതി വികൃതകലാവൃതമായ്, പൊന്നൊളി പോയീ കാളിമയായി; നിന്നുടൽവെറുമൊരു തൊണ്ടായീ. കാണാൻ കഴിയാ-കണ്ണുകൾ പോയീ; കാതുകൾ പോയീ കേൾക്കാനും! നവനീതത്തിനു നാണമണയ്ക്കും നവതനുലതതൻ മൃദുലതയെ, കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി കടുതലരാകിന വടുനിരകൾ! ജാതകദോഷം വന്നെന്തിന്നെൻ ജായാപദവി വരിച്ചൂ നീ? പലപലരമണികൾ വന്നൂ, വന്നവർ പണമെന്നോതി-നടുങ്ങീ ഞാൻ. പലപലകമനികൾ വന്നൂ, വന്നവർ പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ കിന്നരകന്യകപോലെ ചിരിച്ചെൻ- മുന്നിൽ വിളങ്ങിയ നീ മാത്രം, എന്നോടരുളി: "യെനിക്കവിടുത്തെ- പ്പൊന്നോടക്കുഴൽ മതിയല്ലോ!.... നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു പൊന്നോടക്കുഴലാണല്ലോ!. ...." പുളകമണിഞ്ഞിട്ടുടനടി ഞാനൊരു പുതുലോകത്തിലെ യുവ നൃപനായ്. ഇന്നോ ഞാനാ നാടുഭരിക്കും മന്നവനല്ലോ, മമനാഥേ! നീയോനിഹതേ, നീയോ?-നിത്യം നീറുകയാണയി മമ ഹൃദയം. കണ്ണുകളില്ല, കാതുകളില്ല- തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ, എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടിൽ ഭംഗിയിണങ്ങിയ പുഞ്ചിരികൾ? അന്ധതകൊണ്ടും ഭവനം സേവന- ബന്ധുരമാക്കും പൊൻതിരികൾ? അപ്പൊൻതിരികൾ പൊഴിഞ്ഞു വെളിച്ചം; തപ്പുന്നോ പിന്നിരുളിതിൽ ഞാൻ?... ദുർവ്വാസനകളിടയ്ക്കിടെയെത്തി- സർവ്വകരുത്തുമെടുക്കുകിലും, അടിയറവരുളുകയാണവയെന്നോ- ടൊടുവിൽ-ശക്തിതരുന്നൂ നീ! പ്രതിഷേധസ്വര മറിയാതെഴുമ- പ്രതിമഗുണാർദ്ര മനസ്വിനി നീ എങ്കിലുമേതോ വിഷമ വിഷാദം തങ്കുവതില്ലേ നിൻകരളിൽ? ഭാവവ്യാപക ശക്തി നശിച്ചോ- രാവദനത്തിൻ ചുളിവുകളിൽ ചില ചില നിമിഷം പായാറില്ലേ ചിന്ത വിരട്ടിയ വീർപ്പലകൾ? നിൻകവി,ളമലേ, നനയുന്നില്ലേ നീ കുടികൊള്ളും വിജനതയിൽ? കൊടുകാറ്റലറിപ്പേമഴ പെയ്തിടു- മിടവപ്പാതി പ്പാതിരയിൽ ശാരദ രജനിയിലെന്നതുപോൽ, നീ ശാലിനി, നിദ്രയിലമരുമ്പോൾ. അകലത്തറിയാത്തലയാഴികൾത- ന്നകഗുഹകളിൽ നിന്നൊരു നിനദം, പരുകിപ്പെരുകി വരുമ്പോലെന്തോ സിരകളെയൊരു വിറയറിയിയ്ക്കേ. കാട്ടാളൻ കണയെയ്തൊരു പൈങ്കിളി കാതരമായിപ്പിടയുമ്പോൽ, പിടയാറില്ലേ നിൻഹതചേതന പിടികിട്ടാത്തൊരു വേദനയിൽ?.... വർണ്ണം, നിഴലു, വെളിച്ചം, നാദം വന്നെത്താത്തൊരു തവ ലോകം അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ കട്ടപിടിച്ചൊരു പാതാളം! ഇല്ലൊരു തൈജസകീടം കൂടിയു- മെല്ലാ,മിരുളാണിരുൾ മാത്രം! മമതയിലങ്ങനെ നിന്നരികേ ഞാൻ മരുവും വേളയി,ലൊരുപക്ഷേ, നീലനിലാവിലെ വനമേഖലപോൽ നിഴലുകളാടാമവിടത്തിൽ! തെല്ലിടമാത്രം-പിന്നീടെല്ലാ- മല്ലാ,ണെന്തൊരു ഹതഭാഗ്യം! നിൻ കഥയോർത്തോർത്തെൻ കരളുരുകി- സ്സങ്കൽപത്തിൽ വിലയിക്കേ, ഏതോനിർവൃതിയിക്കിളികൂട്ടി ചേതനയണിവൂ പുളകങ്ങൾ! വേദന, വേദന, ലഹരിപിടിക്കും വേദന-ഞാനിതിൽ മുഴുകട്ടേ! മുഴുകട്ടേ, മമ ജീവനിൽ നിന്നൊരു മുരളീ മൃദൂരവമൊഴുകട്ടേ.
@devarajpillai7181
@devarajpillai7181 6 жыл бұрын
NANDA g opal
@devarajpillai7181
@devarajpillai7181 6 жыл бұрын
NANDA gopal p
@vtjosjos
@vtjosjos 6 жыл бұрын
NANDA gopal Thanks dear
@sreejithsiju7679
@sreejithsiju7679 6 жыл бұрын
eda neeyo
@shilpanarayanan4847
@shilpanarayanan4847 5 жыл бұрын
Thank you
@nevilphilip9670
@nevilphilip9670 3 жыл бұрын
കവിതാക്കിടയിൽ പരസ്യം കേറ്റുന്ന കലാസ്നേഹികൾ, ഹാ കഷ്ട്ടം!
@sudarsananak2709
@sudarsananak2709 6 жыл бұрын
പ്രണാമം മലയാളത്തിൻ മധുചന്ദ്രികയിൽ ചാതുര്യത്തിന്മുന മുക്കി എഴുതിയ കല്പനാദിവ്യങ്ങളത്രയും അനുവാചകരെസ്വയമലിയിച്ചു.മധുരസ്വപ്ന ശതാവലി പൂത്തൊരു മായാലോകത്തെത്തീ നീ അദ്വൈതാമല ഭാവസ്പന്ദിത വിദ്വിൻ മേഖല പൂകുമ്പോൾ തവ നിപുണതതൻ ശീലുകളെന്നും മിന്നിമിനുങ്ങും മമ ഹൃത്തിൽ.....സ്മരണയിലെന്നും ഓർമ്മിക്കാൻ എളിയവനിവനും പ്രണമിക്കാൻ....💐💐💐
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 5 жыл бұрын
അതു കലക്കി "വലിയവനാണ് ട്ടോ "
@veenasatheeshts4983
@veenasatheeshts4983 3 жыл бұрын
വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടേ മുഴുകട്ടേ മമ ജീവനിൽ നിന്നൊരു മുരളീ മൃദു രവമോഴുകട്ടെ.......
@jennyash1048
@jennyash1048 2 жыл бұрын
ഏറ്റവും മോഹിപ്പിച്ച വരികൾ...❤
@albinandrews-cc3nd
@albinandrews-cc3nd 2 ай бұрын
👍🏻👍🏻👍🏻👍🏻
@jayakrishnanr6541
@jayakrishnanr6541 11 ай бұрын
കണ്ണ് നനയാതെ ഒരിക്കൽ പോലും ഈ കവിത കേട്ട് മുഴുവിച്ചിട്ടില്ല. വല്ലാതെ ഹൃദയത്തെ വരിഞ്ഞു മുറുക്കുന്ന ഒന്ന് ❤
@suneeshv.s5598
@suneeshv.s5598 2 жыл бұрын
വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടേ... മുഴുകട്ടേ.. മമ ജീവനിൽ നിന്നൊരു മുരളീ മൃദുരവം ഒഴുകട്ടേ..
@dinunair9809
@dinunair9809 5 жыл бұрын
ചങ്ങമ്പുഴയുടെ ജീവിതം തന്നെ ആണ് മനസ്വി എന്നു തോന്നുന്നു. ഒപ്പം സിന്ധു ടീച്ചറിന്റെ മലയാളം ക്ലാസ്സും ഓർമ്മ വരുന്നു..
@vaishnavianandan2775
@vaishnavianandan2775 2 жыл бұрын
1947ൽ ക്ഷയരോഗബാധിതനായി മരണം പ്രതീക്ഷിച്ചുകഴിയുമ്പോൾ എഴുതിയതാണ് മനസ്വിനി.
@ajayunnithan6576
@ajayunnithan6576 2 жыл бұрын
Not krishna pillai’it was Edappaly
@vaishnavianandan2775
@vaishnavianandan2775 2 жыл бұрын
@@ajayunnithan6576 ഇടപ്പള്ളി കവികൾ എന്ന് അറിയപ്പെടുന്നത് രണ്ടുപേരാണ്. ഇടപ്പള്ളി രാഘവൻ പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും.പക്ഷേ പൊതുവെ രാഘവൻ പിള്ളയെ 'ഇടപ്പള്ളി'യെന്നും, കൃഷ്ണപിള്ളയെ 'ചങ്ങമ്പുഴ'യെന്നും അറിയപ്പെടുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയാണ് മനസ്വിനി.
@ambilisarasamma4485
@ambilisarasamma4485 16 күн бұрын
എന്ത് നല്ല സ്വരം. Sir ചൊല്ലുന്നത് കേൾക്കാൻ ആണ് രസം വേറെ ആര് ചൊല്ലിയാലും നന്നാകില്ല
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 5 жыл бұрын
കവിതയ്ക്ക് ഇടയിൽ പരസ്യം കേറ്റുന്നത് ചെറ്റത്തരമാണ് ...... മനസിലാക്കണം
@Amal-wx2ty
@Amal-wx2ty 3 жыл бұрын
സത്യം
@bibinsbc
@bibinsbc 3 жыл бұрын
Prime eduthal mathi. Ad varilla
@Amal-wx2ty
@Amal-wx2ty 3 жыл бұрын
@@bibinsbc പൈസ ഇല്ല
@arunajay7096
@arunajay7096 2 жыл бұрын
അതെ
@kanjikuzhipm7499
@kanjikuzhipm7499 2 жыл бұрын
@@bibinsbc youtube vanced ☺️😊
@asokankalakoduvath288
@asokankalakoduvath288 3 жыл бұрын
ഹൃദ്യമായ ഒരു കവിത അവസാനത്തെ വരികൾ വളരേ ഹൃദയസ്പർശിയായി. അശോകൻ കാളക്കൊടുവത്ത്
@dawoododakkal945
@dawoododakkal945 8 жыл бұрын
അതി മനോഹരം.. ഒരു കാലം.. നമുക്ക് നഷ്‌ടമായ കാലം...
@abhilasharya
@abhilasharya 3 жыл бұрын
കവിത കേട്ടാൽ കരയും എന്ന് പറഞ്ഞാൽ അവിശ്വസിക്കണ്ട... എൻ്റെ ജീവിതത്തിൽ ആദ്യമായി ഇന്ന് ഇപ്പോൾ സംഭവിച്ചു....
@ശ്രീരുദ്രം-സ1ഫ
@ശ്രീരുദ്രം-സ1ഫ 5 жыл бұрын
എന്റെ സ്കൂൾ ദിനങ്ങളും അധ്യപികയെയും ഓർമ വന്നു.
@madhavan842
@madhavan842 7 жыл бұрын
സങ്കല്പ വനിയിലെ സ്വപ്ന മനോഹരി ,സുന്ദരി, മനസ്വിനി!സ്വപ്നത്തിലെങ്കിലും കാണുവാനാകുമോ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
😢😢😢😢😢♥️💃
@faisalvty
@faisalvty 8 жыл бұрын
എത്ര കേട്ടാലും മതി വരില്ല...
@safna6984
@safna6984 3 жыл бұрын
Superb .ഓരോ കടിച്ച പൊട്ടാത്ത വാകൂലും എന്ത് സിംപിൾ അയ്‌ വയ്ക്കുന്നു....
@43seethaljb64
@43seethaljb64 3 жыл бұрын
oru rakshaum ella poli.... വേദന വേദന ലഹരി പിടിക്കും വേദന ഞാനിതിൽ മുഴുകട്ടേ മുഴുകട്ടേ മമ ജീവനിൽ നിന്നൊരു മുരളീ മൃദു രവമോഴുകട്ടെ.......
@harikumarpisharody
@harikumarpisharody 4 жыл бұрын
ചെറുപ്രായത്തിൽ അതുല്ല മായ കവിത്വം... ഭാഷാലങ്കാര പ്രയോഗങ്ങളാൾ അനുവാചക ഹൃദയങ്ങളെ അനിർവചനീയ തലത്തിലേക്കുയർത്തി സാഹിത്യ ധർമ്മത്തോടു പൂർണ്ണമായും നീതി പുലർത്തുന്നു. എനിക്ക് എന്നുമൊരു ആനന്ദവും അതിലുപരി അത്ഭുതവുമാണ് ചങ്ങമ്പുഴ..
@dhanyarani4422
@dhanyarani4422 8 жыл бұрын
took me to years back!! ...
@നിതിൻകണ്ണൂർ
@നിതിൻകണ്ണൂർ 6 жыл бұрын
അതിമനോഹരം.. കാച്ചി കുറുകിയ കവിത
@vaisakhkrishnan808
@vaisakhkrishnan808 4 жыл бұрын
പ്ലസ് ടു ക്ലാസ് മിസ്സ് ചെയ്യുന്നുണ്ട് ഈ കവിത കേള്‍ക്കുമ്പോള്‍
@sreejithak.sreedhar4076
@sreejithak.sreedhar4076 9 күн бұрын
9th alle ee kavitha padichath???njn 9th anu padichath….i am a 90’s kid..
@anoopac672
@anoopac672 3 ай бұрын
എല്ലാ കവികളും ഈ മഹാ കവിയെ. ആ സംഗീതം.. ഏതൊരു കവിക്ക് kazhiy
@bhagyalakshmi4589
@bhagyalakshmi4589 4 жыл бұрын
2021🤘 School il padichapol ee kavitha oke pala tune itt padiyath orkunnu
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
🤔🤔🤔🤔🤔???
@Ajith-r592
@Ajith-r592 2 жыл бұрын
മുണ്ടൂർ ഗവൺമെൻറ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപിക ജയശ്രീ ടീച്ചറെയും ഈ ഗാനത്തെയും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഞാൻ മറന്നിട്ടില്ല.
@abdulhakkeemmohamed5444
@abdulhakkeemmohamed5444 7 жыл бұрын
Oru ദിവസം പോലും പാഴായി പോകാതെ കേൾക്കുന്നു
@najeebm6230
@najeebm6230 5 жыл бұрын
Poetry is the spontaneous overflow of powerful emotions.we can see that in this poem. Heart touching one
@Sindhupavee
@Sindhupavee 3 жыл бұрын
എന്റെ ഓർമ്മകൾ ഉണർത്തുന്ന കവിത ഞൻ Bed ന് ഡെമോ ക്ക് സെലക്ട്‌ ചെയ്‌ത കവിത.... ഒരുപാട് ഇഷ്ട്ട പെട്ട കവിത.
@Smile-jx1ur
@Smile-jx1ur 4 жыл бұрын
കോളേജിലെ 11SEMle മലയാളം ആദ്യത്തെ പാഠം ആണ് .പുസ്തകത്തിൽ കണ്ടപ്പോൾ ഒന്ന് ചൊല്ലി കേൾക്കാൻ തോന്നി നോക്കിയതാ .♥️
@arathisarin9823
@arathisarin9823 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഹൃദയ സ്പർശിയായ കവിത
@sreekuttysreelatha8433
@sreekuttysreelatha8433 5 жыл бұрын
ഒരുപാട് മിസ്സിംഗ്‌ BA മലയാളം...... ഞങ്ങടെ ക്ലാസ്സ്‌ Noztttt😇😇😇
@anishjanardhanan3982
@anishjanardhanan3982 Ай бұрын
@akkeezz9653
@akkeezz9653 3 жыл бұрын
അതി മനോഹര ശബ്ദമാധുര്യവും അവതരണവും
@neppakitchen6889
@neppakitchen6889 2 жыл бұрын
ഞാൻ അദ്ദേഹത്തിന്റെ കുറിപ്പ് എവിടെ കണ്ടാലും എന്റെ ഹൃദയം വിങ്ങുന്നു, എന്തിനാവാം... അത് പോലെ തന്നെ യാണ് മാധവി കുട്ടി എന്ന കമല സുരയ്യ യെ ഓർക്കുമ്പോളും ❤️🌷💐😢😌😌😌
@Igrise_efx40
@Igrise_efx40 3 ай бұрын
Sathyam
@akhils1415
@akhils1415 3 жыл бұрын
ഇതുപോലുള്ളതാണ് മലയാളത്തിലെ നല്ല കവിതകൾ 😄😄
@suneeshsksuneeshsk5855
@suneeshsksuneeshsk5855 4 жыл бұрын
Changapuzha great . Excellent work
@rajanmuthu1741
@rajanmuthu1741 10 ай бұрын
എന്റെ ഹൃദയം നുറുങ്ങിയ കവിത
@akshayappu3882
@akshayappu3882 5 жыл бұрын
I don't understand what these disliked pepole seeks for a poetry to be great
@suneeshsk6757
@suneeshsk6757 4 жыл бұрын
Marvles .heart touching poem .great work and legendary poet
@nynikarameshpv4529
@nynikarameshpv4529 3 жыл бұрын
കവിതയിൽ ലയിച്ചുപോകും 🙏
@jayalakshmyb3588
@jayalakshmyb3588 8 жыл бұрын
mahakavikku pranamam...great
@Baini.I
@Baini.I 5 жыл бұрын
സുന്ദരമായ ഓർമ്മകൾ നൽകുന്ന കവിത 💕💕💕💕💕💕
@sajansami9
@sajansami9 8 жыл бұрын
the reckoning of a golden age...waiting to unfold the mystrious universe......
@noorulameen1600
@noorulameen1600 5 жыл бұрын
Alapanam hridyam kavitha manoharam
@Therapieslove
@Therapieslove 8 жыл бұрын
My Favorite....
@thomsonbabu6019
@thomsonbabu6019 8 жыл бұрын
Manoharam
@RahulSK-xt3pw
@RahulSK-xt3pw 8 жыл бұрын
Manoharam. Athi manoharam.
@sureshkumarm1961
@sureshkumarm1961 4 жыл бұрын
One my favourite ഹൃദ്യം 🙏🙏👌👌
@sandeep.k.pkrishna5378
@sandeep.k.pkrishna5378 7 жыл бұрын
One of my favorite 👌
@prasannakumari3665
@prasannakumari3665 3 жыл бұрын
സൂപ്പർ
@t.r.prasad6456
@t.r.prasad6456 7 жыл бұрын
Evergreen poem
@suneeshsk6757
@suneeshsk6757 4 жыл бұрын
I too love this poem
@dijeshraman5013
@dijeshraman5013 8 жыл бұрын
മനേഹരം ലളിതo
@vijayakumari9278
@vijayakumari9278 8 жыл бұрын
good
@akshayappu3882
@akshayappu3882 5 жыл бұрын
Most mesmerising poetry ever by the legend
@sreeradha9579
@sreeradha9579 3 жыл бұрын
വളരെ മനോഹരം...
@jomoljoy6590
@jomoljoy6590 6 жыл бұрын
Heart touching
@mamathasumana9229
@mamathasumana9229 7 жыл бұрын
Soul Touching,,,,
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 5 жыл бұрын
ഉം
@YoutubeYoutube-dr3pv
@YoutubeYoutube-dr3pv Ай бұрын
Andii😂😂😂
@rajeshchitteth1849
@rajeshchitteth1849 8 жыл бұрын
sooper kavitha
@madhusoodhanannair2514
@madhusoodhanannair2514 Жыл бұрын
Highly appreciated
@rajalakshmi4925
@rajalakshmi4925 5 жыл бұрын
Nin kavilamale nanayarille nee kudikollum vijanathayil ithupole swantham manaswiniye manasilakkan kazhiyunnavarundo
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 5 жыл бұрын
ഉണ്ട് തീർച്ചയായും ഉണ്ട്
@PraveenKumar-pq7xd
@PraveenKumar-pq7xd 3 жыл бұрын
ചങ്ങംപുഴകവിതകള്‍ വരികള്‍ നല്ലതാണ് പക്ഷെ പൈങ്കിളിയാണ്.
@ashalachu7845
@ashalachu7845 4 жыл бұрын
Nthotu feel aahnu eee kavitha okke kelkkumbam👍👍👍
@georgemk4453
@georgemk4453 Жыл бұрын
മനോഹരമായ കവിത ഇത്രയും വൃത്തികേടായി പാടിയതിനു സ്തുതി.
@aswanikumar8351
@aswanikumar8351 6 жыл бұрын
Legend
@sisirakingini8830
@sisirakingini8830 3 жыл бұрын
ഹൃദയത്തിന്റെ ഒരു ഭാഗം ഗന്ധർവ്വനും അടുത്ത ഭാഗം പിശാചിനും പകുത്തു നൽകിയ അതുല്യ പ്രതിഭ
@vinodperumala9896
@vinodperumala9896 2 жыл бұрын
Super super super I love you
@sooryajithkandoth3279
@sooryajithkandoth3279 7 жыл бұрын
manaswini 😇
@letheeshraveendranath6971
@letheeshraveendranath6971 6 жыл бұрын
great.. ...
@കവിതയിലെകവിതകൾ
@കവിതയിലെകവിതകൾ 9 ай бұрын
പഠിച്ച കവിത 💞💞
@muralidharanp2081
@muralidharanp2081 11 ай бұрын
ഞാൻ കോളേജിൽ പഠിച്ച കവിത 🎉
@attingalrajesh4038
@attingalrajesh4038 4 жыл бұрын
ഭാര്യ മാത്രമേ അവസാന കാലത്ത് കൂടെ ഉണ്ടാകൂ എന്ന തിരിച്ചറിവാണ് മനസ്വിനിയുടെ പിറവിക്ക് കാരണമെന്ന് തോന്നുന്നു.
@harikumarpisharody
@harikumarpisharody 4 жыл бұрын
തീർച്ചയായും.. കവിയുടെ " സങ്കല്ല ലോക മല്ലീ പ്രപഞ്ചം" എന്ന തിരിച്ചറിവും നമ്മളെ വീണ്ടും സങ്കല്‌പ ലോകത്തിലെത്തിച്ചു
@jahanashirin7527
@jahanashirin7527 Жыл бұрын
Same thoughts
@anoopkumar-dt7wp
@anoopkumar-dt7wp 10 ай бұрын
​​​@@harikumarpisharodyIt is, "സങ്കല്പ ലോകമല്ലീയുലകം"
@parvathirenjus1375
@parvathirenjus1375 2 жыл бұрын
This is really helping me with exams... Thanks
@anoopkumar-dt7wp
@anoopkumar-dt7wp 6 жыл бұрын
Nalla sughathl kett kond irikkumbozha avante oru "order online on zomato". Thidakkathl idunnath manasilakkam. Ee idak idak ith aare kanikkana
@shibilinshibilinkerala1101
@shibilinshibilinkerala1101 Жыл бұрын
Hunting 🔥❤️
@rkkkk278
@rkkkk278 5 жыл бұрын
APAARAM 👌👌
@dark-ut9de
@dark-ut9de 4 жыл бұрын
Manaswini❤
@sreejithcdlm
@sreejithcdlm 2 жыл бұрын
ഒമ്പതാം ക്ലാസ്സിലെ മലയാളം 🖤
@vaakk
@vaakk 3 жыл бұрын
👌👌👌👌
@arjunaju5097
@arjunaju5097 6 жыл бұрын
Awesome
@narayanankv479
@narayanankv479 5 жыл бұрын
Deeply expression of the humanism
@Selenite23
@Selenite23 9 ай бұрын
😍
@rajanpillai3662
@rajanpillai3662 6 жыл бұрын
Heart touching kavita
@radham.a2095
@radham.a2095 3 жыл бұрын
♥♥
@manumanoharan9952
@manumanoharan9952 8 жыл бұрын
madhuragaanam
@muhammednoufal2237
@muhammednoufal2237 6 жыл бұрын
engane ingane ezhuthankazhiyunnu
@oruvazhipokkan
@oruvazhipokkan 7 жыл бұрын
കാലഘട്ടത്തിന്റെ നഷ്ടം
@suneeshsk6757
@suneeshsk6757 4 жыл бұрын
Jeevanulla varikal
@sheejasuresh1090
@sheejasuresh1090 4 жыл бұрын
ഗംഭീരമെന്നല്ലാതെ എന്തു പറയാൻ
@scosibablogs6204
@scosibablogs6204 2 жыл бұрын
😍❤️
@നിതിൻകണ്ണൂർ
@നിതിൻകണ്ണൂർ 6 жыл бұрын
Dislike ചെയ്തവരോട് പുച്ഛം മാത്രം....
@josecyriac7061
@josecyriac7061 7 жыл бұрын
Suuuper
@sukumaranbpcl
@sukumaranbpcl Жыл бұрын
🎉❤❤❤
@suneeshsksuneeshsk5855
@suneeshsksuneeshsk5855 Жыл бұрын
Hantha narayana smrithi
@raveendrapavumpa9142
@raveendrapavumpa9142 2 жыл бұрын
❤️
@rajithmm445
@rajithmm445 5 жыл бұрын
Dislike ചെയിത വർ പൗരബോധവും, നാടിനോട് സ്നേഹമില്ലാത്തവരും ആണ്
@harikumarpisharody
@harikumarpisharody 4 жыл бұрын
Who is worried about the dislikes...?? Please don't even Comment.. Just understand that they are so unfortuate...
@DamodaranP-k9w
@DamodaranP-k9w 8 ай бұрын
Changampuzh malayalathende nithya vasandam
@madhavkerala2311
@madhavkerala2311 7 жыл бұрын
lyrics plzz
@Dr.Aswathy.M.R
@Dr.Aswathy.M.R Жыл бұрын
ഈ ഉടുക്ക് കൊട്ടൽ ഇടക്കിടെ വേണ്ടായിരുന്നു, back ground ൽ it's ok
@anniekmathew7984
@anniekmathew7984 3 жыл бұрын
എന്നെ കവിതയോടടുപ്പിച്ച സുരേഷ് സാറിനെ ഓർക്കുന്നു
@satheesansatheesan6783
@satheesansatheesan6783 7 жыл бұрын
Polichu
@padmakumar837
@padmakumar837 4 жыл бұрын
Schoolil padikkan veedum thonunnu
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഹ്ഹ്ഹ്ഹ്ഹ് 😏😏😏😏
@manaswinirejin
@manaswinirejin 4 жыл бұрын
👌🏽
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
👌👌👌👌🎈🌹♥️
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН