Рет қаралды 129,112
വിശ്വാസികളുടെ മാതാവും രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്താബ് (റ) യുടെ മൂത്ത പുത്രിയുമായ ഹഫ്സ ബീവി (റ)യെ കുറിച്ച് നവ നാസ്തികരും യുക്തിവാദികളും വ്യത്യസ്ത രീതിയിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മഹതിയുടെ ജീവിതചരിത്രം വ്യക്തവും സ്പഷ്ടവുമായ രീതിയിൽ പരാമർശിക്കുന്ന അഭിമുഖമാണ് ഇത്.
ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബീവി സിംഹക്കുട്ടി എന്ന അർത്ഥം വരുന്ന നാമം സ്വീകരിക്കുകയും ആദ്യ ഭർത്താവ് ഉഹദ് യുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ചതോടെ വിധവയുടെ സങ്കടവും പ്രയാസങ്ങളും അകറ്റാൻ പ്രവാചകൻ (സ) വിവാഹം ചെയ്യുകയായിരുന്നു.
മഹതിയുടെ ആറ് പതിറ്റാണ്ട് നീണ്ട ജീവിതം ആരാവണം ചെയ്യുന്ന ഈ ഹൃസ്വ പഠനം നിങ്ങൾക്കായി സമർപ്പിക്കുന്നു.