Рет қаралды 455
കുറ്റൂരിലെ സ്വാശ്രയ സ്‌പെഷ്യല്‍ സ്‌കൂള്‍ ആന്റ് വോക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ മുപ്പത്തിരണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ റീജ്യണല്‍ തിയ്യറ്ററില്‍ നടന്നു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാനും കല്യാണ്‍ സില്‍ക്‌സ് സിഎംഡിയുമായ ടി എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ രക്ഷാധികാരിയും മുന്‍ നിയമസഭാസ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി മുഖ്യാതിഥിയായിരുന്നു. ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ പ്രതിനിധി ജോര്‍ജ്ജ്,
എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എം. സുജിത് കുമാര്‍ ആശംസകള്‍നേര്‍ന്നു സംസാരിച്ചു. സ്വാശ്രയ ഡയറക്ടര്‍ ശാന്ത മേനോന്‍, പിടിഎ പ്രസിഡന്റ് ബേബി ജോര്‍ജ്ജ്, സ്വാശ്വയ പ്രിന്‍സിപ്പാള്‍ ടെസ്സി ജോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.