NATYASASTRA Dr Padmini Krishnan chapter 17 (Part2)

  Рет қаралды 115

neelamana sisters

neelamana sisters

Күн бұрын

നാട്യശാസ്ത്രം - ഭാരതത്തിൻ്റെ നടന പൈതൃകം .......
ലക്ഷണാലങ്കരാദി വിവേകം , അദ്ധ്യായം 17 (ഭാഗം - 2)
• Neelamana Sisters NATY...
(അദ്ധ്യായം - 18, ഭാഷാ വിധാനം )
• Neelamana sisters NATY... (അദ്ധ്യായം - 19 വാക്യവിധാനം )
• NATYASASTRA Dr Padmini...
(അദ്ധ്യായം - 17 ലക്ഷണാലങ്കാരാദി വിവേകം, ഭാഗം - 1)
യമകം (ശബ്ദാലങ്കാരം)
ശബ്ദത്തിൻ്റെ ആവർത്തനമാണ് യമകം
യമകം -10 വിധം
1) പാദാന്തയമകം ഓരോ പാദത്തിൻ്റെയും അവസാനം ഒരേ പദം (മണ്ഡലം ആവർത്തിച്ചു വരുന്നു
ഉദാ:
ദിനക്ഷയാത് സംഭൃത രശ്മി മണ്ഡലം
ദിവീവലഗ്നം തപനീയ മണ്ഡലം
വിഭാതി താമ്രം ദിവി സൂര്യമണ്ഡലം
തഥാ തരുണ്യാ : സ്തനഭാരമണ്ഡലം
2) കാഞ്ചീ യമകം
പാദത്തിൻ്റെ ആദ്യവും അവസാനവും പദങ്ങൾ ഒരുപോലെ ആവർത്തിക്കുന്നു.
യാമം യാമം ചന്ദ്രവതീനാം ദ്രവതീനാം
വ്യക്താ വ്യക്താ
സാരജനീനാം രജനീനാം
3)സമുദ്ഗയമകം
പാദത്തിൻ്റെ പൂർവ്വാർദ്ധം (ആദ്യ പകുതി ) തന്നെ ഉത്തരാർദ്ധത്തിലും അവസാന പകുതി ) ആവർത്തിക്കുന്നു.
കേതകീ മുകുള പാണ്ഡുരദന്ത:
ശോഭതേ പ്രവരകാനന ഹസ്തീ
കേതകീ മുകുള പാണ്ഡുരദന്ത
ശോഭതേ പ്രവരകാനന ഹസ്തീ
4) വിക്രാന്തയമകം
ഇവിടെ രണ്ടാമത്തെ പാദം തന്നെ നാലാം പാദമായ് ആവർത്തിക്കപ്പെടുന്നു
5) ചൂരവാളയമകം
ഓരോ വരികളുടെയും അവസാന പദം അടുത്തവരിയിൽ ആവർത്തിക്കുന്നു
6) സന്ദഷ്ട യമകം
നാലു പാദത്തിലും ആദ്യത്തെ രണ്ടു പദങ്ങൾ ആവർത്തിക്കപ്പെടുന്നു.
പശ്യ പശ്യ രമണസ്യ മേ ഗുണാൻ
യേന യേന വശഗാം കരോതിമാം
7 പാദാദിയമകം
നാലു പാദത്തിൻ്റെയും (വരി) ആദ്യത്തെ വാക്കുകൾ ആവർത്തിക്കപ്പെടുന്നു.
വിഷ്ണു : സൃജതിഭൂതാനി
വിഷ്ണു:സംഹരതേ പ്രജാ:
വിഷ്ണു: പ്രസൂതേ ത്രൈലോക്യം
വിഷ്ണുർല്ലോകാധിദൈവതം
8) ആമ്രേഡിത യമകം
എല്ലാ പാദത്തിൻ്റെയും അവസാന രണ്ടു വാക്കുകൾ ആവർത്തിക്കപ്പെടുന്നു.
9)ചതുർവ്വ്യവസിതം
നാലു പാദങ്ങളും സമമായ അക്ഷര നിയമത്തോടു കൂടിയത് അതായത് നാലുവരികളും ഒന്നു തന്നെയാണ്.
10)മാലായമകം
ഇവിടെ ഒരേ വ്യഞ്ജനത്തോടൊപ്പം പല സ്വരങ്ങൾ ഉപയോഗിക്കുന്നു
ലലീ ബലീ ഹലീമാലീ
ശൂലീ ഖേലീ സലീ ജലീ
ഖലോ ബലോച്ചലോലാക്ഷോ
മുസലീത്വാഭിരക്ഷതു
ഇവിടെ എന്ന വ്യഞ്ജനം ആവർത്തിക്കുന്നു ഒപ്പം ഇ, ഈ ,ആ ,ഓ തുടങ്ങിയ സ്വരങ്ങൾ വ്യഞ്ജനത്തോടൊപ്പം ചേർത്തുപയോഗിക്കുന്നു.
അടുത്ത ഭാഗത്തിൽ 36 കാവ്യലക്ഷണങ്ങൾ വിവരിക്കാം
Dr പദ്മിനി കൃഷ്ണൻ

Пікірлер: 2
@potatochips503
@potatochips503 7 ай бұрын
Hello, ma'am! I'm Shiyan, a bharatanatyam and konnakol enthusiast from Sri Lanka. There are Jathis called TANDAVA SHABDAS which were composed by Vid. D.A. Srinivas sir, a talented mridangam artist in Chennai. Ghatam Karthick sir has also composed TANDAVA SHABDAS and he composed them for a dance drama called SIVAMAYAM. Tandava Shabdas have syllables such as Jagana, Tagana, Ragana, Nagana, Jaganam, Taganam, Raganam, Naganam, Dhumakita, Dhrum, Ringhana, Hunghana, Taghitiri, and etc. Tandava Shabdas were composed to represent the sounds of the instruments used of Shiva's dance. D.A. Srinivas sir composed Tandava Shabdas for the album called Saptha Thandavam, a producton by Madurai R. Muralidaran sir of Chennai. The album has seven Thandavams namely Ananda Thandavam, Oorthva Thandavam, Vijaya Thandavam, Kaliga Thandavam, Uma Thandavam, Sandhya Thandavam, and Samhara Thadavam. Tandava Shabdas or Tandava Shabdams were composed for each these Thandavams. Search 'lord siva conquers apasmara sivamayam dance drama' and you'll get the dance drama scene where Ghatam Karthick sir recites Tandava Shabdas. I also recommend you watching on KZbin so you can know what Tandava Shabdas are. 1.D.A. Srinivas- Rhythm Experiments 5' (a Tandava Shabdas composition composed separately, not for Saptha Thandavam). 2.'Shiva Thandava Shivaratri ‘21 Cameron S. Govender Primeshni Govender Madurai R Muralidharan' (this is actually Oorthva Thandavam) 3. 'Anandha Thandavam' by Pavithra Nagarajan on KZbin. I asked Ghatam Karthick sir about Tandava Shabdas. He said they can be found in NATYASASTRA. Ma'am, I have two humble request... 1. Please search for Tandava Shabdas in Natyasastra and make a video about it. 2. I love to hear a female voice reciting Tandava Shabdas. So if you find Tandava Shabdas in NATYASASTRA, please compose your very own Tandava Shabdas and recite them along with a powerful bharatanatyam performance, mridangam beats, ghatam beats, veena, and bass. Please do these ma'am. I'm asking you to do these because I'm sure you are much interested in NATYASASTRA. 😊😊😊
@neelamanasisters9911
@neelamanasisters9911 7 ай бұрын
🙏🙏🙏
NATYASASTRA Dr Padmini Krishnan chapter 17 ( Part 3)
13:51
neelamana sisters
Рет қаралды 98
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
Tarang 2019 - Bharathanatyam by Divya Bhat
7:24
Urise Vedic Sangeetha Academy
Рет қаралды 6 М.
NATYASASTRA Dr Padmini Krishnan Neelamana sisters
12:47
neelamana sisters
Рет қаралды 599
Mangalam | Arangetram 2015 | Natyadeepam
1:27
Natya Deepam
Рет қаралды 1,7 М.