Рет қаралды 52,158
പണമില്ലാത്തവരെ ബിസിനസുകാരനാക്കുന്ന സംരംഭകന്‍
ഒരു രൂപ പോലും മുടക്കാതെ സംരംഭം തുടങ്ങാന്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മിച്ച സംരംഭകന്‍- ശ്രീജിന്‍ കുമാര്‍. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നിര്‍മിച്ചു സംരംഭകനായി. സുഹൃത്തിന് ഷൂസ് വാങ്ങി നല്‍കിയപ്പോള്‍ കിട്ടിയ ആദ്യ ലാഭം 50 രൂപ. 100 റിസെല്ലേഴ്‌സിന്റെ ഗ്രൂപ്പ് രൂപീകരിച്ച് ബിസിനസ് തുടക്കം. ആശയം വികസിപ്പിച്ചപ്പോള്‍ ലാഭം മാസം 1000 രൂപ. ഡിഗ്രികാലമായപ്പോഴേക്കും ബിസിനസ് ഗ്രൂപ്പുകള്‍ പത്തിരട്ടിയായി. മാസം 10,000 ഓഡറുകള്‍ വരെ. വില്‍പ്പന ഹോള്‍സെയിലായി ഉയര്‍ത്തി. കോവിഡ് കാലത്ത് മികച്ച ബിസിനസ് തഴച്ചു വളര്‍ന്നു. ഒരു വെയര്‍ഹൗസ് അടക്കം മൂന്ന് ജോലിക്കാരുമായി ബിസിനസ് കുതിച്ചുയര്‍ന്നു. 20 വയസില്‍ ഐ ഫോണും ബിഎംഡബ്ലു ആഢംബര ബൈക്കും സ്വന്തമാക്കി ശ്രീജിന്‍. കോവിഡിന് ശേഷം ബിസിനസ് കുറഞ്ഞപ്പോള്‍ കളം മാറ്റി ചവുട്ടി. ഇന്റര്‍നെറ്റ് ഔട്ട്‌ലെറ്റ് എന്ന ആശയത്തില്‍ റീസെല്ലേഴ്‌സിന് മാത്രമായി ' ഇന്റ്‌ലെറ്റ് ' എന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം തുറന്നു. ഇലക്ട്രോണിക്‌സ്- ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെയും മൊബൈല്‍ അസ്സറീസും അടക്കം ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും വില്‍പ്പന നടത്തുന്ന സംരംഭം. ബിസിനസ് മോഹമുള്ളവര്‍ക്ക് ഒരു രൂപ പോലും മുടക്കാതെ ഇന്റ്‌ലെറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ പ്ലാറ്റ്‌ഫോം വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ലാഭവും കൊയ്യാം. മറ്റുള്ളവര്‍ക്ക് സംരംഭകനാകാന്‍ വഴിയൊരുക്കുകയയാണ് ശ്രീജിന്‍ എന്ന സംരംഭകന്‍.
.
.
Srijin Kumar
www.intlet.in
GST IN : 32FSPPP5803Q1ZY
WhatsApp : bit.ly/joinIntlet
WhatsApp Number : 8891544244
/ intlet.in
#sparkstories #entesamrambham #shamimrafeek