. ക്ലാസ്സ് വളരെ ആകർഷകമാണ്. നല്ലതാണ്.ഉച്ചാരണം വളരെ നന്ന്. വിഷയാപഗ്രഥന ശേഷിയുണ്ട്. പഠിപ്പിക്കുന്നതിന്റേതായ സ്റ്റൈൽ ഉണ്ട്. എന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊള്ളാം. വസ്തുതാപരമായ തെറ്റുകൾ വളരെ കുറവാണ്. എന്നാൽ ഭാഷാപരമായ ചില പിശകുകൾ ശ്രദ്ധയിൽ പെട്ടു. എന്തുകൊണ്ടാണ് ഭക്തി സാഹിത്യം ഇംപ്ലിമെന്റ് ചെയ്യാൻ കാരണം എന്ന വാകൃത്തിലെ കൊണ്ട്, കാരണം എന്നീ പദങ്ങളുടെ ആവർത്തനം, 2. ഭോഗാലസതയല്ല ഭോഗലാലസതയാണ്. 3.പൂന്താനത്തെ വ്യക്തിത്വം എന്ന് വിശേഷിപ്പിച്ചതും ശരിയല്ല. വ്യക്തി എന്ന് മതി. വ്യക്തിയുടെ അവസ്ഥയാണ് വ്യക്തിത്വം. 4. ഭാഷയിൽ ഇംഗ്ലീഷ് പദങ്ങൾ ഇടയ്ക്കിടെ കടന്നുവരുന്നത് ആശയ വിനിമയത്തിന് പ്ര ശനമുണ്ടാക്കുന്നില്ലെങ്കിലും മലയാളം ക്ലാസ്സിൽ തത്തുല്യമായ മലയാള പദങ്ങൾ പ്രയോഗിക്കുന്നതാണുചിതം. 5. എന്തു ചെയ്യുകയാണ്. എന്താണ്. എന്നിങ്ങനെ ഇടയ്ക്കിടെ ചോദിക്കുന്നത് കോട്ടയം ഭാഷയുടെ പ്രത്യേകതയാണെന്ന് സമാധാനിക്കാം.ചെറുശ്ശേരിയെ വിലയിരുത്തിയതിൽ പാളിച്ചയുണ്ട്. നമ്പൂതിരി യായിരുന്നു വെങ്കിലുഠ സാഹിത്യത്തിലെ ആര്യാധിനിവേശത്തെ ശക്തമായി പ്രതിരോധിച്ച കവിയായിരുന്നു അദ്ദേഹം. സംസ്കൃതഭാഷ യിൽ കവിതയെഴുതിയാലേ കവിതയാകൂ എന്ന നമ്പൂതിരി ക്കവികളുടെ ദുശ്ശാഠ്യത്തെ അദ്ദേഹം കൃഷ്ണഗാഥ എന്ന ലളിതമലയാള കാവ്യം കൊണ്ട് തച്ചുടയ്ക്കുകയാണ് ചെയ്തത്. വിമർശനമല്ല. നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് ഞാൻ പറഞ്ഞത്. കൊല്ലാനല്ല, വളർത്താനാണ്. നല്ലതു വരട്ടെ!