പരലോക വിശ്വാസം ക്ലസ് 36 അന്ത്യനാളിൻ്റെ അടയാളങ്ങൾ [ഭാഗം -15] Hussain salafi ഹുസൈൻ സലഫി

  Рет қаралды 18,525

Hussain Salafi

Hussain Salafi

Күн бұрын

അന്ത്യനാളിന്റെ വലിയ അടയാളങ്ങൾ [ ഭാഗം:15]
(പരലോക വിശ്വാസം 36)
❇️ ഈസാ നബി(അ)യുടെ രണ്ടാം വരവ്
❇️ ഈസാ നബി(അ) മരണപ്പെട്ടുവെന്ന വാദക്കാരുടെ ദുർവ്യാഖ്യാനങ്ങൾ
❇️ ഈസാ (അ) ഇറങ്ങി വരുന്ന സ്ഥലം
❇️ ഇറങ്ങുന്ന സമയം
❇️ ഇറങ്ങുമ്പോഴുള്ള പ്രത്യേകതകൾ
❇️ ഇനി ഒരു നബി വരില്ല എന്ന വിശ്വാസത്തിന് എതിരാണോ ഈസാ(അ)ന്റെ പുനരാഗമനം?
❇️ ഈസാ(അ) വന്നാൽ ചെയ്യുന്ന ആദ്യ പ്രവർത്തനം
❇️ ദജ്ജാൽ വധിക്കപ്പെടുന്നു
❇️ ദജ്ജാൽ വധിക്കപ്പെടുന്ന സ്ഥലം
❇️ സർവ വസ്തുക്കളും തന്റെ പിന്നിൽ ഒളിച്ചിരിക്കുന്ന യഹൂദിയെപ്പറ്റി വിളിച്ചു പറയുന്ന അൽഭുതം
❇️ ഒരു വൃക്ഷം മാത്രം പറയില്ല .!!
🟦🟦വിശദ വിവരം ഈ ക്ലാസിലൂടെ..
Follow us on Social media..
Facebook : / hussainsalafipage
KZbin : bit.ly/1bn4PNs
Instagram : / hussainsalafi
Twitter: / hussain_salafi
Telegram : t.me/hussainsa...

Пікірлер: 25
@shabeerpasha1969
@shabeerpasha1969 2 жыл бұрын
ഈസാനബി(അ)യുടെ ആകാശാരോഹണത്തിനു തടസ്സം അദ്ദേഹം മനുഷ്യനാണ് എന്നുള്ളത് ഭൂമിയില്‍ ജന്മമെടുത്തവര്‍ ഭൂമിയിൽത്തന്നെ ജീവിക്കണമെന്നും ഭൂമിയിൽത്തന്നെ മരിക്കണം എന്നുള്ളത് അല്ലാഹുവിന്റെ മാറ്റമില്ലാത്ത നിയമമാണ്. ഖുർആൻ പറയുന്നു: قَالَ فِیۡہَا تَحۡیَوۡنَ وَ فِیۡہَا تَمُوۡتُوۡنَ وَ مِنۡہَا تُخۡرَجُوۡنَ “നിങ്ങള്‍ അതില്‍ (ഭൂമിയില്‍) ത്തന്നെ ജീവിക്കും. അതില്‍ത്തന്നെ നിങ്ങള്‍ മരിക്കുകയും ചെയ്യും.” - (ഖുര്‍ആന്‍ 7:26) അല്ലാഹുവിന്റെ ഈ ആയത്തനുസരിച്ചു ഈസാനബിയും ഭൂമിയിൽ ജനിച്ചു ഭൂമിയിൽ തന്നെ മരിക്കുകയും ചെയ്തു എന്നാല്ലാതെ മറിച്ചൊരു വിശ്വാസത്തിനും ഇവിടെ വകനൽകുന്നില്ല. മാത്രമല്ല, നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ് ആകാശത്ത് ജീവനോപാധികള്‍, ജീവവായു (ഓക്സിജന്‍), ജലം, ഭക്ഷണം, കുളിമുറി, ശൗച്യാലങ്ങൾ, പലചിരക്കുകട, വസ്ത്രാലയം അല്ലെങ്കില്‍ ജീവനോപാധികള്‍ക്കായി ധാന്യങ്ങള്‍ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ കൃഷിചെയ്ത് എടുക്കുന്നതിനുള്ള വളക്കൂറുള്ള മണ്ണ്‍ എന്നിവ അല്ലാഹു ഒരുക്കിയിട്ടില്ല. ഇസാ നബിയുടെ ശരീരത്തിന് ഇതിനു അതീതമായി ജീവിക്കാന്‍ കഴിയുമെന്നു ഖുര്‍ആൻ പറയുന്നുമില്ല. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് അദ്ദേഹം ഭക്ഷണം കഴിക്കാറുണ്ടായിരുന്നു എന്നു ഖുര്‍ആൻ വ്യക്തമാക്കുന്നുണ്ട്. مَا الۡمَسِیۡحُ ابۡنُ مَرۡیَمَ اِلَّا رَسُوۡلٌ ۚ قَدۡ خَلَتۡ مِنۡ قَبۡلِہِ الرُّسُلُ ؕ وَ اُمُّہٗ صِدِّیۡقَۃٌ ؕ کَانَا یَاۡکُلٰنِ الطَّعَامَ ؕ اُنۡظُرۡ کَیۡفَ نُبَیِّنُ لَہُمُ الۡاٰیٰتِ ثُمَّ انۡظُرۡ اَنّٰی یُؤۡفَکُوۡنَ “മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ മഹാസത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവർ ആയിരുന്നു. നോക്കുക, അവരുടെ നന്മയ്ക്കുവേണ്ടി എങ്ങനെയാണ്‌ നാം തെളിവുകൾ വിവരിച്ചുക്കൊടുക്കുന്നത്, എന്നിട്ടും അവരെങ്ങനെയാണ് പിന്തിരിഞ്ഞു പോകുന്നതെന്നും (നോക്കുക)” - (ഖുര്‍ആന്‍ 5:76) കുരിശിനെ അതിജീവിച്ച് ഉയര്‍ത്തെഴുന്നേറ്റ യേശുവിന്‍റെ ശരീരത്തിനുപോലും ഭക്ഷണം ആവശ്യമായിരുന്നു. അദ്ദേഹം ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുന്നത് ബൈബിളിൽ പറയപ്പെടുന്നത് ഇപ്രകാരമാണ്. “അവർ (ശിഷ്യന്മാർ) സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു. അവർ ഒരു ഖണ്ഡം വറുത്ത മീനും തേൻ കട്ടയും അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു” - (ലൂക്കൊ. 24: 41-43) وَ مَا جَعَلۡنٰہُمۡ جَسَدًا لَّا یَاۡکُلُوۡنَ الطَّعَامَ وَ مَا کَانُوۡا خٰلِدِیۡنَ “അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.” - (ഖുർആൻ 21:9) സ്ഥൂലദേഹത്തോടുകൂടെ ഈസാനബി എന്നല്ല ആരും ആകാശത്തേക്ക് ഉയര്‍ത്തപ്പെടുകയില്ല. എന്നാൽ ആത്മീയമായി ഓരോരുത്തരുടേയും ആത്മീയ പദവിയനുസ്സരിച്ച് തന്റെ രക്ഷിതാവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നു. അല്ലാഹു ആരെയെങ്കിലും അവങ്കലേക്ക് ഉയര്‍ത്തി എന്നു പറഞ്ഞാല്‍ അവന്‍ ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നല്ല അര്‍ത്ഥം. കാരണം അല്ലാഹു ശൂന്യകാശത്തു മാത്രമല്ല കുടികൊള്ളുന്നത്. ഖുര്‍ആന്‍ പറയുന്നത് നോക്കുക: وَ لِلّٰہِ الۡمَشۡرِقُ وَ الۡمَغۡرِبُ ٭ فَاَیۡنَمَا تُوَلُّوۡا فَثَمَّ وَجۡہُ اللّٰہِ ؕ اِنَّ اللّٰہَ وَاسِعٌ عَلِیۡمٌ “കിഴക്കും പടിഞ്ഞാറും അല്ലഹുവിൻ്റെതാകുന്നു, നിങ്ങള്‍ അവിടെയെല്ലാം തിരിയുന്നുവോ അവിടെയെല്ലാം അല്ലാഹുവിൻ്റെ മുഖമുണ്ട്, നിശ്ചയമായും അല്ലാഹു വിശാലതനൽകുന്നവനും സർവ്വജ്ഞനുമാകുന്നു.” - (ഖുർആൻ 2:116), وَ ہُوَ اللّٰہُ فِی السَّمٰوٰتِ وَ فِی الۡاَرۡضِ “അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ളവാനാണ്.” - (ഖുർആൻ 6:4) وَ نَحۡنُ اَقۡرَبُ اِلَیۡہِ مِنۡ حَبۡلِ الۡوَرِیۡدِ “അല്ലാഹു മനുഷ്യനുമായി അവന്‍റെ ജീവനാഡിയെക്കാള്‍ സമീപസ്ഥനാണ്.” - (ഖുർആൻ 50:17) അതുകൊണ്ട് അല്ലാഹു അവനെ അവങ്കലേക്ക്‌ ഉയര്‍ത്തി എന്നുപറഞ്ഞാല്‍ ആത്മീയമായ ഉയര്‍ച്ചയാണ് വിവക്ഷിക്കപ്പെടുന്നത്. നോക്കുക: اِلَیۡہِ یَصۡعَدُ الۡکَلِمُ الطَّیِّبُ وَ الۡعَمَلُ الصَّالِحُ یَرۡفَعُہٗ “മനുഷ്യനെ അവന്‍റെ സല്‍കര്‍മ്മങ്ങളാണ് ഉയര്‍ത്തുന്നത്.” - (ഖുര്‍ആന്‍ 35:11)
@shabeerpasha1969
@shabeerpasha1969 2 жыл бұрын
ഹദീസിൽ നിന്നുമുള്ള തെളിവുകൾ -2 : മൂസാനബിയും ഈസാനബിയും മരണപ്പെട്ടുപോയിരിക്കുന്നു لو كان موسى وعيسى حيين لما وسعهما إلا اتباعي ഹസ്രത്ത് നബിതിരുമേനി (സ) പറഞ്ഞു : “മൂസായും ഈസായും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവരിരുവർക്കും എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല.“ (തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്നു കസീർ - ‘മിത്തഖുൻ -നബിയ്യീൻ ‘ എന്ന വാക്യത്തിന് കീഴിൽ; അൽ-യവാഖിതു വൽ-ജവാഹിർ, വാല്യം 2, അൽ-മബസൂസ്-സാനി വഥ്-ഥലസുൻ എന്നതിനു കീഴിൽ; സർഖാനി ഷറഹ് മവാഹിബുൽ-ലുദുനിയഃ ; ഫത്ഹുൽ-ബയാൻ; അൽ-ബഹ്റുൽ-മുഹീത്ത്) ഇത്ര വ്യക്തതയോടെയുള്ള നബിവാക്യങ്ങൾ ഉണ്ടെന്നിരിക്കെ ഈ അബദ്ധവിശ്വാസം പേറി ജീവിക്കേണ്ട എന്ത് ഗതികേടാണ് മുസ്ലിംങ്ങൾക്ക് സംഭവിച്ചത്?. തിരുനബി സല്ലല്ലാഹു അലൈഹിവസ്സല്ലം മേലുദ്ധരിച്ച ഹദീസിൽ ഹസ്രത്ത് മൂസ(അ)മും അതുപോലെ ഈസാ(അ)മും “ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ“ എന്നുള്ളതാണ് ഒരു തന്നെ പിന്തുടരാനുള്ള നിബന്ധനയായി പറയുന്നത്, അതല്ലാതെ അവർക്ക് വെറെ നിർവാഹമില്ല എന്നും. “ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ“ എന്നുള്ള പ്രയോഗം തന്നെ അതിന്റെ വിപരീതം “ജീവനോടെ ഇല്ല“ എന്നുള്ളതിനെ കുറിക്കുന്നതാണ്. ഹസ്രത്ത് മൂസാനബി(അ) വഫാത്തായിപ്പോയിരിക്കുന്നല്ലോ, നബി തിരുമേനി(സ) മൂസാനബിയോടു ചേർത്താണ് ഈസാനബി(അ)നേയും “ജീവച്ചിരിപ്പില്ലാത്തവരുടെ“ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ഈസാനബി (അ) ജീവനോടെ ഉണ്ടായിരുന്നെങ്കിൽ തന്നെ പിൻപറ്റുമായിരുന്നു എന്നുള്ളതിൽ നിന്നും ഈസാനബി(അ)ന്റെ മരണം വ്യക്തമാകുന്നില്ലായെങ്കിൽ ഇതിൽ കൂടുതൽ വ്യക്തത മറ്റെവിടുന്ന് ലഭിക്കാനാണ്. മൂസാനബി(അ)നു മാത്രമാണ് മരണം സംഭവിച്ചിട്ടുള്ളുവെങ്കിൽ മൂസാനബി(അ)നെ മാത്രം ഈ ഹദീസിൽ പരാമർശിക്കുകയുള്ളൂ. എന്നാൽ അതുതന്നെ ഈസാനബിക്കും സംഭവിച്ചിരിക്കയാൽ അവരെ രണ്ടുപേരെയും ചേർത്തു പറഞ്ഞിരിക്കുന്നു. ഈസാനബി വാനലോകത്തേക്ക് കയറിപ്പോയി എന്നുള്ള വിശ്വാസക്കാർ (അഹ്മദികൾ അല്ലാത്തവർ) അദ്ദേഹം ജീവനോടെ സ്ഥൂലദേഹത്തോടെ ആകാശത്ത് പോയി അവിടെ ജീവനോടെയിരിക്കുന്നു എന്നാണല്ലോ വിശ്വസിക്കുന്നത്. ഇപ്രകാരമായിരുന്നു ഹസ്രത്ത് മുഹമ്മദ് നബി(സ)യുടെ അറിവെങ്കിൽ “മൂസാനബി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ എന്നെ പിന്തുടരാതിരിക്കാൻ കഴിയുമായിരുന്നില്ല“ എന്നും ശേഷം “ഈസാനബി ഭൂമിയിൽ തന്നെയുണ്ടായിരുന്നുവെങ്കിൽ അദ്ദേഹവും തന്നെ പിന്തുടന്നേനേ“ എന്നല്ലേ പറയേണ്ടിയുന്നത്. പക്ഷെ അവരെ രണ്ടുപേരെയും കുറിച്ച് ജീവനോടെ ഇല്ലാത്തവർ എന്നാണ് പറഞ്ഞത്. അതായത് രണ്ടുപേർക്കും ഒരേപോലുള്ള, തിരുനബി(സ)യെ ഇപ്പോൾ പിന്തുടരാൻ സാധിക്കാത്ത അവസ്തയാണുള്ളത് എന്ന്, ആ അവസ്ത അവർ രണ്ടുപേരും ഒരുപോലെ “ജീവനോടില്ല“ എന്നുള്ളതാണ്.
@fathimathayshasana7643
@fathimathayshasana7643 3 жыл бұрын
Jazakallahu kahir
@hakimvk5040
@hakimvk5040 3 жыл бұрын
Masha Allah jazakkallahu khair
@shabeerpasha1969
@shabeerpasha1969 2 жыл бұрын
സന്മാർഗ്ഗദർശി നി : ( ഭാഗം : 56 ) " ഇപ്രകാരം തന്നെ ഈസാനബി ജീവിച്ചിരിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന സഹീഹായ ഒരു ഹദീസും കാണുകയില്ല. നേരെ മറിച്ച്, ഈസാനബിയുടെ മരണത്തെ പ്രകാശിപ്പി ക്കുന്ന പല ഹദീസുകളും കാണുവാൻ കഴിയും : ഈസാനബി ജീവിച്ചിരിക്കു എന്നതിൽ "ഇജ്മാഅ: ഉണ്ടായിട്ടില്ല " വിശുദ്ധ ഖുർആനും ഹദീസുകളും ഈസാനബിയുടെ മരണത്തെപ്പറ്റി വ്യക്തമായ തെളിവു നൽകുമ്പോൾ അദ്ദേഹം ജീവിച്ചിരിക്കുകയാണെന്ന തെറ്റായ വിശ്വാസത്തിൽ എങ്ങനെ മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ ഉണ്ടായി എന്ന ഒരുപ്രശ്നം ഇവിടെ ഉത്ഭവിക്കുന്നുണ്ട്. ഇതിന്നുള്ള സമാധാനം, ഈ തെറ്റായ വിശ്വാസത്തിൽ ഒരിക്കലും മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ ഉണ്ടായിട്ടില്ല എന്നുള്ളതാണ്. ആദ്യകാല ഉലമാക്കളിൽ പലരും മരിച്ചു പോയെന്ന് തുറന്നു സമ്മതിച്ചവരാണ്. സഹാബികളും ആ വിശ്വാസക്കാരായിരുന്നു. നബി തിരുമേനിയുടെ പിതൃവ്യ പുത്രനായ ഹസ്രത്ത് ഇബ്നുഅബ്ബാസ് - ഇദ്ദേഹത്തിന് വിശുദ്ധ ഖുർആന്റെ ജ്ഞാനം നൽകുന്നതിന് വേണ്ടി നബിതിരുമേനി പ്രത്യേകം പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. - മുതവഫ്ഫീക" എന്ന പദത്തിന്നു മുമീതുക - എന്ന് അർത്ഥം പറഞ്ഞു കൊണ്ട് " മരിച്ചു എന്ന അദ്ദേഹത്തിന്റെ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. (ബുഖാരി, തഫ്സീർ ) ഹദീസ് വിജ്ഞാതാക്ക ളുടെ സുസമ്മതനേതാവായ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിൽ ഈ രിവായത്ത് ചേർത്തു കൊണ്ട് അതിനെ സത്യപ്പെടുത്തുകയും ആ അഭിപ്രായത്തോടുളള തന്റെ യോജിപ്പ് വിളംബരപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സഹാബത്തിനെ ഒഴിച്ചാൽ പിന്നെ താബിഈങ്ങളുടെ ജമാഅത്താണ് . അവരിലും ഈസാനബി മരിച്ചു പോയെന്ന വിശ്വാസക്കാരുണ്ടായിരുന്നു. മജ്മഉൽ ബിഹാർ എന്ന ഗ്രന്ഥത്തിൽ പറയുകയാണ്. അധികമാളുകളും ഈ ഈസാനബി മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇമാം മാലിക് പറഞ്ഞിട്ടുള്ളത് അദ്ദേഹം മരിച്ചു പോയെന്നാണ്. (മജ്മഉൽ ബിഹാർ, ജിൽ 1, ഭാഗം : 286)
@shabeerpasha1969
@shabeerpasha1969 2 жыл бұрын
മരിച്ചവർ മടങ്ങിവരില്ല ഈസാനബിയുടെ വഫാത്തിനെ പറ്റി ഖുർആനും തിരുഹദീസുകളും എന്ത് പറയുന്നുവെന്നും ഇസ്ലാമിലെ മുൻ കാലപണ്ഡിതന്മാരുടെ വീക്ഷണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇതിനുമുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നേരിടാനുള്ള ചോദ്യം റസൂൽ തിരുമേനി ചെയ്ത പ്രവചനത്തെപറ്റിയുള്ളതാണ്. അവസാന കാലത്ത് ഈസബ്നു മർയം ഇറങ്ങും എന്ന് പറഞ്ഞിരിക്കയാൽ മരിച്ചുപോയെങ്കിലും ഈസാനബി തിരിച്ചുവരുമോ എന്നുള്ളതാണ്. അതിനുള്ള ഉത്തരം ഖുർആനിലെ ലിഖിതങ്ങൾ മാറ്റമില്ലാതെ തുടരുകയും അല്ലാഹുവിന്റെ നിയമങ്ങൾ പാലിക്കപ്പെടുകയും ചെയ്യുന്ന പക്ഷം അങ്ങനെ സംഭവിക്കുക സാധ്യമല്ല എന്നുള്ളതാണ്. അങ്ങനെ സംഭവിക്കുന്നപക്ഷം വിശുദ്ധ ഖുർആനിലെ നിയമങ്ങൾ അഥവാ അല്ലാഹുവിന്റെ വചനങ്ങൾ കാലഹരണപ്പെട്ടു എന്നു പറയേണ്ടിവരും, നഊദുബില്ലാഹ് !… വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു; وَمِنْ وَرَائِهِمْ بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ മരിച്ചവരുടെയും ഈ ലോകത്തിന്റെയും ഇടയിൽ പുനരുദ്ധാനനാൾവരെ ഒരു മറയുണ്ടായിരിക്കും (വി.ഖു. 23:101) വിശുദ്ധ ഖുർആന്റെ വ്യക്തമായ അദ്ധ്യാപനമനുസരിച്ച് മരിച്ചുപോയവർ ഈ ലോകത്ത് വീണ്ടും ജീവിക്കുകയെന്നത് അസാധ്യമാണ്, അസംഭവ്യമാണ്. ഇനി വേറൊരുകാര്യം, ഈസാനബി മരിച്ചവരെ ജീവിപ്പിച്ചില്ലേ അതുകൊണ്ട് ഇതും സാധ്യമാകില്ലേ എന്ന് ചോദ്യം ഉയരാറുണ്ട്, വിശുദ്ധ ഖുർആന്റെ യഥാർത്ഥ അദ്ധ്യാപനങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്തത് കൊണ്ടുമാത്രമാണ് അത്തരം സംശയങ്ങൾ ഉദിക്കുക്കുന്നത്. ഈസാനബിയെ സംബന്ധിച്ച് അദ്ദേഹം മരിച്ചവരെ ജീവിപ്പിച്ചുവെന്ന് വിശുദ്ധ ഖുർആനിൽ പറയപ്പെട്ടിട്ടുണ്ട്. ആദ്ധ്യാത്മികമായി മൃതിയടഞ്ഞവർക്ക് നവജീവൻ നല്കി എന്നാണ് അതിന്റെ ശിരിയായ അർത്ഥം. പ്രവാചകന്മാർ ആവിർഭവിക്കുന്നത് ഈയൊരു പ്രവൃത്തിക്കുവേണ്ടി തന്നെയാണ്. നബി തിരുമേനിയെ പറ്റി വിശുദ്ധഖുർആൻ പറയുന്നത് നോക്കുക: یٰۤاَیُّہَا الَّذِیۡنَ اٰمَنُوا اسۡتَجِیۡبُوۡا لِلّٰہِ وَ لِلرَّسُوۡلِ اِذَا دَعَاکُمۡ لِمَا یُحۡیِیۡکُمۡ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കുവിൻ; നിങ്ങളെ ജീവിപ്പിക്കാൻ വേണ്ടി അവന്റെ റസൂൽ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ വിളിക്കും (വി.ഖു. 1:25). നബി തിരുമേനിയെ സംബന്ധിച്ച് എത്ര വ്യക്തമായാണ് ജീവിപ്പിക്കുന്നുവെന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇവിടെ ആദ്ധ്യാത്മികമായി ജീവിപ്പിക്കുക എന്നാണ് സകല മുസ്ലിംങ്ങളും ഐക്യകണ്ഠേന അർഥം കൽപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അതേ പദം ഈസാനബിയെ സംബന്ധിച്ച് പ്രയോഗിക്കുമ്പോൾ യഥാർത്ഥമായി മരിച്ചവരെ ജീവിപ്പിക്കുകയെന്ന് ധരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നു. പിൽകാലത്ത് ഇസ്ലാംമതം വിശ്വസിച്ച ക്രൈസ്തവജനതയുടെ സ്വാധീനമാണിതിനു കാരണം. ഇസ്ലാമിന്റെ അഭിവൃദ്ധിയുടെ കാലത്ത് ക്രിസ്ത്യാനികൾ കൂട്ടം കൂട്ടമായി അതിൽ പ്രവേശിക്കാൻ തുടങ്ങി. മനുഷ്യൻ അവന്റെ പൂർവ്വ വിശ്വാസം ക്രമത്തിൽ മാത്രമേ ഉപേക്ഷിക്കുകയുള്ളൂ എന്നത് സ്വഭാവികം മാത്രമാണ്. അവർ ഇസ്ലാംമതം സ്വീകരിച്ചത് അതിന്റെ സത്യം മനസ്സിലാക്കിക്കൊണ്ട് തന്നെയായിരുന്നെങ്കിലും ചില പൂർവ്വധാരണകളെ സംബന്ധിച്ചിടത്തോളം അതിന്റെ സ്വാധീനത്തിൽ നിന്ന് അവർ പരിപൂർണ്ണമായി മുക്തരായിരുന്നില്ല. തന്നിമിത്തം വ്യാഖ്യാന കാര്യങ്ങളെ സംബന്ധിച്ച് അനേകം തെറ്റായ അഭിപ്രായങ്ങൾ അവർ വിടാതെ പിടിച്ചുനിന്നു. അവയെല്ലാം ഒറ്റദിവസംകൊണ്ട് ഹൃദയത്തിൽ നിന്നു പുറത്തു പോവുകയെന്നത് അസാധ്യവുമായിരുന്നു. ഈസാനബിയെ സംബന്ധിച്ച് അവർക്കുണ്ടായിരുന്ന അതിർകവിഞ്ഞ വിശ്വാസം ശിർക്കിന്റെ സ്ഥാനത്തുനിന്ന് താഴോട്ടിറങ്ങിയെങ്കിലും അതിന്റെ മലിനതകൾ മുഴുവൻ നീങ്ങിക്കഴിഞ്ഞിരുന്നില്ല. അതിനാൽ, വിശുദ്ധ ഖുർആനിലും ഹദീഥുകളിലും എവിടെയെല്ലാം ഈസാനബിയുടെ പരാമാർശം വന്നുവോ അവിടെയെല്ലാം അവർ അവരുടെ ചിന്താഗതിക്കൊത്ത വ്യഖ്യാനങ്ങൾ നല്കി. മറ്റു മുസ്ലിംകളും ക്രമത്തിൽ ആ ചിന്താഗതിക്കധീനരായിത്തീർന്നു. ഈ കാരണത്താലാണ് നമ്മുടെ മുഫസ്സിരീങ്ങളിൽ ചിലർ വിശുദ്ധ ഖുർആനെ വ്യാഖ്യാനിക്കുന്ന അവസരത്തിൽ ഇസ്രായിൽ കഥകൾ പറയാൻ തുടങ്ങിയത്.
@shabeerpasha1969
@shabeerpasha1969 2 жыл бұрын
ഈസാനബി(അ)ൻ്റെ മരണത്തെക്കുറിച്ചു മുസ്ലിം പണ്ഡിതന്മാരുടെ വിലയിരുത്തലുകൾ: السلام عليكم ورحمة الله وبركاته വളരെ വളരെ വ്യസനത്തോടെയാണ് ഇതു എഴുതുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും, നമ്മുടെ ഈ സഹോദരന്മാർ ഗൾഫ് നാടുകളടക്കം പല രാജ്യങ്ങളും ചുറ്റിക്കറങ്ങിയിട്ടും, Al-Azhar പോലുള്ള ഉന്നതമായ Islamic University-കളിലും മറ്റും പഠിച്ചിറങ്ങിയ പണ്ഡിതതന്മാരുടെ കൂടെ ഇടപഴകിയിട്ടും, വിശുദ്ധ ഖുർആനിൽനിന്നു നിരവധി മുന്നോട്ട് വെച്ചു കൊടുത്തിട്ടും ക്രിസ്ത്യൻ സഹോദരന്മാരുടെ ത്രിത്വവിശ്വാസത്തിൻ്റെ ഭാഗമായ ഈസാനബി(അ)ൻ്റെ അമാനുഷികത്വം ഇനിയും അവരെ വിട്ട് പോകാനിരിക്കുന്നതേയുള്ളൂ എന്നു യഥാർത്ഥ്യം തിരിച്ചറിയുമ്പോൾ ഏറെ ദുഃഖം അനുഭവപ്പെടുന്നു. ഏതായാലും ഈസാനബിയുടെ വഫാത്തിനെ സംബന്ധിച്ച അവരിലെ ചില പണ്ഡിതന്മാരുടെ വിശ്വാസങ്ങളും താഴെ കൊടുയാണ്. അതുമുഖേന വല്ല വ്യത്യാസവും നമ്മുടെ സഹോദരന്മാരുടെ അനന്തമായ കാത്തിരിപ്പിനു വിരാമമിട്ടെങ്കിലോ എന്ന സുഭാപ്തിവിശ്വാസത്തോടെ കൊടുക്കുകയാണ്: 1) ഡോക്ടർ സർ അല്ലാമ മുഹമ്മദ് ഇഖ്ബാൽ: ഹസ്രത്ത് ഈസാനബി(അ) ഒരു മർത്ഥ്യൻ മാത്രമായിരുന്നു എന്നും, അദ്ദേഹം മരിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ പുനരാഗമനം കൊണ്ടുള്ള ഉദ്ദേശം അദ്ദേഹത്തിൻ്റെ പ്രതിരൂപം പ്രത്യക്ഷപ്പെടുക എന്നതാണെന്നുമുള്ള മിർസായികളൂടെ (അഹ്‌മദികളുടെ) വിശ്വാസം യുക്തിസഹമാണെന്നതിൽ യാതൊരു സംശയത്തിനും ഇടനൽകുന്നില്ല." - (അഖ്ബാർ 'മുജാഹിദ്' 13-92-1935) 2) അല്ലാമ മുഹമ്മദ് ഇസത്ത് തത്വവാദി: ഈസാനബി(അ) ഇതര പ്രവാചകന്മാരെപ്പോലെ മരിച്ചു പോവുകയും അദ്ദേഹത്തിൻ്റെ ആത്മാവ് ഉയർത്തപ്പെടുകയുമാണ് ഉണ്ടായത്." - (അന്നസ്റാണിയ്യ വൽ ഇസ്‌ലാം, പേജ് 210) 3) ബയ്റൂത്തിലെ സൂപ്രസിദ്ധ മതപണ്ഡിതൻ ഡോക്ടർ ഹാമിദ് ഹിഫ്സുല്ലാഹ്: അല്ലാഹു അല്ലാഹു ഈസബ്നു മർയമിനെ മരിപ്പിച്ചതിന്നു ശേഷമാണ് ക്രിസ്തു മതത്തിനു ഭൗതികമായ വിജയം ലഭിച്ചിരുന്നത് (ഹിസ്ബാൻ, ഭാഗം 85-1984 ) 4) അല്ലാമ അയത്തുല്ലാഹ് ഖുമേനി: “ഈസാനബി(അ) ജീവിച്ചിരിപ്പൂണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ക്രിസ്ത്യാനികളെ താക്കീതു ചെയ്യുമായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ജനങ്ങളെ ഈ ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുമായിരുന്നു” 5) അൽ-ഉസ്താദ് അൽ-ശൈഖ് മുഹമ്മദ് അൽ ഗസ്സാലി: "എൻ്റെ ബലമായ വിശ്വാസം ഈസാനബി(അ) ഇതര പ്രവാചകന്മാരെപോലെ മരിച്ച് പോയിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ ആത്മാവ് മാത്രമാണ് ഉയർത്തപ്പെട്ടത് എന്നുമാണ്.'' - (സബ്ബാഹുൽ ഖൈർ, ജമാദുൽസാനി, 6, ഹിജ്റ 1407 )
@shabeerpasha1969
@shabeerpasha1969 2 жыл бұрын
ആദ്യകാലപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ വിശുദ്ധ ഖുർആനും ഹദീസുകളും ഈസാനബിയുടെ മരണത്തെപ്പറ്റി വ്യക്തമായ തെളിവു നല്കുമ്പോൾ അദ്ദേഹം ജീവിച്ചിരിക്കുകയാണെന്ന തെറ്റായ വിശ്വാസത്തിൽ എങ്ങനെ മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായി എന്ന ഒരു പ്രശ്നം ഇവിടെ ഉൽഭവിക്കുന്നുണ്ട്. ഇതിനുള്ള മറുപടി, ഈ തെറ്റായ വിശ്വാസത്തിൽ ഒരിക്കലും മുഴുവൻ സമുദായത്തിന്റെയും ഇജ്മാഅ് ഉണ്ടായിട്ടില്ല എന്നുള്ളതാണ്. ആദ്യകാല ഉലമാക്കളിൽ പലരും ഈസാനബി മരിച്ചു പോയെന്നു തുറന്നു സമ്മതിച്ചവരാണ്. സ്വഹാബികളും ആ വിശ്വാസക്കാരായിരുന്നു. നബിതിരുമേനിയുടെ പിതൃവ്യ പുത്രനായ ഹദ്റത്ത് ഇബ്നു അബ്ബാസ് - ഇദ്ദേഹത്തിന് വിശുദ്ധ ഖുർആന്റെ ജ്ഞാനം നല്കുന്നതിനുവേണ്ടി നബി തിരുമേനി പ്രത്യേകം പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. “മുത്തവഫിക്ക“ എന്ന പദത്തിനു “മുമീത്തുക്ക“ എന്ന് അർത്ഥം പറഞ്ഞുകൊണ്ട് ഈസാനബി മരിച്ചു എന്ന് അദ്ദേഹത്തിന്റെ വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. (ബുഖാരി, കിത്താബുത്തഫ്സീർ). ഹദീഥ് വിജ്ഞാതാക്കളുടെ സുസമ്മത നേതാവായ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിൽ ഈ രിവായത്ത് ചേർത്തുകൊണ്ട് അതിനെ സത്യപ്പെടുത്തുകയും ആ അഭിപ്രായത്തോടുള്ള തന്റെ യോജിപ്പ് വിളംബരപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വഹാബത്തിനെക്കഴിച്ചാൽ പിന്നെ താബിഈങ്ങളുടെ ജമാഅത്താണ്. അവരിലും ഈസാനബി മരിച്ചുപോയെന്ന വിശ്വാസക്കാരുണ്ടായിരുന്നു. “മജ്മഉൽ ബിഹാർ’ എന്ന ഗ്രന്ഥത്തിൽ പറയുകയാണ്. والاكثران عيسى عليه السـلام لـم يـمــت و قال مالک مـات അധികമാളുകളും ഈസാനബി മരിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നു. എന്നാൽ, ഇമാം മാലിക് പറഞ്ഞിട്ടുള്ളത് അദ്ദേഹം മരിച്ചുപോയെന്നാണ്. (മജ്മഉൽ ബിഹാർ, ജിൽദ് , ഭാഗം 286) ഈ വാക്യത്തിൽ നിന്ന് പ്രത്യേകം ശ്രദ്ധാർഹമായ ഒരു സംഗതി ഇതാണ്. അതായത്, മജ്മഉൽ ബിഹാറിന്റെ രചയിതാവ് പറയന്നു മുഴുവൻ സമുദായത്തിന്റെയും വിശ്വാസം ഈസാനബി മരിച്ചിട്ടില്ല എന്നല്ല, മറിച്ച് അധികമാളുകളുടെയും വിശ്വാസം അതാണന്നാകുന്നു എന്നാണ്. അദ്ദേഹത്തിന്റെ കാലംവരെയും മുഴുവൻ സമുദായത്തിന്റെയും വിശ്വാസമെന്നു പറയത്തക്കനിലയിൽ, ഈസാ നബി മരിച്ചിട്ടില്ല എന്ന അഭിപ്രായത്തിന് വ്യാപ്തിയുണ്ടായിരുന്നില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. കൂടാതെ ‘ഇബ്നുഹസമി‘നെപ്പറ്റി ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. وتمشک ابن حزم بطاهر الاية وقال بموته “ഇബ്നുഹസം ആയത്തിന്റെ ബാഹ്യാർത്ഥത്തെ ആസ്പദമാക്കി ഈസാനബി മരിച്ചിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു“ (കമാലയ്ൻ ഹാശിയ: ജലാലയ്ൻ). ഇബ്നുഹസം തന്റെ സുപ്രസിദ്ധമായ ‘അൽമുഹല്ലാ’ എന്ന ഗ്രന്ഥത്തിലും ഈസാനബി മരിച്ചുപോയെന്ന് വ്യക്തമായി എഴു തീയിട്ടുണ്ട്. (അൽമുഹല്ല, ജിൽദ് 1, ഭാഗം 23). ഇബ്നു ഹസം ഒരു സാധാരണക്കാരനായിരുന്നില്ല. ഉന്നതസ്ഥാനത്തുള്ള ഒരു ഇമാമായിരുന്നു. അതുപോലെത്തന്നെ ‘മുഅത്തസില’ വിഭാഗത്തിന്റെയും വിശ്വാസം ഈസാനബി മരിച്ചുപോയെന്നാണ് (മജ്മഉൽ ബയാൻ, ജിൽദ് 1).
@maimunayusuf5989
@maimunayusuf5989 3 жыл бұрын
ما شاء الله
@mohammedvk6805
@mohammedvk6805 3 жыл бұрын
Kn 9th oh P
@mohammedvk6805
@mohammedvk6805 3 жыл бұрын
👌
@shabeerpasha1969
@shabeerpasha1969 2 жыл бұрын
"ഈ വാക്യത്തിൽനിന്ന് പ്രത്യേകം ശ്രദ്ധാർഹമായ ഒരു സംഗതി ഇതാണ്.. അതായത്, മജ്മഉൽബിഹാറിന്റെ രചയിതാവ് പറയുന്നത് മുഴുവൻ സമുദായത്തിന്റെയും വിശ്വാസം ഈസാനബി മരിച്ചിട്ടില്ല എന്നല്ല, മറിച്ച്, അധികമാളുകളുടെയും വിശ്വാസം അതാകുന്നു എന്നാണ്. അദേഹത്തിന്റെ കാലം വരെയും മുഴുവൻ സമുദായത്തിന്റെയും വിശ്വാസമെന്ന് പറയത്തക്ക നിലയിൽ , ഈസാനബി മരിച്ചിട്ടില്ല എന്ന അഭിപ്രായത്തിന് വ്യാപ്തിയുണ്ടായിരുന്നില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. കൂടാതെ ഇബ്നു ഹസമിനെപ്പറ്റി ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു : " ഇബ്നുഹസം ആയത്തിന്റെ ബാഹ്യാർത്ഥത്തെ ആസ്പദമാക്കി ഈ സാനബി മരിച്ചിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. ( കമാലൈൻ ഹാശിയ: ജലാലൈൻ) ഇബ്നുഹസം തന്റെ സുപ്രസിദ്ധമായ അൽ മുഹല്ലാ എന്ന ഗ്രന്ഥത്തിലും ഈസാനബി മരിച്ചു പോയെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. (അൽ മുഹല്ലാ , ജിൽദ് 1, ഭാഗം : 23 ) ഇബ്നുഹസം ഒരു സാധാരണക്കാരനായിരുന്നില്ല. ഉന്നത സ്ഥാനത്തുള്ള ഒരു ഇമാമായിരുന്നു. അതു പോലെത്തന്നെ : മുഅത്തസില വിഭാഗത്തിന്റെയും വിശ്വാസം ഈസാനബി മരിച്ചു പോയെന്നാണ്. (മജ്മഉൽബയാൻ , ജിൽദ് 1 ) ഏതാനും ചില പേരുകൾ ഉദാഹരണത്തിനു വേണ്ടി പറഞ്ഞെന്നേയുള്ളു. വാസ്തവത്തിൽ ഈസാനബി മരിച്ചെന്ന് വിശ്യസിക്കുന്നവരായി മുസ്ലിം സമുദായത്തിൽ വളരെയധികം ആളുകൾ കഴിഞ്ഞു പോയിട്ടുണ്ട്. ആദ്യ കാലത്തെ ഉലമാക്കളിൽ ഈ കാര്യത്തെപ്പറ്റി യാതൊരു അഭിപ്രായവും പ്രകടിപ്പിക്കാത്തവരും ധാരാളമുണ്ട്. അവരുടെ വിശ്വാസമെന്തായിരുന്നു എന്ന് നമുക്ക് പറയുക സാധ്യമല്ല. എങ്കിലും വിശുദ്ധ ഖുർആന്റെ അദ്ധ്യാപനമനുസരിച്ച് അവരും ഈസാനബി മരിച്ചു പോയിരിക്കുന്നുവെന്ന് വിശ്വസിച്ചവരാണെന്നേ നമുക്ക് കരുതാൻ നിവൃത്തിയുള്ളൂ.
@shabeerpasha1969
@shabeerpasha1969 2 жыл бұрын
وَ مَا جَعَلۡنٰہُمۡ جَسَدًا لَّا یَاۡکُلُوۡنَ الطَّعَامَ وَ مَا کَانُوۡا خٰلِدِیۡنَ “അവരെ (പ്രവാചകന്‍മാരെ) നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. അവര്‍ നിത്യജീവികളായിരുന്നതുമില്ല.” - (ഖുർആൻ 21:9) സ്ഥൂലദേഹത്തോടുകൂടെ ഈസാനബി എന്നല്ല ആരും ആകാശത്തേക്ക് ഉയര്‍ത്തപ്പെടുകയില്ല. എന്നാൽ ആത്മീയമായി ഓരോരുത്തരുടേയും ആത്മീയ പദവിയനുസ്സരിച്ച് തന്റെ രക്ഷിതാവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നു. അല്ലാഹു ആരെയെങ്കിലും അവങ്കലേക്ക് ഉയര്‍ത്തി എന്നു പറഞ്ഞാല്‍ അവന്‍ ആകാശത്തിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നല്ല അര്‍ത്ഥം. കാരണം അല്ലാഹു ശൂന്യകാശത്തു മാത്രമല്ല കുടികൊള്ളുന്നത്. ഖുര്‍ആന്‍ പറയുന്നത് നോക്കുക: وَ لِلّٰہِ الۡمَشۡرِقُ وَ الۡمَغۡرِبُ ٭ فَاَیۡنَمَا تُوَلُّوۡا فَثَمَّ وَجۡہُ اللّٰہِ ؕ اِنَّ اللّٰہَ وَاسِعٌ عَلِیۡمٌ “കിഴക്കും പടിഞ്ഞാറും അല്ലഹുവിൻ്റെതാകുന്നു, നിങ്ങള്‍ അവിടെയെല്ലാം തിരിയുന്നുവോ അവിടെയെല്ലാം അല്ലാഹുവിൻ്റെ മുഖമുണ്ട്, നിശ്ചയമായും അല്ലാഹു വിശാലതനൽകുന്നവനും സർവ്വജ്ഞനുമാകുന്നു.” - (ഖുർആൻ 2:116), وَ ہُوَ اللّٰہُ فِی السَّمٰوٰتِ وَ فِی الۡاَرۡضِ “അല്ലാഹു ആകാശങ്ങളിലും ഭൂമിയിലുമുള്ളവാനാണ്.” - (ഖുർആൻ 6:4) وَ نَحۡنُ اَقۡرَبُ اِلَیۡہِ مِنۡ حَبۡلِ الۡوَرِیۡدِ “അല്ലാഹു മനുഷ്യനുമായി അവന്‍റെ ജീവനാഡിയെക്കാള്‍ സമീപസ്ഥനാണ്.” - (ഖുർആൻ 50:17) അതുകൊണ്ട് അല്ലാഹു അവനെ അവങ്കലേക്ക്‌ ഉയര്‍ത്തി എന്നുപറഞ്ഞാല്‍ ആത്മീയമായ ഉയര്‍ച്ചയാണ് വിവക്ഷിക്കപ്പെടുന്നത്. നോക്കുക: اِلَیۡہِ یَصۡعَدُ الۡکَلِمُ الطَّیِّبُ وَ الۡعَمَلُ الصَّالِحُ یَرۡفَعُہٗ “മനുഷ്യനെ അവന്‍റെ സല്‍കര്‍മ്മങ്ങളാണ് ഉയര്‍ത്തുന്നത്.” - (
@shaankabaddi
@shaankabaddi 2 жыл бұрын
Asalamualekum brother, oru doubt Easa Nabi Alahiva Salathu Salaam, Dawa Cheythu Pinne islamil cherunne ummathu ellarum Jannathil pogumo Atho naragathil pogumo????
@jamaathkairalikerala1385
@jamaathkairalikerala1385 Жыл бұрын
ശുബ്ബിഹാ എന്ന് പറഞ്ഞാൽ രൂപ സാദൃശ്യം എന്നൊക്ക പറഞ്ഞു ആളെ പഠിക്കുകയാണ് സലഫി ഇവിടെ ചെയ്യുന്നത്. ഖുർആൻ പറഞ്ഞതിനെ വികലമാക്കി ചിത്രീകരിച്ചു.
@arafathrm
@arafathrm 3 жыл бұрын
ഖുർആനിൽ പറഞ്ഞിരിക്കുന്ന ഈസാ നബിയും ഈ ഉമ്മത്തിൽ വരുമെന്ന് റസൂൽ (സ) പ്രവചനം ചെയ്ത മസീഹും രണ്ടും രണ്ട് വ്യക്തികൾ ആണ് എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. ഈസാ നബി (അ) ബനീ ഇസ്രായീല്യരിലേക്ക് മാത്രം നബി ആയി അയക്കപ്പെട്ട , തൗറാത്ത് അടിസ്ഥാന പ്രമാണമായ പ്രവാചകൻ ആയിരുന്നു. ഈ ഉമ്മത്തിലേക്ക് വരുന്ന മസീഹ്, റസൂൽ (സ) യുടെ പ്രതിനിധി ആയതിനാൽ, മുഴുലോകത്തിനും പ്രബോധന ബാധ്യത ഉള്ളയാളും ഖുർആനും സുന്നത്തും അടിസ്ഥാന പ്രമാണമായ വ്യക്തിയാണ്.
@gymbosshhhhhhhhhhhh
@gymbosshhhhhhhhhhhh Ай бұрын
തൗറാത്ത് ആർക്കാണ് ഇറക്കിയതെന്നെങ്കിലും ആദ്യം പടിക്ക്
@arafathrm
@arafathrm Ай бұрын
@@gymbosshhhhhhhhhhhh പഠിച്ചിട്ടു തന്നെയാണ് എഴുതിയത്. തൗറാത്ത് ബനീ ഇസ്റായിൽ നബിമാരുടെയെല്ലാം അടിസ്ഥാന പ്രമാണമായിരുന്നു. അത് ഇറക്കപ്പെട്ടത് മൂസാ നബിക്കാണ്. തൗറാത്ത് കൊണ്ട് നബിമാർ വിധി കൽപിക്കാറുണ്ടായിരുന്നു എന്ന് സൂറത്തുൽ മാഇദ ആയത്ത് 44 ൽ പറയുന്നുണ്ട്. ഈസാ നബി (അ) തൗറാത്തും ഇഞ്ചീലും കൊണ്ട് വിധി കൽപിച്ചിരുന്നു.
@shabeerpasha1969
@shabeerpasha1969 2 жыл бұрын
ഇവിടെ ഭൂരിപക്ഷ മുസ്ലിം വിശ്വാസത്തിനെതിരെ ഈസാനബി(അ)ന്റെ ആത്മാവ് അദ്ദേഹത്തിന്റെ ശരീരം വിട്ട് ആകാശത്തേക്ക് പോയി എന്നു പറഞ്ഞുകൊണ്ട് ഈസനബിയുടെ മരണം സംഭവിച്ചിരിക്കുന്നു എന്നുള്ളകാര്യം കൂടുതൽ വ്യക്തമാക്കിയിരിക്കുന്നു. ഹദ്റത്ത് മുഹ്യുദ്ദീനുബ്നു അറബി(റഹ്) പറയുന്നു. رفع عيسى عليه السلام اتصال روحه عند المفارقة عن العالم السفلي بالعالم العلوي. وكونه في السماء الرابعة إشارة إلى أن مصدر فيضان روحه روحانية تلك الشمس الذي هو بمثابة قلب العالم ومرجعه إليه وتلك الروحانية نور يحرك ذلك الفلك بمعشوقيته وإشراق أشعته على نفسه المباشرة لتحريكه ولما كان مرجعه إلى مقره الأصلي ولم يصل إلى الكمال الحقيقي وجب نزوله في آخر الزمان، بتعلقه ببدن آخر “ഈസാ(അ)ന് “റഫഅ്’ ഉണ്ടായി എന്നതിന്റെ വിവക്ഷ അദ്ദേഹത്തിന്റെ ആത്മാവ് ഇഹലോകം വിട്ട് അത്യുന്നത ലോകത്തേക്ക് പോയെന്നാണ്. അദ്ദേഹത്തിന്റെ ആത്മാവ് അതിന്റെ യഥാർത്ഥ സ്ഥാനത്തേക്ക് തിരിച്ചുപോകേണ്ടത് അനിവാര്യമായിരുന്നു. അത് ഇതുവരേയും യഥാർത്ഥ അഭ്യുന്നതി പ്രാപിച്ചിട്ടില്ല. അതുകൊണ്ട് അവസാനകാലത്ത് പുതിയൊരു ശരീരവുമായി ഇറങ്ങുമെന്നത് ഉറപ്പാണ്.” (തഫ്സീറുൽ ഖുർആനുൽ കരീം ഭാഗം: 1, പേജ് : 296) ഇവിടെയും റഫഅ് എന്നുള്ളതിന് കുറെകൂടി വ്യക്തത വരുത്തിക്കൊണ്ട് ആത്മാവ് ഇഹലോകവാസം വെടിഞ്ഞു, അതായത് ഈസാനബിയുടെ ശരീരത്തിൽന്നും ആത്മാവ് വേർപ്പെട്ട് അതിന്റെ യഥാർത്ഥ സ്ഥാനമായ തന്റെ റബ്ബിന്റെയടുക്കലേക്ക് യാത്രയായി എന്നുള്ളതാണ് മുൻകഴിഞ്ഞുപോയ മഹാന്മാർ നൽകുന്നയർത്ഥം. ഇനി ഈസാനബി ആകശത്തേക്ക് കയറിപ്പോയി എന്ന വിശ്വാസത്തെകുറിച്ചുള്ള പണ്ഡിതന്മാരുടെ വീക്ഷണങ്ങൾ നോക്കാം. وأما ما يذكر عن المسيح أنه رفع إلى السماء وله ثلاث وثلاثون سنه فهذا لا يعرف به أثر متصل يجب المصير إليه ഹദ്റത്ത് ഇമാം ഇബ്നു ഖയ്യിം(റഹ്) പറയുന്നു. “ഹദ്റത്ത് ഈസാ(അ) 33 വയസിൽ ആകാശത്തേക്ക് കരേറ്റപ്പെട്ടു എന്ന് പറയുന്നതിന് വിശ്വസിക്കാൻ പോന്ന, ആധികാരികമായ ഒരു രേഖയും ഇല്ല. (സാദുൽ മആദ്, ഭാഗം: 1, പേജ്: 84) ഇതിനെ പ്രബലപ്പെടുത്തികൊണ്ട് അല്ലാമ അബൂത്വയ്യിബ് സിദ്ദീഖ് ഇബ്നു ഹസൻ എഴുതുന്നു. ففي زاد المعاد للحافظ ابن القيم رحمه الله ما يذكر أن عيسى رُفع وهو ابن ثلاث وثلاثين سنة لا يعرف به أثر متصل يجب المصير إليه. قال الشامي: وهو كما قال فإن ذلك إنما يروى عن النصارى، والمصرح به في الأحاديث النبوية أنه إنما رفع وهو ابن مائة وعشرين سنة. “ഹാഫിസ് ഇബ്നു ഖയ്യിം(റഹ്)ന്റെ ഗ്രന്ഥമായ “സാദുൽ മആദി’ൽ എഴുതിയിരിക്കുന്നു. ഹദ്റത്ത് ഈസാ(അ) 33-ആം വയസിൽ ഉയർത്തപ്പെട്ടു എന്ന് പറയുന്നത് അനിവാര്യമായും അംഗീകരിക്കുന്നതിന് ഒരു ഹദീസിൽ പോലും സാക്ഷ്യമില്ല. ശാമി പറയുന്നു. ഇമാം ഇബ്നു ഖയ്യിം(റഹ്) പറഞ്ഞതാണ് ശരി. ഈ വിശ്വാസത്തിന്റെ അടിത്തറ ക്രിസ്തീയ നിവേദനങ്ങളാണ്. നബി (സ)ന്റെ ഹദീസുകളിൽനിന്ന് തെളിയുന്നത്. ഹദ്റത്ത് ഈസാ(അ)ന് “റഫഅ് ഉണ്ടായത് 120 വയസിലായിരുന്നുവെന്നാണ്.” (ഫതഹുൽ ബയാൻ ഭാഗം: 2, പേജ്: 247)
@naseemapalayil2444
@naseemapalayil2444 3 жыл бұрын
അൽഹംദുലില്ലാഹ്
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Nice speach
@shamallalu
@shamallalu 3 жыл бұрын
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ۚ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَنْ يَنْقَلِبْ عَلَىٰ عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ മേലെ കൊടുത്ത ആയതിന്റെ വ്യാഖ്യാനമായി ലോക സലഫികൾ ശൈഖുൽ ഇസ്ലാമെന്നു വിളിക്കുന്ന ഇബ്നു തയ്മിയ യുടെ ഫത്വ കളുടെ സമാഹരമായ മജ്മൂ അൽ ഫത്താവ യിൽ കൊടുത്തിരിക്കുന്നു മുഹമ്മദ്‌ സ കു മുമ്പ് വന്ന എല്ലാ പ്രവാചകന്മാരും മരണപ്പെട്ടിരിക്കുന്നു എന്ന്. എന്നാൽ ഈ സലഫി പണ്ഡിതൻ പറയുന്നു ഈസ അ ഉടലോടെ ആകാശത്തേക് ഉയർത്തപ്പെട്ടിരിക്കുന്നു എന്ന്. തികച്ചും പ്രമാണങ്ങൾക്കു വിരുദ്ധവും അബദ്ധജഡിലാവുമായ ഈ വിശ്വാസം വെച്ച് പുലർത്തുന്ന ഇവർ ഇസ്ലാമിന്റെ പുണരുധാരണത്തിനായി ആകാശത്തു നിന്നും ഇറങ്ങി വരുന്ന ഒരു പ്രവാചകനെ കാത്തിരിക്കുന്നു. ഈ കാലഘട്ടത്തിൽ വരുന്ന മസീഹ് നിങ്ങളിൽ നിന്നുള്ള ആളായിരിക്കുമെന്നാണ് മുഹമ്മദ്‌ നബി സ പ്രവചനം ച്വയ്തിട്ടുള്ളത്. ആ പ്രവചനത്തെ ആവിശ്വസിക്കുകയും ആകാശത്തു നിന്നൊരു ഈസ വരുമെന്ന് വിശ്വസിക്കുന്ന ഇവർക്കു കാലത്തിന്റെ ഇമാം ആയിക്കൊണ്ട് റസൂൽ സ യുടെ പ്രവചന പൂർത്തികരണമായി അവതരിച്ച ഹസ്രത് മിർസ ഗുലാം അഹ്മദ് അ നെ വിശ്വസിക്കാനും അതുവഴി യഥാർത്ഥ ഇസ്ലാമിൽ അണി ചേരാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ.
PART 1 😂
19:33
نور على نور ﷺ💝
Рет қаралды 194 М.
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Whoa
01:00
Justin Flom
Рет қаралды 57 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 11 МЛН