പത്തിശ്ശേരിൽ ക്ഷേത്രം, ആറാട്ടുപുഴ മുടി എഴുന്നള്ളത്ത് 2021 |Pathisseril Devi Temple Arattupuzha 2021|

  Рет қаралды 6,332

Abhilash Anandan

Abhilash Anandan

Күн бұрын

🔔🔔 ക്ഷേത്ര ഐതീഹ്യം🔔🔔
കേരള ചരിത്രത്തില്‍ "പത്തിനിശ്ശേരില്‍" എന്നു പരാമര്‍ശിച്ചിട്ടുള്ള നമ്മുടെ ഇന്നത്തെ പത്തിശ്ശേരില്‍ ക്ഷേത്രത്തിന്‍റെ പുരാതനത്വം ചിന്താധീനതയ്ക്കും അപ്പുറത്താണ്.
കാലങ്ങള്‍ക്കുമുന്‍പ് "ആനപ്രമ്പാല്‍" എന്ന ദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ ആരാധനാ മൂര്‍ത്തിയായിരുന്നു ഇന്നു പത്തിശ്ശേരിയില്‍ കുടികൊള്ളുന്ന ദേവി. ആ കുടുംബത്തിലെ ഇളമുറക്കാരിയായ തമ്പുരാട്ടിക്കുട്ടിക്കു മറ്റൊരു ബ്രാഹ്മണ കുടുംബത്തിലെ യുവാവുമായി പ്രണയമുണ്ടായിരുന്നു. പരസ്പരം കലഹിച്ചു കഴിയുന്ന കുടുംബങ്ങള്‍ ആയിരുന്നു ഇരുവരുടേയും. ബന്ധു ജനങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാന്‍ കഴിയില്ല എന്നത് ഉറപ്പായിരുന്നതിനാല്‍ ഒരു രാത്രി ഇരുവരും ദൂരദിക്കിലേക്ക് പലായനം ചെയ്തു. തോണിയിലായിരുന്നു യാത്ര. യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്‍റെതേവരമൂര്‍ത്തിയുടെ ക്ഷേത്രനടയില്‍ചെന്ന് അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ആരോരും ആശ്രയമില്ലാതെ നാടുവിട്ടു പോകുന്ന തങ്ങള്‍ക്കു തുണയാകണേ എന്നു യാചിച്ചു. അവളുടെ പ്രാര്‍ത്ഥനയില്‍ കനിവ്തോന്നിയ ദേവി അവരോടൊപ്പം പുറപ്പെട്ട് ആറാട്ടുപുഴ എന്ന ദേശത്ത്എത്തിച്ചേര്‍ന്നു.
അക്കാലം അവിടെ വ്യാപാര സങ്കേതമായിരുന്നു. പത്തേമാരികളും പായ്ക്കപ്പലുകളും വന്നു പോകാറുള്ള ഒരു തുറമുഖം ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ഉണ്ടായിരുന്നതായും വട ക്കുഭാഗത്തുള്ള കനാലിലുടെ പത്തേമാരികളും പായ്ക്കപ്പലുകളും സഞ്ചരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആറാട്ടുപുഴ ദേശത്ത് എത്തിച്ചേര്‍ന്ന അവര്‍ തങ്ങളുടെ ആരാധനാ മൂര്‍ത്തിയെ ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠിച്ചു പൂജ ചെയ്യുകയും ക്ഷേത്രത്തിന് സമീപത്തുതന്നെ മഠം ഉണ്ടാക്കി താമസിക്കുകയും ചെയ്തു. കാലക്രമേണ അനേകം ബ്രാഹ്മണ മഠങ്ങള്‍ ഇവിടെ ഉണ്ടാകുകയും കാലാന്തരത്തില്‍ അവര്‍ക്കു ക്ഷയം സംഭവിക്കുകയും അവരുടെ ആശ്രിതരായിരുന്നവരില്‍ ക്ഷേത്രാവകാശം എത്തിച്ചേരുകയും ചെയ്തപ്പോള്‍, അവശേഷിച്ച ബ്രാഹ്മണര്‍ ഇവിടെനിന്നും പലായനം ചെയ്യുകയും ചെയ്തു.ഇപ്പോള്‍പുനര്‍നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം അഞ്ചാമത്തേതാണെന്നും മുന്നെണ്ണം പ്രളയബാധിതമായിട്ടുണ്ടെന്നാണ് പറയപെടുനത്. ഇന്നുള്ള ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്തായി ഒരു തീര്‍ത്ഥക്കുളം ഉണ്ടായിരുന്നതായും, അതില്‍ നീരാടിയ ശേഷമാണ് ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നതെന്നും, ആ കുളത്തിനു ചുറ്റും കാടും ഒരു പനയും മനുഷ്യാലയവും ഉണ്ടായിരുന്നതായും കാലപ്പഴക്കത്താല്‍ അവയൊക്കെ നാശോډുഖമാകുകയും ചെയ്തതായും പറയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണിനാളില്‍ നേദിക്കുന്ന പൂവും പ്രസാദവും ഈ തീര്‍ത്ഥക്കുളത്തില്‍ പൊങ്ങിയിരുന്നതായും പഴമക്കാര്‍ പറഞ്ഞു കേള്‍ക്കുന്നു....
******************* ************************* ***********************
Visuals & Editing :- Abhilash Anandan [9995888770]
Instagram ID:- / abhilashana...​
Fb Personal Account:- / abhilash.ana...​
Fb Page:- / abhilashanan...​
KZbin ID:- / abhilashanan...​
One Plus 8
Premiere Pro
Kinemaster
18-03-2021

Пікірлер: 16
@user-uv2ob1gl7j
@user-uv2ob1gl7j 3 жыл бұрын
ॐ സൂര്യ ദേവായ നമഃ
@shijujanarajan4257
@shijujanarajan4257 3 жыл бұрын
പത്തിശ്ശേരിൽ ക്ഷേത്രത്തേ കുറിപ്പ് കേട്ടിട്ടുണ്ട് അവിടുത്തെ ആചാരനുഷ്ഠാനങ്ങൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@arunrk3966
@arunrk3966 3 ай бұрын
🎉🎉🎉
@athirat3539
@athirat3539 2 жыл бұрын
🙏🙏🙏
@nithinmohanan512
@nithinmohanan512 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@sruthyjaani37
@sruthyjaani37 3 жыл бұрын
🙏🙏🙏🙏🙏
@sreeharisreepathmanabhan4549
@sreeharisreepathmanabhan4549 3 жыл бұрын
🙏കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏
@lekshmirsuresh8025
@lekshmirsuresh8025 3 жыл бұрын
Patthiseril amme sharanam🙏🙏🙏
@sribathra4251
@sribathra4251 3 жыл бұрын
Lovely 😍🙏👍
@lekhajoby8323
@lekhajoby8323 2 жыл бұрын
Hi abhi
@nithinmohanan512
@nithinmohanan512 3 жыл бұрын
💓💓💓💓
@nithinmohanan512
@nithinmohanan512 3 жыл бұрын
❤️❤️❤️❤️
@nithinmohanan512
@nithinmohanan512 3 жыл бұрын
💞💞💞💞
@rajisuresh157
@rajisuresh157 3 жыл бұрын
എന്റെ പത്തിശ്ശേരിൽ അമ്മ 🙏🙏🙏
@rajeevvasudevan7426
@rajeevvasudevan7426 3 жыл бұрын
🙏🙏🙏
@adithyadevadas4941
@adithyadevadas4941 3 жыл бұрын
🙏🙏🙏
Kurumbhakkara Devi Temple Muthukulam [Mudiyezhunnallathu]
30:11
Abhilash Anandan
Рет қаралды 25 М.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17