No video

രണ്ടാം വിവാഹത്തിന് ഭാര്യയുടെ സമ്മതം വേണോ? | Pularivettam | Haris Bin Saleem | പുലരിവെട്ടം

  Рет қаралды 16,094

PEACE RADIO

PEACE RADIO

4 ай бұрын

#peaceradio
➖➖➖➖➖➖➖➖
🪀Join for all Peace Radio program updates:
chat.whatsapp....
പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
Android goo.gl/O7Prqu
iPhone|iPad goo.gl/mwxqll

Пікірлер: 117
@suhara8424
@suhara8424 4 ай бұрын
വളരെ വളരെ അത്യാവശ്യമാന്നെങ്കിൽ മാത്രം കടക്കാവുന്ന ഒരുമഖ്റജ് മാത്രമാണ രണ്ടാം വിവാഹം. നാട്ടിൽ അനാഥരായ പെൺകുട്ടികൾ പെരുക്കുകയും അവരെ വിവാഹം കഴിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ അ നുവദനീയമാക്കിയ കാര്യമാണ് രണ്ടാം വിവാഹം. അതിനടുത്ത് തന്നെ അള്ളാഹു പറയുന്നു രണ്ട് പേരെയും ഒരു പോലെ നോക്കി സംരക്ഷിക്കണം. അല്ലെങ്കിൽ അത് നിന്റെ നരകമാകാൻ സാധ്യതയുണ്ട്. നിനക്കതിന് കഴിയില്ല എന്നും അള്ളാഹു സൂറതുനിസാഇൽ പറയുന്നു. പെണ്ണ് കെട്ടാൻ എന്തെങ്കിലും ഹേതു ഉണ്ടാക്കി പോയി കെട്ടി പരീക്ഷണത്തിലകപ്പെടേണ്ട. നിന്റെ ദുനിയാവു അതോട് കൂടി തീർന്നു. പരലോകം നേടാൻ നിന്റെരണ്ട്പെണ്ണും കുട്യോളും സമ്മതിക്കൂല ഇക്കാര്യങ്ങൾഊന്നി ഊന്നിപ്പറഞ്ഞ് കൊണ്ട് ഒരു വഅള് പറഞ്ഞാൽ രണ്ടാം കെട്ട് ഈ സിയല്ല എന്ന് പുരുഷവർഗ്ഗം മനസ്സിലാക്കും. അല്ലാതെ പെണ്ണിനെ കണ്ണീർ കുടിപ്പിക്കാനായിട്ട് നടക്കണ്ട.
@pristinecave
@pristinecave 4 ай бұрын
നിങ്ങൾ ഇസ്ലാമിന്റെ നിയമങ്ങൾ നിങ്ങൾക്ക്‌ തോന്നിയ പോലെ വളച്ചൊടിക്കുകയാണ്‌ ചെയ്യുന്നത്‌. അത്യാവശ്യമാണെങ്കിൽ മാത്രം കടക്കാവുന്ന ഒരു മഖ്രജ്‌ ഒന്നുമല്ല ഇസ്‌ലാമിലെ രണ്ടാം വിവാഹം. ഒന്നാമത്തെ വിവാഹം വിജയകരമാണെങ്കിൽ പോലും പുരുഷന്‌ ഒന്നിലേറെ വിവാഹം കഴിക്കാം.
@Ameena-bn1jl
@Ameena-bn1jl 4 ай бұрын
കെട്ടി കുടുങ്ങും..
@pristinecave
@pristinecave 4 ай бұрын
@@Ameena-bn1jl എല്ലാവരും കുടുങ്ങില്ല.
@mohamedsalim8237
@mohamedsalim8237 4 ай бұрын
ഇത് ഓക്കേ നിങ്ങളോട് ആരു പറഞ്ഞു? നാല് വിവാഹം അള്ളാഹു അനുവദിച്ചത് ആണ്, അതിന് പുറമെ അള്ളാഹു ഇഷ്ടം പോലെ അടിമ സ്ത്രീകളെയും അനുവദിച്ചിട്ടുണ്ട്. പരിഷ്കാരത്തിന്റെ പേരിൽ മാറ്റി പറഞ്ഞാൽ നിങ്ങൾ മതത്തിന് പുറത്താണ്.
@farishaabdulkalam7689
@farishaabdulkalam7689 4 ай бұрын
ഈ കാര്യത്തിൽ എല്ലാവർക്കും വളരെ ഗഹനമായ അറിവ് ആണല്ലോ.. ​@@pristinecave
@Ameena-bn1jl
@Ameena-bn1jl 4 ай бұрын
സുന്നത് നോക്കി ആണെങ്കിൽ ആദ്യ ഭാര്യ മരിച്ചതിനു ശേഷമേ റസൂൽ❤ (s)രണ്ടാം വിവാഹം ചെയ്തിട്ടുള്ളൂ... Ali(r)യും
@pristinecave
@pristinecave 4 ай бұрын
ഹലൊ ഇസ്‌ലാമിൽ ഒരേ സമയം നാല്‌ കെട്ടാമെന്നാണ്‌. നബി (സ) ക്ക്‌ ഭാര്യമാരെ ഒരേ സമയം ഒന്നിലേറെ ഭാര്യമാർ ഉണ്ടായിരുന്നു.
@mohamedsalim8237
@mohamedsalim8237 4 ай бұрын
ആദ്യ ഭാര്യ മരിക്കുന്നത് വരെ കാത്തിരിക്കണം എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് 🤔
@SA-rx3ez
@SA-rx3ez 4 ай бұрын
​@@pristinecave nabi first wife ullapo areyum kalayanam kazhichirunnila...അതെന്തേ.....
@marinepointshipsparepartst4618
@marinepointshipsparepartst4618 4 ай бұрын
Vannallo islamic feministukal Nabi(s) cheitha oru kaaryathe moshamaayi kaanunnath enthinu vendi? Randaam vivaaham ennath samoohathil moshamaaya oru kaaryamaakki chithreekarikkunnathil nammude samudhaayathinte Pank valare valuthaanu.. Allaahuvunte rasool(s) cheithittund enkil ath nalla kaaryam aanu.. Ningal girlsinu aanungalde manass ariyaathathkond maathramaanu ingane parayunnathum
@marinepointshipsparepartst4618
@marinepointshipsparepartst4618 4 ай бұрын
​@@SA-rx3ezore samayam onnil kooduthal bharyamar undaayirunno? Parishudha quraanil 4 ennam vare aavam enn paranjittundo? Und enki ath nalla kaaryam thanneyaanu Aanungalude manashasthram ariyaathathkondaa ingane ethirkkunnathum.. Oru nalla aanaanenkil vere aagraham thonniyal kettum Allaathe vyapichsarathinu pokilla Allaathavar randaam vivaaham ethirkkum Aarum ariyaathe vyapicharikkum.
@semeerk4748
@semeerk4748 4 ай бұрын
നമ്മുടെ സമുദായം, ഈ സമയത്ത് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം ഇതാണല്ലോ, ല്ലേ?,.. തീർപ്പാക്കി തന്നതിന് ഫയങ്കര നന്ദിയുണ്ട് മോല്യാരേ,. ഹൊ കഷ്ടം തന്നെ, എന്ന് അന്തം വെക്കും. എന്ന് കിണറ്റിന്ന് കയറി വരും
@pristinecave
@pristinecave 4 ай бұрын
എന്നാ നീ പറ. ഇപ്പൊ ചർച്ച ചെയ്യേണ്ട വിഷയം ഏതാ?
@SubairaPoongadan
@SubairaPoongadan 3 ай бұрын
ഭാര്യ ക്ക് രണ്ടാമത് വിവാഹംകഴിക്കാമോ അവർക്കും ആഗ്രഹം ഉണ്ടാകില്ലേ അവരുടെ ഷെരീരത്തിലൂടെയും രക്തം തന്നെ യല്ലേ ഒഴുകുന്നത്. നിങ്ങൾ കൂടെ യുള്ളപ്പോൾ നിങ്ങളുടെ ഭാര്യ വേറെ ആരെങ്കിലും കല്യാണം കഴിച്ചാൽ നിങ്ങൾ ക്കു അത് സഹിക്കാൻ പറ്റുമോ നിങ്ങളുടെ കണ്ണിൽ പെണ്ണിന് ഒരുവിലയും ഇല്ലാ അവൾ എല്ലാം സഹിച് ജീവിക്കണം രണ്ടും മൂന്നും കെട്ടണം ഈസുന്നത് മാത്രമേ സലഫികൾ മുറുക്കെ പിടിക്കും ബാക്കി യുള്ള സുന്നത്തുകൾ അവർക്ക് ശിർക്കാണ് ഈത്തരം വീഡിയോ കൊണ്ട് സമൂഹത്തിന് എന്ത് ഉപകാരം ആണ് കിട്ടുക അതും കൂടെ പറഞ്ഞു തരുമോ ആദ്യം കൂടെ യുള്ള ഭാര്യയെ നല്ലവണ്ണം നോക്കാൻ പടിക്ക്
@farishaabdulkalam7689
@farishaabdulkalam7689 4 ай бұрын
അടിസ്ഥാനപരമായി ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്ന പുരുഷന്റെ ലക്ഷ്യം ഖുർആൻ സുന്നത്ത് ഹദീസ് ഒന്നുമല്ല.. അമിതമായ ലൈംഗീക ആസക്തിയും പണത്തിനോടുള്ള ആർത്തിയും ആണ്... അതിനു മതത്തിന്റെയും പ്രവാചകനെയും കൂട്ട് പിടിക്കുന്നു... താടി നീട്ടിയാൽ ഞാൻ ഖുർആൻ സുന്നത്ത് മാത്രം അനുസരിക്കുന്ന ഹിദായത്തു കിട്ടിയ വ്യക്തി എന്ന് സ്വയം പ്രഖ്യാപനം... അവനവന്റെ സൗകര്യം അനുസരിച്ചു മാത്രം മതത്തിൽ നിന്നും നിയമങ്ങൾ എടുക്കുന്നവർ....
@CBBuv3yb5gn4k
@CBBuv3yb5gn4k 4 ай бұрын
ആദ്യ ഭാര്യ ഖുർആനിലും സുന്നത്തിലും പറഞ്ഞ ചില കാര്യങ്ങൾക്കെതിര് നിൽക്കുന്നു ഞാനും അങ്ങനെ എന്നാണ് അവരുടെ അഭിപ്രായം പക്ഷേ ഞാൻ അഭിപ്രായത്തോട് യോജിക്കാത്തതുകൊണ്ട് ഞാൻ ഖുർആനും സുന്നത്തും അനുസരിച്ച് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടും എൻറെ കിടപ്പറയിലെ ആഗ്രഹങ്ങൾക്ക് അവൾ എതിര് നിൽക്കുന്നു ഉദാഹരണത്തിന് താടി ഉപേക്ഷിച്ചാൽ നിങ്ങൾ എത്ര നല്ല മനുഷ്യനായി എന്ന് പറയുന്നു നിങ്ങൾ വേറെ വിവാഹം കഴിച്ചോളൂ എനിക്ക് കുഴപ്പമൊന്നുമില്ല വീടും സ്ഥലവും എൻറെ പേരിൽ എഴുതി തന്നിട്ട് പൊയ്ക്കോ ഇതാണ് പതിവ്പല്ലവി ഞാൻ ആകെ മാനസികമായി തളർന്നിരിക്കുന്നുഈയൊരു പ്രോബ്ലം കാരണം മാനസികമായി അകന്നിരിക്കുന്നു എത്രയോ കാലമായി ഉള്ളു തുറന്നു സംസാരിച്ചിട്ട് ദീനിയായ കാര്യങ്ങൾ സംസാരിക്കാനും സ്നേഹിക്കാനും ഒരുപാട് ആഗ്രഹിക്കുന്നു അതുകൊണ്ട് മറ്റൊരു വിവാഹം കഴിക്കണമെന്നും ആലോചിക്കുന്നു ഇങ്ങനെ നീറി കഴിയുന്നതിനേക്കാൾ നല്ലത് അതല്ലേ പറഞ്ഞപോലെ എല്ലാവരും വെറുതെ ഒരു രണ്ടാം വിവാഹം എന്ന് ചിന്തിക്കുന്നവരല്ല അതിനോട് ഞാൻ യോജിക്കുന്നില്ലദീൻ പഠിച്ച അല്ലാഹുവിനെ ഭയപ്പെടുന്ന ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്തിനു വെറുതെ സുന്നത്തിനെ നിരന്തരം പരിഹസിക്കുന്ന ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ തള്ളിനീക്കണം
@muhammadsahad5791
@muhammadsahad5791 4 ай бұрын
Asmahul Husna chollu kudumba jeevithathil maattamundakum
@wowser2153
@wowser2153 4 ай бұрын
Divorce cheythoode
@CBBuv3yb5gn4k
@CBBuv3yb5gn4k 4 ай бұрын
@@wowser2153 മകളുടെ വിവാഹം അടുത്തവരുന്നു അത് കഴിഞ്ഞിട്ട് വേണം
@user-io4uq7gc3j
@user-io4uq7gc3j 4 ай бұрын
ത്വലാഖ് ചൊല്ലി ഒഴിവാക്കിക്കൂടെ എന്തിനാ വേറെ ഒന്നിനെ കൂടി കെട്ടുന്നത്😂
@CBBuv3yb5gn4k
@CBBuv3yb5gn4k 4 ай бұрын
@@user-io4uq7gc3j അതാണ് ഞാൻ ആലോചിക്കുന്നത്അതാണ് ഏറ്റവും നല്ലത് സമാധാനത്തിനും അതാണ് നല്ലത് അല്ലാതെ രണ്ടെണ്ണം വേണമെന്ന് ആരാ പറഞ്ഞത്ഒരെണ്ണം ഒരുനിലക്കും അനുസരിക്കുന്നില്ല സുന്നത്തിനെതിരാണെങ്കിൽ അതിനെ ഒഴിവാക്കി നല്ല ഒരെണ്ണത്തിന് ശ്രമിക്കണം അത്ര തന്നെ കാര്യം
@abdurahmankv273
@abdurahmankv273 4 ай бұрын
1. ഒരു കുടുംബത്തിലെ സഹോദരൻമാരിലെ ഒരാൾ മരണപ്പെട്ടാൽ അവരുടെ ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ ഭയപ്പെടുന്നുവെങ്കിൽ ഒരു സഹോദരൻ ആ കുടുംബത്തെയും കൂടി സംരക്ഷണം എറ്റെടുക്കുന്നുവെങ്കിൽ, വിവാഹം കഴിക്കാം എന്നല്ലെ? 2. നിങ്ങൾ രഹസ്യമായി രണ്ടാമത് വിവാഹം കഴിച്ചാൽ പരാചയമാണുണ്ടാവുക, കാരണം, രണ്ടാമത്തവൾ എന്ത് ചെയ്താലും ചോദ്യം ചെയ്യാനോ, പരാതിപ്പെടാനോ നിങ്ങൾക്ക് ആവില്ല. പിന്നെ, ശാരീരിക കുറവ് കാരണം ഒഴിവാക്കുവാനോ കഴിയില്ല. കെട്ടി കുടുങ്ങി ജീവിതം തീരുക തന്നെ ഫലം - അനുഭവം
@MuhammedAli-eg1is
@MuhammedAli-eg1is 4 ай бұрын
ഇവിടെ ഒന്ന് തന്നെ ശരിക്കും കിട്ടുന്നില്ല എന്നിട്ടല്ലേ രണ്ട് കഷ്‌ട കാലം തുടങ്ങണമെങ്കിൽ രണ്ടും കെട്ടിക്കൊട്ടെ ഒന്നാണ് ഉത്തമം
@pristinecave
@pristinecave 4 ай бұрын
നിങ്ങൾക്ക്‌ കഷ്ടകാലം എന്ന് തോന്നുന്നത്‌ മറ്റുള്ളവർക്ക്‌ നല്ലകാലമായിരിക്കാം
@django9494
@django9494 4 ай бұрын
വ്യഭിചാരം ചെയ്യുന്നതിനേക്കാൾ നല്ലത് രണ്ടാം വിവാഹമാണ്. വ്യഭിചാരം ഹറaമാണ്, രണ്ടാം വിവാഹം ഹലാലാണ്.
@Chullan175
@Chullan175 4 ай бұрын
Appam penninum kettale
@django9494
@django9494 4 ай бұрын
@@Chullan175 yes.. After divorcing the first one.
@muhammedbukhari587
@muhammedbukhari587 4 ай бұрын
ഫൈസൽ മൗലവി, Zuhair മൗലവി, ശിഹാബ് എടക്കര - ഞാൻ ഞങ്ങൾക്കും പറയാനുണ്ട്
@user-hd6ex7xn9s
@user-hd6ex7xn9s 4 ай бұрын
ഭാര്യ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നത് കൊണ്ട് ഭർത്താവിന്റെ സമ്മതം വേണോ ഇത് ഒരു നെഗറ്റീവ് കമന്റ്‌ ആയി കാണാതെ മറുപടി തന്നൂടെ
@mujeebrahmants7787
@mujeebrahmants7787 4 ай бұрын
ഇസ്ലാമിക വിധിയാണ് ഉദ്ദേശിച്ചത് എങ്കിൽ, ഭർത്താവ് അനുവദിച്ചാലും ആദ്യ വിവാഹം വേർപിരിഞ്ഞു നാല് മാസവും (മൂന്ന് മാസമുറ കാലം) കഴിയാതെ രണ്ടാമത് വിവാഹം കഴിക്കാൻ സ്ത്രീക്ക് പാടില്ല. സ്ത്രീക്ക് ഒരു സമയം ഒരു ഭർത്താവിനെ ഇസ്‌ലാമിൽ അനുവാദമുള്ളൂ. പുരുഷന് നാല് വിവാഹം വരെ അനുവദനീയമാണ് പക്ഷേ നിർബന്ധമോ പുണ്യമോ അല്ല. ഇന്ന് ഇസ്‌ലാമിൽ നാല് കേട്ടൽ നിർബന്ധമാണ് എന്ന നിലക്ക് ആരോപണങ്ങൾ ഉള്ളതുകൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം. ഇനി ഇസ്ലാം നിയമങ്ങൾ അനുസരിക്കാൻ താൽപര്യമില്ലാത്തവർക് ഇതൊന്നും ബാധകമല്ല. അവർക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാം.. മുസ്‌ലിംകൾക്ക് അവരുടെ മതമനുസരിച്ചും ജീവിക്കാം...
@azeess
@azeess 4 ай бұрын
ഒരു പുരുഷന് രണ്ട് ഭാര്യമാരെയും സ്നേഹിക്കാൻ കഴിയും, എന്നാൽ ഒരു പെണ്ണിന് രണ്ട് ഭർത്താവിനെ ഒരേ സമയം സ്നേഹിക്കാൻ കഴിയില്ല, ഒരു സ്ത്രീക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ കഴിയില്ല
@neenuakku6022
@neenuakku6022 4 ай бұрын
കഴിയും കാരണം ഞാനൊരു മുസ്ലിം സ്ത്രീയാണ് ​@@azeess
@user-gh2vf4nm2h
@user-gh2vf4nm2h 4 ай бұрын
രണ്ടാം വിവാഹം കഴിച്ച് അങ്കലാപിൽ ആയ പുരുഷൻമ്മാർ ഒരുപാട് ...😂😂
@user-ck5qd9fe5d
@user-ck5qd9fe5d 4 ай бұрын
താങ്കളുമായി രണ്ടാളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ഏതോ ഒന്നിൽ താങ്കൾക്ക് ഗർഭം ഉണ്ടാകുന്നു. എന്റേതല്ലെന്ന് രണ്ടുപേരും നിഷേധിക്കുന്നു. ഇതിൽ താങ്കൾ എന്തു ഉത്തരം തരുന്നു.​@@neenuakku6022
@mohasinra2454
@mohasinra2454 4 ай бұрын
രണ്ടാം വിവാഹം തന്നെ പാടുള്ളതല്ല പിന്നെയല്ലേ ഭാര്യയുടെ അനുവാദം
@personalprofile1939
@personalprofile1939 4 ай бұрын
അല്ലാഹുവിൻറെ ദീനിനെ കുറിച്ച് ആണ് ഇവിടെ സംസാരം.. വേറെ ദീനുകൾ അല്ല..
@pristinecave
@pristinecave 4 ай бұрын
ഇസ്‌ലാമിൽ നാല്‌ വരെ ആകാം. കാഫിറുകൾക്ക്‌ പിന്നെ എത്രയും ആകാം. അരും ചോദിക്കാൻ വരില്ല.
@Ameena-bn1jl
@Ameena-bn1jl 4 ай бұрын
അറിയാത്തത് കൊണ്ട് പറയല്ലേ,,,, മാനദണ്ഡം വെച്ച് മാത്രമേ Allahu രണ്ടാം വിവാഹം വെച്ചിട്ടുള്ളൂ.... ഒന്ന് തന്നെയാണ് ഉത്തമം എന്ന് Allahu പറഞ്ഞിട്ടുണ്ട്..​@@personalprofile1939
@mohamedsalim8237
@mohamedsalim8237 4 ай бұрын
അടിമ സ്ത്രീകളും ആവാം
@makkarmm165
@makkarmm165 3 ай бұрын
@@personalprofile1939 ഏത് ദീൻ ആണെങ്കിലും നല്ല ആങ്ങളമാർ ഉള്ളിടത് ബുദ്ധിമുട്ടാ..... അല്ലെങ്കിൽ ആദ്യ ഭാര്യ 100 ശതമാനം സമ്മതിച്ചാൽ കുഴപ്പം ഇല്ല..... സ്വയം സമ്മതിക്കണം
@user-mo5se6qs3g
@user-mo5se6qs3g 4 ай бұрын
shariya
@zaithoon_
@zaithoon_ 4 ай бұрын
Bharya naattilum bharthav videshath vere oru vivaham koodi kazhich sukhich jeevikkunnu.ithinte vidhi enthaaa.
@pristinecave
@pristinecave 4 ай бұрын
ഇവിടെ രാപ്പാർക്കുന്നതിൽ നീതി ലഭിക്കുന്നില്ലല്ലൊ.
@AbdulAzeez-cc5je
@AbdulAzeez-cc5je 3 ай бұрын
ഇത്‌ പോലെ തന്നെ ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ ഒഴിവാക്കി മറ്റൊരാളെ കല്യാണം കഴിക്കാൻ ഇസ്ലാമിൽ അനുവാദം ഇല്ലേ ??നിലവിൽ ഉള്ള ഭർത്താവിന്റെ എല്ലാ ദുരന്തങ്ങളും പേറി മരണം വരെ നീറി ജീവിക്കുന്നതിലും ഭേദം അതല്ലേ
@Aneesak88
@Aneesak88 3 ай бұрын
നീതി കാണിക്കൽ പറ്റില്ലല്ലൊ , പരലോകത്ത് മഹ്ഷറയിൽ ഒരു വശം ചരിഞ്ഞ് ( ഒരു വശം തളർന്നവരെ പോലെ ) വരുന്നവരിൽ പെടുമായിരിക്കും , ( ഭാര്യമാരോട് നീതി കാണിക്കാത്തവർ മഹ്ഷറയിൽ വരുന്നത് ഈ വിധം ആണ് ന്ന് ഒരു പ്രഭാഷണത്തിൽ കേട്ടിട്ടുണ്ട് ) ഈ ചോദ്യം കേട്ടപ്പോൾ രണ്ട് വിവാഹം കഴിച്ച കേട്ടറിഞ്ഞ രണ്ട് വ്യക്തികളെ കുറിച്ചാണ് ഓർമ വന്നത് , 1 . ഒരു ഭാര്യ ഗൾഫിൽ ജോലിയുള്ളത് ഭർത്താവിനും ഗൾഫിൽ ജോലി , ഒരു ഭാര്യ നാട്ടിൽ 2. മക്കൾ ഉണ്ടാവാതെ 2 മത് ഒരു വിവാഹം ചെയ്ത ആൾ ആദ്യ ഭാര്യയുടെ വീട്ടുകാർ വഴി ഗൾഫിൽ പോയ് പണം കൊണ്ട് രക്ഷപെട്ടു ആദ്യ ഭാര്യ സൈഡായ് അങ്ങനുള്ളവർക്ക് പരലോകത്ത് എങ്കിലും ശിക്ഷയില്ലെങ്കിൽ പിന്നെ എന്ത് നീതി ,
@jnsassociates4880
@jnsassociates4880 4 ай бұрын
ഭാര്യമാർക്കിടയിൽ തുല്യ നീതി നിർവഹിക്കാൻ നിങ്ങൾക്കു കഴിയില്ലെങ്കിൽ നിങ്ങൾ ഒരുവളെ മാത്രം വിവാഹം കഴിക്കുക എന്നല്ലേ ഖുർആൻ വാക്യം , എന്നിരിക്കെ ആദ്യ ഭാര്യ നില നിൽക്കില്ല എന്ന് വരുമെങ്കിൽ എങ്ങനെയാണു രണ്ടാമത് വിവാഹം കഴിക്കാൻ അനുവദിക്കുന്നത് .
@eshamdeenraheel3076
@eshamdeenraheel3076 4 ай бұрын
Masha allha❤
@Mubashira-Noushad
@Mubashira-Noushad 4 ай бұрын
Enikki ee oru otta karyam mathre islamil ishttam illathe deshyam thonnunne angane anengil sreegalkkum ayikoode Njanum oru Muslim aan ithu enikki angigarikkan pattulaa
@user-xl6yf7jh6l
@user-xl6yf7jh6l 4 ай бұрын
സത്യം പ്രതേകിച്ചു മക്കൾ ഉണ്ടങ്കിൽ
@pristinecave
@pristinecave 4 ай бұрын
ഇസ്‌ലാമിലെ ഏതെങ്കിലും ഒരു കാര്യം വെറുത്താൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തായി. ﴿وَالَّذينَ كَفَروا فَتَعسًا لَهُم وَأَضَلَّ أَعمالَهُم﴾ [Muḥammad: 8] മലയാള പരിഭാഷ: അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്‌. ﴿ذلِكَ بِأَنَّهُم كَرِهوا ما أَنزَلَ اللَّهُ فَأَحبَطَ أَعمالَهُم﴾ [Muḥammad: 9] മലയാള പരിഭാഷ: അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തു കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.
@pristinecave
@pristinecave 4 ай бұрын
ഇസ്‌ലാമിലെ ഏതെങ്കിലും ഒരു കാര്യം വെറുത്താൽ ആൾ ഇസ്‌ലാമിൽ നിന്ന് പുറത്താകും. സൂക്ഷിക്കുക. അതീവ യുക്തിജ്ഞാനിയും അറിവുള്ളവനായ അല്ലാഹുവിന്റെ നിയമം നിങ്ങൾ ഇഷ്ടപ്പെട്ട്‌ അംഗീകരിച്ചേ പറ്റൂ. ‌ ﴿وَالَّذينَ كَفَروا فَتَعسًا لَهُم وَأَضَلَّ أَعمالَهُم﴾ [Muḥammad} മലയാള പരിഭാഷ: അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മ്മങ്ങളെ പാഴാക്കികളയുന്നതുമാണ്‌. ﴿ذلِكَ بِأَنَّهُم كَرِهوا ما أَنزَلَ اللَّهُ فَأَحبَطَ أَعمالَهُم﴾ [Muḥammad: 9] മലയാള പരിഭാഷ: അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തു കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു. ഈ വിഭാഗത്തിൽ പെടാതെ സൂക്ഷിക്കുക.
@mizriyas6770
@mizriyas6770 4 ай бұрын
പലരുടെയും സംശയം ആണ് ഇത്
@user-xs6en4vm6v
@user-xs6en4vm6v 4 ай бұрын
ഉപ്പ രണ്ടാമത് കല്യാണം കഴിച്ച്, ഭാര്യ യുമായി ജീവിതം തുടങ്ങി, പിന്നെ ഈമക്കളുടെ കാര്യം വളരെ വേണ്ട രീതിയിൽ കൊണ്ട് നടത്തുന്ന, സ്നേഹം ഒട്ടും കുറയാത്ത വ്യക്തി കൾ ഉണ്ടോ? അത് കൊണ്ട് ഇസ്ലാമിൽ അങ്ങിനെ ഒരു നിയമം ഉണ്ട് എന്ന് കരുതി, ഇസ്ലാമും, ഈമാന്നും എന്താണെന്നറിയാത്ത (എന്നാൽ വിവരമുള്ളവരും, പണ്ഡി തരുമാണെന്ന് nadikkunna) കഴുത കൾ ക്ക് പറഞ്ഞതല്ല ഈകാര്യം
@pristinecave
@pristinecave 4 ай бұрын
ഉണ്ടല്ലൊ. എത്രയോ
@Jumjan.Madeena
@Jumjan.Madeena 4 ай бұрын
ഭർത്താവ് ജീവിച്ചിരിക്കെ ഒരു വീട്ടിൽ ഒരു റൂമിൽ വിധവയായി ജീവിക്കേണ്ടി വരുന്ന ഒരു പെണ്ണിൻ്റെ ദയനീയമായ ജീവിതത്തെ കുറിച്ച് "ഇസ്ലാമിൻ്റെ കാഴ്ചപ്പാട്" ഒന്ന് വ്യക്തമാക്കി തരാമോ?മൗലവി?. ഇങ്ങനെയും കണ്ണീരുമായി ജീവിക്കുമ്പോഴും അവിഹിതം എന്ന മഹാ സംശയ രോഗവും പ്രശ്നങ്ങളും.*ത്വലാഖ്*തരില്ല.*ഫസ്ഖ്* ചെയ്താലും വീട്ടിൽ ഞാൻ വിജാരിക്കുമ്പോൾ വരും എന്ന വാശിയും.ഈ സാഹചര്യത്തിൽ എന്തു ചെയ്യും?😢
@pristinecave
@pristinecave 4 ай бұрын
@@Jumjan.Madeenaഭർത്താവ്‌ ജീവിച്ചിരിക്കെ ഭാര്യക്ക്‌ വിധവ എന്ന് പറയില്ല. ഭർത്താവ്‌ മരിച്ചവർക്കാണ്‌ വിധവ എന്ന് പറയുക.
@pristinecave
@pristinecave 4 ай бұрын
@@Jumjan.Madeena പെണ്ണിന്‌ വേണ്ടെങ്കിൽ ഫസ്ഖ്‌ ഖുൽഅ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിച്ച്‌ ഭർത്താവിനെ ഒഴിവാക്കാം. ഫസ്ഖ്‌ ചെയ്തിട്ടു എന്തിനാ ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നത്‌?
@Aneesak88
@Aneesak88 3 ай бұрын
​@@pristinecaveവിധവ എന്ന് പറയില്ലാ ശരി , മുകളിലെ കമന്റിൽ ആ വിധവ ന്ന വാക്കിൽ പല പല അർത്ഥങ്ങൾ ഉണ്ട് ഒരു റൂമിൽ വിധവയെ പോലെ , ഭർത്താവ് ഉണ്ട് ഇല്ലാത്ത പോലെ ജീവിക്കുക എന്നാൽ eg: സംസാരം, Sex , ക്കെ ഇല്ലാതെ , ജീവിത ചിലവ് ചിലപ്പോൾ പെടാം പെടാതിരിക്കാം
@abdulazeez2176
@abdulazeez2176 4 ай бұрын
ദയവായി ഈ വീഡിയോ എടുത്ത് ഒഴിവാക്കൂ. നിങൾ എവിടെയാണ് ജീവിക്കുന്നത് എന്നറിയില്ലേ. ഒരു പ്രസക്തിയും ഈ വിഷയത്തിന് ഇപ്പൊൾ ഇല്ല.
@pristinecave
@pristinecave 4 ай бұрын
നിങ്ങൾക്ക്‌ നാണമാണെങ്കിൽ തലയും കുനിഞ്ഞ്‌ നടന്നോളോ. ഇസ്‌ലാം എന്നും ഉയർന്ന് നിൽക്കും. നാണം കുണുങ്ങികൾ മാറി നിൽക്കുക.
@suharasuhara1409
@suharasuhara1409 4 ай бұрын
👍.
@hanannafeeza8595
@hanannafeeza8595 4 ай бұрын
Endhinann prashnam endavum enn arinnittum vivaham kazhikkunnad,vere edhokke reedhiyil sahaiyikkam
@pristinecave
@pristinecave 4 ай бұрын
എന്തിനാണ്‌ പ്രശ്നം ഉണ്ടാക്കുന്നത്‌?
@ajoosworld2078
@ajoosworld2078 4 ай бұрын
Ustad etra marag kaychin
@pristinecave
@pristinecave 4 ай бұрын
വ്യക്തിപരമായ ചോദ്യങ്ങൾക്ക്‌ പ്രസക്തിയില്ല. ഇസ്‌ലാമിൽ ഒരേ സമയം പുരുഷന്‌ നാല്‌ വിവാഹം ആകാം.
@blueberry7985
@blueberry7985 4 ай бұрын
Nanamundo ingane parayan bharyayude sammathamillahe vivaham kazhikkam ennu innathe kaalathu oru bharyakkupolum ellam nalkan purushanu kazhiyunnilla. Verutheyalla UCC KKu aalukal anukoolikkunnath purushanu ella sthreekale kaanumbozhum aagrqhqm varum chummatjqlla sthreekale pardakkullil aakunnath muslim purushananu kooduthal kuzhappam
@KadershaN-ou2sj
@KadershaN-ou2sj 3 ай бұрын
അപ്പോൾ പിന്നെ എന്ത് കൊണ്ടാണ് പ്രവാചകൻ പെണ്ണുങ്ങളാണ് നരകത്തിൽ കൂടുതൽ എന്ന് പറഞ്ഞത്? ഭർത്താവിനെ ധിക്കരിക്കുന്ന ഭാര്യമാരാണ് കൂടുതൽ.
@sajithasajitha7382
@sajithasajitha7382 4 ай бұрын
Orikalum orusthrekum sahekankatilla .nanorpadsnahechu paksha .........
@pristinecave
@pristinecave 4 ай бұрын
എത്രയോ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെക്കൊണ്ട്‌ വേറെ വിവാഹം കഴിപ്പിക്കുന്നു.
@lilacsandmeadowchirps7841
@lilacsandmeadowchirps7841 4 ай бұрын
Ariyathe vivaham kazhikkunnath aneethi alle?? Aneethiyekkal nallath oru vivaham alle?
@pristinecave
@pristinecave 4 ай бұрын
അറിയാതെ കഴിക്കുന്നത്‌ അനീതിയല്ല.
@Aneesak88
@Aneesak88 3 ай бұрын
​@@pristinecave വിവാഹം പരസ്യപെടുത്തണം എന്നല്ലെ , അവിഹിതം ആയി തെറ്റിദ്ദരിക്കില്ലെ
@pristinecave
@pristinecave 3 ай бұрын
@@Aneesak88 ആരും അറിയാത്ത രഹസ്യ വിവാഹം പാടില്ല. ഒരു വലിയ്യും രണ്ട്‌ സാക്ഷിയും ഉണ്ടെങ്കിൽ പരസ്യമായി എന്ന് പറഞ്ഞ പണ്ഠിതന്മാരുണ്ട്‌. ഒന്നാം ഭാര്യയെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്നവരെയും അറിയിക്കാതെ വിവാഹം കഴിക്കുന്നതിന്‌ രഹസ്യ വിവാഹം എന്ന് പറയില്ല. ഇവിടെ പുതിയ പെണ്ണിന്റെ വീട്ടുകാരും വേണ്ടപ്പെട്ടവരും അറിയുന്നുണ്ട്‌.
@najimu4441
@najimu4441 4 ай бұрын
ഇതിന്റെ ഇസ്ലാമിക വിധി അനുവാദം ചോദിക്കേണ്ട ആവിശ്യമില്ല എന്ന് തന്നെയല്ലെ?
@personalprofile1939
@personalprofile1939 4 ай бұрын
ആണ്. പക്ഷേ നിയമ വശം മാത്രമല്ല, പ്രായോഗികത കൂടി പരിഗണിക്കണം..
@zakariyazakari5686
@zakariyazakari5686 4 ай бұрын
സമ്മതമില്ലെങ്കിലും കുഴപ്പമൊന്നുമില്ല .
@Islam-dp4yz
@Islam-dp4yz 4 ай бұрын
റബ്ബ് അനുവദിച്ച ഒരു കാര്യം അത് എങ്ങനെ ആണ് നാറ്റ കേസ് ആവുന്നത്. വെസ്റ്റേൺ മീഡിയയും സംസ്കാരവും ചവച്ച് തുപ്പിയതും വിസർജിച്ച് തള്ളിയതും താങ്ങി നടക്കുന്നവർക്ക് അത് തെറ്റായി തോന്നും. കളിയാക്കുന്നത് റബ്ബിൻ്റെ ദീനിനെ ആണ് എന്ന് ഓർമ വേണം.
@CBBuv3yb5gn4k
@CBBuv3yb5gn4k 4 ай бұрын
നാട്ടിൽ നടക്കുന്ന വലിയൊരു പ്രശ്നമാണിത് ഇതിനെ നിങ്ങൾ നിസ്സാരവൽക്കരിക്കുന്ന രീതിയിൽ രീതിയിൽ സംസാരിക്കരുത്വിവാഹം എന്നാൽ പരസ്പരം പങ്കുവെക്കൽ ആണല്ലോ സ്വാഭാവികമായും ഉണ്ടാകും. അതിന് ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണല്ലോ പരിഹരിക്കപ്പെടാതെ വരുമ്പോൾ ആണല്ലോ വിവാഹമോചനം രണ്ടാം വിവാഹം കടന്നു വരുന്നത് സംസാരിക്കുമ്പോൾ തന്നെ ഇത്തരത്തിൽ മോശമായുള്ള കമൻറുകൾ മാന്യമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഒരാളും ഇത്തരത്തിൽ കമൻറ് ആയിട്ട് വരില്ല അത് ഉറപ്പാണ്
@pristinecave
@pristinecave 4 ай бұрын
@@CBBuv3yb5gn4k ഒരു പ്രശ്നം വരുമ്പോൾ പരിഹരിക്കപ്പെടാൻ ബുദ്ദിമുട്ടുണ്ടാകുമ്പോൾ ചെയ്യുന്ന ഒരു കാര്യമല്ല ഇസ്‌ലാമിൽ ബഹുഭാര്യത്വം. ഒരു പ്രശ്നവുമില്ലെങ്കിലും ഒരു പുരുഷന്‌ നാല്‌ വിവാഹം വരെയാകാം.
@user-uq3dn6eu6y
@user-uq3dn6eu6y 4 ай бұрын
ഇന്ന് നമ്മുടെ ഇടയിൽ (മുജാഹിദ് ) 2. 0:05 3കെട്ട് അധികമായി കാണുന്നു ദുരുപയോഗം ചെയ്യുന്നു ണ്ടോ.. എന്ന് സംശയിക്കേണ്ടി യിരിക്കുന്നു
@CBBuv3yb5gn4k
@CBBuv3yb5gn4k 4 ай бұрын
@@user-uq3dn6eu6y ആവശ്യക്കാർ കെട്ടട്ടെ നിങ്ങൾ എന്തിന് സംശയിക്കുന്നു
@manuttyava724
@manuttyava724 4 ай бұрын
സത്യത്തിൽ ഒന്ന് കെട്ടാൻ തന്നെ ആണുങ്ങൾക്ക് പെണ്ണ് കിട്ടാനില്ല എന്നിട്ടാ രണ്ട്
@pristinecave
@pristinecave 4 ай бұрын
ഒന്ന് കിട്ടിയവർ ഒരുപാട്‌ ഉണ്ടല്ലൊ. അവർ കെട്ടട്ടെ.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
UNO!
00:18
БРУНО
Рет қаралды 4,4 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН