RAMESWARAM RAMANATHASWAMY TEMPLE രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം

  Рет қаралды 207

Justin Thomas

Justin Thomas

Күн бұрын

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന്റെ നാല് ഗോപുരങ്ങളും 22 തീർത്ഥ സ്നാനങ്ങളും 1211 കലാരൂപങ്ങളോട് കൂടിയ തൂണുകളുള്ള ഏറ്റവും നീളം കൂടിയ ഇടനാഴികളും ക്ഷേത്രസന്നിധിയിലെ കരിങ്കൽ തൂണുകളും.
12 ആം നൂറ്റാണ്ടിൽ പണികഴിഞ്ഞത്.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം എന്ന ചെറിയ ദ്വീപിലാണ് ക്ഷേത്രം. ദ്വീപിനെ ബന്ധിപ്പിക്കുന്നത് പാമ്പൻ പാലം.
ട്രെയിൻ ഗതാഗതം ഉണ്ടായിരുന്നുവെങ്കിലും, പുതിയ ട്രാക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇപ്പോൾ ട്രെയിൻ സർവീസ് നടത്തുന്നില്ല. പാമ്പൻ പാലത്തിനു മുമ്പേ വരെ ട്രെയിൻ സർവീസ് ഇപ്പോഴും ഉണ്ട്. പുതിയ ട്രാക്കും രാമേശ്വരത്തെ പുതിയ റെയിൽവേ സ്റ്റേഷനും വരുന്നതോടെ ട്രെയിൻ ഗതാഗതം സുഗമമാവും.
രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ സസ്യേതര ഭക്ഷണം ലഭിക്കില്ല. മദ്യ വില്പനക്കായി വ്യാപാരശാലകളും ഇല്ല.

Пікірлер: 1
@sasidharankadavath
@sasidharankadavath Ай бұрын
വിവരണം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും നീളം കൂടിയ ഇടനാഴിയുള്ള ക്ഷേത്രമാണ് രാമേശ്വരം. രാമേശ്വരത്തെ ശിവലിംഗ വിഗ്രഹം മണ്ണിൽ തീർത്തതാണ്. അത് കൊണ്ട് തന്നെ അതിൽ അഭിഷേകം നടത്താറില്ല. രാവിലെ 5 മണി മുതൽ 6 മണി വരെയുള്ള സ്ഥടിക ലിംഗ ദർശനത്തിനാണ് പ്രാധാന്യം. ഇതിനൊക്കെ അടിസ്ഥാനമായി കഥകളുമുണ്ട്.
LION TIGER SAFARI @ SHIMOGA ZOO
7:32
Justin Thomas
Рет қаралды 434