നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്❌ നെയ്യാറ്റിൻകര ഗോപന്റെ സമാധി ✅
@Thampithaneesh13 күн бұрын
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️🕉️ 👍