അടിപൊളി. ഇതാണ് സഭയും സഭയുടെ ക്രൈസ്തവ മൂല്യങ്ങളും. സ്വത്തും സമ്പത്തും വ്യക്തിപരമായി കൈക്കലാക്കുക എന്നത് മാത്രം ലക്ഷ്യം. ഇത് ചെയ്യുന്നവരോ, ലൗകീക സുഖങ്ങൾ വെടിഞ്ഞ് ക്രിസ്തുവിൻറെ രാജ്യം ലോകമെങ്ങും പരത്താനും ക്രിസ്തുവിൻറെ സുവിശേഷം ലോക ജനതയെ അറിയിക്കുവാനും ഇറങ്ങിപ്പുറപ്പെട്ട, ദൈവത്താൽ വിളിക്കപ്പെട്ടവരും. ഈ മേലധ്യക്ഷന്മാർ വിശ്വാസികളെ പോലും ഈടുവച്ച് പൈസ കൈക്കലാക്കും എന്നതിൽ സംശയമുണ്ടോ? ഇതിനെല്ലാം ചൂട്ടു പിടിക്കാനും തണൽ ഒരുക്കാനും മെത്രാൻ സിനഡും. വിവിധ സെമിനാരികളിൽ ഇവരെ പഠിപ്പിച്ചത് റിയൽ എസ്റ്റേറ്റ് കച്ചവടവും കുതന്ത്രങ്ങളും മാത്രമാണ് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.