താങ്കളുടെ മലയാള ഭാഷയുടെ പ്രയോഗം വളരെ നന്നായിരിക്കുന്നു. എങ്കിലും സാധാരണ പ്രയോഗിക്കുന്ന ചില വാക്കുകളില്‍ ആലപ്പുഴ ഗ്രാമ്യ ഭാഷ പോലെ വരുന്നുണ്ട്. ഉദാഹരണം: 'ഉ' നു പകരം 'ഇ' ഉപയോഗിക്കുന്നത്. ഉണ്ട് - ഇണ്ട്. (it's not a criticism. Only good intention)
@aadimalayalam2 жыл бұрын
ഗ്രാമ്യഭാഷയും പ്രാദേശികപദങ്ങളും ഒഴിവാക്കാത്തത് ബോധപൂർവ്വം തന്നെയാണ്. അക്കാദമിക വിഷയങ്ങൾ മാനകമലയാളത്തിൽ തന്നെ സംസാരിച്ചാൽ മാത്രമേ ഗൗരവം തോന്നൂ എന്ന അഭിപ്രായത്തോട് എനിക്ക് വിയോജിപ്പാണ്. എല്ലാ ഭാഷാഭേദങ്ങളും മനോഹരവും വ്യതിരിക്തവുമാണെന്നും അവ പൊതു പ്ലാറ്റ്ഫോമുകളിൽ കേൾക്കപ്പെടേണ്ടവയാണെന്നുമാണ് എൻ്റെ പക്ഷം. പിന്നെ,എനിയ്ക്ക് ആലപ്പുഴ ശൈലി മാത്രമല്ല, പഠനം വടക്കായിരുന്നത് കൊണ്ട് പാലക്കാടും തൃശ്ശൂരും മലപ്പുറവും കോഴിക്കോടും ഒക്കെ അതില് വരുന്നുണ്ട്. അതും ഒരവിയല് പരുവമാണ്. എന്തോ അതും എനിക്ക് ഇഷ്ടമാണ്😁 ഭാഷ അങ്ങനെ ഒക്കെയല്ലേ ജീവിക്കുകയും കൂടിക്കുഴയുകയും അതിജീവിക്കുകയും ചെയ്യുക..🥰