Рет қаралды 18,721
ഇസ്ലാമിക ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച മഹാഖുത്വുബുമാരില്‍ ഏറ്റവും പ്രശസ്തനാണ് ശൈഖ് അബ്ദില്‍ഖാദിര്‍ ജീലാനി (ഖ.സി). നിര്‍ജ്ജീവമായിത്തീര്‍ന്നിരുന്ന ഇസ്ലാമിക രംഗം അത്യധികം സജീവമാക്കുകയും അസംഖ്യം മനുഷ്യരെ അവിശ്വാസ ത്തിന്റെയും അസാന്മാര്‍ഗികതയുടെയും നീര്‍ച്ചുഴിയില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് മുഹ്യിദ്ദീന്‍ എന്ന അപരാഭിധാനത്തില്‍ ശൈഖ് വിഖ്യാതനായത്.
നബികുടുംബത്തിലെ സമുന്നത മാതാപിതാക്കളില്‍ നിന്നും ജന്മംകൊണ്ട ശൈഖ്, ശൈ ശവത്തിലും ബാല്യത്തിലും അസാധാരണത്വം പുലര്‍ത്തിക്കൊണ്ടാണ് വളര്‍ന്നുവന്നത്. വിജ്ഞാനത്തിലും ആരാധനയിലും അടങ്ങാത്ത ദാഹം കാണിച്ച ഈ വിശിഷ്ട ബാലന്‍ കൌമാരത്തില്‍ തന്നെ വിശ്രുത പണ്ഢിതനായിക്കഴിഞ്ഞിരുന്നു. വിജ്ഞാനം വിശ്വാസത്തിനുവേണ്ടി, വിശ്വാസം ആരാധനക്കും ആരാധന ദൈവസാമീപ്യത്തിനു വേണ്ടിയും. അതിനായി യത്നിക്കുക, മരണം വരെ വിശ്രമമില്ലാത്ത യത്നം. ഇതാണ് ശൈഖ് ജീലാനി(റ) യുടെ മഹാജീവിതത്തില്‍ നിന്നും ലഭ്യമാകുന്ന സന്ദേശം.