Siddique 23 | Charithram Enniloode 2194 | Safari TV

  Рет қаралды 135,424

Safari

Safari

Жыл бұрын

#Charithram_Ennillode #Safari_TV #Siddique
Siddique 23 | Charithram Enniloode 2194 | Safari TV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 263
@betamode39
@betamode39 Жыл бұрын
സിദ്ധിഖ് ലാൽ മാരുടെ പടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടില്ലാത്ത പടം കാബൂളിവാല ആണ് കാരണം അന്ന്യായ കോമഡി സീനുകൾ ഉണ്ടെങ്കിലും അതിലും കൂടുതൽ സ്ട്രൈക്ക് ചെയ്യുന്ന നൊമ്പരമാണ് കഥയും സീനുകളും പാട്ടും എൻഡും
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
True
@thulasinathanks8337
@thulasinathanks8337 Жыл бұрын
Great gentleman. You said it.This moovie is full of emotions,drama and very good performance on the part of Jagaty , Innocent, Vineet and other actors. A musical instruments bugle is playing a major role in this moovie.
@nikhilcp2348
@nikhilcp2348 Жыл бұрын
Correct
@Zigzagentertainment
@Zigzagentertainment Жыл бұрын
@@nikhilcp2348 very true
@sreedevibinoy1539
@sreedevibinoy1539 Жыл бұрын
സത്യം
@roshniabdullah4496
@roshniabdullah4496 Жыл бұрын
കാബൂളിവാല കണ്ടിട്ട് ഹൃദയം പൊടിയുന്ന വേദന തോന്നിയിരുന്നു.. ഇന്നും ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും.. സിദ്ധീഖ് സർ പറഞ്ഞത് സത്യം മനുഷ്യജൻമം ആണ് ഏറ്റവും മഹത്തായത്.. പലപ്പോഴും മനുഷ്യൻ മറ്റൊരു മനുഷ്യനെ തന്നെ വില കുറച്ചു കാണുന്നു.ഈ ലോകം ഒരിക്കലും നന്നാവില്ല
@amanmuhammed9911
@amanmuhammed9911 Жыл бұрын
ഡെന്നിസ് സർ നു ശേഷം കാത്തിരുന്നു കാണുന്ന ത്രില്ലെർ ❤️സിനിമയെ വെല്ലുന്ന പിന്നാംപുറം
@roshniabdullah4496
@roshniabdullah4496 Жыл бұрын
നമ്മുടെ യഥാർത്ഥ ജീവിതവുമായി എവിടെയൊക്കെയോ നല്ല ബന്ധം ഉണ്ടാവും സിദ്ധീഖ് ലാൽ സിനിമ കളിൽ.. അത്രയും സൂക്ഷ്മമായ നിരീക്ഷണം ആണ് എല്ലാ കാഴ്ചകളിലും ഇവരുടേത്. ദൈവം എല്ലാ അനുഗ്രവും നൽക്കട്ട 🤲🤲🤲🤲
@shihab.1462
@shihab.1462 Жыл бұрын
നിത്യ ജീവിതത്തിൽ ഓർക്കുന്ന ഒരു ഡയലോഗ് കൈ നീട്ടം വൈകീട്ടായാൽ കുഴപ്പമുണ്ടോ.... 😂 പിന്നെ ആ ബ്യൂ ഗിൾ uff.... 😍
@sanalkumarpv2234
@sanalkumarpv2234 Жыл бұрын
1994 ഏപ്രിൽ 1നു കൊടുങല്ലൂർ മുഗൾ തിയേറ്റർ ലിൽ കാബൂളി വാല സിനിമ കണ്ടതായി ഇപ്പോഴും ഓർക്കുന്നു
@dineshraveendran9777
@dineshraveendran9777 Жыл бұрын
നല്ല പാട്ടുകൾ, comedy, sentiments അങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരു കിടിലൻ movie ആയിരുന്നു കാബൂളിവാല..സത്യത്തിൽ ഈ കഥയൊക്കെ നിങ്ങൾ എങ്ങനെ ഇത്ര connected ആക്കി കൊണ്ട് വരാൻ സാധിച്ചെന്നും നിങ്ങളെ കൊണ്ട് എങ്ങനെ ഈ രീതിയിൽ ഒക്കെ ചിന്തിക്കാൻ പറ്റിയെന്നും ഓർത്തു അത്ഭുതപ്പെട്ടിട്ടുണ്ട്.. തെന്നൽ വന്നതും എന്ന song ന്റെ picturisation ഒക്കെ എന്ത് രസമാണ്... സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിലെ ഒരു മനോഹര സിനിമ ആയിരുന്നു sir അത്..
@kishorejacob671
@kishorejacob671 Жыл бұрын
സതൃം
@rahuldevraj6999
@rahuldevraj6999 Жыл бұрын
ശരിയാണ്, മൃഗങ്ങൾ ആണ് നമ്മുടെ അടുത്ത് നിൽക്കുന്നതെങ്കിൽ അവയെ ശ്രദ്ധിക്കുകയോ ശബ്ദം താഴ്ത്തി പറയുകയോ ചെയ്യില്ലല്ലോ. അബോധപൂർവ്വം ചെയ്യുന്ന ഈ കാര്യങ്ങൾ പോലും ശ്രദ്ധിച്ച സിദ്ദിഖ് sir ന്റെ നിരീക്ഷണപാടവം സമ്മതിക്കേണ്ടത് തന്നെ....
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
Extra brilliant 👌
@rinojoserinojose3394
@rinojoserinojose3394 Жыл бұрын
Sir.. Emotional ആകുന്നു...great director ❤കാബൂളിവാല ഒകെ എത്ര കണ്ടാലും മടുക്കില്ല..
@ajasojamal286
@ajasojamal286 Жыл бұрын
10 വയസുള്ളപ്പോൾ കോതമംഗലം ജവഹർ തീയറ്ററിൽ പോയി കാബൂളിവാല കണ്ടത് ഇന്നും ജീവിതത്തിലെ മധുരമുള്ള ഓർമ്മയാണ്. ഇന്റർവെൽ സമയത്ത് പുറത്തിറങ്ങി ഒരു നാരങ്ങ വെള്ളം ഞങ്ങൾ രണ്ടുപേർ പകുത്തു കുടിച്ചതും ഓർക്കുന്നു... ❤
@sadirasalam2655
@sadirasalam2655 Жыл бұрын
School vacation ആകുമ്പോൾ തറവാട്ടിൽ ഉമ്മയുടെ വീട്ടിൽ എല്ലാരും കൂടിയിരുന്നു കണ്ട ഓരോ movie യും ഓർമ്മ വരുന്നു.. എല്ലാർക്കും ഒരുമിച്ചിരുന്നു കാണാം ❣️എത്ര വേണേലും കാണാം ഒരു മടുപ്പും ഇല്ലാതെ... കാബൂളിവാലയിലെ പാട്ടുകൾ ബ്യൂ ഗിൾ ന്റെ haunting സംഗീതം ❤️അതിലലിയുന്ന emotions 😪കന്നാസും കടലാസും അവരുടെ pain 😪😪 ഇന്നും മായാതെ ♥️♥️♥️♥️ Big salute ❤️❤️❤️stay blessed🙏🏻♥️🙏🏻
@manurkrishnan4345
@manurkrishnan4345 Жыл бұрын
Same
@karthika0791
@karthika0791 Жыл бұрын
കാബൂളി വാലയുടെ Climax ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും Realistic ആയ Climax കളിൽ ഒന്നാണ്. ജഗതിയും ഇന്നസന്റും കാണികളെ കരയിപ്പിച്ചതിനു കണക്കില്ല. 😰😰😰
@RealCritic100
@RealCritic100 Жыл бұрын
അത്രക്ക് ഇല്ല. ഓവർ ആകാതെ
@karthika0791
@karthika0791 Жыл бұрын
@@RealCritic100 നീ ന്യൂ ജെൻ പടത്തിന്റെ ആളായത് കൊണ്ടാകും അങ്ങനെ തോന്നാത്തത് അല്ലെങ്കിൽ നീ ഇതിന്റെ ക്ലൈമാക്സ്‌ കണ്ടിട്ടില്ല. രണ്ടായാലും നിന്നോട് പുച്ഛം മാത്രം..!! നീ പോയി നീ. കൊ. ഞാൻ. ചായോ, ചിക്കൻ കൊക്കാച്ചിയോ ആട് ഭീകര ജീവിയോ...ഇരുന്നു കാണു. നിന്റെയൊക്കെ നിലവാരത്തിനു പറ്റിയ പടങ്ങൾ അതൊക്ക തന്നെയാണ്..!!🤮🤮😝😝😝
@humanbeing8059
@humanbeing8059 Жыл бұрын
@@RealCritic100 😄
@SabuXL
@SabuXL Жыл бұрын
@@RealCritic100" ലോകത്തെ ഏറ്റവും വലിയ വസ്ത്രക്കട " എന്ന് പരസ്യം നൽകുന്നത് കാണാറില്ലേ ചങ്ങാതീ 🤗 അതുപോലെ എടുത്താൽ മതി. പക്ഷേ നാം ആരും തന്നെ പ്രതീക്ഷിക്കാത്ത ഒരു എൻഡ് തന്നെ ട്ടോ അത്.👏 തെരുവിലേയ്ക്ക് തന്നെ അവർക്ക് പോകേണ്ടി വരും എന്ന് നമ്മൾ ആരും കരുതുന്നില്ല. സിദ്ദിഖ് മഹാശയന് അഭിനന്ദനങ്ങൾ. 👏
@murshidpvmurshidpv9641
@murshidpvmurshidpv9641 Жыл бұрын
ya
@Sjmalluediting
@Sjmalluediting 9 ай бұрын
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
@Linsonmathews
@Linsonmathews Жыл бұрын
കാബൂളിവാല സിനിമയൊക്കെ എത്ര കണ്ടാലും മടുക്കില്ല, അത്രക്ക് സൂപ്പർ 👌👌👌
@damodaranudma1515
@damodaranudma1515 Жыл бұрын
ഇന്ത്യൻ സിനിമയിൽ ഇന്നും ഹിന്ദി സംസാരിക്കുന്നവർ ഏറ്റവും Repeat ആയി കൂടുതൽ കണ്ട സിനിമ റം ജി റാവുവിന്റെ ഹിന്ദി റീമേക്ക് ഹേംര പേരി എന്നാണ് എന്റെ ഒരു ഹിന്ദിക്കാൻ friend പറഞ്ഞത് ഏതായാലും മലയാളിയായ ഞാൻ അതു കേട്ട് സ്വയം അഭിമാനിച്ചു. ഒരു Big സലൂട്ട് സിദ്ധിക്ക് ലാൽ
@nithinm7391
@nithinm7391 Жыл бұрын
Hera Pheri became cult classic in Hindi belt.
@jinops2486
@jinops2486 Жыл бұрын
Friends in tamil too...
@nalansworld1208
@nalansworld1208 Жыл бұрын
സൂപ്പർ ! ഒരു സ്പാർക്കിൽ നിന്ന് കഥയിലേക്കുള്ള പ്രയാണമെന്തെന്നുള്ളതും .ജീവിതയാത്രയിൽ കണ്ടുമുട്ടുന്നവരും ,ഇടങ്ങളും അങ്ങനെയങ്ങ് ദൂരെ കളയാതെ മനസ്സിൻ്റെ ഒരു കോണിൽ സൂക്ഷിച്ചു വച്ച് പിന്നീട് കഥയുടുപ്പിൽ വർണ്ണങൾ തീർക്കുവാൻ തുന്നിച്ചേർക്കുവാൻ ഉപയോഗിക്കുവാനുള്ള കഴിവും നിങ്ങൾക്കു് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടെന്നത് ഇതിലൂടെ മനസ്സിലാകുന്നു ... ഹാറ്റ്സ് ഓഫ് .
@dayanajoykutty4086
@dayanajoykutty4086 10 ай бұрын
പാവം ജീവിതം ആയിരുന്നു സിനിമ ❤️ you സർ 🙏🙏🙏🙏
@jithinmohanedavana
@jithinmohanedavana Жыл бұрын
" മണ്ണിനു മരങ്ങൾ ഭാരം " " മരത്തിൽ ചില്ലകൾ ഭാരം " " ചില്ലയിൽ കൂടൊരു ഭാരം " " കൂടൊഴിഞ്ഞ പക്ഷികൾ " " പക്ഷിക്കു ചിറകു ഭാരം " "ചിറകിൽ തൂവൽ ഭാരം " " തൂവൽ കാറ്റിനൊരു ഭാരം " " കാറ്റിലാടും കോലങ്ങൾ " ( ബിച്ചു തിരുമല )
@SurajInd89
@SurajInd89 Жыл бұрын
Copied from Kannadasan’s lines.
@jithinmohanedavana
@jithinmohanedavana Жыл бұрын
@@SurajInd89is it?
@azad8339
@azad8339 Жыл бұрын
Everything in this world is Copy paste.. If it is Meaningful to us..it's enough.. Copyright Goes to God..
@karthikcind1981
@karthikcind1981 Жыл бұрын
@@SurajInd89 which song of kannadasan?
@noufalsali3952
@noufalsali3952 Жыл бұрын
ഓരോ സിനിമയും അതിന്റ പിന്നിലെ കഥകളും കേൾക്കുമ്പോൾ ഞാനും എന്റെ ആ കാലത്തെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കും. ഇവരുടെ സിനിമകളിൽ ഞാൻ തീയേറ്ററിൽ പോയി കാണാൻ കഴിയാത്ത ഒരേ ഒരു പടമേയുള്ളൂ.. അത് ലേഡീസ് and ജന്റിൽമാൻ ആണ്.
@RajKumar-oz2go
@RajKumar-oz2go Жыл бұрын
കലൂർ മണപ്പാട്ടിപറമ്പിൽ, കാബൂളിവാല-യുടെ ഷൂട്ടിംഗ് നടക്കുമ്പോൾ പലപ്രാവശ്യം ആ വഴി പോയിട്ടുണ്ട്. 😊
@shiburasheed1105
@shiburasheed1105 Жыл бұрын
ഇത്രയും കാത്തിരുന്ന എപ്പിസോഡുകൾ വേറെ ഇല്ല
@cutoutart2973
@cutoutart2973 Жыл бұрын
മൂന്ന് വർഷം മുമ്പ് ഞാനൊരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ കാബൂളി വാലയിലെ പാൽനിലാവിലും എന്ന പാട്ട് ബസ്സിൽ നിന്നും കേട്ടു അതു ആസ്വദിച്ചിരിക്കുമ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് മണ്ണിനു മരങ്ങൾ ഭാരം മരത്തിൻ ചില്ലകൾ ഭാരം എന്ന വരികൾ എത്തിയപ്പോൾ എൻറെ അടുത്തിരിക്കുന്നയാൾ ആ പാട്ടിനെ അനുസരിച്ച് ലിപ്പ് കൊടുക്കുന്നു അപ്പോൾ ഞാൻ എല്ലാവരെയും ശ്രദ്ധിച്ചു നോക്കി എല്ലാവരും അതേപോലെ ചെയ്യുന്നു ശ്രദ്ധിച്ചു നോക്കിയപ്പോൾ കണ്ടക്ടറും പാടുന്നുണ്ടായിരുന്നു അക്കാലത്ത്എല്ലാവരും മനപ്പാഠമാക്കിയ ഒരു പാട്ട് ആയിരുന്നു ഇപ്പോൾ കേട്ടാലും മനസ്സിൽ പഴയ ഓർമ്മകൾ കടന്നുവരും, 😊
@BGn882
@BGn882 Жыл бұрын
കാബൂളിവാല ആദ്യമായി ഓഡിയോ കാസ്സറ്റ് ശബ്ദരേഖ ആണ് കേട്ടത്... ആ കേൾവിയിൽ ഓരോ സീനും മനസ്സിൽ കാണുമായിരുന്നു ആ കാലത്ത്.. 😍
@sajjanmedayil1428
@sajjanmedayil1428 Жыл бұрын
കാബൂളിവാല സിനിമ തിയേറ്ററിൽ കണ്ടിട്ട് വന്നിട്ട് അതിന്റെ ശബ്ദരേഖ കേട്ടു ഓരോ ഡയലോഗും കാണാപാഠം പഠിച്ച നല്ല മധുരമാം ഓർമ്മകൾ. ആ ഡയലോഗുകൾ എല്ലാം ഇന്നും ഹൃദിസ്ഥം 😍
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മലയാളികൾ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് കന്നാസും കടലാസും അതുപോലെ മച്ചാൻ വർഗീസ് ചേട്ടൻ ❤️❤️❤️
@Aparna.Ratheesh
@Aparna.Ratheesh Жыл бұрын
Machan Varghese Chettan was the inaugurator at our Residents Association. 👍 Machaan Puliyaanu 🐆
@pranilkv810
@pranilkv810 Жыл бұрын
കാബൂളിവാല പണ്ട് കാണുമ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഹരിഹർനഗർ ലെ important role ചെയ്ത റിസബാവക്കും, ഗീത വിജയനും കാബൂളിവാല ൽ സാധാരണ role ആണ് കൊടുത്തിരിക്കുന്നത്... ആർക്കും ചെയ്യാൻ പറ്റുന്ന tough അല്ലാത്ത റോൾ..
@formankind2024
@formankind2024 Жыл бұрын
ആ ബ്യുഗിൾ ഊതി രണ്ടും രണ്ടു വഴിക്ക് ഓടുന്ന സീൻ...😂😂. എന്റെ പൊന്നോ... എജ്ജാതി കോമഡി 🤣🤣🤣🤣
@suvarnaappu1131
@suvarnaappu1131 Жыл бұрын
കഥ പറച്ചിൽ തുടരട്ടെ, കട്ട waiting
@infokites3994
@infokites3994 Жыл бұрын
ചെറുപ്പത്തിൽ ഒക്കെ ഈ പടങ്ങൾ അപ്പോളും ഇപ്പോളും ടീവിയിൽ വരുമ്പോ ഒക്കെ ആണ് കണ്ടിട്ടുള്ളത്. അന്നൊക്കെ വിചാരിച്ചിരുന്നത് എല്ലാ മലയാള സിനിമകളും ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ്. ഇപ്പോളാണ് അതിന്റെയൊക്കെ വില മനസ്സിലാകുന്നത്. അത്രയും മികച്ച സിനിമകളൊക്കെ കണ്ട് വളരാനുള്ള ഭാഗ്യം ഒക്കെ കിട്ടിയല്ലോ എന്ന് ഓർക്കുമ്പോൾ. അതിനുശേഷം ഇങ്ങനെ സിനിമ എടുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നിപ്പോൾ മനസ്സിലാക്കുന്നു. ശരിക്കും കഥ കണ്ട് ഒരു മായാലോകമാണ് നിങ്ങൾ സൃഷ്ടിച്ചത്. Hats off
@rajeshtd7991
@rajeshtd7991 2 ай бұрын
ജീവിതമായാലും സിനിമ ആയാലും ഞാനും ലാലും ഹൃദയത്തിൻ്റെ പകുതി കൊടുത്തിരിക്കുന്നു❤️❤️❤️🙏🙏🙏
@sangeethaas6112
@sangeethaas6112 Жыл бұрын
ഞാൻ കാബൂളിവാല കണ്ടത് ഒരു ടാക്കീസിൽ ആണ്. അമ്മയുടെ വീട്ടിൽ പോയതായിരുന്നു. അക്കാലത്തു എണ്ണം കുറഞ്ഞു വന്നിരുന്നു ഓല/ അസ്ബറ്റോസ് മേഞ്ഞ ടാക്കീസുകൾ. ചുവപ്പ് നിറം ആ സിനിമയിൽ ഒരുപാട് use ചെയ്തിരുന്നു എന്ന പോലെ ഒരു ഓർമ. എന്റെ ചേച്ചി ചാർമിളക്ക് എന്ത് നിറം ആണെന്ന് അത്ഭുതപ്പെട്ടു പറയുക ഉണ്ടായി. ഒരു കുട്ടിക്കാല ഓർമ 😃
@karthika0791
@karthika0791 Жыл бұрын
100 എപ്പിസോഡ്സ് വേണം ❤️❤️❤️
@Aby3990
@Aby3990 Жыл бұрын
Thanks SGK and safari team...
@Johnson-yn8iv
@Johnson-yn8iv Жыл бұрын
കാബൂളിവാല ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തിയറ്ററിൽ പോയി കണ്ടത് ഓർക്കുന്നു 😍
@seemon711
@seemon711 Жыл бұрын
എനിക്ക്‌ വെറും 4 വയസ്സ് ഉള്ളപ്പോൾ തീയേറ്ററിൽ വീട്ടുകാരുടെ കൂടെ കണ്ട പടം ആണ് കാബൂളിവാല ♥️
@Sreejith_calicut
@Sreejith_calicut Жыл бұрын
കനക 👍രേഖ 👍ശോഭന 👍മീന 👍ഗീത വിജയൻ 👍വാണി വിശ്വനാഥ്‌ ==നായിക ശബ്ദം ❤ഭാഗ്യ ലക്ഷ്മി ❤
@SabuXL
@SabuXL Жыл бұрын
👏👌
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
കുറച്ചു സിനിമകൾ..എല്ലാം ഒന്നിനൊന്ന് മെച്ചം..അതായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട് കെട്ട്..ശങ്കരാടിയുടെ കഥാപാത്രം വന്ന വഴി രസകരം..
@Sumeshchittilangat
@Sumeshchittilangat Жыл бұрын
ശങ്കരാടിച്ചേട്ടൻ പൊലീസുകാരെ ഹോട്ടലിലേക്ക് വിളിച്ചു കേറ്റുന്ന സീൻ 🥰🥰 "കള്ളന്മാരെ ഒളിപ്പിക്കാനല്ല ഞാനീ ഹോട്ടൽ നടത്തുന്നത് "😆😆😆😆
@rahulannarayan
@rahulannarayan Жыл бұрын
Best Series on KZbin.........what narration🙏
@onlyz1479
@onlyz1479 Жыл бұрын
Sir you are a great story teller .. as a layman I understood great things about film making…
@syamlal6227
@syamlal6227 Жыл бұрын
ഓരോ സിനിമയും കുറച്ചൂടെ ക്ഷമയോടെ പറയുമോ ഒരു സിനിമയിൽ നിന്നും മറ്റൊരു സിനിമയിലേക്ക് ചാടി പോകുകയാണ്, കുറച്ചുടെ വിശദികരിച്ചാൽ വളരെ നന്നായിരുന്നു സർ ❤️❤️❤️
@unnijoseph4633
@unnijoseph4633 11 ай бұрын
Sir you are a Good human being and great director of india.....
@breezytitan
@breezytitan 10 ай бұрын
RIP dear Siddique...You were a wonderful human being, very simple and humble person.great story teller and narrator,what a GENIUS..
@samkp6941
@samkp6941 Жыл бұрын
പാൽനിലാവിലും ഒരു നൊമ്പരം... ഈ പാട്ട് എനിക്കേറെ പ്രിയപ്പെട്ടതാണ് എന്റെ കുട്ടിക്കാലവുമായി പിണഞ്ഞു കിടക്കുന്നു
@nazertirur5168
@nazertirur5168 Жыл бұрын
കഥാപാത്രത്തിനെ ചിരിപ്പിച്ച് ആ ചിരി പ്രേക്ഷകരിലേക്ക് പൊട്ടിചിരിയായ് പടർത്തി. ഫ്രൻഡ്സിലെ ശ്രീനിവാസൻ. കഥാപാത്രത്തെ കരച്ചിലഭിനയിപ്പിച്ചും പ്രേക്ഷകരെ ആർത്തലച്ച് ചിരിപ്പിച്ച് ഹരിഹർ നഗറിലെ ജഗദീഷ് . രണ്ടും സിദ്ദിഖ് ലാൽ സിനിമകൾ...
@venugobal8585
@venugobal8585 Жыл бұрын
😂😂 In ,, Kaboolivala,, I liked Sankaradi chettan, s nairuchettan.. The tea shop owner.... 😂😂
@ameershukkoor9026
@ameershukkoor9026 Жыл бұрын
അപ്പോൾ ഇന്നിരുന്നു "കാബൂളിവാല" കാണാം... ✌🏼✌🏼🥰
@Sreejith_calicut
@Sreejith_calicut Жыл бұрын
എത്ര മനോഹരം ആയ അവതരണം ആണ് സാറിന്റെ ❤കണ്ണ് ചിമ്മാൻ പോലും പറ്റുന്നില്ല കണ്ടിരുന്നു പോകുന്നു ❤വാച്ചിലെ സമയം നോക്കാതെ കണ്ടിരുന്ന ഒരേ ഒരു പോഗ്രാം 💥സാറിന്റെ സിനിമ യിലെ നായികമാരുടെ എല്ലാവരുടെയും. ശബ്ദo. ഭാഗ്യ ലക്ഷ്മി എന്ന ജീനിയസ് ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് അവരെ കുറിച്ച് എന്താ പറയാത്തത് 👍എല്ലാവർക്കും പകരക്കാർ ഉണ്ടാവാം ഒരു പരിധി വരെ പക്ഷെ ഭാഗ്യ ലക്ഷ്മി ഇല്ലായിരുന്നേൽ ഒരിക്കലും സാറിന്റെ വിജയം ഇത്ര ഉയരത്തിൽ എത്തില്ലായിരുന്നു 💞
@karthika0791
@karthika0791 Жыл бұрын
ആ വൃത്തികെട്ട സ്ത്രീയെ കുറിച്ച് പറയാനുള്ള ഇടമല്ല ഇതു..!!🤮🤮🤮
@karthika0791
@karthika0791 Жыл бұрын
@@Sreejith_calicut നീ ഏതാണ്?. അവരുടെ ഫേക്ക് ആണോ?..ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള സുഹൃത്തുക്കൾ പറഞ്ഞു തന്നെയാണ് അവരുടെ വൃത്തികെട്ട സ്വഭാവം അറിഞ്ഞത്. നിന്നെ പോലുള്ളവർക്ക് അവർ വല്യ സംഭവം ആയിരിക്കും എനിക്കും പൊതു സമൂഹത്തിനും അവരോട് പുച്ഛം മാത്രം..!!
@karthika0791
@karthika0791 Жыл бұрын
@@Sreejith_calicut ശരി നീ പോയി ഭൂലോക ഫ്രോഡ് ഭാഗ്യത്തിന് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുക. അതാണ് നിനക്ക് പറ്റിയ പണി. അതു കൊണ്ടാണല്ലോ സിദ്ദിക്കിനോട് അവരെ പൊക്കി രണ്ടു വർത്തമാനം പറയാൻ കമന്റ് ചെയ്തത്..!! Carry on..!!😆😆😆
@SabuXL
@SabuXL Жыл бұрын
@@karthika0791 ഹി ചങ്ങാതീ. താങ്കളുടെ ആദ്യത്തെ കമൻ്റ് താങ്കൾ പിൻവലിച്ചതുകൊണ്ട് എനിക്ക് അത് വായിക്കാൻ ആയില്ല. പക്ഷേ താങ്കൾക്ക് കിട്ടിയ മറുപടിയിൽ നിന്നും അത് ഊഹിച്ചു. പിന്നെ എനിക്കും ഭാഗ്യലക്ഷ്മിയുടെ പ്രവർത്തനങ്ങളോട് കടുത്ത അമർഷവും നീരസവും തന്നെ. പക്ഷേ ഇവിടെ അക്കാര്യം അല്ലല്ലോ ചങ്ങാതീ ചർച്ച ചെയ്യുന്നത്. സിദ്ദിഖ് മഹാശയൻ്റെ നായികമാർ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നതിന്റെ ക്രെഡിറ്റ് അവർക്ക് ശബ്ദം നൽകിയ ആൾക്ക് ഉളളതാണല്ലോ. ആ ശബ്ദത്തിന്റെ ഉടമയെ പറ്റി ( കലാകാരി എന്ന നിലയിൽ മാത്രം ചിന്തിക്കുക) അഭിപ്രായം പറയാൻ അല്ലേ ചങ്ങാതീ കമൻ്റർ എഴുതിയത്. ഹൈ ഒന്നും ഇല്ലേലും താങ്കൾ ഒരു വനിതയല്ലേ.🤣👍🏼🤝
@Sreejith_calicut
@Sreejith_calicut Жыл бұрын
@@SabuXL അങ്ങനെ പറഞ്ഞ് കൊടുക് ബ്രോ...
@RegiNC
@RegiNC Жыл бұрын
One of the classics in malayalam KABULIVALA
@ashrafkkannadan7820
@ashrafkkannadan7820 Жыл бұрын
Valare nalla film aayirunnu . thanks sir
@BINUGEORGE
@BINUGEORGE Жыл бұрын
വളരെ മനോഹരമായ അവതരണം
@kajaleel8873
@kajaleel8873 Жыл бұрын
ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിപ്പിച്ചവർ സിദ്ദീഖ്(ലാൽ)
@sajeeshpoovathikkal4615
@sajeeshpoovathikkal4615 Жыл бұрын
സിദ്ധീക് സർ... അഭിനന്ദനം 👍🌷💕
@sajithasokan2492
@sajithasokan2492 Жыл бұрын
ബ്യുഗിൽ സൗണ്ട് 😍❤️
@nas_07
@nas_07 Жыл бұрын
സിദ്ദിഖിന്റെ ബ്ലാക്ക് ഷർട്ടും അതിനു യോചിച്ച സ്ക്രീൻ background ..ഹാ അന്തസ്സ് 👌👌
@SurajInd89
@SurajInd89 Жыл бұрын
Screeninu match aaya shirt koduthathanu 😅
@vinodtp5184
@vinodtp5184 Жыл бұрын
കാബൂളിവാല ഒരു പ്രാവശ്യം കൂടെ കാണണം..
@UnniKrishnan-yc2vu
@UnniKrishnan-yc2vu Жыл бұрын
100%👍
@pmvaishakh3
@pmvaishakh3 Жыл бұрын
കന്നാസും കടലാസും🥰🥰🥰
@A.K-md4vf
@A.K-md4vf Жыл бұрын
നിങ്ങളുടെ പടത്തിന്റെ പേരും , കഥയും 🙏🙏🙏🙏🙏🙏👌👌👌👌🙏🙏🙏🙏🙏🙏👌👌👌👌❤️❤️❤️❤️❤️❤️😘😘
@arun6840
@arun6840 Жыл бұрын
Super....❤❤❤
@mackut1825
@mackut1825 Жыл бұрын
എന്തോ... കാബൂളിവാല എനിക്ക് ഇഷ്ടപ്പെടാത്ത സിനിമയാണ്.. ഇവരുടെ മറ്റു സിനിമകളിലുള്ള സ്വാഭാവിക തമാശകൾ ഈ സിനിമയിൽ അനുഭവപ്പെട്ടില്ല...
@priyankpremanak4042
@priyankpremanak4042 Жыл бұрын
സിദ്ധിക്ക് ലാൽ മാരുടെ സിനിമ കളിൽ എനിക്ക് കുറച്ചു ഇഷ്ടപ്പെട്ട സിനിമയാണ് കാബൂളിവാല സെൻറി മെൻ സ് കുറച്ചു കൂടിപ്പോയി 😭
@SurajInd89
@SurajInd89 Жыл бұрын
കുറച്ച് ഇഷ്ടപ്പെട്ട സിനിമയോ അതോ കുറച്ച് ഇഷ്ടപ്പെടാത്ത സിനിമയോ?
@jayachantharanchanthrakant9164
@jayachantharanchanthrakant9164 Жыл бұрын
👍👍👍💕
@jijeshjijesh4570
@jijeshjijesh4570 Жыл бұрын
ഞാൻ ആദ്യമായി തിയറ്ററിൽ നിന്നും കണ്ട മൂവി 💓💓💓💓💓
@rejigopuran3928
@rejigopuran3928 Жыл бұрын
നായകൻ വിനീത് വന്നത് പലർക്കും ഉൾക്കൊള്ളാൻ ആയില്ല. അതാണ്‌ കാബൂളിവാല അത്രക്കും ഹിറ്റ്‌ ആകാഞ്ഞത്. ഫാസിലിന്റെ മാനത്തെ വെള്ളിതേര് ഫ്ലോപും ആയിരുന്നു.
@srennathdevayani
@srennathdevayani 10 ай бұрын
അതെ വിനീത് ഒരു ബാധ്യത ആയിരുന്നു ആ സിനിമയിൽ. എനിക്ക്. വിനീതിനെ നായകൻ ആയി സങ്കല്പിക്കാൻ ബുദ്ധിമുട്ടായിരുന്നു അന്ന്. സത്യത്തിൽ സിനിമ കാണാൻ പോയത് കന്നാസും കടലാസും കാരണം മാത്രമായിരുന്നു
@noushad2777
@noushad2777 Жыл бұрын
👍👍👍
@meera.gmeera2319
@meera.gmeera2319 Жыл бұрын
എന്തൊരു super സിനിമയാണ് കാബൂളിവാല. എത്ര കണ്ടാലും madukkilla.
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഈ ഭൂമിയിൽ ഉള്ള എല്ലാ മനുഷ്യനും ഒരു മലയോളം അനുഭവങ്ങൾ ഉണ്ടാകും അനുഭവങ്ങൾ പങ്കുവക്കുന്നു അത് എന്നേക്കും ഓർത്തു വക്കാവുന്ന കഥാപാത്രങ്ങൾ ആക്കുക എന്നത് ഒരു വിസ്മയം തന്നേ.. എത്രയോ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരുമായി സാമ്യം ഇല്ല എന്ന് പറയുന്നത് പറ്റിക്കൽ ആണ് അല്ലേ ഇക്കാ🤣☺️☺️
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@RahulSomans
@RahulSomans Жыл бұрын
A lot of respects sir...
@unnikrishnanb8359
@unnikrishnanb8359 Жыл бұрын
കാബൂളി വാല നാടോടി.... ❤️❤️❤️
@vijaykrishnan7887
@vijaykrishnan7887 Жыл бұрын
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ കാബൂളിവാല
@travel_diary369
@travel_diary369 10 ай бұрын
ശങ്കരാടി ചേട്ടന്റെ പുട്ട് പാക്കേറ്റ് ആക്കുന്ന സീൻ ഇപ്പോ കണ്ടാലും പുട്ട് കഴിക്കാൻ തോന്നും...🫰❤️
@amanmuhammed9911
@amanmuhammed9911 Жыл бұрын
❤️
@muneerkmd5827
@muneerkmd5827 Жыл бұрын
10:01 ഞാൻ പണ്ട് പറഞ്ഞിട്ടില്ലേ.. അല്ല ഞാൻ പണ്ടത്തെ കാര്യം പറഞ്ഞിട്ടില്ലേ.. 😊
@noufal2322
@noufal2322 Жыл бұрын
👍😍
@javedmkadir
@javedmkadir Жыл бұрын
സത്യസന്ധമായി പറഞാൽ, സിദ്ധിഖ് ലാൽ സിനിമകളിൽ ഏറ്റവും ഇഷ്ടം കുറഞ്ഞ സിനിമ ആണ് കാബൂളിവാല. എന്നിട്ട് പോലും ഇപ്പോഴും കാണാറുണ്ട് എന്ന് പറയുമ്പോൾ അറിയാം ഇവരുടെ മറ്റ് സിനിമകളുടെ റേഞ്ച്. ഈ സിനിമയിൽ കന്നാസ്സിൻ്റെയും കടലാസിൻ്റെയും കഥ ഒരുപാട് ഇഷ്ടം. വിനീതിൻ്റെ thread അത്ര ഇഷ്ടമായില്ല.
@SurajInd89
@SurajInd89 Жыл бұрын
Movie is actually good. But aarum appreciate cheythilla ennu mathram.
@muneerkmd5827
@muneerkmd5827 Жыл бұрын
Yes വിനീത് വന്നതോടെ കഥ സങ്കീർണ്ണമായി. സിനിമയുടെ തുടക്കത്തിൽ കിട്ടിയ ഓളം അതോടെ ഇല്ലാതായി. അല്ലെങ്കിൽ റാംജി റാവുവും ഹരിഹർ നഗറും പോലെ കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു. ടീവിയിൽ വരുമ്പോൾ ഈ സിനിമ പകുതി കഴിഞ്ഞാൽ കാണാൻ തോന്നില്ല
@siddikkottikulam144
@siddikkottikulam144 Жыл бұрын
എല്ലാരും വായോ....
@saddamkayamkulam1722
@saddamkayamkulam1722 Жыл бұрын
മക്കളെ വന്നോളിൻ
@pachus161
@pachus161 Жыл бұрын
Watching all the episode ❤️
@podipooram2024
@podipooram2024 Жыл бұрын
💖💖💖💖
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
👌😍
@kbuluwar1448
@kbuluwar1448 Жыл бұрын
👍❤️❤️
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb
@mohammedshariq495
@mohammedshariq495 Жыл бұрын
😍
@Sreedhar_jayan
@Sreedhar_jayan Жыл бұрын
Super narration
@abdulkasim5370
@abdulkasim5370 Жыл бұрын
❤️❤️❤️👍👍👍
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sidhique sir 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹
@jishadp.m3404
@jishadp.m3404 Жыл бұрын
1st
@sunibattya
@sunibattya Жыл бұрын
സിദ്ദിഖ് ആണ് സിനിമകളുടെ 90% ഉം കോൺട്രിബൂഷൻ. ലാൽ ചുമ്മാ അവിടെ ഇവിടെ നിന്ന് ലാഭം പറ്റുന്നു. സിദ്ദിഖ് ന്റെ കഥ പറയുന്ന രീതി വെച്ചു കൊണ്ട് തന്നെ അയാളുടെ ലീഡ് മനസ്സിലാക്കാം. ഇവർ പിരിഞ്ഞതിന് ശേഷവും ഇവരുടെ സിനിമ രീതികൾ കണ്ടാൽ മനസ്സിലാകും സിദ്ദിഖ് ആണ് എല്ലാം എന്ന്.
@haneeshnp8954
@haneeshnp8954 Жыл бұрын
Njan vannu
@sunibattya
@sunibattya Жыл бұрын
ഇങ്ങനെ മികച്ച കഥകൾ മിനഞ്ഞിരുന്ന ഈ സംവിധായകനു ഇപ്പോഴെന്താണ് പറ്റിയത്? വീണ്ടും ഉണ്ടാകുമോ ആ വസന്തം?
@melbinbenny5553
@melbinbenny5553 Жыл бұрын
Kabuliwala favorite movie all time💖💙🎈💥
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
സിദ്ദീഖ് ലാലിന്റെ ഏത് പടമാണ് കാണാത്തത് ? ഒന്നുമില്ല എല്ലാം കണ്ടിരിക്കുന്നു❤️👍
@jyothishakousthubham4918
@jyothishakousthubham4918 Жыл бұрын
❤❤❤❤
@sajithe5519
@sajithe5519 Жыл бұрын
Great. Movie
@manojvasudev273
@manojvasudev273 Жыл бұрын
ക്യാപ്റ്റൻ രാജു❤️❤️❤️
@rijinsreedhar9167
@rijinsreedhar9167 Жыл бұрын
ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡും കാത്തിരിക്കുന്നത്... തുടർച്ചയായി ഹിറ്റുകൾ മാത്രം സൃഷ്ട്ടിച്ചു മുന്നേറിയ കൂട്ടുകെട്ടിനു കാബൂളിവാലക്ക് ശേഷം പിന്നീട് സംഭവിച്ചത് എന്ത്??? മറ്റൊരു വലിയ വിജയം ആയ മാന്നാർ മത്തായി സ്പീകിംഗിൽ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് നിർമ്മാതാവ് മാണി സി കാപ്പന്റെ പേര് വന്നത് എന്ത്കൊണ്ടാവും??? പണ്ടേ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ..... ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.... ❤️
@syamsagar439
@syamsagar439 Жыл бұрын
ലാലിന് താല്പര്യമില്ലാരുന്നു, അത് കൊണ്ട് സിദ്ദിക്കും പേര് വെക്കേണ്ടെന്ന് തീരുമാനിച്ചു
@user-vo2wf6ur7s
@user-vo2wf6ur7s 10 ай бұрын
Sidhiquelal aanu directors avarude paranjhathu maannarmathai speaking
@srennathdevayani
@srennathdevayani 10 ай бұрын
​@@syamsagar439നവോദയ കരാർ പൊളിക്കാൻ
@podipooram2024
@podipooram2024 Жыл бұрын
ജഗതി ശ്രീകുമാര്‍ ചേട്ടന്റെ സിദ്ദിക് ലാല്‍ സിനിമയിലെ അരങ്ങേറ്റം ആയിരിന്നു കാബൂളിവാലയുടെ ഹയിലയിറ്റ് ...💖💖💖💖💖
@shahimem1
@shahimem1 Жыл бұрын
90 percent of the episode is about the story of the film, since we already seen the movie there is no point to tell that again. So rather than telling the story of the movie, pls tell about the incidents
@srennathdevayani
@srennathdevayani 10 ай бұрын
Yes really disappointed. he only described such things in sets of nokketha doorath only
@santhoshk7768
@santhoshk7768 Жыл бұрын
ഇന്നച്ചൻ:നീ അല്ലെ പറഞ്ഞെ പട്ടിയെ പുലി പിടിച്ചെന്ന് പിന്നെ ഇതേത് പട്ടി? ജഗതി ചേട്ടൻ:പട്ടീടെ ആത്മാവ് ഇറങ്ങി പുറത്തേക്ക് പോകുന്നതാവും🤣
@SabuXL
@SabuXL Жыл бұрын
പക്ഷേ അതല്ല ചങ്ങാതീ എൻ്റെ മനസ്സിൽ ഒന്നാമത് തത്തി കളിക്കുന്നത്. " സർക്കസുകാർക്ക് കിട്ടിയത് കണ്ടല്ലോ. അതൊന്നും ഒന്ന്വല്ല മോനേ..!" 🤗 ശേഷം അവർ നടക്കുമ്പോൾ കുടത്തിൻ്റെ ശബ്ദം കേട്ട് കന്നാസ് ങ്ഹേ എന്ന് പറയുമ്പോൾ ജഗതി മഹാശയൻ്റെ പ്രതികരണവും. ഹോ പ്രതിഭ തന്നെ ട്ടോ. സിദ്ദിഖ് മഹാശയനും അഭിനന്ദനങ്ങൾ. 👏🙏
@saifudeenkm6695
@saifudeenkm6695 Жыл бұрын
ജഗതി : ഇപ്പൊത്തന്നെ എന്റെ കടലാസ് കീറിയേനെ😅😅😅😅
@dreamshore9
@dreamshore9 Жыл бұрын
ഇപ്പോഴും പരിഷകൃത സമൂഹമായിട്ടും യാചകർ നല്ല വസ്ത്രം ധരിക്കാൻ പാടില്ല എന്നുള്ളതാണ് നമ്മുടെ മനുഷ്യത്വ ബോധം
@ajikottarathil3204
@ajikottarathil3204 Жыл бұрын
യാചകരുള്ള പരിഷ്കൃത സമൂഹമോ.... നമ്മൾ അങ്ങെത്തിയിട്ടില്ല ഇതുവരെയും....
@arunvalsan1907
@arunvalsan1907 Жыл бұрын
Nalla vasthram dharichaal aarum bhiksha kodukkilla
@pradeeps3212
@pradeeps3212 Жыл бұрын
ചേട്ടൻ ഇനി മുതൽ നല്ല വസ്ത്രം ധരിച്ചോളൂ ഞങ്ങൾക്ക് കുഴപ്പമില്ല
Siddique 24 | Charithram Enniloode 2195 | Safari TV
21:49
Safari
Рет қаралды 166 М.
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 416 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН
100❤️
00:19
MY💝No War🤝
Рет қаралды 9 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
Пробую самое сладкое вещество во Вселенной
00:41
Siddique 32 | Charithram Enniloode 2203 | Safari TV
23:35
Safari
Рет қаралды 157 М.
Siddique 09 | Charithram Enniloode 2180 | Safari TV
25:40
Safari
Рет қаралды 300 М.
Siddique 46 | Charithram Enniloode 2217 | Safari TV
22:43
Safari
Рет қаралды 90 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 17 МЛН