Рет қаралды 1,780
September 17, 2004 സോദരന്മാർ Psalms 133
സോദരന്മാർ ഒത്തൊരുമിച്ചു വാസംചെയ്യുമ്പോൾ
എത്ര ശുഭവുമതെത്ര മനോഹരം ദൈവ മക്കൾക്ക്.
മഹാപുരോഹിതൻ, മോശയിൻ സോദരൻ , ശിരസ്സതിൽ നിന്നും
ബഹിർഗമിക്കുന്ന വിശേഷ തൈലം പോലാകുന്നു അത്.
പർവ്വത സിയോനിൽ പെയ്യുന്ന ഹെർമോന്യ മഞ്ഞു പോലത്
അന്തരാത്മാവു കുളിർപ്പിക്കും സോദരാ ദൈവ സ്നേഹത്താൽ.
സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കും ഗേഹത്തിൽ
യഹോവയാം ദൈവം സംഭരിച്ചെടുന്നു ജീവനും ആശിസ്സും.
പാപിയാം എന്നെയും ആനയിച്ചുവല്ലോ ഈ നല്ല ഗേഹത്തിൽ
ആയതിനാലീ ഏഴ അണയ്ക്കുന്നു ആയിരം സ്തോത്രങ്ങൾ.
Chacko Mathai Chelacombu
(Houston, Texas, U.S.A)
chackomathai@hotmail.com