തൃശ്ശൂർ ജില്ലയിലെ ചേലക്കര പഞ്ചായത്തിൽ കളിയാറോഡ് പള്ളിയിലെ ചന്ദനകുടം നേർച്ചക്കാണ് ശങ്കരനാരായണൻ ആന കോട്ടായി രാജു ഏട്ടനെ ചെയ്യുന്നത്. രാത്രി പരുപാടി തുടങ്ങുന്നതിനു മുൻപ് ആനയെ ഇറക്കുന്ന സമയത്താണ് അത് സംഭവിക്കുന്നത്. അന്ന് ആ കമറ്റിക്കു 2 ആനകൾ ആയിരുന്നു ഉണ്ടായിരുന്നത്. നാണു എഴുത്തച്ഛൻ ഗ്രൂപ്പിന്റെ ശ്രീനിവാസൻ ആന ആണ് കൂടെ ഉണ്ടായിരുന്നത്. രാജു ചേട്ടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതിനു ശേഷം അവിടെ ഭീകര അന്തരീക്ഷം തന്നെ ആയിരുന്നു. ശ്രീനിവാസൻ ആനയെ അവിടെ നിന്ന് ഉടൻ തന്നെ മാറ്റി നിർത്തി. അതിനിടയിൽ ശങ്കരനാരായണൻ അടുത്ത് കിടന്നിരുന്ന ബാൻഡ് സെറ്റ് ടീമിന്റെ വാഹനം കുത്തി മറിച്ചു. വാഹനം ഇളകുന്നത് കണ്ടാണ് അതിലെ ഡ്രൈവർ ഉണരുന്നത്. തലനാരിഴയ്ക്ക് ആ ഡ്രൈവർ രക്ഷപെട്ടു. ഒറ്റ ചട്ടം ആയിരുന്ന അവന്റെ അടുത്തേക്ക് ആര് പോകും.!! രാജു ചേട്ടനെ ആന ചെയ്തതിന് ശേഷം, ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് 200 മീറ്റർ ദൂരത്തേക്ക് ഒരു തോർത്ത് മുണ്ട് കൊണ്ട് വയറിൽ വരിഞ്ഞു കെട്ടിയ അവസ്ഥയിൽ രാജു ചേട്ടൻ നടന്നു വന്നത്. ചെറിയ ഒരു മതിൽ ചാടിയാണ് രാജു ചേട്ടൻ റോഡിൽ എത്തുന്നത്. ഫസ്റ്റ് വന്ന ജീപ്പിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. രാത്രി 12 മണിയോടെ ആണ് ഇതെല്ലാം സംഭവിക്കുന്നത്. ആ സമയം മുതൽ അടുത്ത ദിവസം രാവിലെ 10 മണി വരെ ശങ്കരനാരായണന്റെ ആറാട്ട് ആയിരുന്നു. മെയ് ചങ്ങല മാത്രമേ ഉണ്ടായിരുന്നുള്ളു. രാവിലെ അവിടത്തെ റോഡിൽ ചന്ദനകുടം നേർച്ച കഴിഞ്ഞ് തിരിച്ചു പോകുന്ന ആന ലോറികളുടെ നിര തന്നെ ആയിരുന്നു. അവിടെത്തിയ ഒരുവിധം പാപ്പാൻമ്മാർ എല്ലാം ആനയെ തളക്കാനുള്ള ശ്രമത്തിലും. തീറ്റ എറിഞ്ഞു കൊടുത്തും, വെള്ളം കൊടുത്തും ഒരു വശം അവന്റെ ശ്രദ്ധയെ കൊണ്ടുവന്നു. ഒരുവശത്തു വടം എറിഞ്ഞും, ബെൽറ്റ് കുടുക്കാനും ഉള്ള ശ്രമങ്ങളും. ഇന്നറിയപ്പെടുന്ന പ്രശസ്തരായ പല പാപ്പാൻമ്മാരും അന്നവിടെ ആ സാഹസത്തിനു കൂട്ടായതിനാൽ, രാവിലെ 10 മണിയോടെ ആനയുടെ അതിരില്ലാത്ത പ്രവർത്തനങ്ങൾക്ക് ചങ്ങല വീണു. വളരെ ദൂരത്തേക്കുള്ള മരങ്ങളിലേക്ക് ചങ്ങലയും വടവും കെട്ടി നിർത്തി എന്നെ ഉള്ളു. അടുത്തേക്ക് ഒരാളും പോയില്ല. പൈപ്പ് ഇട്ടാണ് വെള്ളം കൊടുത്തിരുന്നതും. അതങ്ങനെ ഒരാഴ്ച തുടർന്നു. നാണു എഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നും അവനെ കളരിക്കാവു ടീം വാങ്ങിയ സമയം ആയിരുന്നു അത്. ദിവസവും അവനുള്ള കരിമ്പുമായി ഉടമസ്ഥർ എത്തുമായിരുന്നു. പട്ട വെട്ടുവാനും, വെള്ളം കൊടുക്കുവാനും രണ്ടാമനെ ചുമതലപെടുത്തിയിരുന്നു. ഒരാഴ്ച്ചക്ക് ശേഷം കോട്ടായി രാജു ചേട്ടൻ ആശുപത്രിയിൽ നിന്ന് നേരെ വരുന്നത് ശങ്കരനാരായണന്റെ അടുത്തേക്കായിരുന്നു. ശബ്ദമാണോ, മണമാണോ, കാഴ്ചയാണോ എന്ന് എനിക്ക് ഇന്നും മനസിലാവാത്ത ഒന്നാണ്. ഉടമസ്ഥന്റെ കാറിൽ നിന്ന് മതിലിനു അപ്പുറത്ത് നിന്ന് രാജു ചേട്ടൻ ഇറങ്ങിയത്, ഇപ്പുറത്തുള്ള ശങ്കരനാരായണൻ ആന എങ്ങിനെ അറിഞ്ഞു കാണും..!!? ആ ഒരാഴ്ച കണ്ടവനല്ല അപ്പൊ കാണുന്ന ആന കുട്ടി. ഉറക്കത്തിൽ ചെയ്തുപോയ തെറ്റിനുള്ള പ്രായസ്ചിത്ത മെന്ന കണക്കെ കെട്ടിയ കയ്യുമായി അവനൊരു നിൽപ് നിന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ, ഒരു ആലോചനക്കും സമയം കളയാതെ ശങ്കരാ.. എന്നും വിളിച്ച് അവന്റെ കൊമ്പിൽ ചെന്ന് പിടിച്ച കോട്ടായി രാജു ചേട്ടൻ അവിടെ കൂടി നിന്ന എല്ലാവർക്കുമായി ഒരു കാര്യം മനസിലാക്കി കൊടുത്തു.. "ജീവനേക്കാൾ വില സ്നേഹത്തിനുണ്ട് " എന്ന ഒന്ന്..!! രാജു ചേട്ടനെ ഇരട്ട ചങ്കൻ എന്ന് വിളിച്ചാൽ അത് കുറഞ്ഞു പോയേക്കാം.. അതിനു മുകളിലും ചങ്ക് ഉള്ളവർ ഉണ്ട് ഈ ലോകത്ത്. എന്റെ ജീവിതത്തിൽ എന്റെ നാട്ടിൽ ആദ്യമായി ഞാൻ കണ്ട ഒരു ആനയുടെ ഇടയൽ ആണിത്. കളരിക്കാവു പ്രകാശ് ശങ്കർ എന്ന് അവസാന കാലങ്ങളിൽ അറിയപ്പെട്ട ശങ്കരനാരായണനും, അവനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ പാപ്പാന്റെയും ഓർമകൾക്ക് മുന്നിൽ...
@jephinphilip62472 жыл бұрын
👍🏻👍🏻
@dhaneshkumar28582 жыл бұрын
നേരും നെറിയുള്ള ആൺപിറപ്പ് അങ്ങനെയാണ്. സ്നേഹം കൊണ്ടു മാത്രമേ കീഴടക്കാൻ പറ്റു.
@kunjustories2 жыл бұрын
താങ്കൾക്ക്എഴുതാൻ നല്ല കഴിവുണ്ട് , വായിക്കുമ്പോൾ നേരിട്ട് കാണുന്ന പോലെയുള്ള ഫീൽ കിട്ടുന്നു😘
@rahulk.r33502 жыл бұрын
@@kunjustories seri aanu👍🏻
@amalbabu2382 жыл бұрын
Aa timeil edachattam aara?
@sreenadhmohanan92422 жыл бұрын
പല ആനകളുടെ എപ്പിസോഡ് കണ്ടിട്ടുണ്ടെങ്കിലും ശങ്കരനാരായണന്റെ ഈ എപ്പിസോഡ് കണ്ണു നനയിച്ചു കളഞ്ഞു miss you 🌹
@vishnukrvichus81802 жыл бұрын
ശങ്കരനാരായണനെ കുറിച്ച് ഇത്രയധികം അറിയാൻ സാധിച്ചതിൽ... ശ്രീ 4 elephants നു ഒരായിരം നന്ദി 🙏
@shajipa53592 жыл бұрын
ആ കാതലുള്ള ധിക്കാരിക്ക് മുന്നിൽ ഒരായിരം കണ്ണീർ പ്രണാമങ്ങൾ - ഇനിയും ശങ്കരനാരായണന്റെ കഥകൾ വിശേങ്ങൾ പ്രതിക്ഷിക്കുന്നു നന്ദി ശ്രീ യേട്ട
@jessyjohn30192 жыл бұрын
കണ്ണു നിറഞ്ഞു പോയി ഇവനാണ് real hero
@vishnuprasad9812 жыл бұрын
ധിക്കാരത്തിനും ദേഷ്യത്തിനും അപ്പുറം സ്നേഹം എന്നൊരു വാക്ക് ഉണ്ടായിരുന്ന ആന❤️💥🔥
@vishnuvkurupchampakara73142 жыл бұрын
കാണാൻ പറ്റാതെ പോയ ഒരു മൊതല് 🙏🏻 ശങ്കരനാരായണൻ
@naveennavi27812 жыл бұрын
Cherppulassery parthante കുറച്ച് ഓർമ്മകൾ തരുന്ന episode എടുക്കാമോ . നഷ്ട്ടപെട്ടവരിൽ കുഞ്ഞനെ മാത്രം കണ്ടില്ല 😔😔😔😔
@sanut89032 жыл бұрын
നല്ല ഒരു തൊഴിൽകാരൻ ആണ് രാജു ഏട്ടൻ 🥰
@saidalavin37882 жыл бұрын
കണ്ണ് നിറഞ്ഞുപോയ ഒരു എപ്പിസോഡ് ... അനുഭവിച്ചു തന്നെ പോവുകയുള്ളു ഈ ക്രൂരത കാണിച്ചവർ ....
ഇത്രയും കാതലും അനുഭവ സമ്പത്തും ഉള്ള ഒരു ആന ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അതിശയം ഉള്ളൂ.. അത്രയും വ്യക്തിത്വം അവനിൽ നിറഞ്ഞു നിന്നിരുന്നു. ആ കാതലുള്ള ധിക്കാരിക്ക് മുന്നിൽ ഒരായിരം കണ്ണീർ പൂവുകൾ അർപ്പിക്കുന്നു❤❤👍
@anilkumer51002 жыл бұрын
👌❤️❤️❤️❤️👌
@appu25892 жыл бұрын
രണ്ട് എപ്പിസോഡും അടിപൊളി തന്നെ കോട്ടായിരാജുവേട്ടനും ശങ്കരനാരായണനും രണ്ടുപേരും തീപ്പൊരികൾ തന്നെ ആയിരുന്നു ........
@ashishmanakkalhouse13482 жыл бұрын
പേരു പറഞ്ഞില്ലെങ്കിലും ശങ്കരനാരായണന്റെ മരണത്തിനു പിന്നിലെ സംഭവങ്ങൾ പറഞ്ഞതിന്, അവനെ ഓർത്തതിന് ഒരു പാട് നന്ദി. ഇങ്ങനെ ഒരു ആന ജീവിച്ചിരുന്നു എന്ന് ഓർക്കണം എന്നും, അത്രയെങ്കിലും ആ ജൻമത്തിനോട് മനുഷ്യർ ചെയ്ത് കൂട്ടിയതിന്
@indurajmr12 жыл бұрын
മംഗലാകുന്നു കർണ്ണന് ചാമി പോലെ പാമ്പാടി രാജനു സാജൻ പോലെ എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നപേരിനൊപ്പം എടുത്തുപറയേണ്ട പേരാണ് കോട്ടായി രാജു.....
@pranavearath2180 Жыл бұрын
കൂറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി sree 4 elephants
@bindulekhapradeepkumar6953 Жыл бұрын
ഇവരെയൊക്കെ വെറുതെ വിടരുത് 👍👍🙏🙏🙏🙏
@ashif9208 ай бұрын
Njan bor aadikumbol repeat aayi kaanunna video sankaranarayanan Raju eattan ❤ thank you sree eata for this video
@Sree4Elephantsoffical8 ай бұрын
Thank you so much dear ashif
@sandhyab136 Жыл бұрын
വളരെ ഹൃദയ സ്പർശിയായ മനസ് പിടിച്ചുലയ്ക്കുന്ന അവതരണം.... ആനയെ സ്നേഹിക്കുന്നവരും പരി പാലിക്കുന്നവരും നിരന്തരം ആനയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരെ നിലനിർത്താതെ മാറ്റുന്ന ഉടമസ്ഥരും കാണണ്ട വീഡിയോ ❤🔥 ശങ്കര നാരായണന് കണ്ണീർ പ്രണാമം 🙏🏻
@balan8640 Жыл бұрын
Avate garavam adipoliyayiroonu
@77rasheedkm2 жыл бұрын
പാൻപരാഗ് ബിനു 🔥🔥🔥🔥🔥
@athuljitha.s66752 жыл бұрын
Pulli enganeya mariche?
@aswinaswinsathish6845 Жыл бұрын
@@athuljitha.s6675 ഫുൾ ടൈം പാൻപരക
@ponnunni5703 Жыл бұрын
Super sakkar🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveenphari81332 жыл бұрын
ശ്രീകുമാറേട്ട. നിങ്ങൾ തന്നെ ചെയ്ത e4 elephant പരിപാടിയുടെ ശങ്കരനാരായണൻറെ അവസാന നാളുകൾ ഉള്ള എപ്പിസോഡ് ഇടണം. ആളുകൾ അറിയണം ആനയുടെ അന്നത്തെ അവസ്ഥ.. എത്ര വേദന ആന അന്ന് തിന്നു എന്ന്.. പലരും കാണാതെ ഉണ്ടാകും.. പറ്റുമെങ്കിൽ ആ archive എടുക്കണം.. ആനയെ കൊന്നവർ ഇന്ന് സുഖമായിട്ടു നടക്കുന്നു.. അതിനെ കൊല്ലിച്ച ഉടമസ്ഥർ ഇന്ന് മുചൂടും മുടിഞ്ഞു.
🙏ഇനി അതൊന്നും പുറത്ത് വരില്ല, എല്ലാം പോയില്ലേ!. 😓...
@bineeshuk24922 жыл бұрын
ബിനുവേട്ടനും ബൈജുവും കൂടി അഴിച്ച് കിഴൂർ പൂരത്തിന് ആനയെ എഴുന്നുള്ളിച്ചിരുന്നു. ഇത്രയും സുന്ദരനായി അവൻ എവിടെയും വന്നിട്ടുണ്ടാകില്ല. ❤️
@Sree4Elephantsoffical2 жыл бұрын
Thank you for your support and appreciation
@sandeephari5519 Жыл бұрын
കോട്ടായി രാജുവേട്ടൻ സൂപ്പറാ ❤❤❤
@sreejithr74102 жыл бұрын
ചെയ്ത പാവം അനുഭവിക്കാതെ പോകത്തില്ല ഇനി എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും കാരണം അത് ഗണപതിയാണ്
@athuldasezhukone99432 жыл бұрын
ആനയെ കണ്ടിട്ട് ഒന്നുമില്ല. പക്ഷേ ഈ വീഡിയോ ഒരു നോവ് സമാനിക്കുന്നു.
@jayasreenair57732 жыл бұрын
വളരെ സങ്കടം ആയി....പാവം🙏 ശങ്കരനാരായണൻ 🙏
@tharac58222 жыл бұрын
ശങ്കരനാരായണൻറെ ജീവിത ചരിത്രം കേട്ടുകഴിയുമ്പോൾ, അവന്റെ അന്ത്യം പറയുന്ന പാപ്പാന്റെ വിഷമം കാണുമ്പോൾ, അവന്റെ സ്വഭാവ മഹിമ മനസ്സിലാവും.. ഈഗോ തലയ്ക്കു പിടിച്ച ചില പാപ്പാന്മാർ തന്നെയാണ് പല ആനകളുടെയും യമ കിങ്കരൻ മാർ. അവരുടെ സംസ്കാര ശൂന്യമായ മറുപടികളിൽ നിന്ന് തന്നെ മനസ്സിലാക്കാം. അങ്ങനെ യുള്ളവരെ മറച്ചു പിടിക്കേണ്ട കാര്യമുണ്ടോ. ഒരു നിരപരാധിയുടെ ജീവൻ എടുത്തവരല്ലേ. ശ ങ്കരനാരാരായണന്റെ ജീവ ത്യാഗത്തിന് കണ്ണീർ പ്രണാമം.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vishnupoonchira56672 жыл бұрын
മുഖത്തു കാണാൻ കഴിയുന്നു ആ ഗാഭീര്യം 🔥ശങ്കരാനാരായണൻ 🔥 ബിനുചേട്ടൻ 😔💔
വൈക്കത്തപ്പൻ കൃഷ്ണൻകുട്ടി ചേട്ടന്റെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്താന്‍ നോക്കാമായിരുന്നു ഏറ്റവുമധികം കാലം കൊണ്ടുനടന്നതു കോട്ടായി രാജു ചേട്ടൻ ആണെങ്കിലും ശങ്കരനാരായണന് ആ രീതിയില്‍ കെട്ടി പഴക്കിയത് കൃഷ്ണന്‍കുട്ടി ചേട്ടനാണ് . പിന്നെ panamthanam ജനാര്‍ദ്ദനന്‍ നായർ, മേത്തല krishnankutty , onakkan കുഞ്ഞുമോന്‍ തുടങ്ങിയവരും നല്ല രീതിയില്‍ കൊണ്ട് നടന്നിട്ടുണ്ട്
@abhijithmanjoor25112 жыл бұрын
Athe ath sathyama...serikum sankaranarayanan aanayayimariyath alla mattiyath pulliya
@nishadph65186 ай бұрын
Onakkan kunnumon story
@PrincyKrishnan5 ай бұрын
Valiyachan💔🥺
@karnan17792 жыл бұрын
എഴുത്തച്ഛൻ ശങ്കരനാരായണൻ🔥♥️ മംഗലാംകുന്ന് കർണ്ണൻ♥️
@bindupavi49472 жыл бұрын
ശങ്കരനാരായണൻ 🔥🔥🙏🙏
@jayeshkottiyattil34156 ай бұрын
തിരുവേഗപ്പുറ ശങ്കരനാരായണനും ഇതുപോലൊരു മുതലാണ്.. ഒരു തിര നിറച്ച് load ചെയ്ത് വെച്ച muthal
@ritaravindran79742 жыл бұрын
V nice episode. U wrote it v heart touching way & professor Aliyar's presentation was wonderful.
@pankajakshankp34672 жыл бұрын
സൂപ്പർ ആന
@jijopalakkad36272 жыл бұрын
ശങ്കരനാരായണൻ 🙏🙏💔💔💔
@sherinkamar74012 жыл бұрын
Athu ayirunu aana 🔥🔥 Athu pole oru aana eni undakula
@nandakumarv10352 жыл бұрын
ഗോപാലകൃഷ്ണൻ നന്ദിലത് മറക്കല്ലെ ചേട്ടാ അവന്റെ കൂടെ വേണം...
@Sarathkumarnair2 жыл бұрын
Athe
@nevilsabu78152 жыл бұрын
ചാപ്പാമറ്റം കൃഷ്ണൻകുട്ടി🥲മറക്കില്ല💔മുത്തേ😘
@harisankarrnair86822 жыл бұрын
edathekutt ethanaya nikane
@manojsaisai1312 жыл бұрын
ശങ്കരനാരായണൻ രാജുചേട്ടൻ സാജ്പ്രസാദ് ഇങ്ങനെ കോരിത്തരിപ്പിക്കല്ലേ ♥️ പക്ഷെ അവസാനം കരയിപ്പിച്ചല്ലോ മാഷേ
@ratheeshkumar2947 Жыл бұрын
യമരാജനോട് പോലും പോരാടിച്ച കരിവീരന്റെ മറക്കാത്ത ഓർമ്മകൾക്ക് ഒരായിരം പ്രണാമം 🙏🙏🙏☹️☹️
Naanu ezhuthachan il ullappo naatil vannirunnu....kidilan modhal anne ellarum paranjirunnu danger aanu nnu
@antothomas99652 жыл бұрын
Super
@prasantharjunan75452 жыл бұрын
Super eppisode 👍👍👍💖
@sreerajv63752 жыл бұрын
ഒരു, കിരൺ നാരായണൻ കുട്ടി Look ആയിരുന്നു ശങ്കര നാരായണന്... 👌🏻 ✨️ 🖤🖤🖤
@abhijithmanjoor25112 жыл бұрын
Vijayasundhar aanu same look..
@ramanunninair78229 ай бұрын
Sankara Narayanan look ayirunnu kiran Narayanan kutty ku sankara Narayanan pole onnum Kiran Narayanan kutty varuka Ella sankara Narayanan vere level anu veruthe comedy parayathe Kiran Narayanan kutty 😂😂😂😂😂😂
@sreerajv63759 ай бұрын
@@ramanunninair7822 enikk thonniya karyam aanu njan paranjath... Ningalkk ath comedy aayi thonniyath ente kuttam alla.... 🙏
@llll5072 жыл бұрын
ശങ്കരനാരായണനെ എന്ന് ചെയ്തതുകൊണ്ടാവും ഉടമ മകനെ പോലെ നോക്കിയ ഒരു ആന പാതിവഴികൾ പോയത് 💔
@JUSTforENTERTAINMENT-vb9rc2 жыл бұрын
ആനയുടെ നടയൊക്കെ വെട്ടി കീറിയിരുന്നു അന്നത്തെ ചട്ടക്കാരും കൂട്ടരും.. അന്നത്തെ ഉടമ പ്രകാശൻ എന്ന ആള് അതിനു കൂട്ട് നിന്ന് ആനയെ കൊലക്ക് കൊടുത്തു.. വൈപ്പിൻ ഷാജി ആയിരുന്നു അന്നത്തെ ചട്ടം... ഈ ആന ചരിഞ്ഞതോടെ ഉടമ കുത്തുപാളയെടുത്തു..
@gautham67872 жыл бұрын
Vaikathappante muthalalle
@anoopsudhakar12692 жыл бұрын
സത്യം.. പാവം അമ്പാടി കണ്ണൻ 😥
@sree70122 жыл бұрын
തല്ലിക്കൊന്ന പാപ്പാൻ വിശുദ്ധൻ
@aneesh6852 жыл бұрын
ചിരംകുളം പൂരം മറക്കാൻ കഴിയില്ല
@arjunmanohar612 Жыл бұрын
Koottunilkunnath .chappamattom krishnankutty
@arjunmanohar612 Жыл бұрын
❤❤❤
@jwalasalesh66692 жыл бұрын
എത്രയാ ആ പാവത്തിനെ അവര് ദ്രോഹിച്ചത് പാവം 😭😭
@ancyshylesh55792 жыл бұрын
Super episode... Thanks for sree4 elephants team🙏🏻🙏🏻e
@binukm76912 жыл бұрын
വൈക്കത്തപ്പൻ പവർ
@tvadarsh13582 жыл бұрын
രാജു ഏട്ടൻ ശങ്കരനാരായണൻ ആനക്ക് ഒത്ത ആനക്കാരൻ
@bindhubiju14792 жыл бұрын
Adipoli episode sre Etta
@harikrishnansadanandan37912 жыл бұрын
Well done sir
@kunjustories2 жыл бұрын
പ്രായശ്ചിത്തം എന്നോണം അഘോരി പരമേശ്വരനെ നല്ല രീതിയിൽ ആക്കിയെടുത്തത് കൊണ്ട് മാത്രം ആ പാപ്പന്റെ പിതാവിനെ ഇപ്പോൾ സ്മരിക്കുന്നില്ല
@vishnubvishnub7142 жыл бұрын
ഫസ്റ്റ് കമന്റെ എന്റെ
@harikrishnan-ju2sn2 жыл бұрын
അന്നത്തെ ടിവി ന്യൂസ്...കൈ മഴു കൊണ്ട് അമരം വെട്ടിപ്പൊളിച്ചെന്നായിരുന്നു ആരപോണം.. വെറും ആരോപണം ആകണമെന്നില്ല അതുതന്നെ ആയിരിക്കും സത്യമെന്നുവിശ്വസിക്കുന്നു.. കാരണം ന്യൂസിലെ വിഷ്വൽസിൽ ആനയുടെ അമരത്തിൻ്റെ അവസ്ഥ അത്രയ്ക്ക് ഭീകരമായിരുന്നു.. അത് കണ്ടിട്ടുള്ള ആരായാലും ഇത്തരം പ്രവർത്തി ചെയ്തവനെയൊക്കെ മനസ്സറിഞ്ഞ് ശപിക്കും..
@simlasimi89142 жыл бұрын
Pranamam🌹🌹🌹🌹🌹🌹😥😥😥😥😥
@anandhuanandhu74077 ай бұрын
Thee 🔥pori ❤
@sanjaymanthopsanju8452 жыл бұрын
ന്റെ മുന്നിൽ വെച്ചായിരുന്നു ആ അപകടം 😢
@sheminchandran70532 жыл бұрын
തീരാനഷ്ട്ടം... 😭😭
@pradeepchandran80252 жыл бұрын
ശെരിക്കും എപ്പിസോഡ് തീർന്നപ്പോൾ അവനെ ഓർത്തു സങ്കടം വന്നു... നമ്മുടെ നട്ടാനകളിൽ തന്റേടം കൂടിയ ആനകൾക്കു ആയസ് കുറവ് തന്നെ ആണ്. കെട്ടിയഴിക്കൽ എന്ന ചട്ടമാക്കലും, പിന്നെ പാപ്പാൻ മാരുടെ ഈഗോ ഇതെല്ലാം അതിനു കാരണവും ആണ്..
@Mr.KUMBIDI962 жыл бұрын
ശങ്കരനാരായണൻ ❤️
@sudhanunnu91762 жыл бұрын
Brooo...oru mothalaayirunnallee..😓
@saraths71032 жыл бұрын
കുമ്പിടി ശങ്കു എവിടെ ഉണ്ടേലും എത്തും 💓
@Mr.KUMBIDI962 жыл бұрын
@@saraths7103 🥰🥰
@viswadethan62732 жыл бұрын
oru maaraka muthal 🤩🤩🤩
@madhuguruvayoor64112 жыл бұрын
ശ്രീയേട്ടാ അവന്റെ പേരാണ്... വൈപ്പിൻ ഷാജി.... എന്റെ വീടിനടുത്താണ് പ്രകാശേട്ടന്റെ വീട്.. ഞങ്ങൾക്ക് അത്രക്കും വിഷമമുണ്ട്.....
@seljoish9 ай бұрын
സ്ഥലം എവിടെയാ
@dinithpallathil982 жыл бұрын
Nammale shajipappan ledr
@Human141312 жыл бұрын
Athee
@vinuvinu8422 жыл бұрын
Vannallo Sree 4
@rajeshmk99282 жыл бұрын
Sree കുമാരേട്ട pmt, pt7 രണ്ടിനെയും ഒരു എപ്പിസോഡ് ചെയൂമോ പിന്നെ കോന്നി സുരേന്ദ്രൻ, സൂര്യ
@nandhuk6408 Жыл бұрын
Aya last bgm koodi aayapol karanju pooyi sherikkum :/
@bineeshuk24922 жыл бұрын
അമരത്തിന്റെ സ്ഥാനത്ത് എല്ല് മാത്രം😭 ഒറ്റ നോട്ടമെ നോക്കിയുള്ളൂ
@Sree4Elephantsoffical2 жыл бұрын
എല്ല് പുറമേക്ക് കാണാനുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അമരത്തിന്റെ സ്ഥാനത്ത് എല്ലുമാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നതിനോട് യോജിക്കാനും കഴിയില്ല.
ചെത്താല്ലൂർ മുരളികൃഷ്ണൻ ഒരു എപ്പിസോഡ് ചെയ്യോ?ഇതുവരെ അധികം ശ്രെദ്ധിക്ക പെടാതെ ആന ആയാണ്
@seljoish2 жыл бұрын
എല്ലാം സൂപ്പർ ശ്രീ ചേട്ടാ പക്ഷെ ആനയുടെ അവസാന ഫോട്ടോ കാണിക്കണം ആയിരുന്നു. നിങ്ങളുടെ ശ്രമങ്ങൾക് ഒത്തിരി നന്ദി.ഇനി ഇ ങ്ങനെ ഒരു tragedy ഉണ്ടാകാഥിരീകട്ടെ.
@Sree4Elephantsoffical2 жыл бұрын
അത് ഞങ്ങൾ ഷൂട്ട് ചെയ്തിട്ടില്ലായിരുന്നു....
@seljoish2 жыл бұрын
@@Sree4Elephantsoffical but kairali tvil reminicing lat od prajash shankar enna programil kandirumnu
@manukyadav97492 жыл бұрын
Kalarikkavukarkk Ana Eni vazhillannu thonnunnu …may be sangaranodu cheydha droham daivam Poruthukanillaaa
@prasantharjunan75452 жыл бұрын
Sree etta kollan Ramakrishnan chettante thiruvampadi kannante pappan video venam athu pole vadanapalli suniyudeyum kayakulam sarathinteyum.🙏💖💖👍👍
@vishnurajvaikom2 жыл бұрын
Athokke vere chanalukalil orupad episod undu
@Sayanth2202 жыл бұрын
ചേട്ടാ ബാസ്റ്റിന്റെ വല്യനയുടെ വീഡിയോ ചെയ്യുമോ വിനയശങ്കർ ആനയുടെ
@jeemonmj97922 жыл бұрын
SUPER SREE EATTA
@Riyasck592 жыл бұрын
ഏട്ടാ വീഡിയോ ഇപ്പോൾ ആണ് കണ്ടത് കിടു ആയിട്ടുണ്ട്...... 12 മണിക്ക് കാണാൻ പറ്റാത്ത വിഷമം മാത്രം ഉള്ളൂ😔😔😔😔 SREE 4 ELEPHANTS 💞🐘💖 ശ്രീ ഏട്ടൻ 😍😍😍😍
@basheerahbasheerah1979 Жыл бұрын
ഒരുത്തനും വെള്ളം ഇറങ്ങി ചാകില്ല നല്ല പാപ്പാൻ മാരുടെ പേര് കളയാൻ ഒരുപാട് ഉണ്ട് 🙏🙏🙏
@jeromeantony99602 жыл бұрын
Thanks for the video sreeyetta ithupwola pattath sreekrishnan video cheyyavo
@gopalakrishnancm30322 жыл бұрын
നിത്യ വിസ്മയ നിർവൃതിയിൽ .......
@abhisheksuresh26402 жыл бұрын
വൈപ്പിൻ ഷാജി എന്ന ഷാജി പാപ്പയുടെ കടും കൈ പ്രയോഗം...💔🥺
@ivanavako84422 жыл бұрын
pulli entj chyuthu
@adarshsoman66652 жыл бұрын
@@ivanavako8442 aryathond ano chodhyam?
@ivanavako84422 жыл бұрын
@@adarshsoman6665 adich padham vruthiyath ano sambavam?
@sijisiji56622 жыл бұрын
അയാൾ ഒരു അഹങ്കാരിയാണ് ഇപ്പോൾ പരമേശ്വരന്റെ പാപ്പാൻ
@ashishmanakkalhouse13482 жыл бұрын
അയാൾ മാത്രം അല്ല വേറെ പ്രഗല്ഭമാരും ഉണ്ട് , ഇപ്പോ അയാൾ ഒക്കെ ഹീറോ അല്ലേ.
@PradeepKumar-qs7ut Жыл бұрын
Bro parasalla sivasankarante vedio Koda chaiyana
@saiprasad42992 жыл бұрын
എന്തോ എപ്പിസോഡ് അവസാനിക്മ്പോൾ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... ശങ്കരനെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിച്ച പോകുന്നു.... മറുപക്ഷത് എന്തിനു വരണം മനുഷ്യന്റെ ബേദ്ധ്യം സഹിക്കാൻ എന്നും.... പ്രണാമം...