Рет қаралды 70,383
ലോകത്ത് കാശ് കൊടുക്കാതെ കിട്ടുന്ന ഒരേയൊരു സുഖമേ ഉള്ളൂ - ഉറക്കം. അത് കളഞ്ഞുകുളിച്ച് എന്തോ നേടാന്‍ ഓടുന്നവന്‍ ഇനിയെന്തു നേടാന്‍? ഉറക്കമുള്ളവന് എവിടെ കിടന്നും ഉറങ്ങാം. അതില്ലാത്തവന്‍ എവിടെ കിടന്നിട്ട് എന്തു കാര്യം?
ഉറങ്ങിയാല്‍ മാറാത്ത പനിയുണ്ടോ? ഉറങ്ങിയാല്‍ മാറാത്ത കാന്‍സര്‍ ഉണ്ടോ? ഉറങ്ങിയാല്‍ മാറാത്ത പ്രശ്നങ്ങള്‍ ഉണ്ടോ?
ഉറക്കം! ഉടയതമ്പുരാന്‍ ഇത്രയും വലിയ സമ്പത്തും ഇത്രയും വലിയ സൗഭാഗ്യവും നിത്യേന അനുഭവിക്കാന്‍ കയ്യില്‍ തന്നുവിട്ടിട്ട് ആ പൊതി എവിടെയോ മറന്ന്, ബാക്കി പൊതികളുമായി നടക്കുന്ന മനുഷ്യന്‍റെ ഗതി!
ഉറങ്ങൊന്നു നന്നായി....