Рет қаралды 198,752
മലേഷ്യയിൽ നിന്നെത്തി, മലയാളികളുടെ വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ച ഫലങ്ങളിലൊന്നാണ് #പുലാസാന്‍. For SUBSCRIBE #LiveKerala bit.ly/2PXQPD0
കാഴ്ചയില്‍ റംബൂട്ടാനോട് സാദ്യശ്യമുണ്ട്. പുറംതോടിന് നല്ല ചുവപ്പ് നിറവും. ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള പുറംതോടായതിനാല്‍ ഫിലോസാന്‍ പഴത്തിന് കുറേനാള്‍ ഫാം ഫ്രെഷ് ആയി നിലനില്‍ക്കാനും കഴിയുന്നു. കാര്യമായ രോഗകീടബാധകള്‍ കാണാത്ത സസ്യമാണ് പുലോസാന്‍. ഈ നിത്യഹരിതവൃക്ഷം പൂന്തോട്ടങ്ങള്‍ക്ക് അഴകുപകരാനും വളര്‍ത്താം.
കേരളത്തിൽ പുലാസാന്‍ വാണിജ്യകൃഷിക്ക് യോജ്യമാണെങ്കിലും, പൂവിടലും കായ്പിടിത്തവും ക്രമത്തിലല്ലാത്തതും ‘ഫ്ലാറ്റ്’ പഴങ്ങളുണ്ടാകുന്നതും പ്രധാന പ്രശ്നങ്ങളാണ്. ഒരു ‘തെര്‍മേസെന്‍സിറ്റീവ്’ സസ്യമായതിനാല്‍ പുലാസാന് അധിക ചൂടും താങ്ങാനാകില്ല. ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് 22 മുതല്‍ 32 വരെ ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അഭികാമ്യം. ഇനിയും സാധാരണയായി ലഭിച്ചുതുടങ്ങാത്ത പുലോസാന്‍ പഴങ്ങള്‍ക്ക് കിലോഗ്രാമിന് നല്ല വില ലഭിക്കുന്നതിനാല്‍ കൂടുതൽ കർഷകർ #Pulasan കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. Homegrown Nursery & Farms: Whatsapp / call: 8113966600
Call: 04828 297001