Рет қаралды 1,279
THEERANGALIL NINAYATHE....
തീരങ്ങളിൽ നിനയാതെ....
LYRICS - LEJIN CHEMMANI
MUSIC - MURALI APPADATH
SINGERS - ABHISHEK, ASWATHY
KEYBOARD PROGRAMING - ALAN
MIXING - JOHN MATHEW
DOP - JOHNCY XAVIER
EDITING - SALIN NIRAVU
STUDIO - MARS STUDIO KOCHI
LYRICS - M. തീരങ്ങളിൽ നിനയാതെ നീയെന്റെ അഴകായി തുടരുന്നുവോ
F. ഓളങ്ങളിൽ നനയാതെ നീയെന്റെ നിഴലായി പടരുന്നുവോ
M. ഒരു വേനൽ തളിരായ് മനസ്സിൽ നിൻ മോഹം.
കതിരേകുന്നൊരു നാളിൻ വരമായ് നീ വരുമോ
F. ഒരു തെന്നൽ കുളിരായ് മിഴിയിൽ നിൻ ദാഹം.
മഴയായിന്നൊരു രാവിൽ പൊഴിയാൻ നീ വരുമോ
M. കടവിൽ ഓരോ തോണികളെത്തും നിമിഷം എന്നെ ഓർക്കില്ലേ
F. പകലും പോകും ഇരവും മായും നിറമായ് കൂടെ നിറയില്ലേ.
M. മഴനൂല്കൊണ്ടെന്നകതാരിലോരോ സ്വകാര്യങ്ങളിഴനെയ്തൊരുക്കി
F. ശലഭങ്ങളാകും മിഴിരണ്ടിലും നിൻ വർണ്ണാഭിലാഷങ്ങളിളകി.
M. ഒരു വേനൽ തളിരായ് മനസ്സിൽ നിൻ മോഹം.
കതിരേകുന്നൊരു നാളിൻ വരമായ് നീ വരുമോ
F. ഒരു തെന്നൽ കുളിരായ് മിഴിയിൽ നിൻ ദാഹം.
മഴയായിന്നൊരു രാവിൽ പൊഴിയാൻ നീ വരുമോ
M. അകലെ നിന്നും മിന്നൽപോലെ അറിയും നേരം കൊതിയല്ലേ.
F. ദിനവും പോകും കനവും മായും തുണയായ് കൂടെ ഇനിയില്ലേ.
M.മഴവില്ല്കൊണ്ടെന്നകതാരിലെന്നോ
അനുരാഗമനുഭൂതിയെഴുതി.
F. കവിളോരം ചൂടുന്നഴകോലും നാണം
കരലാളനടയാളമുഴിയും
M. ഒരു വേനൽ തളിരായ് മനസ്സിൽ നിൻ മോഹം.
കതിരേകുന്നൊരു നാളിൻ വരമായ് നീ വരുമോ
F. ഒരു തെന്നൽ കുളിരായ് മിഴിയിൽ നിൻ ദാഹം.
മഴയായിന്നൊരു രാവിൽ പൊഴിയാൻ നീ വരുമോ