തൃശ്ശിലേരി ക്ഷേത്രം ചരിത്രവും ഐതിഹ്യങ്ങളും| Thrissilery mahadeva temple | 'ചരിത്രത്തിലൂടെ ഒരു യാത്ര'

  Рет қаралды 2,276

Connect Digital Media

Connect Digital Media

Күн бұрын

#thrissilery #wayanad #thrissilerytemple
തൃശ്ശിലേരി മഹാദേവ ക്ഷേത്രം
Thrissilleri Mahadeva Temple- wayanad
പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രങ്ങളുടെ നാടാണ് വയനാട്. ആധുനികതയുടെ സ്വാധീനത്തിലും പാരമ്പര്യങ്ങളെ മുറുകെ പിടിച്ചിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് തൃശിലേരി മഹാദേവ ക്ഷേത്രം. പുരാതന കാലം മുതല്‍ തന്നെയുള്ള തീര്‍ത്ഥാടന കേന്ദ്രമായ, ഇന്നും ദൂരെ ദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ തേടിയെത്തുന്ന ഈ ക്ഷേത്രത്തിന് ഇന്നും കൈമോശം വരാത്ത പല ആചാരങ്ങളുമുണ്ട്. തൃശിലേരി മഹാദേവ ക്ഷേത്രത്തിന്‍റെ ചരിത്രവും പ്രത്യേകതകളും
വയനാടിന്‍റെ സംസ്കാരവും ചരിത്രവും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് പുരാതനമായ തൃശിലേരി മഹാദേവ ക്ഷേത്രം. മാനന്തവാടി തിരുനെല്ലിക്ക് സമാപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. സ്വയംഭൂ ആണ് ക്ഷേത്രത്തിലെ ശിവലിംഗം എന്നു വിശ്വസിക്കപ്പെടുമ്പോഴും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ശിവലിംഗമാണ്. തൃശിലേരിയപ്പനായാണ് ശിവനെ ഇവി‌‌ടെ ആരാധിക്കുന്നത്. ഇവിടുത്തെ ശ്രീകോവിലിനു മുന്നിലായി പാര്‍വ്വതിക്കുള്ള ഒരു പീഠവും സമീപത്തായി ഗണപതി പ്രതിഷ്ഠയും കാണാം.
തൃശിലേരി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ്. ഏറെ വിശേഷപ്പെട്ടതാണ് ഈ പ്രതിഷ്ഠ എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റൊന്ന്, ജലദുര്‍ഗ്ഗയുടെ ശ്രീകോവിലിനു ചുറ്റമായി എല്ലായ്പ്പോഴും വെള്ളം കാണാം. കാലാവസ്ഥ ഏതായാലും ഈ ജലനിരപ്പ് ഒരേ നിലയിലാണ് കാണപ്പെട്ടു വരുന്നത്. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. കോവിലിനു ചുറ്റുമുള്ല ഈ വെള്ളത്തിന് നിരവധി ഔഷധസിദ്ധികളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
പരമ്പരാഗതമായ പല വിശ്വാസങ്ങളും ഇന്നും വെച്ചുപുര്‍ത്തുന്ന തൃശിലേരി ക്ഷേത്രം. വയനാട്ടിലെ പുരാതനമായ മൂന്നു തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് തൃശിലേരിയും തിരുനെല്ലിയും പാപനാശിനിയും. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലി തര്‍പ്പണത്തിനു ഏറെ പ്രസിദ്ധമാണ്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് പഴയ ആചാരം. ഇന്ന് ഇതേ രീതിയില്‍ പിന്തുടരുന്നവര്‍ വളരെ കുറവാണെങ്കിലും മൂന്നു ക്ഷേത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ്. തൃശിലേരിയില്‍ പോകുവാന്‍ സാധിച്ചിലലെങ്കില്‍ തിരുനെല്ലി ക്ഷേത്രത്തിൽ പണമടയ്ക്കുന്ന ഒരു പരിഹാര രീതിയും ഇവിടെ കാണാം.
A popular pilgrim centre in Wayanad, the Thrissilery Shiva Temple is one of the oldest temples in Kerala. The presiding deity here is Lord Shiva. The temple is linked to the renowned Thirunelli Temple in Wayanad. It is built to unique architectural proportions, has intricate carvings, and provides a calm and composed ambience. You can also see a small shrine of Jala Durga, located in a water body that originates from the Papanashini River near Thirunelli.
At a distance of 8 km from Mananthavady, 20 km from Thirunelly and 37 km from Kalpetta, Thrissilery Shiva Temple is a renowned Hindu temple located on the main Mananthavady-Mysore Highway in Wayanad district of Kerala. It is one of the popular Shiva temples in Kerala and also one of the well-known places of pilgrimage in Wayanad.
The principal deity of this temple is Lord Shiva. There is an interesting fact about this Thrissilery Shiva Temple. It is believed that the performance of ancestral rites at Thirunelly remain unfinished unless followed by offerings at this temple. There is a shrine for Jala Durga in the temple premises, which is believed to have been installed by Parasurama. The temple tank here never dries up.
The architecture of this temple is similar to the Vishnu Temple at Thirunelly. The idols and carvings in this temple exhibit exemplary art work. The principal deity Lord Shiva is also very enchanting in his looks. Devotees who visit this temple can offer flowers, Banana, and coconut to Lord Shiva. This temple is open for all visitors without any religious restrictions.
During the Malayalam month of Meenam which falls during March-April, the temple celebrates an annual festival. Another important festival, Puthari is celebrated in Thrissilery Shiva Temple is during the month of Thulam which is from October-November.

Пікірлер: 5
@akhilc4327
@akhilc4327 14 күн бұрын
🕉️വയനാട്ടുകുലവൻ🔱
@rajeshpayyadi1774
@rajeshpayyadi1774 2 жыл бұрын
super
@surabhi3394
@surabhi3394 2 жыл бұрын
Mananthavady yil ninn 8.5 KM
@jalajaprasad8278
@jalajaprasad8278 Ай бұрын
ആ ബായ്ഗ്രൗണ്ട് സൗണ്ട് ഓവർ ആണ് ഒന്നും കേൾക്കാൻ വയ്യ 😭
@bithujyothish648
@bithujyothish648 Жыл бұрын
Njn ഒരു തൃശൂർകാരി annu.തിരുനെല്ലിയിൽ വന്നപ്പോൾ ഇവിടെ വരിക ഉണ്ടായി.ഒരു പ്രത്യേക feel annu kittiye അവിടെ പോയപ്പോൾ.🙏🙏🙏🙏🙏
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
UNO!
00:18
БРУНО
Рет қаралды 4,7 МЛН
Thrissilery shiva temple Wayanad mananthavady the part temple of thirunelly
11:52
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН