TS സന്തോഷ്കുമാർ IPTA, ഓർമ്മദിനം..രാജി പാടുന്നു

  Рет қаралды 1,697

PANDAVAS KOCHI

PANDAVAS KOCHI

Күн бұрын

#ഇപ്റ്റ_ആലപ്പുഴ, കഞ്ഞിക്കുഴി കെ.കെ.നാരായണൻ സ്മാരകത്തിൽ സംഘടിപ്പിച്ച ടി.എസ്. സന്തോഷ് കുമാർ അനുസ്മരണവേദിയിൽ രാജി ഇളംകുന്നപ്പുഴ പാടുന്നു..
അനുസ്മരണ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഇപ്റ്റ നാട്ടരങ്ങ് കാവാലം രംഭാമ്മ ഫോക് ലോർ പുരസ്കാരം ശ്രീ ബുധനൂർ രാജന് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശ്രീകുമാർ അരീപ്പറമ്പ് രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് കുട്ടനാടിന്റെ പാട്ടമ്മയായ രംഭാമ്മയുടെ പേരിലുള്ള ഫോക് ലോർ പുരസ്കാരം. സാധാരണക്കാരന്റെ ജീവിതാവസ്ഥകളെ നാടകങ്ങളാക്കി നാട്ടുപാട്ടുമായി കേരളത്തിന്റെ ഭൂമിക ഇളക്കിമറിച്ച അതുല്യ പ്രതിഭയായിരുന്നു ടി.എസ്.സന്തോഷ്കുമാറെന്ന് മന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നാടകത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയോടെ സത്യസന്ധമായ കലാസപര്യ തുടർന്ന സന്തോഷ് പകർന്ന ഊർജ്ജം പുതു തലമുറ ഏറ്റെടുത്തതിൽ അദ്ദേഹം ലിറ്റിൽ ഇപ്റ്റ കുട്ടികളെ അനുമോദിച്ചു.
ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻറ് ടി.വി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എൻ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീമതി.പി.കെ. മേദിനി, ഷേർളി സോമസുന്ദരൻ, ഗീതാ പുഷ്കരൻ, ജോസഫ്ആന്റണി, ചലച്ചിത്ര നടൻ അമൽ രാജ്ദേവ് , സംവിധായകൻ ആർ.ജയകുമാർ, നടൻ സി.പി. മനേക്ഷാ, പി.എസ്.സന്തോഷ് കുമാർ, നാടൻപാട്ട് ഗായകൻ സുധി നെട്ടൂർ, സംഗീത സംവിധായകൻ ആലപ്പി മോഹനൻ, കെ.എൻ.ബാലകൃഷ്ണൻ, സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവ് ഗിരീഷ്അനന്തൻ, സജീവ്കാട്ടൂർ, നടൻ സജു KPAC, വി.പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു. ഇപ്റ്റ ആലപ്പുഴ ജില്ലാ സെക്രട്ടറി കെ.സജീവൻ സ്വാഗതവും
എം.ഡി. അനിൽകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ലിറ്റിൽ ഇപ്റ്റ കുട്ടികളുടെ നാടകം " റോസിലി"യുടെ അവതരണം നടന്നു. ശ്രീമതി ഷേർളി സോമസുന്ദരൻ നാടകം ഉദ്ഘാടനം ചെയ്തു. നടൻ അമൽ രാജ്ദേവ് ആശംസകൾ നേർന്നു. ഡോ.അയ്യപ്പപണിക്കരുടെ കവിതയെ ആസ്പദമാക്കി ജോസഫ് ആന്റണിയാണ് കഴിഞ്ഞ ഒരു മാസമായി കെ.കെ.നാരായണൻ സ്മാരകത്തിൽ നടന്നു വന്ന ക്യാമ്പിൽ 5 വയസ് മുതൽ 18 വയസു വരെയുള്ള കുട്ടികളെ നാടകം പരിശീലിപ്പിച്ചത്.
ഇപ്റ്റ നാട്ടരങ്ങ്, പാണ്ഡവാസ് കൊച്ചി, ഇപ്റ്റ അരൂർ പാട്ട് കോർമ്പൽ, കതിരോല കലവൂർ തുടങ്ങിയ നാടൻപാട്ടു സംഘാംഗങ്ങളുടെ നേതൃത്വത്തിൽ സന്തോഷ് കുമാറിന്റെ ഓർമ്മകൾക്ക് മുന്നിൽ നാടൻപാട്ടുകളുടെ സമർപ്പണം നടത്തി.

Пікірлер: 5
Modus males sekolah
00:14
fitrop
Рет қаралды 16 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 214 МЛН
AARAANDA   AARAANDA
4:25
PANDAVAS KOCHI
Рет қаралды 20 М.
Modus males sekolah
00:14
fitrop
Рет қаралды 16 МЛН