Рет қаралды 9,752
Shukoor irfani singing Thwaha Rasoolullave
Lyrics: Shukoor Irfani
camera: Shereef Sama
shoot at: Sultan qaboos masjid Oman.
ത്വാഹാ റസൂലുല്ലാവേ
താജുൻ ലിൽ അമ്പിയാവേ
താങ്ങായ് വരൂ നിലാവേ
തീരാത്ത നോവിനാലേ
കേഴുന്നിതാ ഹിലാലേ
പാപങ്ങൾ ചെയ്ത് പോയീ
പിഴവിന്റെ തോഴനായി
നബിയെ മറന്ന് പോയീ
കൈകൾ പുണരൂ ഹാദീ
ഖുദ്ബിയദീ ഫുആദീ....
* * * * * * * * * * * * * 1
മദ്ഹേറെ കോർത്തു പാടീ / കരളിന്റെ പൂവിനായീ
മഹ്ബൂബീ നൂറിനായീ -2
#ഇശ്ഖിന്റെ തേനിനായീ
#കൊതിയുണ്ട് ഖൽബിലായി
ഹൃദയം തുറന്നു പാടാൻ
ഇശ്ഖിൽ അലിഞ്ഞു ചേരാൻ -2
മിസ്കിന്റെ ഗണ്ഡമേറാൻ സ്റ്റ
കണ്ണീരണിഞ്ഞു പാടാൻ
കഴിയാത്ത പാപിയായ് ഞാൻ
* * * * * * * * * * * * * 2
അറിയാം ഹബീബു മാത്രം
അഭയം തരുന്ന ഗാത്രം
#ഹശ്റിൻ കഠേ)ര തീരം
ശഫീആയ് ഹബീബുമാത്രം
ഹൗളിൻ സുഗന്ധ തീർത്ഥം
ഇവർക്കേകൂ പാനപാത്രം -2
തട്ടല്ലേ എന്റെ തേട്ടം
മദദേകിടുന്ന നോട്ടം
പതിയേണമെന്നിലേറ്റം
* * * * * * * * * * * * * 3
ഇനി കൈവിടല്ലേ ത്വാഹാ
കനവിൽ വരില്ലേ സ്നേഹാ -2
#നബിയോരെ തോഴരായീ
#വാണോരെ തോഴനായീ
അതിനെങ്കിലും ഹബീബീ
തർബിയ്യത്തേകൂ ഹാദീ -2
വരണം മദീന വാദീ
മുത്തിന്റെ വഴിയിലായി
മൗത്താക്കണം ഇലാഹീ.....