Рет қаралды 671,709
സിനിമകഥയെ പോലും വെല്ലുന്ന ഒരു പ്രണയ കഥയാണ് ലളിതയുടേത്. 26 വയസ്സുള്ള ലളിത ബന്‍സി താനെ സ്വദേശിയാണ്. 2012ല്‍ വിവാഹത്തിന് തൊട്ടുമുമ്പാണ് അകന്ന ബന്ധു ലളിതയ്ക്കു മേല്‍ ആസിഡ് ഒഴിച്ചത്. ആ ആക്രമണത്തില്‍ ലളിതയുടെ മുഖം പൂര്‍ണമായും പൊള്ളി. 17 ശസ്ത്രക്രിയകള്‍ ചെയ്തു. 12 ശസ്ത്ര ക്രിയകള്‍ കൂടി ബാക്കിയുണ്ട് ഇനി. എന്നാല്‍ റോങ് നമ്പര്‍ ലളിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. മൂന്നു മാസം മുമ്പ് ലളിതയുടെ നമ്പറില്‍ നിന്ന് രവിശങ്കറിന് ഒരു കാള്‍ വന്നു. പതിനഞ്ചു ദിവസത്തിനു ശേഷമാണ് തിരികെ വിളിക്കുന്നത്'. തുടര്‍ന്ന് ഇരുവരും ഫോണിലൂടെ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. പ്രണയത്തിന് വഴി മാറുകയും, വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. മലാഡില്‍ സി സി ടി വി ഓപ്പറേറ്ററാണ് രവി. തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍, അതിന് അവള്‍ അര്‍ഹയല്ലായെന്നായിരുന്നു അവളുടെ മറുപടി. തനിക്കെതിരെയുണ്ടായ അക്രമം അവശേഷിപ്പിച്ച പാടുകളെ കുറിച്ചും അവള്‍ തുറന്നു പറഞ്ഞിരുന്നു. 'ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, എനിക്കറിയാമായിരുന്നു അവള്‍ എനിക്കൊപ്പമുണ്ടാകണമെന്ന്. കാഴ്ചയല്ലല്ലോ പ്രധാനം' രവി പറയുന്നു. നടന്‍ വിവേക് ഒബ്‌റോയി അടക്കം പല പ്രശസ്തരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. താനെയില്‍ സ്വന്തമായി ഒരു അപ്പാര്‍ട്ട്‌മെന്റ് ആണ് ലളിതയ്ക്ക് സമ്മാനമായി വിവേക് ഒബ്‌റോയി നല്‍കിയത്. പ്രശസ്ത ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്‌ലയുമാണ് ലളിതയുടെ വിവാഹവസ്ത്രം രൂപകല്‍പന ചെയ്തത്. ഒരു നെക്ക്‌ലെസും ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. ആസിഡ് ആക്രമണ ഇരകളുടെ സംഘടനയായ 'സാഹസ് ഫൌണ്ടേഷനില്‍' അംഗമാണ് ലളിത.