ഏറ്റുമാനൂരപ്പൻ കീർത്തനം | അന്തമില്ലാത്ത സംസാരദുഃഖത്താൽ | Ettumanoorappan Keerthana8m |

  Рет қаралды 8,882

KRISHNAKRIPAAMRUTHAM

KRISHNAKRIPAAMRUTHAM

Күн бұрын

Lyrics: Unknown (a true devotee of Lord Mahadevan)
Music & sung : SURESH C. KURUP
ഈ കീർത്തനം എഴുതിയ ഭക്തനോ അദ്ദേഹത്തെ അറിയാവുന്നവർ ആരെങ്കിലുമോ ഈ കീർത്തനം കേൾക്കാൻ ഇടയായാൽ അത് കമൻറ് ബോക്സിൽ അറിയിക്കുക. അദ്ദേഹത്തിൻറെ പേര് വീഡിയോയുടെ ടൈറ്റിലിൽ ചേർക്കാൻ വേണ്ടിയാണ്...
ഏറ്റുമാനൂരപ്പൻ കീർത്തനം
അന്തമില്ലാത്ത സംസാരദു:ഖത്താൽ
വെന്തുനീറുന്നു മാനസമെപ്പൊഴും...
ബന്ധുവായെനിയ്ക്കാരുമില്ലീശ്വരാ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ആധിവ്യാധികളെല്ലാമൊഴിച്ചെന്നെ
ആർത്തിനാശനാ! കാത്തുരക്ഷിയ്ക്കണേ!...
ആരുമില്ലമറ്റാശ്രയം ശങ്കരാ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഇന്ദുചൂഡാ! ഭവൽപാദതാരിലെൻ
ജന്മപുഷ്പങ്ങളർച്ചിച്ചിടുന്നു ഞാൻ...
ചന്ദ്രശേഖരാ! പാർവതീവല്ലഭാ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഈശ്വരാ! തവ രൂപവും നാമവും
മാനസത്തിൽ വിളങ്ങിനിന്നീടണേ!...
ഭക്തിയോടെ ഭജിച്ചിടാമെപ്പൊഴും...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഉറ്റവരായൊരാളുമില്ലാതെ ഞാൻ
മൃത്യുപീഡകളേറ്റുവലയുമ്പോൾ
അന്തകാന്തകാ! മൃത്യുഞ്ജയ! പ്രഭോ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഊഴിയിൽവന്നനാൾതൊട്ടിതേവരെ
ഊനമേറ്റാതെ പാലിച്ച തേവരേ!...
ഉഗ്രമൂർത്തേ! അഘോരാ! ഖരപ്രിയാ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഋഷഭവാഹനാ! ഗൗരീപതേ! ജയ!...
ഋഷികൾ വാഴ്ത്തുന്ന സർവേശ്വരാ! ജയ!...
ഏറ്റമോദമനുഗ്രഹിച്ചിടണേ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
എന്നുമെന്നും ഗിരീശ! ഭവൽപ്പദം
തന്നിൽ വീണു നമസ്കരിയ്ക്കുന്നു ഞാൻ...
ഏഴയാണെനിയ്ക്കാലംബമേകണേ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഏകനായകാ ! സർവേശ്വരാ! ഭവൽ...
...പാദമല്ലാതെയില്ലെനിയ്ക്കാശ്രയം...
ദേവദേവ! മഹേശ്വരാ! ശംഭുവേ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഐശ്വര്യം ധനം വിദ്യയും കീർത്തിയും
ആയുരാരോഗ്യമൊക്കെ നൽകീടണേ!...
അദ്രിജാപതേ! സൽകൃപാവാരിധേ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഒട്ടനവധി ജന്മങ്ങളായി ഞാൻ
കഷ്ടമെത്ര സഹിയ്ക്കുന്നുമാപതേ!...
ദു:ഖമെല്ലാമൊഴിച്ചു രക്ഷിയ്ക്കണേ!...
ഏറ്റുമാനൂർ മഹാദേവ I പാഹിമാം...
ഓതിടാം ഭവൽകീർത്തനമെപ്പൊഴും
ആധിവ്യാധികളെല്ലാമകറ്റണേ!...
പാർവതീപതേ! തൃപ്പാദമാശ്രയം...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
ഔഷധം തിരുനാമങ്ങളീശ്വരാ!...
ഈ മഹാജന്മവാരിധി താണ്ടുവാൻ...
കർമ്മവ്യാധികൾ തീർത്തു കാത്തീടണേ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
അംഗത്തിൽ പാതി പാർവതിയ്ക്കേകിയും,
ഗംഗയെ തിരുമൗലിയിൽ ചൂടിയും...
ചന്ദ്രശേഖരാ! നിത്യവും കാണണേ!...
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം..
അക്ഷരങ്ങളാൽ കോർത്തൊരീ മാലിക...
ദക്ഷിണാമൂർത്തി! നിത്യവും ചാർത്തണേ!...
രക്ഷിച്ചീടണേ! തമ്പുരാനേ! പ്രഭോ! ..
ഏറ്റുമാനൂർ മഹാദേവ ! പാഹിമാം...
#hindu_devotional_song
#devotionalsongs
#lordshiva
#lordmahadev
#lordmahadevan
#ettumanoorappan
#mahadevakeerthanam
#shivakeerthanam
#shambhoshankara
#shambho
#shambhusong

Пікірлер: 14
ETTUMANOORIL VAAZHUM EESWARA.. SHIVA DEVOTIONAL SONG
11:08
pazhani puthran
Рет қаралды 369 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 66 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 15 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Nerukayil Chandrakalayumenthi
8:29
Manakkadu Gopan - Topic
Рет қаралды 24 М.
Aadi Shesha Sayiyam... with Lyrics
6:14
Soumya D K
Рет қаралды 1,4 МЛН
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,3 МЛН
Sreekrishna Bajana Krishna  Devotional Songs Hindu Devotional Songs Malayalam 2018
30:23
Sree Ettumanoorappan Song_Oham Namashivaya
20:40
Vinod Ettumanoor
Рет қаралды 222 М.
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,8 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 66 МЛН