Рет қаралды 559,273
(26/11/2020) പത്തനംതിട്ട ജില്ലയിലെ റാന്നി ഡിവിഷന്റെ കീഴിൽ ചിറ്റാർ സ്റ്റേഷൻ പരിധിയിൽ സീതത്തോടിനടുത്ത് കിടങ്ങലിൽ "ശ്രീ.മുജീബ്" അവർകളുടെ വീട്ടിലെ കുളിമുറിയിൽ അകപ്പെട്ട രാജവെമ്പാലയെ ഉച്ചയോടുകൂടി പിടികൂടാൻ കഴിഞ്ഞു.എന്റെ ജീവിതത്തിൽ ഞാൻ പിടികൂടുന്ന 201-മത് രാജവെമ്പാലയാണ്.
ഏകദേശം 10 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ വൈകുന്നേരത്തോടുകൂടി ചിറ്റാർ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾകാട്ടിൽ തുറന്നു വിട്ടു.
എല്ലാവർക്കും ശുഭദിനം നേരുന്നു.