അനുഗ്രഹീത പഠനത്തിനായി കർത്താവിന് മഹത്വം എന്നാൽ ഒരു കാര്യത്തിൽ Clarification വേണ്ടതാണ് എന്ന് തോന്നുന്നു. യാക്കോബ് എന്ന പേരിൻ്റെ അർത്ഥം ഉപായി എന്നാകാം എന്നാൽ യാക്കോബ് തൻ്റെ ജ്യേഷ്ഠനേയും അപ്പനേയും അമ്മായിയപ്പനേയും വഞ്ചിച്ചു എന്ന് പറഞ്ഞാൽ അത് എങ്ങനെ ശരിയാകും.? ജ്യേഷ്ഠാവകാശത്തിന് മൂല്യം നൽകാതെ ചുവന്ന പായസം കുടിക്കുവാൻ വെമ്പിയ ഏശാവ് തൻ്റെ ജന്മാവകാശം വിൽക്കുവാൻ തയ്യാറായത് യാക്കോബ് ഉപായി ആയതുകൊണ്ടല്ലല്ലോ? യാക്കോബ് അക്കാര്യത്തിന് മൂല്യം നൽകിയതുകൊണ്ട് ഏറ്റവും നല്ല സമയത്ത് അവൻ അത് സ്വന്തമാക്കി. ഈ കച്ചവടത്തിൽ യാക്കോബിനെ കുറ്റപെടുത്തുവാൻ അധികപങ്കും യാതൊരു മടിയും കാണിക്കുന്നില്ല. എന്നാൽ ദൈവാത്മാവ് ഈ വിഷയത്തിൽ പ്രതികരിച്ചതല്ലെ നാം മുഖവിലക്ക് എടുക്കേണ്ടത്? " ഇങ്ങനെ ഏശാവ് ജേഷ്ഠാവകാശത്തെ അലക്ഷ്യമാക്കി കളഞ്ഞു" ഉൽപത്തി 25:34. "ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെ പോലെ അഭക്തൻ" എബ്രായർ 12:16 എന്ന് പുതിയ നിയമവും സാധൂകരിക്കുന്നു. യാക്കോബിനെ ഉപായി എന്ന് ഏശാവ് വിളിക്കുന്നുണ്ടെങ്കിലും ദൈവം ഒരിക്കലും വിളിക്കുന്നില്ല എന്ന വസ്തുത നാം ഗൗരവത്തോടെ കാണേണ്ടതാണ്. ഇനി അനുഗ്രഹം നേടുന്ന വിഷയത്തിൽ; തൻ്റെ പിതാവിനെ യാക്കോബ് വഞ്ചിച്ചു എന്ന് ഒറ്റ നോട്ടത്തിൽ ഏത് മനുഷ്യനും തോന്നും. എന്നാൽ വഞ്ചിക്കപ്പെട്ടു എന്ന് മനുഷീക ദൃഷ്ട്രിയിൽ ആർക്കും തോന്നുന്ന രംഗത്ത് ഇസഹാക്കിൻ്റെ പ്രതികരണം ആണ് നാം ശ്രദ്ധിക്കേണ്ടത്. സാധാരണ നിലയിൽ ശാപവാക്കുകൾ പറയേണ്ട സ്ഥാനത്ത് "നീ വരുമുമ്പേ ഞാൻ സകലവും തിന്ന് അവനെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ അനുഗ്രഹിക്ക പെട്ടവനുമാകും" (ഉൽപത്തി 27:33 )എന്നാണ് ഇസഹാക്ക് പ്രതികരിച്ചത്. മാത്രമല്ല അറിയാതെ അനുഗ്രഹിച്ച ഇസഹാക്ക് അറിഞ്ഞു കൊണ്ട് അവനെ വിളിച്ച് വീണ്ടും അനുഗ്രഹിച്ചോ? ഉൽപത്തി 28:1 ൽ യാക്കോബിനെ വിളിച്ച് ഇസഹാക്ക് അനുഗ്രഹിക്കുന്നുണ്ട്. അപ്പോൾ ആരാണ് മാനസാന്തരപെട്ടത്? (യാക്കോബോ ? ഇസഹാക്കോ ?) വേറെ തെളിവുകളും ഉണ്ട് വിസ്താരഭയത്താൽ എഴുതുന്നില്ല. തൻ്റെ അമ്മായിയപ്പനേയും യാക്കോബ് എവിടേയും ചതിക്കുന്നില്ല. മറിച്ച് ലാബാനാണ് യാക്കോബിൻ്റെ പ്രതിഫലം 10 തവണ മാറ്റിയത്. ദൈവം യാക്കോബിനോട് കൂടെ ഉണ്ടായിരുന്നു. ദൈവം പറഞ്ഞപ്പോൾ ആണ് യാക്കോബ് ലാബാനെ വിട്ട് ഓടി പോകുന്നത്. (ഉൽപത്തി 31:3) ആ ചരിത്രം പരിശോധിച്ചാൽ " നാളെ ഒരിക്കൽ എൻ്റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എൻ്റെ നീതി തെളിവായിരിക്കും" (ഉൽപത്തി 30:33) എന്ന് യാക്കോബ് ലാബാനോട് പറഞ്ഞത് അക്ഷരം പ്രതി സത്യമായിരുന്നു. റാഹേൽ അപ്പൻ്റെ ഗൃഹബിംബം എടുത്തുകൊണ്ട് പോന്നത് യാക്കോബിൻ്റെ അറിവോടെയല്ല. യോസേഫിനെ വിറ്റ വിഷയത്തിൽ ദൈവം ഞങ്ങളുടെ അകൃത്യം കണ്ടെത്തി എന്ന് പറഞ്ഞ് യാക്കോബിൻ്റെ 10 മക്കളും കുറ്റം ഏറ്റ് പറയേണ്ടി വന്നു. എന്നാൽ യാക്കോബിന് ആ ഗതികേട് ഉണ്ടായില്ല എന്ന വസ്തുത നാം മറക്കരുത്. കാരണം യാക്കോബിൻ്റെ എല്ലാ നീക്കവും വിശ്വാസത്താൽ ആയിരുന്നു. അതുകൊണ്ട് ഇനിയെങ്കിലും യാക്കോബിനെ കുറ്റപെടുത്തുന്നത് അവസാനിപ്പിക്കണം. ദൈവം കുറ്റപെടുത്താത്ത വിഷയത്തിൽ നമുക്ക് കുറ്റപ്പെടുത്തുവാൻ എന്തവകാശം?