ആകാശത്തിനും കടലിനും അപ്പുറം.... ബാബു സേട്ട് എന്ന മനുഷ്യൻ്റെ കഥ കൂടിയായി ചെമ്മീനിൻ്റെ രണ്ടാം ഭാഗം.
@ajithav.s6106 күн бұрын
Great🙏
@nylekumar46176 күн бұрын
Super
@sasikumarak81597 күн бұрын
എത്ര മനോഹരമായ അവതരണം, ബാബു sedinte കഥ വല്ലാതെ കേട്ടിരുന്നു പോയി. ഇനിയും ഇനിയും ഈ കഥകൾ അങ്ങ് തുടരുമല്ലോ
@NaseemudeenSulaiman8 күн бұрын
ചെമ്മീൻ സിനിമയെ കുറിച്ചുള്ള രണ്ടാം എപ്പിസോഡിന്റെ അവതരണം ഏറെ ഇഷ്ടമായി.
@jobthomass85818 күн бұрын
പ്രിയപ്പെട്ട ഭാസുര ചന്ദ്രൻ sir.ചെമീൻ അവലോകനം രസകരമായിരിയ്ക്കുന്നു.ഞാൻ FB യിൽ post ചെയ്യുന്നു..
@asokanbhagi73107 күн бұрын
മനുഷ്യനു ഒരിക്കലും മടുക്കാത്ത സൗന്ദര്യമാണ് കടൽ തരുന്നത്. ശരിക്കും ആകാശത്തിന്റെ സാന്ദര്യമാണ് കടലിൽ റിഫ്ളക്റ്റു ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ കടലിന്റെ സൗന്ദര്യത്തിന്റെ പകുതി മാർക്കു ആകാശത്തിനുള്ളതാണ്.
@d4manfilmclub8 күн бұрын
❤
@d4manfilmclub9 күн бұрын
Super story
@d4manfilmclub9 күн бұрын
✔️
@thinkinbare40045 ай бұрын
Sir, 🙏...... I have marked the day I found your channel as a soothing breeze in the whirlwind of life. 🙂
@AdvSIShah Жыл бұрын
"കേട്ടിരുന്നു പോവുക" എന്ന പ്രയോഗത്തിൽ അഭംഗി ഉണ്ടോ ആവോ. അങ്ങനെയാണ് സംഭവിച്ചത്. ജോലിത്തിരക്ക് ഉള്ള സമയത്ത്, പിന്നീട് കാണാം, എന്ന ധാരണയിൽ വെറുതെ ഒന്ന് ക്ലിക്ക് ചെയ്തതാണ്. എന്നാൽ , 23 മിനിറ്റും കണ്ടു. ചില ഭാഗങ്ങൾ ആവർത്തിച്ചു കണ്ടു. പ്രേക്ഷകന്റെ ചിന്ത എത്താത്തിടത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കൗശലം ഉടനീളം കാണാം. രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിന്റെ, പറഞ്ഞു മുഷിഞ്ഞു കഴിഞ്ഞ കാര്യങ്ങളിൽ ഇനി എന്ത് പറയാൻ? ഉണ്ട്- ആരും ചൂണ്ടിക്കാണിക്കാത്ത, എന്നാൽ പ്രധാനപ്പെട്ട, ഒരു സംഗതി. അതെന്താണെന്നു കണ്ട് മനസ്സിലാക്കുക . രഞ്ജിത്ത് നിർബന്ധമായും അത് കേൾക്കണം . ബാലചന്ദ്രമേനോനു നേരെ ഇത്ര മർമ്മഭേദിയായ അമ്പ് ഇതുവരെ ചെന്നിട്ടുണ്ടാകില്ല. "മൂന്നു നേരം ഈഗോയും ഒരു നേരം ഓർമ്മകളും ആഹരിച്ചു കഴിയുന്ന: മേനോൻ ഈ വർത്തമാനം നിശ്ചയമായും കാണണം. ചെമ്മീൻ എന്ന ചലച്ചിത്രത്തിനു മികച്ചതും മൗലിക ആശയസമ്പന്നവുമായ വേറെ ഒരു ആസ്വാദനം ഉണ്ടാകില്ല. 'പഞ്ചഭൂതങ്ങളുടെ സിനിമ' എന്ന വിശേഷണത്തിൽ സ്നേഹാദരത്തിൽ മെഴുകിയ അതിശയോക്തി ഉണ്ടെന്നു തോന്നി. എന്നാൽ പ്രകൃത സിനിമ 'ആകാശത്തിന്റെ കൂടി സിനിമയാണ്. എന്ന നിരീക്ഷണം മൗലികചിന്തയുടെ ദീപാവലി തെളിക്കുന്നു. വീണ്ടും ആ സിനിമ കാണണം. കാണാതെ പോയ ആകാശങ്ങൾ കണ്ടെത്തണം. മനോഹരം.
Genuine analysis, great work. Waiting to watch cult episodes. Congratulations
@jishasarath8711 Жыл бұрын
'Catta waiting' for 11 'Cult films '
@rajankarikath8598 Жыл бұрын
You said it
@ajithav.s610 Жыл бұрын
കൃത്യമായ നിരീക്ഷണം 👌🙏
@hapspy Жыл бұрын
❤👌🏽
@venugopalparameshwarthonna7246 Жыл бұрын
🌹
@naseemchirayinkeezhu3023 Жыл бұрын
പഴയ കാലത്ത് ചിത്രീകരിച്ചതും, കഥ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും അത് അവതരിപ്പിച്ച നടന്മാരെ കൊണ്ടും പ്രേക്ഷക മനസ്സിൽ ഉറച്ചു പോയ സിനിമകൾ, പുതിയ നടന്മാരെ വച്ചും പുതിയ പശ്ചാത്തലം വച്ചും റീ മേക്കു ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. പഴയ രതി നിർവേദവും, ഭാർഗ്ഗവീ നിലയവും അത്തരത്തിൽ എന്റെ മനസ്സിൽ ഉറച്ചു പോയ സിനിമകളാണ്. പുതിയ സംവിധായകരോട് ചെമ്മീനും കൂടി റീ മേക്കു ചെയ്ത് കുളമാക്കരുതേ എന്നൊരു അപേക്ഷ മാത്രം.
@rameshbabu-bz8un Жыл бұрын
❤❤❤
@ravimenon1346 Жыл бұрын
Wellsaid
@gayathri.raveendrababu Жыл бұрын
പുതിയ അറിവുകൾ തന്ന ഈ അവതരണം ഒരുപാട് ഇഷ്ടമായി
@sunildutt7275 Жыл бұрын
ചങ്ങമ്പുഴ കടന്നു വരാത്ത ഒരു നല്ല മലയാള സാഹിത്യ പ്രഭാഷണവും ഉണ്ടാവില്ല.ചങ്ങമ്പുഴ കടന്നു വന്നിരിക്കും. ഭാസുരചന്ദ്രൻ സാറിന് അത് നല്ല ബോധ്യവും ഉണ്ട്.ചങ്ങമ്പുഴയെ വൈകിയേ മനസ്സിലാക്കിയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ട ലേഖനം ഉണ്ടായിട്ടുണ്ട്.
@ajithkumar7679 Жыл бұрын
സത്യൻ മാഷ് അല്ലെങ്കിൽ സത്യൻ സാർ ജീവിച്ചിരുന്നെങ്കിൽ 111 വയസായേനെ ഓർക്കുക
@gayathri.raveendrababu Жыл бұрын
മനോഹരമായ അവതരണം. അറിവു പകരുന്ന ആവിഷ്ക്കാരം
@kuriancc456 Жыл бұрын
സത്യനെപ്പോലെ ഒരു മഹാനടന്‍ ഇന്ന് ലോക സിനിമയിലില്ല. മലയാള സിനിമയില്‍ അഭിനയത്തില്‍ ഈസിനെസ്സ് കൊണ്ടുവന്നത് മോഹന്‍ലാലല്ല സത്യന്‍ മാഷ് ആണ്. മമ്മൂഞ്ഞ് ജീവിതത്തിലും,സിനിമയിലും ഇന്നും അനുകരിക്കുന്നത് സത്യന്‍ മാഷെ ആണ്,അത് ഇന്നത്തെ തലമുറയ്ക്ക് സത്യന്‍ മാഷെ അറിയാത്തത് എട്ടുകാലി മംമൂഞ്ഞിന്‍റെ ഭാഗ്യം. പ്രേം നസീര്‍ മീശ വച്ചാലും,വടിച്ചാലും ഒരുപോലെ സുന്ദരനാണ്.എട്ടുകാലി മമ്മൂഞ്ഞ് മീശ വടിച്ചാല്‍ ആള്‍ക്കുരങ്ങാണ്
@ajithkumar7679 Жыл бұрын
സത്യൻ മാഷിന്റെ പൗരുഷവും, ക്യാമറ ഫിഗറും പ്രതിപാദിച്ചു കണ്ടില്ല, മാത്രമല്ല വാഴ്വേവേമായ ത്തിലെയും കരിനിഴ ലിലെയും, ഭാവഅഭിനയത്തെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല
@chank1789 Жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും സുന്ദരൻ മമ്മൂട്ടിയാണ് അതു കഴിഞ്ഞാൽ മോഹൻലാൽ. പ്രേംനസീർ അദ്ദേഹത്തിൻ്റെ യൌവ്വനകാലത്തെ നടൻമാരിൽ ഏറ്റവും സുന്ദരനായിരുന്നു എന്നു മാത്രം. അഭിനയത്തിൻ്റെ കാര്യത്തിൽ നസീർ പരാജയമായിരുന്നു എന്നതും വസ്തുതയാണ്.
@ajithkumar7679 Жыл бұрын
ക്യാമെറയ്ക്കു എല്ലാ ആംഗിൾ ഉലും പ്രേം നസീർ സുന്ദരനായിരുന്നു, ക്യാമറാമാൻ പലരും പറഞ്ഞിട്ടുള്ളതാണ്
@chank1789 Жыл бұрын
@@ajithkumar7679 പ്രേംനസീർ സുന്ദരനായിരുന്നില്ല എന്നല്ല ഞാൻ പറയുന്നത്. മലയാള സിനിമ കണ്ട ഏറ്റവും സുന്ദരൻ പ്രേംനസീറാണ് എന്നു പറയുന്നതിനോടാണ് യോജിക്കാത്തത്. .
@santhoshramachandran9994 Жыл бұрын
മലയാള സിനിമയിൽ ശ്രീരാമനും, ശ്രീകൃഷ്ണനും, മഹാബലിയും, കടമറ്റത്തു കത്തനാരും, വടക്കൻ പാട്ടിലെ വീര നായകന്മാരായും, അഭിനയിക്കാൻ കഴിഞ്ഞ ഒരേ ഒരു നടനേ നമുക്കുള്ളൂ... ശ്രീ മമ്മൂട്ടിയ്ക്കൊന്നും ഒരു ദൈവിക തേജസ്സുള്ള കഥാപാത്രം അഭിനയിച്ചു ഫലിപ്പിയ്ക്കാൻ കഴിയില്ല....
@santhoshramachandran9994 Жыл бұрын
അതേ അഭിനയത്തിൽ പരാജയപ്പെട്ട നടൻ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകൻ ആയി അഭിനയിച്ചു ഗിന്നസ് റെക്കോർഡ് ഇട്ടത്. അഭിനയിക്കാൻ അറിയാത്ത നടന്റെ ചുമലിൽ ആണ് മലയാള സിനിമ വ്യവസായം പതിറ്റാണ്ടു കളോളം നിലനിന്നത്. അഭിനയിക്കാൻ അറിയാത്ത നടന് വേണ്ടി മാത്രമാണ് അദ്ദേഹംത്തിന്റെ ശബ്ദത്തിൽ 3000ൽ അധികം ഗാനങ്ങൾ പാടി ഗാന ഗന്ധർവ്വൻ, ഗാന ഗന്ധർവ്വൻ ആയത്.അഭിനയിക്കാൻ അറിയാത്തതു കൊണ്ടാണ് കൊണ്ടാണ് തിയേറ്ററുകൾ ഹൗസ് ഫുൾ ആയി വടക്കൻ പാട്ടു ചിത്രങ്ങൾ അടക്കം നിർമ്മിക്കപ്പെട്ടത്. അഭിനയിക്കാൻ അറിയാത്തത് കൊണ്ടാണ് ഇന്നും അദ്ദേഹം അഭിനയിച്ച സിനിമകളിലെ പാട്ടുകൾ ആളുകൾ പാടിക്കൊണ്ട് നടക്കുന്നത്. ഓണം വന്നാൽ പോലും ഇന്നും എവിടെയും കേൾക്കുന്നത് അദ്ദേഹം പാടി അഭിനയിച്ച സിനിമകളിലെ പാട്ടുകൾ ആണ്.
@chank1789 Жыл бұрын
@@santhoshramachandran9994 പഴയ പാട്ടുകൾ ഇപ്പോഴും പാടി നടക്കുന്നത് സിനിമയിൽ ആ പാട്ടുകളുടെ രംഗത്ത് പ്രേംനസീർ ആയതുകൊണ്ടോ പാടിയത് യേശുദാസ് ആയതുകൊണ്ടോ അല്ല; കേൾക്കാൻ ഇമ്പമുള്ളവയും പാടാൻ എളുപ്പമായവയുമായതുകൊണ്ടാണ്. യേശുദാസിനെ ഗാനഗന്ധർവ്വൻ എന്നു വിളിച്ചിരുന്നത് അദ്ദേഹം പ്രേംനസീറിനുവേണ്ടി പാടിയതുകൊണ്ടല്ല;അദ്ദേഹത്തിൻ്റെ സ്വരമാധുരി കണക്കിലെടുത്താണ്. പ്രേംനസീർസിനിമകൾക്കുവേണ്ടി പാടിയ പാട്ടുകളേക്കാൾ മനോഹരമായി മറ്റ് നടൻമാരുടെ സിനിമകൾക്കുവേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. ഒരു പാട്ട് നന്നാവുന്നത് ഗായകൻ്റെ ശബ്ദവും സംഗീതവും വരികളും ഒരുപോലെ നന്നാവുമ്പോഴാണ്. പിന്നെ ഞാൻ പ്രേംനസീറിൻ്റെ ശത്രുവൊന്നുമല്ല. നസീറും സത്യനും ഷീലയുമൊക്കെ അഭിനയിച്ച പഴയ സിനിമകൾ ടി.വി.യിലും യുട്യൂബിലുമൊക്കെ ഞാൻ ഇടക്കിടെ കാണാറുണ്ട്. എന്നെ ആകർഷിക്കുന്നത് അവയിലെ മണ്ണിൻ്റെ മണമുള്ള കഥകളും അതോടൊപ്പം തീർച്ചയായും മനോഹരമായ ഗാനങ്ങളുമാണ്. സത്യൻ ,പ്രത്യേകിച്ചും ആ കാലഘട്ടവും പരിഗണിക്കുമ്പോൾ അസാദ്ധ്യ നടൻതന്നെയാണ്. അതുപോലെ ഷീലയും പല സിനിമകളിലും വളരെ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നതായിക്കാണാം. നസീറിന് അഭിനയിക്കാൻ തീരെ അറിയില്ലായിരുന്നു എന്നൊന്നും ഞാൻ പറയില്ല. പക്ഷേ,ഒരേ ദിവസം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നതുകൊണ്ട് പല സിനിമകളിലും അഭിനയം വഴിപാടായി മാറിയതുകാണാം. കൂടാതെ അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ മൃദുലതയും അദ്ദേഹത്തിൻ്റെ അഭിനയത്തേയും ഡയലോഗുകൾ പറയുന്ന രീതിയേയും പല സിനിമകളിലും സ്വാധീനിച്ചതായി തോന്നാറുണ്ട്. വളരെ ഗൌരവത്തോടെ പറയേണ്ടതായ ഡയലോഗുകൾക്ക് നസീർ പറയുമ്പോൾ പലപ്പോഴും ആവശ്യത്തിന് ഗൌരവം ഇല്ലാതായിപ്പോകുന്നതായി കാണാറുണ്ട്. പിന്നെ സൂപ്പർസ്റ്റാർ പദവി... പണ്ടുകാലത്ത് പല നടൻമാരേയും താരങ്ങളാക്കിയത് അഭിനയമസയിരുന്നില്ല. സിനിമകളിലെ കഥയും യേശുദാസിൻ്റെ പാട്ടും അടിതടയും ഒക്കെയായിരുന്നു. അതോടൊപ്പം മുഖസൌന്ദര്യത്തിനും പ്രത്യേകം സ്ഥാനമുണ്ടായിരുന്നു. ദാരിദ്ര്യവും പൊരിവെയിലിലെ കാർഷികവേലകളും കാരണം മെലിഞ്ഞുണങ്ങി വാടിക്കരിഞ്ഞ അവസ്ഥയിലായിരുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്ക്, സ്ക്രീനിൽ (ചായംതേച്ച് കൂടുതൽ മിനുക്കുകകൂടി ചെയ്ത) തിളങ്ങുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന നായക നടൻമാരോടും നായികനടിമാരോടും ആരാധന തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പിന്നെ ഒരു നടൻ അല്ലെങ്കി നടി സൂപ്പർസ്റ്റാർ പദവിയിലെത്തിക്കഴിഞ്ഞാൽ പിന്നീടങ്ങോട്ട് കഥയോ അഭിനയമോ ഒന്നും പരിഗണിക്കാതെതന്നെ അവരുടെ സിനിമകൾ കാണാനായി ജനങ്ങൾ തിയേറ്ററുകളിലേക്കോടുന്ന പതിവ് എന്നുമുള്ളതാണ്.
@SureshBabu-bk6yv Жыл бұрын
👍
@d4manfilmclub Жыл бұрын
🙏ഗുഡ്
@AdvSIShah Жыл бұрын
പ്രിയ സാർ- മനോഹരമായ അവതരണം. സൂക്ഷ്മമായ വിശകലനം. ഇടയ്ക്ക് ഒരു പൊടിക്ക് നർമ്മവും. ചപ്പാത്തിയും പഴഗുണ്ടും എന്ന പ്രയോഗം ചിരിപ്പിച്ചു. 'ഡയലോഗിന്റെ മാർബിൾ ഫിനിഷ് ' എന്ന ആലങ്കാരിക പ്രയോഗം കൊള്ളാം. സത്യന്റെ കലയെ പറ്റി ഇതിനേക്കാൾ ആധികാരികമായി ആരും പറഞ്ഞു കാണില്ല. നസീർ ഒരു നടൻ ആയിരുന്നില്ല എന്നു വിചാരിച്ചും പറഞ്ഞും നടക്കുന്നവർക്ക് ഉള്ളുള്ള മറുപടി പ്രകൃതത്തിൽ നിന്ന് മാറി- സിനിമയുടെ നിഗൂഢത വെളിപ്പെടുത്തുന്നതിലെ അഭംഗി പറഞ്ഞതിനോടും നൂറുശതമാനം യോജിപ്പ്. പ്രിയദർശൻ ശ്രദ്ധിച്ചുവെങ്കിൽ.
@rajagopathikrishna5110 Жыл бұрын
അഭിനയ ചിന്തകൾ രസകരമായി.
@shibugangadharan6795 Жыл бұрын
ഒരു സിനിമയുടെ സാങ്കേതികത്വം പ്രേക്ഷകർ അറിയേണ്ട കാര്യമില്ലെങ്കിലും ,ചില സംവിധായകരും സാങ്കേതിക പ്രവർത്തകരും അവരുടെ മിടുക്ക് കാണിക്കാൻ അത് പറഞ്ഞ് കൊണ്ട് നടക്കും.... പക്ഷേ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല... ഭാസുര ചന്ദ്രൻ ടെച്ച് ശെരിക്കും മനസ്സിൽ തൊടുന്നു... ആശംസകൾ സർ
@jishasarath8711 Жыл бұрын
❤❤❤❤
@ajithav.s610 Жыл бұрын
അഭിനയത്തിന്റെ , സിനിമയുടെ സൂക്ഷ്മതലങ്ങളെ ഹൃദ്യമായി തൊടുന്ന അവതരണം 👌
@Vethalamsanthosh Жыл бұрын
നന്നായി. ഇപ്പൊഴെങ്കിലും ഈ മനുഷ്യരെ അഭിനന്ദിക്കാൻ തോന്നിയല്ലോ. വലിയമനസ്സുതന്നെ.❤🙏. കോളേജ് പഠനകാലത്തു എന്റെ അദ്ധ്യാപകൻ പ്രൊഫ് :അലിയാർ, സർ കേരളകൗമുദിയുടെ ഓഫീസിലേക്ക്, അങ്ങയുടെ അടുത്തേക്ക് എന്നെപറഞ്ഞുവിട്ടു. കൗമുദിയിൽ എന്നെക്കുറിച്ച് ഒരു കോളംചെയ്യിക്കുകയായിരുന്നു അലിയാർ സാറിന്റെ ആവശ്യം. ഞാൻ കൊണ്ടുവന്നിരുന്ന സമ്മാന പട്ടികകളും,ഫോട്ടോസും കണ്ട് ഹാലിളകിയ അവിടുന്ന് എനിക്ക് ഭ്രാന്താണെന്നുപറഞ്, എന്നെ കൗമുദിയിലെ അങ്ങയുടെ ഓഫീസ് മുറിയിൽനിന്നും ഗെറ്റ്ഔട്ട് അടിച്ചുപുറത്തുവിട്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു....... പ്രോഗ്രാം കൊള്ളാം. കണ്ണടഒഴിവാക്കണം. തെർമോക്കോളും, ലൈറ്റ്സും കണ്ണടയിൽതെളിഞ്ഞുവരുന്നതു ആരോചകംതന്നെ. തൊപ്പികൂടി മാറ്റിയാൽ മുഖമറിഞ്ഞേനെ. 👌