Рет қаралды 189,421
വിദ്യാഭ്യാസം മാത്രമല്ല, ചങ്കുറപ്പു കൂടി വേണം ബിസിനസ് കെട്ടിപ്പെടുക്കാന്‍ വേണ്ടതെന്ന് കാട്ടിതന്ന ചെറുപ്പക്കാരന്‍; മലപ്പുറം കൊണ്ടോട്ടി സ്വദേശി സൂഫിയാന്‍. നാട്ടിലെ പച്ചക്കറി കടയില്‍ സെയില്‍മാനായി സൂഫിയാന്‍ എത്തുമ്പോള്‍ വയസ് 13. ദിവസം കിട്ടിയ കൂലി 60 രൂപ!. പത്താം ക്ലാസ് കഴിഞ്ഞതോടെ മുഴുവന്‍ സമയവും സെയില്‍സ്മാനായെത്തിയപ്പോള്‍ കിട്ടിയ ദിവസകൂലി 270 രൂപ. കര്‍ഷകനായ ഉപ്പയില്‍ നിന്നും ആദ്യ നേന്ത്രക്കുല വാങ്ങി പച്ചക്കറി സപ്ലൈ ബിസിനസിന് തുടക്കമിട്ടു. കോഴിക്കോട്ടെയും മലബാറിലെയും പ്രമുഖരായ എക്‌സ്‌പോര്‍ട്ടേഴ്‌സിന് മികച്ച പച്ചകറികള്‍ സപ്ലൈ ചെയ്തു ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് യുവാവ് നടന്നു തുടങ്ങി. 270 രൂപ ദിവസകൂലി കിട്ടിയ കൗമാരക്കാരന് ആദ്യം കിട്ടിയത് 1500 രൂപ. ഊണും ഉറക്കവും ഉപേക്ഷിച്ചു സൂഫിയാന്‍ നാടാകെ ബിസിനസ് വ്യാപിപ്പിച്ചു. വിദേശ വിപണിയായിരുന്നു സൂഫിയാന്റെ ലക്ഷ്യം. എക്‌സ്‌പോർട്ട് ലൈസന്‍സ് എടുത്ത് വിദേശത്തേക്ക് പച്ചക്കറികള്‍ കയറ്റി അയച്ചു സര്‍വരെയും ഞെട്ടിപ്പിച്ചു. റിയാദിലെ അല്‍മദീന ഗ്രൂപ്പും, ദുബൈ ബാസ്‌കോ കമ്പനിയും സൂഫിയാന്റെ ക്ലൈന്റുകളായി. യൂറോപ്പ് അടക്കം 10 രാജ്യങ്ങളിലേക്ക് ശുദ്ധമായ പച്ചക്കറികള്‍ കയറ്റി അയച്ചു. നിപ്പ പടര്‍ന്നപ്പോള്‍ കേരള പച്ചക്കറികള്‍ക്ക് വിലക്കായി. സൂഫിയാന്‍ തളര്‍ന്നില്ല. തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും വിമാനത്താവളങ്ങള്‍ വഴി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ പച്ചക്കറി കയറ്റി അയച്ചു താരമായി. പിന്നാലെ കോവിഡെത്തിയപ്പോള്‍ സൂഫിയാന്‍ അടവ് മാറ്റി ചവുട്ടി. കണ്ടെയ്‌നര്‍ വഴി മിക്‌സഡ് പച്ചക്കറികള്‍ കയറ്റി അയച്ചു. 100 കണ്ടെയ്‌നറുകളിലാണ് പച്ചക്കറികള്‍ ഇന്ത്യയില്‍ നിന്നും പച്ചക്കറികള്‍ വിദേശത്തേക്ക് പോയത്. പ്രായം 18ല്‍ എത്തിയപ്പോള്‍ സൂഫിയാന്റെ കെഎന്‍ബി എക്‌സ്‌പോര്‍ട്‌സ് കമ്പനി നേടിയത് 43 ലക്ഷം രൂപയുടെ വിറ്റുവരവ്. പ്രായം 30ല്‍ എത്തിയപ്പോള്‍ 110 കോടി രൂപ വിറ്റുവരവുള്ള കമ്പനി ഉടമയായി. ജോലിക്കാരുടെ എണ്ണം നൂറിലേക്ക് കുതിച്ചുയര്‍ന്നു. യാത്ര ചെയ്യുന്നത് റോള്‍സ് റോയ്സ് കാറില്‍. ഇന്ന് എട്ട് കമ്പനികളുടെ ഉടമ കൂടിയാണ് സൂഫിയാന്‍. കര്‍ഷകുടുംബത്തില്‍ പിറന്നത് അഭിമാനമായി സൂഫിയാന്‍ കാണുന്നു. കൃഷി നഷ്ടത്തിലാണെന്നു പറയുന്നവര്‍ക്കും സംരംഭക ലോകം ലക്ഷ്യമിടുന്നവര്‍ക്കും പ്രചോദനമാണ് കൊണ്ടോട്ടിക്കാരനായ സൂഫിയാന്‍.
Spark - Coffee with Shamim
Client details: Sufyan Kari
KNP EXPORTS AND IMPORTS LLP
Contact: 9496878334
website: www.knpexport.com
#entesamrambham #shamimrafeek #sparkstories