അർഹിച്ച കപ്പുമായി വന്‍മതിലിന്റെ മടക്കം, നന്ദി ഇതിഹാസമേ... | Rahul Dravid | Dravid Farewell

  Рет қаралды 7,067

Mathrubhumi

Mathrubhumi

5 күн бұрын

ഇത്രമേല്‍ ആവേശഭരിതനായി രാഹുല്‍ ദ്രാവിഡിനെ മുമ്പൊരിക്കലും കണ്ടിട്ടില്ല. ട്വന്റി ട്വന്റി ലോകകകപ്പ് വിജയം അയാളെ അത്രമേല്‍ സന്തോഷിപ്പിച്ചിരിക്കണം. വികാരതള്ളിച്ചയില്‍ മതിമറന്നാഹ്ലാദിച്ച നിമിഷം. ഒരു കൊടുങ്കാറ്റിലും ഉലയാത്ത വന്‍മതില്‍ വികാരങ്ങളുടെ മഹാസമുദ്രമായ നിമിഷം. ഇക്കാലമത്രയും അയാള്‍ അടക്കിപ്പിടിച്ച വേദനയെല്ലാം അതിലുണ്ടായിരുന്നു. കോലിയില്‍നിന്ന് ഏറ്റുവാങ്ങിയ ആ കിരീടം വാനിലേക്കുയര്‍ത്തി അയാള്‍ ആര്‍ത്തുവിളിച്ചപ്പോള്‍, കണ്ടുനിന്നവരുടേയും കണ്ണുനിറഞ്ഞു.
ആദ്യം കളിക്കാരനായും പിന്നീട് പരിശീലകനായും രാജ്യത്തിന്റെ പ്രതീക്ഷകള്‍ പ്രതിരോധ കോട്ടകെട്ടി സംരക്ഷിച്ച, അയാള്‍ക്കായി കാലം കാത്തുവെച്ച കിരീടം. പരിശീലക സ്ഥാനം ഒഴിയുന്ന അവസാന ദിനത്തില്‍ വിശ്വകിരീടം ചൂടി ലക്ഷ്യം നിറവേറ്റാന്‍ ആയാള്‍ക്കായത് കാലത്തിന്റെ കാവ്യനീതി. രാജ്യത്തിനായി കളിച്ചിരുന്ന കാലത്ത്, ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റി എത്രയെത്ര വിജയങ്ങള്‍ ആയാള്‍ സമ്മാനിച്ചിരിക്കുന്നു. അന്നൊന്നും കാണാത്ത വികാരനിര്‍ഭരമായ ഒരാഘോഷം ഇന്നയാളില്‍ ഉണ്ടായെങ്കില്‍, അതിന് കാരണമുണ്ട്...
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#rahuldravid #dravidfarewell

Пікірлер: 11
@ashwinsp7318
@ashwinsp7318 2 күн бұрын
വളരെ നന്ദി മാതൃഭൂമി, ഞങ്ങളുടെ പ്രിയപ്പെട്ട ആരാധ്യ പുരുഷനെ കുറിച്ച് ഇത്രയും മനോഹരമായി ഒരു വീഡിയോ ചെയ്തതിനു. സച്ചിന് ചവിട്ടി കയറാൻ തോൾ താഴ്ത്തി കൊടുത്തു ഒടുവിൽ സച്ചിന് പിന്നിലായവൻ എന്ന് പരിഹാസവും കേട്ടിട്ടും ഒരു പരിഭവവും ഇല്ലാതെ ഇന്ത്യൻ ക്രിക്കറ്റ്‌ ആണ് എന്റെ ജീവിതം എന്ന് തെളിയിച്ച, കാലം പോലും കാവ്യ നീതിയിലൂടെ കിരീടം അണിയിപ്പിച്ച, നിന്റെ പരിശ്രമങ്ങൾ, നിസ്വാർത്ഥ എന്നിവ ലോകം മനസ്സിലാക്കും എന്ന്ദൈവം തീരുമാനിച്ചു വച്ചിരുന്ന ആ ദിവസം അയാൾ ആ കിരീടം ഉയർത്തി ആർത്തു വിളിച്ചു... ഒരു ഇന്ത്യൻ പരിശീലകനു കീഴിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഇത് അയാളുടെ ലോകകപ്പ് ആണ് 1996 ഇൽ ക്രിക്കറ്റ്ന്റെ മക്കയിൽ നഷ്ടമായത് സെഞ്ച്വറി 15 വർഷങ്ങൾക്ക് ശേഷം ഹോണർസ് ബോർഡിൽ കുറിച്ച ചരിത്രമുള്ള ആ മനുഷ്യൻ 2007 ഇൽ കൈ വഴുതിയ കിരീടം 17 വർഷങ്ങൾക്കു ഇപ്പുറം കൈയിൽ മുറുകെ പിടിച്ചു ഉള്ളിൽ ഉണ്ടായിരുന്ന വികാരം അണപൊട്ടിച്ചു നിൽക്കുന്ന കാഴ്ച 😊, ആ മനുഷ്യൻ ഒരിക്കൽ ദുഃഖം കൊണ്ട് കരഞ്ഞ അതെ മണ്ണിൽ ഇന്ന് അദ്ദേഹത്തിന്റെ ആനന്ദാശ്രു പൊഴിഞ്ഞു. ഒരു പരിശീലകനും അവകാശപെടാൻ പറ്റാത്ത നേട്ടങ്ങൾ അദ്ദേഹം നേടിയെടുത്ത. മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ ഫൈനലിൽ എത്തിച്ച കോച്ച് . കളിക്കാരൻ ആയി നേടാൻ പറ്റാത്തത് കോച്ച് ആയി നേടി. ചക് ദേ ഇന്ത്യ സിനിമയിൽ മാത്രം കണ്ട ക്ലൈമാക്സ്‌. APJ അബ്‌ദുൾ കാലം സർ പറഞ്ഞത് പോലെ, Dream, dream, dream, dream transform in to thaughts and thaughts results in action. നന്ദി, അല്പം വൈകിയാണെങ്കിലും ആ പ്രതിഭയെ അംഗീകരിച്ചതിനു നന്ദി 🙏🏻 പറ്റുമെങ്കിൽ, പറ്റുമെങ്കിൽ മാത്രം എല്ലാ വർഷവും ജനുവരി 11 നു അദ്ദേഹത്തിന് ഒരു ജന്മദിനാശംസ നേരമോ 🙂
@habeebrahmanhrmk
@habeebrahmanhrmk 3 күн бұрын
വൻമതിൽ ഉരുകിയപ്പോൾ❤ ദ്രാവിഡ്
@krishnapriya.r9229
@krishnapriya.r9229 Күн бұрын
What a great presentation. I often feel like this victory is actually meant for RD. This might a blessing for RD from the almighty on the last day of career as the head coach. This is the reward from the universe for the who failed at times, who had to face criticism yet continued to support his team in every possible role as a batsman, a wicket keeper, captain and now as the head coach. Seeing him screaming like a kid after lifting the WC trophy has made my day. U deserve every bit of this Victory I am relieved and contented now. U will be missed dear RD.
@sreenishadam
@sreenishadam 3 күн бұрын
❤ സത്യം ചെറുപ്പത്തിൽ ദ്രാവിഡ് വരുമ്പോൾ ഞങ്ങൾ എഴുന്നേറ്റ് പോകുമായിരുന്നു. എല്ലാം വൈകി മനസിലാക്കിയിരുന്ന എന്നെ ദ്രാവിഡ് എന്നാണ് വിളിച്ചു കളിയാക്കുമായിരുന്നു😅
@SmithaJomson
@SmithaJomson Күн бұрын
GOD is with you Legend❤
@padmashinde9011
@padmashinde9011 9 сағат бұрын
❤❤Rahul.u.are.the.great.coach.in.Indian.Tearm🎉🎉🎉🎉🎉🎉.great.great.great🤝🤝💘💘💘💘💘💘💘💘🎉🎉🎉🎉🎉🎉🎉🎉🎉
@Reji-kz3hi
@Reji-kz3hi 3 күн бұрын
1....champions...trophy....undu...player...ennna....nilayil
@sathishparakadan
@sathishparakadan 3 күн бұрын
❤❤
@anandragk4487
@anandragk4487 3 күн бұрын
@ra_guevara_
@ra_guevara_ 2 күн бұрын
സഞ്ജുവിനെ സ്ഥിരം ആയി ബെഞ്ചിൽ ഇരുത്തുന്നത് ദ്രാവിഡ്‌ ആണ്
@Labs-zv1hw
@Labs-zv1hw 2 күн бұрын
Ee Sanju enna aale india ariyan Karanam dravid aanu. Sreesanthinte reference il rajasthan ilekk. Enthelum ang vilich parayalle. Chance kodukkumbo kalikkanam. Ellam 6 adikkan poyal ingane benchil irikkum
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 42 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
БУТСЫ ЗА 600 РУБЛЕЙ!
0:40
Слава Черненко
Рет қаралды 325 М.