Рет қаралды 14,881
ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾ പി. എസ്.സി ക്ക് വിടണമെന്ന കാലങ്ങളായുള്ള ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. സർക്കാർ ശമ്പളം നൽകുമ്പോഴും സർക്കാർ സ്‌കൂളുകളിൽ പാലിക്കുന്ന സംവരണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപക നിയമനം നടക്കുന്നത്. ഭരണഘടനാപരമായ സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയണമെങ്കിൽ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകൾ അടക്കമുള്ള സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിടേണ്ട കാര്യം ഗൗരവമായി പരിഗണിക്കാവുന്നതാണെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിൽ പറയുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകളെല്ലാം അംഗീകരിച്ച സർക്കാർ എന്ത് കൊണ്ടാണ് എയിഡഡ് സ്കൂൾ നിയമനം പി എസ് സി ക്ക് വിടണമെന്ന നിർദേശത്തിൽ മാത്രം മൗനം പാലിക്കുന്നത് എന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നു.
The long-standing demand of Appointment of teachers in aided educational institutions in Kerala by means of P S C examination, after the Khader Committee report is getting stronger again. Appointment of teachers in aided schools is done without following the reservation norms. The second part of the Khader committee report states that in order to ensure constitutional social justice, the appointment of all government-salaried schools, including aided schools in Kerala, should be left to the PSC. The candidates are asking why the government is silent on the proposal to leave the appointment of aided schools to the PSC.
#kerala #aidedschool #keralapsc #keralagoverment #teachers
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...