രാരി രാരിരോ രാരാരി രാരിരോ രാരി രാരാരി രാരോ (2) അമ്മ കുയിലേ ഒന്നു പാടു അമ്മിഞ്ഞപ്പാലിൽ ഒന്നു നീരാടിയ്ക്കോട്ടെ (2) ഉറക്കമില്ലാമ്മേ ഉറങ്ങാൻ നിന്റെ താരാട്ട് കേട്ടൊന്നു മയങ്ങാൻ (2) രാത്രി പകലായി മാറ്റും ഞാനീ രാജമല്ലി മരച്ചോട്ടിൽ രാകുയിലായി പാടിയ പാട്ടിൽ രാജകുമാരിയല്ലേ ഞാൻ രാജ്യമെന്നമ്മേ സൗഭാഗ്യ നാളെങ്ങും നീ.... (അമ്മ കുയില്ലേ ) രാജയോഗത്തിൽ പിറവിയല്ലേ അമ്മ കാതോടു കാതിലെന്നും പറഞ്ഞതല്ലേ പൂജ കഴിയും പ്രഭാതങ്ങളിൽ ഇന്നും പാൽക്കഞ്ഞി നൽകുവാൻ വന്നുവെങ്കിൽ എന്തിനു നീ മോഹങ്ങൾ തന്നേച്ചു പോയി എന്തിനു നീ ശൂന്യതയിൽ സൗഭാഗ്യം നേടാൻ ദൂരെ നീ പാർക്കും ശൂന്യതയിൽ ഈ പാട്ടിന്റെ സ്വരം കേൾക്കുമോ..... ( അമ്മ കുയില്ലേ ) കാലം പണി തീർത്ത ശരശയ്യയിൽ എന്റെ ചിരക്കാല മോഹമെല്ലാം ചിറകറ്റ് പോയി നീ കൊതിപ്പിച്ച പൊൻപുലരി ഇന്നും അജ്ഞാത രാവിലെന്നോ മറഞ്ഞുനിൽപ്പു ചാരി വരൂ സാൻതോപ്പിൽ യൂതനായി അമ്മേ കൈവിരലായി മുറിവേറ്റ നെഞ്ചിൽ തലോടാൻ ഈ വിഷാദത്തിൻ ഉൾകടലിൽ നിന്റെ സ്നേഹാമൃതം നുകരാൻ (അമ്മ കുയില്ലേ )