അത്ഭുത സിദ്ധിയാൽ ഗുഹ മുകളിലേക്കുയർന്നു 🔥 | Churathil Makham | TravelGunia | Vlog 83

  Рет қаралды 7,372

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
മനുഷ്യൻ അവന്റെ ബുദ്ധി ഏറെ പ്രയോജനപ്പെടുത്തിയിട്ടുള്ളത് പണ്ടുകാലങ്ങളിലാണ്. ഇന്നൊരു സാമൂഹിക ജീവിയായി നമ്മൾ വസിക്കുമ്പോൾ എല്ലാ കാര്യങ്ങളും വളരെ എളുപ്പത്തിൽ തന്നെ നമുക്കൊരുക്കികിട്ടുന്നുണ്ട്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മിക്കവാറും പല ഉപകരണങ്ങളും പ്രാചീനകാലം മുതലേ മനുഷ്യൻ കണ്ടെത്തി കൈമാറി പോന്നവയാണ്. കാലാകാലങ്ങളിൽ വന്ന മാറ്റങ്ങളെ ഏറ്റെടുത്തപ്പോൾ പഴയ രീതികൾ പലതും മാഞ്ഞുപോയി. അക്കൂട്ടത്തിൽ അത്യപൂർവം ചിലതുമാത്രം കാലത്തെ അതിജീവിച്ച് അധികമൊന്നും മാറ്റമോ കോട്ടമോ ഇല്ലാതെ ഇന്നും അതിന്റെ തനതു രൂപത്തിൽ നിലകൊള്ളുന്നുണ്ട്. ഏതാണ്ട് ആദിവാസികളുടെ നിർമ്മാണ രീതികളോട് സാദൃശ്യം തോന്നിപ്പിക്കുന്ന തരത്തിൽ മെനഞ്ഞെടുത്ത പഴയൊരു കാഴ്ച. ആധുനിക സാങ്കേതിക വിദ്യകൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രകൃതിയുടെയും മനുഷ്യന്റെ സർഗ്ഗത്മകതയുടെയും ഒരു കൂടിക്കലരൽ. ഇന്നത്തെ കാലത്ത് നമുക്ക് ചുറ്റും കെട്ടിപ്പൊക്കുന്ന ആരാധനാലയങ്ങൾ ആത്മീയത കമ്പോളച്ചരക്കാക്കുമ്പോൾ, കലർപ്പുകളില്ലാത്ത നൈസർഗിക ആത്മീയ അനുഭവങ്ങൾ തേടിയിറങ്ങുന്ന യാത്രക്കാർ ഇവിടെ വന്നെത്തുന്നു. പുറത്തുനിന്നും നോക്കിയാൽ വലിയൊരു പാറ, അത്രമാത്രം. പക്ഷെ അടുത്തേക് ചെന്നാൽ കൃത്യതയോടെയും ആസൂത്രിതമായും ഒരുക്കിയെടുത്തൊരു ധ്യാന ഗുഹ തെളിഞ്ഞു വരും. അതിനകത്തേക് കയറിപ്പോയാൽ വിസ്മയം ജനിപ്പിക്കുന്ന അപൂർവ്വ കാഴ്ചകൾ. വിശാലമായ അകത്തളങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. കളിമണ്ണ് പോലെ പശിമയുള്ള ചളിയും, കനം കുറഞ്ഞ സ്ലേറ്റ് പോലത്തെ കല്ലുകളും കൊണ്ട് ഒരുക്കിയെടുത്ത ചുമരുകൾ, ശുദ്ധവായു ലഭിക്കും വിധത്തിൽ ഗുഹക്കകം നിലനിർത്തുന്നു. ഉയരം തീരെ കുറവാണ് എല്ലായിടവും. പക്ഷെ ഒരിടത്തു മാത്രമായി ഒരാൾക്ക് കൃത്യം നിവർന്നു നിൽക്കാൻ പാകത്തിന് ഉയരമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഒരു അത്ഭുതകഥ നാട്ടിൽ പ്രചാരത്തിലുണ്ട്! ദൂരെ സ്ഥലങ്ങളിൽ നിന്നും ധാരാളം സന്ദർശകർ എത്തുന്ന കോഴിക്കോട്ടെ ഈ ചുരത്തിൽ മഖാം താമരശ്ശേരി ചുരത്തിന്റെ നടുവിലെ ഒരു മുടിക്കുത്തി വളവിൽ നിന്നും തുടങ്ങുന്ന ചെറിയ വഴിയിലൂടെ കുറച്ചധികം മുകളിലേക്ക് കുത്തനെ കയറിയാൽ കാണാം. ഇത്രകാലം കഴിഞ്ഞിട്ടും ഇതൊക്കെ ബാക്കിയുണ്ട് എന്നതുതന്നെ വലിയ കാര്യമാണ്, വേറെ എവിടെയും കാണാൻ കിട്ടാത്തൊരു അത്ഭുത കാഴ്ച താമരശ്ശേരി നിന്നും വയനാട്ടിലേക് പോകുന്ന ഈ വഴിയോരത്തുണ്ട്.
തന്റെ പ്രാർഥനയുടെ ശക്തികൊണ്ട് പാറയെ ഉയർത്താൻപോലും സാധിച്ചിരുന്നത്രെ. അത്രക് ശക്തനായിരുന്നു പേരറിയാത്ത ആ മുഹമ്മദ്ധീയ പണ്ഡിതൻ. ഇസ്ലാമിക ആരാധന രീതിയിൽ നിസ്ക്കാരം വളരെ പ്രാധാന്യം ഉള്ള ഒന്നാണ്. വളരെ ഇടുങ്ങിയ ഗുഹയിൽ പക്ഷെ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് നമ്മൾ കാണുമ്പോൾ ഒരിടത്തുമാത്രം കൃത്യം ഒരാൾക്ക് നിൽക്കാൻ പാകത്തിന് ഗുഹയുടെ മേൽക്കൂര മുകളിലേക്ക് വളഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കും, ഇതിനെ അടിസ്ഥാനപ്പെടുത്തി പൊതുജനം രൂപപ്പെടുത്തിയെടുത്ത ഈ ഐതീഹ്യ കഥ ഒരത്ഭുത പ്രവർത്തി മാത്രമായി പരിഗണിക്കുക സാധ്യമല്ല. യുക്തി സഹമായി രൂപപ്പെട്ടുവരുന്ന ഇത്തരം പുരാവൃത്തങ്ങൾ കാലമെത്ര കഴിഞ്ഞാലും ചർച്ചചെയ്യപ്പെടും. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഈ ചുരത്തിൽ മഖാം കാണാൻ ആളുകളെത്തുന്നത് ഈ അത്ഭുത കാഴ്ച്ച ആസ്വദിക്കാൻ കൂടിയാണ്.
#ChrathilMaqam #ChurathilMakham #ചുരത്തിൽമഖാം #വയനാട്ചുരം #WayanadChuram #ThamarasseryChuram #TravelGunia

Пікірлер: 60
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.