എന്റെ സഹോദരങ്ങൾ, സഹോദരിമാർ ബന്ധുക്കൾ എന്നിവരുടെ കരൾ ഉപയോഗപ്രദമല്ലാ എന്ന കാരണം കൊണ്ട് അൾട്രൂയിസം, love and affection പ്രകാരം ഒരു സുഹൃത്ത് ലിവർ നൽകാൻ തയ്യാറാവുകയും ഇക്ബാൽ സർ വിവരിച്ച എല്ലാ നടപടികളും പൂർത്തിയാക്കി വീഡിയോ ഷൂട്ട് വരെ പൂർത്തി യാക്കി ഇക്കഴിഞ്ഞ ഏപ്രിൽ മാസം 30ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും, കരളിന് ട്യൂമർ ബാധ അധികമായിരുന്നു എന്ന കാരണത്താൽ ശാസ്ത്രക്രിയ മുടങ്ങുകയും ചെയ്തു. എന്നാൽ അതിനുമുമ്പ് മൃതസഞ്ജീവനി പ്രകാരം രജിസ്റ്റർ ചെയ്തിരുന്നതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മരണപ്പെട്ട മറ്റൊരു വ്യക്തിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനാൽ അവയവങ്ങളെല്ലാം അവർ ദാനം ചെയ്തപ്പോൾ എനിക്ക് ലിവർ ലഭിക്കുകയുണ്ടായി. ഇപ്പോൾ ആറുമാസം തികയാൻ ആകുന്നു... ഞാനും എന്റെ ഏതാനും സുഹൃത്തുക്കളും ബന്ധുക്കളും KNOS രജിസ്ട്രേഷൻ നേരത്തെതന്നെ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.